വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20ക്കും ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലൂക്ക് റോഞ്ചിയും ടീമില്‍ തിരിച്ചെത്തി. ഓക്ലന്ഡില് ഫെബ്രുവരി 17ന് നടക്കുന്ന ഏക ട്വന്റി20ക്കും 19, 22 തീയതികളില്‍ നടക്കുന്ന ഏകദിനങ്ങള്‍ക്കുമുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലെഗ് സ്പിന്നര്‍ ഇഷ് സോധിയും ടീമിയില്‍ തിരിച്ചെത്തി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയില്‍ തിളങ്ങാതിരുന്ന ഇടംകൈയന്‍ ബാറ്റ്സ്മാന് കോളിന് മുണ്റോയെ ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ട്വന്റി20 ടീമില്‍ മുണ്റോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടംകൈയന്‍ ഓള് റൗണ്ടര്‍ കോറി ആന്ഡേഴ്സണ് ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല. ട്വന്റി20 ടീമില്‍ ആന്ഡേഴ്സണ് സ്ഥാനം ലഭിച്ചു. കെയ്ന്‍ വില്യംസണ് ടീമിനെ നയിക്കും.
Read MoreCategory: Sports
സൈക്ലിംഗ് ലോകകപ്പ്; അലീനയും നയനയും വിദേശത്തേക്ക്
കോഴിക്കോട്: മെഡൽ ലക്ഷ്യവുമായി രണ്ടു മലയാളികളടക്കം മൂന്ന് ഇന്ത്യൻ ട്രാക്ക് സൈക്ലിംഗ് താരങ്ങൾ വിദേശത്തേക്ക്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അലീന റെജി, തിരുവനന്തപുരം സ്വദേശിനി നയന രാജേഷ്, ആൻഡമാൻ നിക്കോബാർ സ്വദേശിനി ഡെബോറ ഹാരോൾഡ് എന്നീ പെൺകൊടികൾ, കൊളംബിയയിലും അമേരിക്കയിലെ ലോസ് ആഞ്ചലസിലും നടക്കുന്ന ടിസോട്ട്-യുസിഐ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി ട്രാക്കിലിറങ്ങും. ഇന്ത്യൻ ചീഫ് സൈക്ലിംഗ് കോച്ച് ആർ.കെ. ശർമ, ടീം മാനേജർ ഗൗതമണി ദേവി എന്നിവർക്കൊപ്പം മൂവരും നാളെ രാത്രി ഡൽഹിയിൽനിന്നു കൊളംബിയയ്ക്കു പുറപ്പെടും. യൂണിയൻ സൈക്ലിസ്റ്റ്സ് ഇന്റർനാഷണൽ( യുസിഐ) , പ്രമുഖ സ്വിസ് വാച്ച് കമ്പനിയായ ടിസോട്ട് എന്നിവ സംഘടിപ്പിക്കുന്ന വേൾഡ്കപ്പ് ചാമ്പ്യൻഷിപ്പ് 17 മുതൽ 19 വരെ കൊളംബിയയിലെ ‘ദി അൽസൈഡ്സ് നിയേറ്റോ പറ്റീനോ വെലോഡ്രോമിലും’. 25, 26 തീയതികളിൽ ലോസ് ആഞ്ചലസിലെ ‘സ്റ്റബ്ഹബ്സ് വെലോ സ്പോട്സ് സെന്ററി’ ലുമാണു നടക്കുക.…
Read Moreമാറഡോണ ലോക ഫുട്ബോള്‍ അംബാസഡർ
സൂറിച്ച്: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയെ ഫിഫ ലോക ഫുട്ബോളിന്റെ അംബാസഡറായി നിയമിച്ചു. ഫിഫയുടെ തീരുമാനം താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. ‘ഒടുവിലിതാ ഞാനെന്റെ ജീവിതാഭിലാഷം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്നു. അഴിമതിരഹിതവും സുതാര്യവുമായ ഫിഫയ്ക്കായി, ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകളോടൊപ്പം പ്രവര്‍ത്തിക്കും- മറഡോണ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സെപ് ബ്ലാറ്റര്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഫിഫയില്‍ ഉണ്ടായ അഴിമതി ആരോപണത്തെ മാറഡോണ നിശിതമായി വിമര്‍ച്ചിരുന്നു. തുടര്‍ന്നു ഫിഫയില്‍നിന്ന് സെപ് ബ്ലാറ്റര്‍ പുറത്താക്കപ്പെട്ടു. ബ്ലാറ്ററിന്റെ പിന്‍ഗാമിയായ ജിയാനി ഇന്ഫന്റീനോയുമായുള്ള സൗഹൃദമാണ് ഇപ്പോള്‍ അംബാസഡര്‍ പദവിയിലേക്കു മാറഡോണയെ എത്തിച്ചത്.
Read Moreലങ്കയെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയൻ: ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വന്പൻ ജയം. ഓപ്പണർമാരായ ക്വിന്റണ്‍ ഡികോക്കും ഹാഷിം അംലയും നേടിയ സെഞ്ചുറികളുടെ കരുത്തിൽ 88 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആതിഥേയർ ഉയർത്തിയ 385 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് 296 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. അസീല ഗുണരത്നെ(114) സെഞ്ചുറിയുമായി പൊരുതിനോക്കിയെങ്കിലും സചിത്ര പതിരാന(56) മാത്രമാണ് ലങ്കൻ നിരയിൽ പിന്തുണ നൽകാനുണ്ടായിരുന്നത്. നാലു വിക്കറ്റ് നേടിയ ക്രിസ് മോറിസിന്റെ പ്രകടനമാണ് ലങ്കയുടെ നടുവൊടിച്ചത്. വെയ്ൻ പാർനൽ രണ്ടു വിക്കറ്റ് നേടി. ഇതോടെ അഞ്ചു മത്സര പരന്പര ദക്ഷിണാഫ്രിക്ക 5-0നു സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 384 റണ്‍സ് എടുത്തു. ഓപ്പണർമാരായ ക്വിന്റണ്‍ ഡികോക്കും ഹാഷിം അംലയും നേടിയ സെഞ്ചുറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലെത്തിയത്. ഡികോക്ക് 87 പന്തിൽനിന്ന്…
Read Moreറിക്കാർഡുകൾ കോഹ്ലിക്കു മുന്നിൽ തകരും: ഗാവസ്കർ
ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിലെ റിക്കാർഡുകൾ വിരാട് കോഹ്ലിക്കു മുന്നിൽ തകരുമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറുടെ പ്രവചനം. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടിയ കോഹ്ലിയുടെ പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യൻ നായകനെ പുകഴ്ത്തി ഗാവസ്കർ രംഗത്തെത്തിയത്. വിരാട് എല്ലാ റിക്കാർഡുകളും തകർക്കാനൊരുങ്ങുകയാണ്. സ്വന്തം കഴിവിലുള്ള വിശ്വാസമാണ് അദ്ദേഹത്തിന്റെ സ്ഥിരതയ്ക്കു പിന്നിൽ. ആ വിശ്വാസം ബൗളറുടെ ആത്മവിശ്വാസത്തെ നശിപ്പിക്കുന്നു- എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ഗാവസ്കർ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ചുറി കുറിച്ച കോഹ്ലി, തുടർച്ചയായ നാലു പരന്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് സ്വന്തംപേരിലാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെയും ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡിനെയും മറികടന്നായിരുന്നു കോഹ്ലിയുടെ നേട്ടം.
Read Moreഫിഫ അണ്ടർ 17 ഫുട്ബോൾ ലോക കപ്പിന് കൊച്ചി പൂർണ സജ്ജം
കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനുള്ള വേദിയായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാർച്ച് 24നു ഫിഫ സംഘം അന്തിമ പരിശോധന നടത്തുമെന്നു ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. സ്റ്റേഡിയത്തിന്റെ ഇതുവരെയുള്ള ഒരുക്കങ്ങളിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ ടാസ്ക് ഫോഴ്സ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഫിഫ ഹെഡ് ഓഫ് ഇവന്റ്സ് ഹൈമി എർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഡിയത്തിലെ അവസാനവട്ട ഒരുക്കങ്ങളുടെ പരിശോധനയ്ക്കായി അടുത്തമാസം എത്തുക. മത്സരം നടക്കുന്ന പ്രധാന വേദിപോലെതന്നെ പ്രാധാന്യമുള്ളതാണ് പരിശീലന മൈതാനങ്ങൾ. താരങ്ങൾ കൂടുതലും ചെലവഴിക്കുന്നത് ഇവിടെയായിരിക്കും. മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ടീം കുറച്ചു സമയമേ ചെലവിടുന്നുള്ളൂ. പരിക്ക് ഒഴിവാക്കാനായി പരിശീലന മൈതാനങ്ങളുടെ നിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റേഡിയത്തിൽ കാണികൾക്കുള്ള ഇരിപ്പിടം, റഫറി സ്റ്റേഷൻ റൂം, മികച്ച നിലവാരത്തിലുള്ള…
Read Moreട്വന്റി- 20 സ്ക്വാഡിൽ ലങ്കയ്ക്കൊപ്പം മലിംഗയെത്തുന്നു
കൊളംബോ: ശ്രീലങ്കയുടെ വെറ്ററൻ ഫസ്റ്റ് ബൗളർ ലസിത് മലിംഗയും ഓസ്ട്രേലിയക്കെതിരായ ട്വന്റി- 20 സ്ക്വാഡിൽ ഇടംപിടിച്ചു. ഈ മാസം 17 ന് ആരംഭിക്കുന്ന ട്വന്റി- 20 പരന്പരയിൽ മലിംഗയുടെ തിരിച്ചുവരവിനാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഏഷ്യാകപ്പിനിടെ മുട്ടിനു പരിക്കേറ്റ മലിംഗ വിശ്രമത്തിലായിരുന്നു. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ലങ്കയെ ഇടംകൈയൻ ബാറ്റ്സ്മാൻ ഉപുൽ തരംഗ നയിക്കും. ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസ് പരിക്കേറ്റ് ടീമിനുപുറത്തായതിനെ തുടർന്നാണ് തരംഗയ്ക്ക് നറുക്കുവീണത്. ഓസ്ട്രേലിയലിലെ മെൽബണിലാണ് ആദ്യ മത്സരം. ഗീലോംഗിലും അഡ് ലയ്ഡിലും മറ്റുമത്സരങ്ങൾ നടക്കും.
Read Moreഫുട്ബോൾ റാങ്കിംഗ്; ഇന്ത്യയ്ക്ക് നിരാശ, 130-ാം സ്ഥാനത്ത്
ന്യൂഡൽഹി: പുതിയ ഫുട്ബോൾ ലോക റാങ്കിംഗിൽ ഇന്ത്യക്ക് നിരാശ. ഒരു സ്ഥാനം താഴേയ്ക്കിറങ്ങിയ ഇന്ത്യ ഇപ്പോൾ 130 ആം സ്ഥാനത്താണ്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. ഏഷ്യയിൽ ഇന്ത്യ 20 ആം സ്ഥാനത്താണുള്ളത്. ഏഷ്യയിൽ ഇറാനാണ് മുന്നിൽ. ലോക റാങ്കിംഗിൽ അവർ 32 ആം സ്ഥാനത്താണ്. അർജന്റീന തന്നെയാണ് പുതിയ റാങ്കിംഗിലും തലപ്പത്തുള്ളത്. ബ്രസീലും ജർമനിയും ചിലിയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ പങ്കിട്ടു.
Read Moreസുവാരസിന് കോപ്പ ഡെൽ റേ ഫൈനൽ നഷ്ടമാകും
മാഡ്രിഡ്: കോപ്പ ഡെൽ റേ കപ്പ് ഫൈനൽ കളിക്കുന്ന ബാഴ്സലോണ ടീമിൽ സൂപ്പർതാരം ലൂയിസ് സുവാരസ് ഉണ്ടാകില്ല. രണ്ടാംപാദ സെമിയിൽ ചുവപ്പ് കാർഡ് കിട്ടിയ സുവാരസിന് രണ്ടു കളികളിൽ സസ്പെൻഷൻ ലഭിച്ചതോടെയാണ് ഫൈനൽ കളിക്കാനുള്ള മോഹം അവസാനിച്ചത്. കോന്പറ്റീഷൻ കമ്മിറ്റി ഓഫ് സ്പാനീഷ് ഫുട്ബോൾ ഫെഡറേഷനാണ് തീരുമാനം എടുത്തത്. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ രണ്ടാംപാദ സെമിയുടെ 90-ാം മിനിറ്റിലായിരുന്നു സുവാരസിന് ചുവപ്പ് കാർഡ് കിട്ടിയത്. കളിക്കിടെ എതിർ കളിക്കാരന്റെ മേൽ കൈ കൊണ്ടു ഇടിച്ചതിനാണ് സുവാരസിന് ചുവപ്പ്കാർഡ് കിട്ടിയത്. എന്നാൽ റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് ബാഴ്സ അറിയിച്ചു.മെയ് 27ന് അലാവസിനെതിരായാണ് ബാഴ്സയുടെ ഫൈനൽ മത്സരം.
Read Moreനികുതിവെട്ടിപ്പ്; സാനിയ മിര്‍സയ്ക്കു നോട്ടീസ്
ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സേവന നികുതി വിഭാഗം പ്രിൻസിപ്പൽ കമ്മീഷണർ നോട്ടീസ് നൽകിയത്. ഈ മാസം 16 ന് മുന്‍പ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. സാനിയ ബന്ധപ്പെട്ട രേഖകളുമായി ഹാജരായില്ലെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Read More