മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സാധികയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രം ഡേറ്റിംഗ് ആപ്പുകളില്‍ ഉപയോഗിക്കുന്നതിനെതിരേ രംഗത്തുവന്നിരിക്കുകയാണ് സാധിക. തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്ത് തട്ടിപ്പ് നടത്തുന്നുണ്ടെങ്കില്‍ അതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നാണ് സാധിക പറയുന്നത്. സാധികയുടെ വാക്കുകൾ ഇങ്ങനെ… നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിയിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാന്‍ അംഗമല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു. പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാന്‍സ് നല്‍കാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാന്‍ സാധിച്ചിട്ടുണ്ട് അതില്‍ പലതും സൈബര്‍…
Read MoreCategory: Today’S Special
ഷൂട്ടിനായി പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തി! സുഹൃത്ത് കോവിഡ് ബാധിച്ചു മരിച്ചു; കോവിഡ് വാക്സീൻ എടുത്തിരുന്നു…; ലൈവ് വീഡിയോയിൽ പൊട്ടിക്കരഞ്ഞ് നടി
കോവിഡ് ബാധിച്ചു സുഹൃത്ത് മരിച്ചതിന്റെ വേദന പങ്കുവച്ച് സീരിയല്‍ താരം അമൃത നായർ. സോഷ്യൽമീഡിയൽ ലൈവ് വീഡിയോയിലൂടെയായിരുന്നു അമൃത സന്ദേശം. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നത്. എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴം എത്രയാണെന്നു മനസിലാകുകയെന്ന് അമൃത പറയുന്നു. ഞെട്ടിച്ച വാർത്തയ്ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് താൻ ലൈവിൽ എത്തിയതെന്ന് അമൃത പറയുന്നു. ‘‘കോവിഡിനെ പലരും ഗൗരവത്തിൽ എടുത്തിട്ടില്ല. പലർക്കും വീട്ടിലിരിക്കാൻ ബുദ്ധിമുട്ടാണ്. ബോറിംങാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരൻ മരിച്ചു. കോവിഡ് വാക്സീൻ എടുത്തിരുന്നു. വാക്സീൻ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. വാക്സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക എല്ലാവരും കെയർ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക…
Read Moreബസന്തിക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നില്ല, പ്രകൃതി അത് അനുവദിക്കും എന്ന പ്രതീക്ഷയോടെ..! കോവിഡ് ബാധിച്ച് ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ
കോവിഡ് ബാധിച്ച് ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ബസന്തിക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെന്നും പ്രകൃതി അത് അനുവദിക്കും എന്ന പ്രതീക്ഷയോടെയാണെന്നും ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് …പ്രിയരേ, ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ! ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ… ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ.. പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും,…
Read Moreഅദ്ദേഹത്തെ ആ പേര് വിളിക്കുന്ന രണ്ടേ രണ്ടു പേരില്‍ ഒരാള്‍ ഞാനാണ് ! മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നപ്പോള്‍ ശ്വേതാ മേനോന് പറഞ്ഞതിങ്ങനെ…
മലയാളികളുടെ താരരാജാവ് മോഹന്‍ലാലിന്റെ 61-ാം പിറന്നാളാണ് കഴിഞ്ഞു പോയത്. എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകളും പ്രിയ താരത്തിന് ജന്മദിനാശംസകള് നേര്‍ന്നിരുന്നു. രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും മുതല്‍ സാധാരണക്കാരുടെ വരെ സമൂഹമാധ്യമ സ്റ്റാറ്റസുകളില്‍ ലാലേട്ടന് നിറഞ്ഞു നിന്നു. മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് മലയാളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക സിനിമാ താരങ്ങളും സ്റ്റാറ്റസ് ഇട്ടിരുന്നു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായതാണ് നടി ശ്വേതാ മേനോന് പങ്കുവച്ചത്. ‘ഹാപ്പി ബെര്‍ത്ത്ഡേ ഡിയര്‍ ലാട്ടാ’ എന്നാണ് ശ്വേത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ലാട്ടാ എന്ന് വിളിക്കാന്‍ കഴിയുന്ന രണ്ടുപേരെയുളളൂ എന്നും പോസ്റ്റിലുണ്ട്. മറ്റെല്ലാവരും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു.
Read Moreകുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ ശേഖരണവും വിതരണവും ! ജുവനൈല്‍ കോടതി ജഡ്ജി പിടിയില്‍…
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത ജുവനൈല്‍ കോടതി ജഡ്ജിയെ കസ്റ്റഡിയില്‍ എടുത്തു. അമേരിക്കയിലെ വിസ്കോണ്‍സിനിലാണ് സംഭവം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്തതിന് രണ്ട് കേസുകള്‍ ചുമത്തിയിട്ടുണ്ട്. മില്‍വാക്കി കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി ബ്രെറ്റ് ബ്ലോം ആണ് കുറ്റക്കാരന്‍. ഇദ്ദേഹം ഇത്തരം കാര്യങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ജുവനൈല്‍ കോടതി ജഡ്ജിയെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 27 തവണ കിക്ക് മെസേജിംഗ് ആപ്പ് വഴി ജഡ്ജി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ദേശീയ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികള്‍ക്കായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ ബ്ലോമിനെതിരായ അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതോടെ, മാര്‍ച്ചില്‍ സംസ്ഥാന സുപ്രീം കോടതി ശമ്പളമില്ലാതെ…
Read Moreആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിട്ടും അതുപേക്ഷിക്കാന്‍ രഘു തയ്യാറായില്ല ! രഘുവരനെ തിരുത്താന്‍ ശ്രമിച്ച് താന്‍ തോറ്റുപോയെന്ന് തുറന്നു പറഞ്ഞ് രോഹിണി…
ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രോഹിണി കഴിവു തെളിയിച്ചു. 1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ രോഹിണി ‘കക്ക’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം. അതേ സമയം സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് 1996ലാണ് രോഹിണി പ്രശസ്ത നടന് രഘുവരനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം ആയുരുന്നു ഇവരുടേത്. എന്നാല്‍ പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. രഘുവരന് 2008ല്‍ വിടവാങ്ങി. ഇവര്‍ക്ക് ഒരു മകനുണ്ട് ഋഷി. ഇപ്പോള്‍ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്. ഇപ്പോളിതാ തന്റെ ജീവിതം…
Read Moreസൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച വാക്സിന് മറിച്ചുവിറ്റു ! ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍;സംഭവം നടത്തിയത് ആസൂത്രിതമായി…
സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന കോവിഡ് വാക്സിന് മറിച്ചുവിറ്റ സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. 500 രൂപയ്ക്കാണ് ഇവര്‍ വാക്സിന് മറിച്ചുവിറ്റിരുന്നത്. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കൊവിഡ് മരുന്നു വില്പനയും നഗരത്തില്‍ തുടരുന്ന വേളയിലാണ് ഡോക്ടര്‍ തന്നെ അറസ്റ്റിലായത്. കേന്ദ്രത്തില്‍, കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന് ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
Read Moreതാമസം ഓലക്കുടിലിലാണെങ്കിലും ദിവസവും സംരക്ഷിക്കുന്നത് 87 തെരുവു നായ്ക്കളെ ! ഒരു ചാക്ക് അരി രണ്ടു ദിവസത്തേക്ക് തികച്ചില്ല; ലോക്ഡൗണ്‍ സുനിതയുടെയും നായ്ക്കളുടെയും ജീവിതം ദുരിതത്തിലാക്കി…
കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പലരുടെയും ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തു. തൊഴിലും വരുമാനവുമില്ലാതെ നിരവധി ആളുകളാണ് പട്ടിണിയിലായത്. തെരുവില്‍ ഉപേക്ഷിച്ച നായ്ക്കളുടെ അഭയ കേന്ദ്രമായ സുനിതയുടെയും ഭര്‍ത്താവ് ഷിന്റോയുടെയും അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. ഓലക്കുടിലിന് ചുറ്റും ടാര്‍പോളിന്‍ വിരിച്ച കൂടാരങ്ങളിലും കൂടുകളിലുമായി 87 തെരുവ് നായ്ക്കളെയാണ് ഇവര്‍ പോറ്റുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവയ്ക്കു തീറ്റ നല്കാന് ബുദ്ധിമുട്ടു നേരിടുന്നതായി പത്താംകല്ല് ബീച്ച് റോഡിലെ മാങ്ങാട്ട് വീട്ടില്‍ സുനിതയുടെയും ഷിന്റോയുടെയും പരാതി. ഒരു ചാക്ക് അരി രണ്ട് ദിവസത്തേക്ക് തികയില്ല. മാര്‍ക്കറ്റില്‍ മാംസ വില്പന ഇല്ലാതായതും തിരിച്ചടിയായി. തെരുവില്‍ കഴിയുന്ന നായ്ക്കളെ വീട്ടിലെത്തിച്ചു സംരക്ഷിക്കുകയാണ് ഇവരുടെ രീതി. വീടുകളില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ ഇനത്തിലുള്ള നായ്ക്കളും കൂട്ടത്തിലുണ്ട്. പരിചയമുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ സൗജന്യമായി മരുന്നുകളും നിര്‍ദേശങ്ങളും നല്കി സഹായിക്കും. ഗുരുതര അസുഖം ബാധിച്ചാല്‍…
Read Moreനാടന്‍ വേഷത്തില്‍ അതിസുന്ദരിയായി ദുര്‍ഗ കൃഷ്ണ ! ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ വൈറലാകുന്നു…
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് ദുര്‍ഗ കൃഷ്ണ.നടിയായും മോഡല്‍ ആയും തിളങ്ങുന്ന താരം ക്ലാസിക്കല്‍ ഡാന്‍സറും കൂടിയാണ്. 2017 മുതല്‍ താരം സിനിമ ലോകത്ത് സജീവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ കല്യാണ വീഡിയോകളും, ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോണ്‍ഫെഷന്‍ ഓഫ് കുക്കൂ എന്ന സിനിമയിലെ കൂടെ അഭിനയിച്ച, താരത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയായ അര്ജുന് രവീന്ദ്രനെയാണ് ദുര്‍ഗ വിവാഹം കഴിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തം ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ താര ജോടികളുടെ ഫോട്ടോകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ ആണ്. തനി നാടന്‍ പെണ്ണായി അരുവിയില്‍ സാറിയുടുത്ത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. 2017…
Read Moreഒരു തമിഴനെ വിവാഹം കഴിച്ച് ഇവിടെ കൂടണമെന്നാണ് ആഗ്രഹമെന്ന് രശ്മിക ! സ്വന്തം നാടിനെയും ഭാഷയെയും മറക്കരുതെന്ന് കന്നഡക്കാര്‍…
സൗന്ദര്യവും അഭിനയ മികവും ഒരു പോലെ സമന്വയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് രശ്മിക മന്ദണ്ണ. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നുക്കൊന്ന് മികച്ചതായതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാനും രശ്മികയ്ക്കായി. വന്‍ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏകദേശം 13 മില്യണ്‍ ആളുകള്‍ നടിയെ പിന്തുടരുന്നു. രശ്മിക പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ വൈറലാകുമെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ… കിരിക്ക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയത്. 2016 ല്‍ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് താരത്തിന് ലഭിച്ചിരുന്നത്. വിജയ് ദേവരകൊണ്ട നായകന് ആയി എത്തി ഗീതാഗോവിന്ദം തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ചതോടെ രശ്മികയുടെ സ്ഥാനം യുവാക്കളുടെയെല്ലാം ഹൃദയത്തിലായി. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇടയ്ക്ക് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും…
Read More