എന്റെ കാമുകനെ വളയ്ക്കാന്‍ നോക്കുന്നോ ! രേഖയ്ക്ക് രവീണ ടണ്ടന്‍ കൊടുത്തത് ഉഗ്രന്‍ പണി; സംഭവം ഇങ്ങനെ…

അക്ഷയ് കുമാര്‍-രവീണ ടണ്ടന്‍ ജോഡി ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു. സിനിമയ്ക്കു പുറത്തും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. 1994ല്‍ പുറത്തിറങ്ങിയ മൊഹ്‌റ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നിന്നും ആരംഭിച്ച ഇവരുടെ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുമ്പോള്‍ ഇവര്‍ക്കിടയിലെ ബന്ധവും വളര്‍ന്നു. എന്നാല്‍ അതേസമയത്ത് തന്നെ മറ്റു ചില താരങ്ങളുടെ പേരും അക്ഷയ്കുമാറുമായി ചേര്‍ത്ത് പറയാറുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം. പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറില്‍ നിന്നും അകലം പാലിക്കാന്‍ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. 1996 ല്‍ ഖില്ലാഡിയോം കാ ഖില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള…

Read More

മരുമകളെയും കൊണ്ട് ഒളിച്ചോടിയ 61കാരന്‍ അമ്മായിയപ്പനെ പോലീസ് പൊക്കി ! കമിതാക്കളെ കണ്ടെത്തിയത് ചാലക്കുടിയില്‍ നിന്ന്;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് ഒളിച്ചോടിയ 61കാരന്‍ പിടിയിലായി. ഇന്നലെ രാത്രി പത്ത് മണിയോടെ ചാലക്കുടിയില്‍ നിന്നാണ് ഇവരെ പോലീസ് പൊക്കിയത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ.പി. ബാബുമോന്‍ എ. എസ്ഐ. എം.ജെ ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദന്‍, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയത്. മൂന്നുപേരെയും ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. ചാലക്കുടി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിലായിരുന്നു…

Read More

സിനിമയില്‍ ‘വില്ലന്‍’ജീവിതത്തില്‍ ‘നായകന്‍’ ! ഒന്നും പേടിക്കേണ്ട ഞാനില്ലേ…എന്നു പറഞ്ഞ് ഒരു ഗ്രാമത്തെ ഏറ്റെടുത്ത് സോനു സൂദ്;മുക്തകണ്ഠം പ്രശംസിച്ച് സോഷ്യല്‍ മീഡിയ…

സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഒരു നായകനാണ് നടന്‍ സോനു സൂദ്. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് സോനു. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്തും സോനുവിന്റെ സഹായഹസ്തങ്ങള്‍ വെറുതെയിരുന്നില്ല. ഡാന്‍സ് ദിവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സോനുവിനോട് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്. ഇത് കേട്ട സോനു, നീമുചിനോട് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളോടും പേടികൂടാതെ ഇരിക്കാനും ലോക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും കാര്യം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞത്. ലോക്ഡൗണ്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നീമുച് ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുമെന്ന്…

Read More

കൊവാക്‌സിന്‍ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ! ട്രക്കിലുണ്ടായിരുന്നത് രണ്ട് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍…

രണ്ട് ലക്ഷത്തിലധികം കൊവാക്‌സിന്‍ ഡോസുമായി ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്‌സിന്‍ ആണ് ഈ ട്രക്കില്‍ ഉണ്ടായിരുന്നത്. ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് ലോറിയില്‍ കണ്ടെത്തിയ വാക്‌സിന്‍. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെയാണ് ഈ സംഭവം എന്നത് ഞെട്ടലുളവാക്കുന്നതാണ്.

Read More

നടി മഡോണയൊക്കെ എന്ത് ! ആഴമുള്ള സ്വിമ്മിംഗ് പൂളില്‍ അനായാസം നീന്തി ലോകത്തെ അദ്ഭുതപ്പെടുത്തി പിഞ്ചുകുഞ്ഞ്; വീഡിയോ വൈറലാകുന്നു…

താന്‍ ഒന്നര വയസു മുതല്‍ നീന്താന്‍ തുടങ്ങിയെന്ന് നടി മഡോണ സെബാസ്റ്റിയന്‍ പറഞ്ഞപ്പോള്‍ ‘തള്ള്…തള്ളേയ്’ എന്നു പറഞ്ഞവരാണ് മലയാളികള്‍. ഇപ്പോഴിതാ തീരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലിലെ അസാമാന്യ പ്രകടനം കൊണ്ട് മലയാളികള്‍ അടക്കമുള്ള ലോകരെ ഞെട്ടിക്കുകയാണ് ഒരു കുരുന്ന്. കുഞ്ഞു പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിലുള്ളത്. ഒരു നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുതിര്‍ന്നവരെ വെല്ലുന്ന തരത്തില്‍ നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തികളിക്കുന്നത്. ഏറെനേരം ശ്വാസം പിടിച്ച് നീന്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കുഞ്ഞിന്റെ മുഖത്തില്ല. സിമ്മിംഗ് പൂളിനുള്ളിലെ വേലിക്ക് ഉള്ളിലൂടെ കമ്പികളില്‍ പിടിച്ച് കയറിയിറങ്ങുകയും ചെയ്യുന്നുണ്ട്. നന്നേ ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടി വരികയാണ്. കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ്…

Read More

ശോ​ഭ​യെ എ​നി​ക്ക് ഇ​ഷ്ട​ട​മാ​ണ് … പ​ക്ഷേ ; ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച്  ബാ​ല​ച​ന്ദ്ര​മേ​നോ​ൻ; ഒപ്പം ചില വെളിപ്പെടുത്തലുകളും

  ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​കൃ​ത്തു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ഉ​ത്രാ​ട​രാ​ത്രി എ​ന്ന സി​നി​മ​യി​ലെ നാ​യി​ക ശോ​ഭ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പ​ങ്കു​വ​ച്ച​ത്. ഒ​പ്പം ശോ​ഭ​യ​റി​യാ​തെ ശോ​ഭ​യെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ളെ​യും ബാ​ല​ച​ന്ദ്ര​മേ​നോ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ്‌​റ്റാ​ർ ഹോ​ട്ട​ലി​ലെ ഉ​ണ് അ​ല്ല , മ​റി​ച്ചു ഇ​ല​യി​ൽ വി​ള​മ്പി​യ പു​ന്നെ​ല്ലി​ന്‍റെ ചോ​റി​ൽ തൈ​രു ഒ​ഴി​ച്ച് കാ​ന്താ​രി മു​ള​ക് ‘ഞെ​വ​ടി ‘ ക​ഴി​ക്കു​ന്ന സു​ഖ​മാ​ണ് കെ.​പി.​എ .സി ​ല​ളി​ത​യു​ടെ ‘കു​ണു​ക്ക​മു​ള്ള’ സം​സാ​രം കേ​ൾ​ക്കാ​ൻ എ​ന്ന് ഞാ​ൻ പ​ണ്ടു പ​റ​ഞ്ഞ​ത് ഓ​ർ​ത്തു പോ​കു​ന്നു…… എ​ന്നാ​ൽ ആ ‘​കു​ണു​ക്കം’ ആ​ദ്യം കേ​ട്ട​ത് “ഉ​ത്രാ​ട​രാ​ത്രി ” എ​ന്ന എ​ന്‍റെ ആ​ദ്യ ചി​ത്ര നാ​യി​ക ശോ​ഭ​യി​ൽ നി​ന്നാ​ണ് . കേ​ൾ​ക്കാ​ൻ ഇ​മ്പ​മു​ള്ള “പി​ണ​ക്ക​വും കു​ണു​ക്ക​വും ….’ ച​ന്നം പി​ന്നം പെ​യ്യു​ന്ന മ​ഴ ന​ന​ഞ്ഞു മ​ദി​രാ​ശി അ​രു​ണാ​ച​ലം സ്റ്റു​ഡി​യോ​യി​ൽ അ​വ​ൾ എ​ന്‍റെ റെ​ക്കോ​ർ​ഡി​ങ്ങി​നു വ​ന്ന​ത്…

Read More

പലപ്പോഴും നായകന്മാര്‍ക്കൊപ്പം ‘കിടന്ന്’ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ! അങ്ങനെയാണ് എന്നെ ചെറുപ്രായത്തില്‍ തന്നെ പലരും ആ പേര് വിളിക്കാന്‍ കാരണം; തുറന്നു പറച്ചിലുമായി റിയാ സെന്‍…

സിനിമാകുടുംബത്തില്‍ നിന്ന് അഭിനയലോകത്തേക്ക് കടന്നു വന്ന താരമാണ് റിയാ സെന്‍. മുത്തശ്ശി സുചിത്ര സെന്‍ ബംഗാളി സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ്. അമ്മ മൂണ്‍മൂണ്‍ സെന്നും സഹോദരി റെയ്മ സെന്നും ചലച്ചിത്ര രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തനതായ സ്ഥാനം ഉറപ്പിച്ച നടിയാണ് റിയാ. 1991ലെ വിഷകന്യക എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയരംഗത്തും മോഡലിങ് രംഗത്തും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ താജ്മഹലിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഒരുപാട് മികച്ച സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു. ബംഗാളി,ഹിന്ദി സിനിമയ്ക്കു…

Read More

മരിച്ച അമ്മയ്ക്കരികെ പട്ടിണി കിടന്നത് രണ്ടു നാള്‍ ! കോവിഡ് പേടിയില്‍ ആരും തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പാലൂട്ടി വനിതാ കോണ്‍സ്റ്റബിള്‍മാര്‍

വീട്ടില്‍ മരിച്ചു കിടന്ന അമ്മയ്‌ക്കൊപ്പം ആരോരും നോക്കാനില്ലാതെ പിഞ്ചു കുഞ്ഞ് കഴിഞ്ഞത് രണ്ടു നാള്‍. കോവിഡ് ഭയന്ന് നാട്ടുകാരാരും ആ പരിസരത്ത് വരാഞ്ഞതോടെയാണ് ആണ്‍കുഞ്ഞ് മുഴുപ്പട്ടിണിയില്‍ രണ്ടു ദിവസം തള്ളിനീക്കിയത്. ഒടുവില്‍ രക്ഷകരായി അവതരിച്ചതാവട്ടെ രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരും. അവര്‍ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാഡിലാണ് രാജ്യത്തിനു നൊമ്പരമായ ഈ സംഭവം. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ജോലിക്ക് ഉത്തര്‍പ്രദേശിലായിരുന്നു. കോവിഡിനെ ഭയന്ന് വീട്ടിനുള്ളിലേക്കു കയറാന്‍ ആരും തയാറായില്ല. ഒടുവില്‍ വീട്ടുടമയാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് പൂട്ട് തകര്‍ത്ത് വീട്ടിലേക്കു കടന്നപ്പോഴാണ് മരിച്ച സ്ത്രീയെയും തൊട്ടടുത്ത് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും കാണുന്നത്. കുട്ടിയെ എടുക്കാന്‍ നാട്ടുകാര്‍ മടിച്ചു. ഇതോടെയാണ് വനിതാ കോണ്‍സ്റ്റബിള്‍മാരായ സുശീല ഗബാലെയും രേഖ വസെയും അവനെ കോരിയെടുത്ത് പാലൂട്ടിയത്. ‘എനിക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്. അവനെ കണ്ടപ്പോള്‍ എനിക്ക് അവരെപ്പോലെയാണ് തോന്നിയത്. ദാഹിച്ചുവരണ്ട…

Read More

ക​രി​യ​റി​ല്‍ ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ട്ടി​ല്ല, പ്രി​യ​ങ്ക ചോ​പ്ര കാ​ര​ണം ത​നി​ക്കു  സി​നി​മ​യി​ല്‍ അ​വ​സ​രങ്ങ​ള്‍ ല​ഭി​ക്കാ​തെ പോ​യി;  പ്രി​യ​ങ്ക​യു​ടെ ബ​ന്ധുവും നടിയുമായ മീ​ര ചോ​പ്ര മനസ് തുറക്കുന്നു

പ്രി​യ​ങ്ക ചോ​പ്ര കാ​ര​ണം ത​നി​ക്കു സി​നി​മ​യി​ല്‍ അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്രി​യ​ങ്ക​യു​ടെ ബ​ന്ധുവും നടിയുമായ മീ​ര ചോ​പ്ര. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മീ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. മീ​ര​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ക​രി​യ​റി​ല്‍ ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ട്ടി​ല്ല. പ്രി​യ​ങ്ക കാ​ര​ണം പ്ര​ത്യേ​കി​ച്ച് അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സി​നി​മ​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ഞാ​ന്‍ ബോ​ളി​വു​ഡി​ലേ​ക്ക് വ​രു​ന്ന കാ​ല​ത്തു ത​ന്നെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​രി പ​രി​ണീ​തി ചോ​പ്ര​യും സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യ​ട്ടെ വ​ലി​യ താ​ര​ത​മ്യ​ങ്ങ​ളൊ​ന്നും എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.പ്രി​യ​ങ്ക കാ​ര​ണം എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ആ​രും പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​രി എ​ന്ന നി​ല​യി​ല്‍ എ​ന്നെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ പ്രി​യ​ങ്ക​യു​ടെ ബ​ന്ധു എ​ന്ന നി​ല​യി​ല്‍ ക​രി​യ​റി​ല്‍ യാ​തൊ​രു സ​ഹാ​യ​വും എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ജ​ന​ങ്ങ​ള്‍ അ​ല്‍​പം കൂ​ടി ഗൗ​ര​വ​ത്തോ​ടെ എ​ന്നെ ക​ണ്ടു എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. വ​ള​രെ…

Read More

ഒ​രു ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്ന ചെ​റു​തെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു അ​പ​ക​ടം! വെട്ടിലായത് ബിബിസി; നടൻ ഇപ്പോൾ 38 കോടി നഷ്ടപരിഹാരം ചോദിച്ചു കോടതിയിലും

ഒ​രു ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്ന ചെ​റു​തെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു അ​പ​ക​ടം. എ​ന്നാ​ൽ, അ​തു ജെം ​സ്റ്റാ​ൻ​സ്ഫീ​ൽ​ഡ് എ​ന്ന ന​ട​ന്‍റെ ജീ​വി​ത​ത്തെ ത​ന്നെ മാ​റ്റി​മ​റി​ച്ചു. ഷൂ​ട്ടിം​ഗ് ക്ര​മീ​ക​രി​ച്ച ബി​ബി​സി​ക്കെ​തി​രേ വ​ൻ ന​ഷ്ട​പ​രി​ഹാ​രം തേ​ടി കോ​ട​തി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ. 38.19 കോ​ടി​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ചോ​ദി​ക്കു​ന്ന​ത്. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ ജെം ​സ്റ്റാ​ൻ​സ്ഫീ​ൾ​ഡ് ഈ ​അ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണം ബി​ബി​സി വ​ൺ പ്രോ​ഗ്രാം ഷൂ​ട്ടിം​ഗ് ആ​ണ്. 2014ൽ ​ആ​യി​രു​ന്നു ആ ​സം​ഭ​വം. ബി​ബി​സി വ​ണി​ൽ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന ബാം​ഗ് ഗോ​സ് ദ ​തി​യ​റി എ​ന്ന പ​രി​പാ​ടി​യാ​ണ് കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​ത്. വേ​ഗ​ത്തി​ൽ ഓ​ടി വ​രു​ന്ന കാ​ർ എ​വി​ടെ​യെ​ങ്കി​ലും ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യാ​ൽ വ്യ​ക്തി​ക്കു സം​ഭ​വി​ക്കു​ന്ന​തെ​ന്ത് എ​ന്ന​താ​യി​രു​ന്നു അ​വ​ർ ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ഏ​ഴു വ​ർ​ഷ​മാ​യി​ട്ടും ആ ​ചെ​റു​പ്പ​ക്കാ​ര​ൻ മു​ക്ത​നാ​യി​ട്ടി​ല്ല. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ കൂ​ടി​യാ​യ സ്റ്റാ​ൻ​സ്ഫീ​ൽ​ഡി​ന്‍റെ ജീ​വി​ത​മാ​ണ് ഈ ​അ​പ​ക​ട​ത്തി​ലൂ​ടെ വ​ഴി​മു​ട്ടി​യ​ത്. മു​ന്നോ​ട്ടു​ള്ള ചി​കി​ത്സ​യ്ക്കും ജീ​വി​ത​ത്തി​നും അ‍​യാ​ൾ​ക്കു പ​ണം ആ​വ​ശ്യ​മാ​ണ്.…

Read More