കോവിഡ് ബാധിതനായ യുവാവിന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85കാരന് വീട്ടിലെത്തിയതിനു തൊന്നു പിന്നാലെ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ആര്‍എസ്എസ് അംഗമാണ്. നാല്‍പ്പതുകാരനായ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെന്ന് ഭാര്യ ആശുപത്രി അധികൃതരോട് അപേക്ഷിക്കുന്നത് കണ്ടാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാതെ തന്നെ ഇയാള്‍ കിടക്ക ഒഴിഞ്ഞുകൊടുത്തത്. ഇപ്പോള്‍ 85 വയസായി. തന്റെ ജീവിതം താന്‍ ജീവിച്ചുതീര്‍ത്തു. തന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാണ് ഇയാളുടെ ജീവിതം. ഇയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ എന്ന് നാരായണന് ദബോല്‍ക്കര്‍ ഡോക്ടറോട് പറഞ്ഞു. 80വയസ് കഴിഞ്ഞ അയാളുടെ ആരോഗ്യനില മോശമായിരുന്നെന്നും അദ്ദേഹത്തിന് ആശുപത്രിയില്‍ ചികിത്സ ആവശ്യവുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. കിടക്ക യുവാവായ രോഗിയ്ക്ക് ഒഴിഞ്ഞുകൊടുത്തതിന്…
Read MoreCategory: Today’S Special
രാത്രികാലങ്ങളില്‍ ഒളിച്ചിരുന്നു ആളുകള്‍ക്ക് നേരെ കല്ലെറിയുന്നത് ഹരമായി ! പക്ഷെ പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞപ്പോള്‍ പണിപാളി; തിരുവല്ലയിലെ പെണ്‍കുട്ടികളുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ആളുകള്‍ക്കു നേരെ കല്ലെറിഞ്ഞ് നാടിനെ പരിഭ്രാന്തിയിലാക്കിയ പെണ്‍കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത രണ്ടു സഹോദരിമാരാണ് നാട്ടുകാരേയും പൊലീസിനേയും വട്ടം കറക്കിയത്. തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിലാണ് സംഭവം. തുടരെ നാല് ദിവസമാണ് ഇവര്‍ കല്ലേറ് നടത്തിയത്. തുടര്‍ന്ന് പോലീസ് ഉള്‍പ്പെടെ മുപ്പതോളം പേര് അടങ്ങുന്ന സംഘം ഉറക്കമൊഴിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്ന് വന്ന പൊലീസ് ജീപ്പിന് നേരെയും കല്ലേറ് വന്നു. തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പല നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും ഏറുകിട്ടി. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായപ്പോള്‍ സംശയത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംഘം ഈ പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. അന്ന് രാത്രി കല്ലെറിയാന്‍ വീണ്ടും പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര് ചേര്‍ന്ന് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്ന്…
Read Moreരുചിയൊക്കെ ഗംഭീരം പക്ഷേ, ഉണ്ടാക്കിയ സ്ഥലം കണ്ടാൽ ഞെട്ടും
സുഹൃത്തിന്റെ വീട്ടിൽ ചെല്ലുന്പോൾ ഒരു പാനീയം കുടിക്കാൻ നൽകുന്നു. കുടിക്കാൻ തുടങ്ങുന്പോൾ സുഹൃത്ത് പറയുന്നു ഇത് ഉണ്ടാക്കിയത് ടോയിലെറ്റിലാണെന്ന് പിന്നത്തെ കാര്യം പറയണോ? ഐസ്ക്രീമും മധുരപലഹാരങ്ങളും കൂൾ ഡ്രിങ്ക്സും ക്ലോസ്റ്റിൽ ചേർത്ത് തയ്യാറാക്കുന്ന ഡ്രിങ്ക്സിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു യുവതിയാണ് തന്റെ കൂട്ടുകാർക്കായി പാനീയം തയ്യാറാക്കുന്നത് അതിനായി അവൾ ആദ്യം തന്റെ ടീഷർട്ട് വെള്ളത്തിലേക്ക് വിരിച്ച് പിന്നീട് ഐസ് ക്യൂബ്സ്, ഐസ്ക്രീം, മധുരപലഹാരങ്ങൾ എന്നിവയെല്ലാം ക്ലോസ്റ്റിലേക്കിടുന്നു. പിന്നീട് സ്പ്രൈറ്റും ഫാന്റയും കുറച്ചു മധുരപലഹാരങ്ങളും കൂടി ഇട്ട് ഫ്ളഷ് ചെയ്യും. അതോടെഎല്ലാം മിക്സാകും. പിന്നീട് എടുത്തു വെച്ചിരിക്കുന്ന ഗ്ലാസുകളിൽ നിറച്ച് പുറത്തു നിൽക്കുകയായിരുന്നു സുഹൃത്തുക്കൾക്ക് നൽകി. വളരെ കളർഫുളായ പാനീയം കണ്ടതോടെ ചിയേഴ്സ്’ പറഞ്ഞ് ആവേശത്തോടെയാണ് സുഹൃത്തുക്കൾ വാങ്ങിക്കുന്നത്. അതനിടയിലാണ് ഉണ്ടാക്കിയ സ്ഥലം വെളിപ്പെടുന്നത്. അതോടെ കേട്ടത് ശരിയാണോയെന്നറിയാൻ സുഹൃത്ത് വാഷ്റൂമിൽ പോയി നോക്കി.…
Read Moreമാസാണ് ഈ മാസ്ക് !! കണ്ടുപിടിച്ചിട്ട് വർഷം കുറെയായി; ഡബിൾ മാസ്കിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോള്‍ ഇതാ വേറിട്ട മാസ്കുമായി വാർത്തകളിൽ നിറയുകയാണ് ഈ മനുഷ്യൻ
കോവിഡ് വന്നതോടെ താരമായ ഒരാളുണ്ട് മാസ്കുകൾ. എൻ95, കോട്ടണ്‍, പ്രിന്റഡ്, സർജിക്കൽ എന്നിങ്ങനെ തരാതരം മാസ്കുകളുണ്ട് വിപണിയിൽ. മഹാമാരിയെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ മാസ്കിലും പുതുമ തേടുകയാണു ലോകം. അതിനിടെ, വ്യത്യസ്തമായ മാസ്ക് ധരിച്ചാണ് ബെൽജിയം കലാകാരന്റെ പ്രതിരോധം. കൊണ്ടുനടക്കാവുന്ന മരുപ്പച്ച കൊണ്ടാണ് മാസ്ക് തയാറാക്കിയിരിക്കുന്നത്. സഞ്ചരിക്കുന്ന മരുപ്പച്ച ബെൽജിയൻ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ അലൈൻ വെർസ്ചുറെൻ ബ്രസൽസ് ആണ് “പോർട്ടബിൾ ഒയാസിസ്’ ധരിച്ചു തെരുവിലൂടെ സഞ്ചരിക്കുന്നത്. പ്ലെക്സിഗ്ലാസ് (അക്രിലിക് ഗ്ലാസ്) ഉപയോഗിച്ചാണ് ഇതു തയാറാക്കിയിരിക്കുന്നത്. അലൈന്റെ തോളിൽ സ്ഥാപിച്ചിരിക്കുന്ന ഇതു മൂക്കും വായും മാത്രമല്ല മൂടുന്നത്, തല മുതൽ കഴുത്തുവരെ മൂടും. ഗ്ലാസായതിനാൽ കാഴ്ചയ്ക്കു ബുദ്ധിമുട്ടൊന്നുമില്ല. ഇതിനുള്ളിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന കാശിത്തുന്പയും റോസ്മേരിയും ലാവെൻഡറുമൊക്കെ വായുവിനെ ശുദ്ധീകരിച്ചു നൽകും. കണ്ടുപിടിച്ചിട്ട് വർഷം കുറെയായി 15 വർഷം മുൻപാണ് ഇയാൾ ഇത്തരമൊരു ആശയം വികസിപ്പിച്ചെടുത്തത്. നേരത്തെ ജോലി ചെയ്തിരുന്ന ടുണീഷ്യയിലെ…
Read Moreവീഡിയോ കോള്‍ എടുക്കുന്നത് പുരുഷനാണെങ്കില്‍ കാണുന്നത് പൂര്‍ണനഗ്നയായ സ്ത്രീയെ…നേരെ തിരിച്ചും ! ഉത്തരേന്ത്യന്‍ വിരുതര്‍ പ്രബുദ്ധ മലയാളികളെ വലയിലാക്കി കോടികള്‍ കൊയ്യുന്നത് ഇങ്ങനെ…
വീഡിയോകോള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വാട്സാപ്പ്്, ഫേസ്ബുക് മെസഞ്ചര്‍ വീഡിയോ കോളില്‍ നഗ്നദൃശ്യം കാണിച്ച് ചാറ്റുകള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്ക്രീന്‍ ഷോട്ടുകളോ വീഡിയോയോ പകര്‍ത്തുകയുമാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കില്‍ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചും. ഇതിന് ശേഷം വീഡിയോ കോളില്‍ നഗ്നത കണ്ടു രസിച്ചുവെന്ന് വരുത്തി തീര്‍ക്കും. പിന്നെ ബ്ലാക് മെയിലിംഗും. ഇത്തരം കേസുകള്‍ കൂടുന്നതു കൊണ്ടാണ് പൊലീസ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീന്‍ഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോര്‍ത്തു പണം കൊടുത്താല്‍ കൂടുതല്‍ പണം വേണമെന്ന ആവശ്യമുയരും. പണം നല്കാന് വിസമ്മതിച്ചാല്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫേസ്ബുക്ക് മെസഞ്ചറിലേക്കോ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കും. തുടര്‍ച്ചയായി പണം നല്കിയ ശേഷമാണു…
Read Moreഞാന്‍ പറഞ്ഞു…എനിക്ക് ആരും തന്നില്ല ! ചെവിയടിച്ച് പോയാല്‍ തനിക്ക് എന്താ അല്ലേയെന്ന് സ്റ്റണ്ട് മാസ്റ്ററോട് ചൂടായി മമ്മുക്ക; അന്നത്തെ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍
വ്യത്യസ്ഥമായ വേഷങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമാണ് അലന്‍സിയര്‍. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്. ഇപ്പോഴിതാ കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പങ്കുവെച്ചിരിക്കുക. ആ സംഭവത്തെക്കുറിച്ച് അലന്‍സിയര്‍ പറയുന്നതിങ്ങനെ…കസബയില്‍ വെടിവെയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് നമ്മളിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഒരു ഷോട്ട് കഴിഞ്ഞപ്പോഴാണ് മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. അപ്പോ ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ കാതിനൊക്കെ പ്രശ്നമുണ്ടാവും. അപ്പോ എല്ലാവരും പഞ്ഞിവെയ്ക്കും. എനിക്ക് ഇതറിയില്ലായിരുന്നു. മമ്മൂക്ക അത് കണ്ടു. എന്നോട് ചോദിച്ചു എന്താ പഞ്ഞി വയ്ക്കാത്തേന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആരും തന്നില്ല. ഉടനെ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട്…
Read Moreമൂന്നു കുട്ടികള്‍ ഉള്ള കാര്യം മറച്ചുവെച്ചു ! സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ജോലി തെറിച്ചു…
പൂന ജയില്‍ സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സര്‍വീസില്‍ നിന്നു പുറത്താക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്നതാണ് ഇവരുടെ മേലുള്ള പ്രധാന കുറ്റം. കൂടാതെ ഇക്കാര്യം മറച്ചു വച്ചതിനും കൂടിയാണ് നടപടി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് 2005 മുതല്‍ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. തനിക്ക് രണ്ട് പെണ്മക്കളുള്ള കാര്യം ജോലിയ്ക്കു ചേരുമ്പോള്‍ തന്നെ സ്വാതി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ 2007ല്‍ മൂന്നാമത്തെ കുട്ടി ജനിച്ചുവെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ജോലി തെറിച്ചത്.
Read Moreചൊറിച്ചിലുണ്ടെങ്കില് നിന്റെ തന്തയോടു പോയി പറയെടാ ! തെറി കമന്റിട്ടവന്റെ കിളിപോകുന്ന മറുപടിയുമായി സുബി സുരേഷ്…
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമണങ്ങള്‍ സമൂഹത്തില്‍ കൂടിവരുമ്പോള്‍ സമൂഹത്തിന്റെ ഇന്റര്‍നെറ്റ് വേര്‍ഷനായ സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോളും, അഭിപ്രായം രേഖപ്പെടുത്തുമ്പോളും അസഭ്യകമന്റുകളാണ് പലരും സ്ത്രീകള്‍ക്കെതിരേ പോസ്റ്റ് ചെയ്യുന്നത്. അത് ചലച്ചിത്ര നടിയോ, സെലിബ്രിറ്റിയോ ആയാല്‍ അതിന്റെ അളവ് കൂടുകയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരത്തില്‍ സ്ഥിരമായ മോശം പദപ്രയോഗം പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്ന വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മാതൃകയായിരിക്കുകയാണ് നടി സുബി സുരേഷ്. മലയാളം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നില്ക്കുന്ന താരമാണ് സുബി സുരേഷ്. ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ്. അതേ സമയം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറി കമന്റ് ചെയ്ത ആളെ നടി തുറന്നു കാട്ടിയത്. ഇയാളുടെ പ്രൊഫേല്‍ പിക്ചറും, സ്ക്രീന്‍ ഷോട്ടുകളും സഹിതമാണ് സുബി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ പോസ്റ്റിന് താഴെ…
Read Moreവിവാഹവേദിയില്‍ ആക്ഷന്‍ഹീറോ കളിക്കാന്‍ നോക്കി കളക്ടര്‍ ! കര്‍ഫ്യൂവിന്റെ പേരില്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്തു; വീഡിയോ വൈറലായതോടെ കളക്ടറുടെ ചീട്ടുകീറി…
കര്‍ഫ്യൂവിന്റെ പേരുപറഞ്ഞ് വിവാഹപന്തലില്‍ സിനിമസ്റ്റൈല്‍ പ്രകടനവുമായി കളക്ടര്‍. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ ഷോ കാട്ടിയത്. എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പിന്നീട് പറഞ്ഞു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചില്. ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ അതിക്രമം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി നടന്ന…
Read Moreഅക്കൗണ്ടിൽ ഉണ്ടായിരുന്നത് ആകെ 2,00850 രൂപ! വാക്സിൻ നിധിയിലേക്ക് രണ്ടുലക്ഷം നൽകിയ ബീഡിത്തൊഴിലാളി ഇവിടെയുണ്ട്; ജനാർദനന് ചിലത് പറയാനുണ്ട്
കണ്ണൂർ: അക്കൗണ്ടിൽ ഉണ്ടായിരുന്നത് ആകെ 2,00850 രൂപ. ഇതിൽ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ വാക്സിൻ ദുരിതാശ്വാസനിധിയിലേക്കു നൽകി. കണ്ണൂർ കുറുവ സ്വദേശി ജനാർദനനാണ് തന്റെ ജീവിതകാലത്ത് ബീഡി തെറുത്തു സമ്പാദിച്ച പണം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയത്. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ഉദ്യോഗസ്ഥനായ സി.പി. സൗന്ദർരാജിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലക്ഷങ്ങൾ സംഭാവന നൽകിയ ബീഡിത്തൊഴിലാളിയെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താനായി മാധ്യമങ്ങളുടെ ശ്രമം. ഇന്നലെ രാവിലെയോടെയാണ് ആളെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ജനാർദനൻ കണ്ണൂരിലെ കേരള ബാങ്ക് ശാഖയിലെത്തി പാസ് ബുക്ക് നൽകി അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് തിരക്കുകയും അതിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരനായ ഇദ്ദേഹം രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നു പറഞ്ഞപ്പോൾ ബാങ്ക് ജീവനക്കാർ ആദ്യമൊന്നു ഞെട്ടി. ഇതു മുഴുവൻ സംഭാവന…
Read More