കേരളത്തിലെ രാജ്ഭവൻ ഇനി ഔദ്യോഗികമായി ലോക്ഭവൻ എന്ന പേരിൽ അറിയപ്പെടും. രാജ്ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും ലെഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക്നിവാസുകളായും പുനർനാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റം. കൊളോണിയൽ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്റെ പ്രതീകമാണിതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഇപ്പോഴത്തെ കേരളാ ഗവർണർ 2022ൽ ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തു നടന്ന ഗവർണർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹമാണ് രാജ്ഭവനുകൾക്ക് ’ലോക്ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. പേരു മാറ്റലിന്റെ ഭാഗമായി രാജ്ഭവന്റെ മതിലിലെ കേരള രാജ്ഭവൻ എന്നെഴുതിയ ബോർഡ് ഇന്നലെ നീക്കം ചെയ്തു. ഈ സ്ഥാനത്ത് ഇനി ലോക്ഭവൻ എന്നു രേഖപ്പെടുത്തിയ പുതിയ ബോർഡ് സ്ഥാനംപിടിക്കും.
Read MoreCategory: Today’S Special
പുതിയ ഫോണുകളിൽ സൈബർ സുരക്ഷാ ആപ്പ് ഉൾപ്പെടുത്താൻ: ‘രഹസ്യ’ നിർദേശം
ന്യൂഡൽഹി: എല്ലാ പുതിയ മൊബൈൽ ഫോണുകളിലും സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി ആപ്പ്’ പ്രീലോഡ് ചെയ്യാൻ സ്മാർട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്രസർക്കാരിന്റെ ‘രഹസ്യ’ നിർദേശം. ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ ആപ്പ് ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാർ നവംബർ 28നു പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിന്റെ ആധികാരികത റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയരുതെന്ന വ്യവസ്ഥയോടെ സൈബർ സുരക്ഷ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് മാത്രമായി അയച്ചിരിക്കുന്ന ഉത്തരവിലെ നിർദേശം. ആപ്പ് പുതിയ ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് 90 ദിവസത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ ഇതിനോടകമുള്ള ഫോണുകളിൽ സോഫ്റ്റ്വേർ അപ്ഡേറ്റുകളിലൂടെ ആപ്പുകൾ ഉൾപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു. ടെലികോം സൈബർ സുരക്ഷയുടെ ഗുരുതരമായ അപകടാവസ്ഥയെ…
Read Moreകരുതലായ് കാവലായ്…കെഎസ്ആർടിസി ബസിൽ മധ്യവയസ്കന് ദേഹാസ്വാസ്ഥ്യം: പോലീസുകാരുടെ ഇടപെടലിൽ യാത്രക്കാരന് പുതുജീവൻ
തൊടുപുഴ: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കോഴിക്കോട്നിന്നു പത്തനാപുരത്തേയ്ക്കു പോകുന്ന എസി സൂപ്പർ ഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. സീതത്തോട് പുതിയാത്ത് ഷാജി തോമസിനെ (60) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവും മകനും പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു. ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഷാജി തോമസിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഇതേ സമയം തൊടുപുഴ കണ്ട്രോൾ റൂമിലെ പോലീസ് സംഘം വാഹനത്തിൽ സ്റ്റാൻഡിലുണ്ടായിരുന്നു. എസ്ഐമാരായ ഇ.ഐ. ജമാൽ, അജി, എസ്സിപിഒ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉടൻതന്നെ കെഎസ്ആർടിസി ബസിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാജി തോമസിന് അടിയന്തര ചികിൽസ നൽകി.
Read Moreവെള്ളിമൂങ്ങയിലെ സി.പി. മാമച്ചൻ കരുണാപുരത്ത് സ്ഥാനാർഥി; എതിർ സ്ഥാനാർഥിയെ കണ്ട് നാട്ടുകാരും മാമച്ചനും ഞെട്ടി!
നെടുങ്കണ്ടം: വെള്ളിമൂങ്ങ സിനിമയിലെ മാമച്ചന്റെ പേരിൽ അറിയപ്പെടുന്ന ഒരു സ്ഥാനാർഥി കരുണാപുരത്തുണ്ട്. കരുണാപുരം പഞ്ചായത്തിലെ ഏഴാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി ജെയ്മോൻ നെടുവേലിയുടെ അപരനാമമാണ് സി.പി. മാമച്ചൻ. വെള്ളിമൂങ്ങ സിനിമ പുറത്തിറങ്ങിയപ്പോൾ മുതലാണ് ജെയ്മോനു മാമച്ചനെന്ന പേര് വീണത്. ജെയ്മോനു മാമച്ചനെന്ന പേരു ലഭിച്ചതിനു പിന്നിൽ ആ സിനിമാകഥയുണ്ട്. വെള്ളിമൂങ്ങ സിനിമയിറങ്ങിയ സമയം നാട്ടിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങ്. മരിച്ചത് പ്രദേശത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. പാർട്ടിക്കാരെല്ലാം റീത്തുമായി വന്നു, ഇതിനിടെ ജയ്മോനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലെത്തി. ജയ്മോൻ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ നേതാവും റീത്തുമായെത്തിയിരുന്നു. ഇതിനിടെ നേതാവിനു ഒരു ഫോൺ കോൾ വന്നു. നേതാവ് റീത്ത് ജയ്മോന്റെ കൈയിൽ നൽകി ഫോൺ സംഭാഷണം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ജയ്മോൻ റീത്ത് മൃതദേഹത്തിൽ വച്ചിരുന്നു. അന്നു മുതലാണ് ജയ്മോൻ നാട്ടുകാരുടെ മാമച്ചനായി മാറിയത്. കുട്ടികളും മുതിർന്നവരും എല്ലാം ജയ്മോൻ എന്ന പേര്…
Read Moreക്രിസ്മസ് വരവറിയിച്ച് നക്ഷത്ര വിപണി; 100 രൂപ മുതല്‍ 2000 രൂപ വരെയുള്ള എല്‍ഇഡി നക്ഷത്രങ്ങള്‍
കോട്ടയം: ക്രിസ്മസ് വരവറിയിച്ച് നക്ഷത്ര വിപണി തുറന്നു. എല്‍ഇഡി നക്ഷത്രങ്ങളാണ് ഇക്കൊല്ലവും വില്പനയില് മുന്പില്. 100 രൂപ മുതല്‍ 2000 രൂപ വരെയുള്ള എല്‍ഇഡി നക്ഷത്രങ്ങള്‍ ലഭ്യമാണ്. 400 രൂപ മുതലുള്ള നിയോണ്‍ നക്ഷത്രങ്ങളുമുണ്ട്. ഇന്നുമുതല്‍ നക്ഷത്രം തെളിക്കുന്ന ഏറെപ്പേരെ ഉദ്ദേശിച്ചാണ് മുന്നേ നക്ഷത്രക്കടകള് മിഴി തുറന്നത്. കടലാസ് നക്ഷത്രങ്ങളുടെ പുതിയ സ്റ്റോക്കും എത്തിത്തുടങ്ങി. കൊല്ലത്തുള്ള ചെറുകിട സംരംഭകരാണ് കടലാസ് നക്ഷത്രങ്ങളുടെ പ്രധാന നിര്‍മാതാക്കള്‍. യന്ത്ര നിര്‍മിത പേപ്പര്‍ നക്ഷത്രങ്ങളാണ് കൊല്ലത്തുനിന്ന് എത്തുന്നത്. 21 കാലുള്ള നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ടെങ്കിലും അഞ്ചു കാലുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യമേറെയും. ഈറക്കമ്പുകള്‍ കൂട്ടിക്കെട്ടി വര്‍ണക്കടലാസ് ഒട്ടിച്ച് നക്ഷത്രവിളക്ക് തൂക്കുന്ന പഴയ രീതി ക്ലബുകളും യുവജന സംഘടനകളും ചില വീടുകളിലും തുടരുന്നുണ്ട്. സ്ഥാപനങ്ങളിലും പള്ളികളിലും സ്റ്റീൽ ചട്ടക്കൂടിൽ തുണി, കയർ പോലുള്ളവ ഉപയോഗിച്ച് കൂറ്റൻ നക്ഷത്രങ്ങളും ഒരുക്കുന്നു. ഡിസംബര്‍ രണ്ടാം വാരത്തോടെ പുല്‍ക്കൂടും…
Read Moreവെറൈറ്റിയല്ലേ..! തപാലിലൂടെ പോസ്റ്റു കാർഡ് വഴി വോട്ട് തേടിയൊരു സ്ഥാനാർഥി
തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് വ്യത്യസ്തതകളും പുതുമകളും തേടുകയാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും. കൂടുതലും നവയുഗ പ്രചാരണ സാധ്യതകളും ഡിജിറ്റൽ മാധ്യമങ്ങളുടെ പിൻബലത്തിൽ ഉള്ളവയുമാണ്. എന്നാൽ, ഗൃഹാതുരത്വം ഉണർത്തുന്ന വോട്ട് അഭ്യർഥനയാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്. സിന്ധുവിന്റേത്. തപാലിലൂടെ പോസ്റ്റു കാർഡ് വഴിയാണ് വോട്ട് തേടുന്നത്. പണ്ടകശാല വാര്‍ഡിലെ എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റു കാര്‍ഡ് വഴി അഭ്യർഥന അയയ്ക്കുകയാണ്. ഇതിനായി ആവശ്യമായ കാര്‍ഡുകള്‍ തയാറാക്കി. വീടുകളിൽ സ്ഥാനാർഥി വോട്ട് തേടി നേരിട്ടെത്തും. അതിനു പുറമെയാണ് തപാൽ മാർഗമുള്ള അഭ്യർഥന. ഓരോ പോസ്റ്റു കാർഡും കൈ കൊണ്ടെഴുതിത്തന്നെ തയാറാക്കി. കഴിഞ്ഞ ദിവസം ആദ്യഘട്ട പ്രചാരണ പോസ്റ്റ് കാര്‍ഡ് പോസ്റ്റ് ചെയ്തു. സിന്ധു 2010-15ല്‍ വാര്‍ഡ് മെംബറായും 2015 -20ല്‍ ബ്ലോക്ക് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.
Read Moreവെള്ളം വെള്ളം സർവത്ര… ശുദ്ധജലവിതരണത്തിൽ നിശബ്ദവിപ്ലവം; 77.9 ദശലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തി
കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ മിഷന്റെ (ജെഎംഎം) ഭാഗമായി രാജ്യത്തെ 77.9 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ കുടിവെള്ളമെത്തി. ശുദ്ധജലം വീടുകളിലെത്തിക്കാനായത് ജലജന്യ രോഗങ്ങൾ കുറയ്ക്കുന്നതിന് കാരണമായെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് 2019 ഓഗസ്റ്റിലാണ് ജെഎംഎം പദ്ധതി ആരംഭിച്ചത്. ആരംഭഘട്ടത്തിൽ 17 ശതമാനം കുടുംബങ്ങളിലാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ അതു ലക്ഷ്യത്തിലേക്കടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളിലും അങ്കണവാടികളിലും പദ്ധതിയുടെ ഭാഗമായി പൈപ്പുവഴി കുടിവെള്ളം എത്തിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുക, ഹാജർ പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട പഠനാനുഭവങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനും ജെജെഎം പദ്ധതി സഹായമായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിൽ പിന്നിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Moreസ്വപ്നങ്ങള്‍ക്കൊപ്പം പറന്നു പറന്ന് പുരുഷോത്തമന്
സ്വപ്നങ്ങള്‍ കാണാന്‍ എല്ലാവര്ക്കും കഴിയും. എന്നാല്‍, കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിശ്ചയദാര്ഡ്യമുള്ളവര്ക്ക് മാത്രമേ കഴിയൂ. ഇതിനുള്ള ഉദാഹരണമായി മാറുകയാണ് പയ്യന്നൂര്‍ വെള്ളൂര്‍ പഴയ തെരുവിലെ ടി.വി. പുരുഷോത്തമന് (61) എന്ന തെങ്ങുകയറ്റ തൊഴിലാളി. തെങ്ങിന് മുകളിലിരിക്കുമ്പോള്‍ തലയ്ക്കു മുകളിലൂടെ പോകുന്ന വിമാനങ്ങളും അതില്‍നിന്നുള്ള കാഴ്ചകളുമായിരുന്നു ഒരുകാലത്ത് ഇയാളുടെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. വലിയ ഇരമ്പലോടെ അകന്നുപോകുന്ന വിമാനങ്ങള്‍ ഊണിലും ഉറക്കത്തിലുമെല്ലാം ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട്, ഇതിനായി നടത്തിയ കഠിനാധ്വാനങ്ങളിലൂടെ തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിന്ന് പുരുഷു എന്ന് വിളിക്കപ്പെടുന്ന പുരുഷോത്തമന്.നെയ്ത്ത് കുലത്തൊഴിലാക്കിയ കുടുംബത്തിലെ മൂത്ത മകനായിരുന്നു പുരുഷു. മൂന്നാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന പുരുഷുവിന് വിധിയേല്‍പ്പിച്ച പ്രഹരമാണ് തെങ്ങിലും മരത്തിലുമൊക്കെ കയറാന്‍ പഠിക്കാനിടയാക്കിയത്. അച്ഛന് അമ്മയെ ഉപേക്ഷിച്ച് പോയതോടെ മൂന്നുമക്കളും അമ്മയുമടങ്ങുന്ന ഇവരുടെ കുടുംബം നടുക്കടലില്‍പ്പെട്ട അവസ്ഥയിലായി. അമ്മയ്ക്ക് നെയ്ത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം നിത്യനിദാന ചെലവുകള്‍ക്ക്…
Read Moreഡോക്ടറോട് രോഗിക്ക് പ്രേമം: ഇല്ലാത്ത അസുഖം പറഞ്ഞ് സന്ദർശനം പതിവായി; പ്രേമം ഏശുന്നില്ലെന്ന് കണ്ടതോടെ മോശമായി പെരുമാറിയെന്ന് രോഗി; പൊല്ലാപ്പിലായി ഡോക്ടറും ആശുപത്രി ജീവനക്കാരും
തളിപ്പറമ്പ്: ഡോക്ടറോട് രോഗിക്ക് പ്രേമം തോന്നിയപ്പോൾ പൊല്ലാപ്പിലായത് ഡോക്ടറും ആശുപത്രി ജീവനക്കാരും. തളിപ്പറന്പിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ കാണിക്കാനായി എത്തിയ ഒരു യുവതിക്ക് ഡോക്ടറോട് പ്രേമം തോന്നുകയായിരുന്നു. പരിശോധനയുടെ ഭാഗമായി ഡോക്ടർക്ക് തന്നോട് സ്നേഹം ഉള്ളതായി രോഗിയായ യുവതി കണക്കാക്കുകയും അടുത്തവരവിന് യുവതി ഡോക്ടര്‍ക്ക് ഒരു പ്രേമലേഖനം നല്‍കുകയും ചെയ്തു. യുവതിയുടെ യഥാര്‍ഥ രോഗം മനസിലാക്കിയ ഡോക്ടര്‍ പ്രേമലേഖനം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ കാണിക്കുകയും ചെയ്തു. പ്രേമരോഗം കലശലായ യുവതി ആഴ്ചയില്‍ രണ്ടുദിവസവും ഒപിയുള്ള ഡോക്ടറെ കാണാനായി സ്ഥിരമായി എത്തിത്തുടങ്ങി. എന്നാല്‍, തന്റെ പ്രേമം ഏശുന്നില്ലെന്ന് വന്നതോടെ ഡോക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പ്രകാരം അന്വേഷണം നടത്തിയ പോലീസിന് ഡോക്ടര്‍ പ്രേമലേഖനം ഉള്‍പ്പെടെ കൈമാറി. പോലീസ് യുവതിയെ വിളിച്ചുവരുത്തി ഉപദേശിക്കുകയും ബന്ധുക്കളെ വിളിച്ച് കാര്യങ്ങള്‍ പറയുകയും ചെയ്തു. ഇതോടെ…
Read Moreജില്ലാ സ്കൂൾ കലോത്സവം: നാടകനടനിൽ നിന്ന് മേക്കപ്പ് ആർട്ടിസ്റ്റിലേക്ക്
കൊച്ചി: എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ ഗ്രീൻ റൂമിലിരുന്ന് മത്സരാർഥികൾക്ക് മേക്കപ്പിടുമ്പോൾ തൃപ്പൂണിത്തുറ ഗോവിന്ദരാജുവിന്റെ മനം നിറയെ പഴയ നാടക കാലത്തെക്കുറിച്ചുള്ള നിറമുള്ള ഓർമകളാണ്. 20-ാം വയസു മുതൽ തുടങ്ങിയ നാടകാഭിനയം 60 ലധികം വേദികളിൽ 16 ഓളം നാടകങ്ങളിലൂടെ ഗോവിന്ദരാജുവിനെ പ്രശസ്തനാക്കി. നാടക നടനിൽ നിന്ന് മേക്കപ്പ് ആർട്ടിസ്റ്റിലേക്ക് ചുവടുമാറിയ ഇദ്ദേഹംഇത്തവണയും ജില്ലാ സ്കൂൾ കലോത്സവത്തിനെത്തി. കഴിഞ്ഞ 30 വര്‍ഷമായി സ്കൂള്‍ കലോത്സവരംഗത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഗോവിന്ദരാജു. തിരുവാതിര കളി, ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, മാര്‍ഗംകളി, കേരളനടനം, ഇരുളനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങള്‍ക്കായാണ് ഇദ്ദേഹം വിദ്യാര്‍ഥികൾക്ക് ചമയമിടുന്നത്. തൃപ്പൂണിത്തുറ ഭാസഭേരി തയറ്റര്‍ ഗ്രൂപ്പിലൂടെ അമേച്വര്‍ നാടക രംഗത്തെത്തി. ടി.എല്‍ ജോസിന്റെ വിഷക്കാറ്റ്, മരട് രഘുനാഥിന്റെ ഹിപ്പോക്രസി എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. തൃപ്പൂണിത്തുറ നന്ദപ്പന് മാഷിന്റെ കീഴില്‍ മേക്കപ്പ് പഠിച്ച് അക്കാലത്ത് ക്ലാസിക്കല്‍ ഡാന്‍സിനും…
Read More