അറുമാദിക്കുന്നതിന് ഒരു പരിധിയില്ലേ ! അമിത ശബ്ദത്തില്‍ പാട്ട് വെച്ച് വരന്മാരുടെ കോപ്രായം; നിക്കാഹ് നടക്കാതെ മൗലവി മടങ്ങി…

നിസ്‌കാര സമയത്ത് വിവാഹഘോഷയാത്രയില്‍ വരന്‍ കാട്ടിയ കോപ്രായത്തില്‍ മനംമടുത്ത് വിവാഹത്തിന്റെ കാര്‍മികത്വത്തില്‍ നിന്ന് പിന്മാറി മുസ്ലിം മതപണ്ഡിതന്‍.

വിവാഹയാത്രയില്‍ വരന്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് മതപണ്ഡിതനെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാനാണ് രണ്ടു വിവാഹങ്ങളുടെ കാര്‍മ്മികത്വത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ച് വിവാഹം നടത്തുകയായിരുന്നു.

വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചപ്പോള്‍ നിസ്‌കാര സമയമാണെന്നും പാട്ടു നിര്‍ത്തണമെന്നും മുസ്ലിം മതപണ്ഡിതന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ അംഗീകരിയ്ക്കാന്‍ തയ്യാറായില്ല.

ഇതോടെ വിവാഹം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച് ഇദ്ദേഹം പോകുകയായിരുന്നു. ‘വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്.

ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടു നിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിച്ചില്ല.

തുടര്‍ന്ന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു’ മൗലാന ഖാരി സുഫിയാന്‍ പറയുന്നു.

മുസ്ലീം മതപണ്ഡിതന്റെ പ്രവര്‍ത്തി ഗ്രാമത്തില്‍ വളരെ ചര്‍ച്ചയായി. മതപണ്ഡിതനെ എതിര്‍ത്തും അനുകൂലിച്ചും നാട്ടുകാര്‍ രംഗത്തെത്തി.

മതപണ്ഡിതന്‍ ചെയ്തത് വളരെ ശരിയാണെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിച്ചാണ് മറ്റൊരു കൂട്ടര്‍ രംഗത്തെത്തിയത്.

Related posts

Leave a Comment