സ്വര്‍ണം കൊണ്ടുള്ള ബർഗർ നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിത സ്വർണ ബിരിയാണിയാണ് വൈറലാകുന്നത്. ദുബായിലെ ബോംബെ ബോറോ എന്ന ഹോട്ടലാണ് ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നു കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. റോയൽ ഗോൾഡ് ബിരിയാണി എന്നു പേരിട്ടിരിക്കുന്ന ബിരിയാണ് വലിയൊരു സ്വര്‍ണത്തളികയിലാണ് വിളമ്പുന്നത്. മൂന്നു വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണിയാണ് തളികയിലുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടാണ് ബിരിയാണി തയാറാക്കിയിരിക്കുന്നത്. മൂന്നുകിലോയോളം ഭാരമാണ് ബിരിയാണിക്കുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്. വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നി അരകളാണ് ബിരിയാണിക്ക് ഉപയോഗിച്ചിരിക്കുന്നത്. കാഷ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്സ്, രാജ്പുട് ചിക്കന്‍ കബാബ്സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഇനി വില എത്രയാണെന്നല്ലേ? ഏകദേശം…
Read MoreCategory: Today’S Special
ഫ്രിഡ്ജിൽ ഡിവിഡി ശേഖരം! വീഡിയോ വൈറലായതോടെ പലരും സംശയങ്ങളുമായി എത്തി…
രസകരമായ പല വീഡിയോകളും ടിക് ടോകിലൂടെ പ്രചരിക്കാറുണ്ട്. ഒറ്റ വീഡിയോയിലൂടെ താരമാകുന്നവരും നിരവധിയാണ്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ഫ്രിഡ്ജിനുള്ളിലെ ഡിവിഡി ശേഖരമാണ്. സ്റ്റീവ് തന്റെ ചീസ് ശേഖരം കാണിക്കാനായാണ് വീഡിയോ ചെയ്തത്. പക്ഷേ, ചീസൊന്നും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നെയോ, ഫ്രിഡ്ജിന്റെ ഏറ്റവും മുകളിലെ നിരയിൽ അടുക്കിവെച്ചിരിക്കുന്ന ഡിവിഡി ശേഖരമാണ്. ഏഴു ദശലക്ഷത്തിൽ അധികം പേരാണ് ഈ ഒരു വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ പലരും സംശയങ്ങളുമായി എത്തി. എന്തിനാണ് ഡിവിഡികൾ സൂക്ഷിക്കുന്നത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. സംശയങ്ങൾക്ക് ഉത്തരമായി സ്റ്റീവ് എത്തി. ഡിവിഡികൾ 40 ഡിഗ്രി സെൽഷ്യസിനു താഴെയായി സൂക്ഷിച്ചാൽ അത് മികച്ച രീതിയിൽ പ്ലേ ചെയ്യാനാകുമെന്ന് താൻ എവിടെയോ വായിച്ചിരുന്നെന്നും അത് സത്യമാണോ എന്നറിയാൻ അന്നു മുതൽ താൻ ഡിവിഡികളും ബ്ലു-റേ ഡിസ്കുകളും ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെന്നുമാണ് സ്റ്റീവ് നൽകിയ വിശദീകരണം. തന്റെ കയ്യിൽ കൂൾ മൂവി…
Read Moreചായ വേണേല്‍ സ്വയം ഉണ്ടാക്കി കുടിക്കൂ ! ചായ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഭാര്യയെ തല്ലുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി…
ചായ ഉണ്ടാക്കി നല്‍കിയില്ല എന്നതുകൊണ്ട് ഭാര്യയെ തല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്തുവോ അല്ലെന്ന്, നരഹത്യാ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഭര്‍ത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. വിവാഹം സമത്വത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തില്‍ പറഞ്ഞു. ഭാര്യ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാണ്. കോടതി പറഞ്ഞു. 2013ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അകതര്‍ എന്നയാള്‍ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചായയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തര്‍ അടിച്ചത് എന്നായിരുന്നു പ്രതിഭാഗം വാദം. ഇതു നിലനില്‍ക്കില്ലെന്നും മകളുടെ മൊഴിയടക്കമുള്ള…
Read Moreലോട്ടറിയടിക്കണമെങ്കിൽ ഭാഗ്യം മാത്രം പോരേ? നിർഭാഗ്യവാനായ ‘ഭാഗ്യവാൻ’; രണ്ടക്കത്തിന് നഷ്ടപ്പെട്ടത് 1,592 കോടി രൂപ!
ലോട്ടറിയടിക്കണമെങ്കിൽ ഒരു കാര്യം മാത്രം മതി- ഭാഗ്യം. അല്ലെങ്കിൽ ഐദാൻ മുറെയുടെ ജീവിതം എന്താകുമായിരുന്നു? സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ സ്വദേശിയാണ് ഐദാൻ. ഐദാൻ എടുത്ത ജാക്ക്പോട്ടിന്റെ നറുക്കെടുപ്പായിരുന്നു കഴിഞ്ഞ ദിവസം. വെറും ഒറ്റനന്പരിനാണ് ഐദാന്റെ ജാക്ക്പോട്ട് പ്രൈസ് നഷ്ടപ്പെട്ടത്. 30 എന്ന നന്പറിന് പകരം ഐദാൻ എടുത്ത ടിക്കറ്റിൽ 15 ആണ് ഉണ്ടായിരുന്നത്. അഞ്ച് സെറ്റ് അക്കത്തിൽ ഒരു സെറ്റാണ് മാറിപ്പോയത്. ഒരു സെറ്റ് മാറിപ്പോയെങ്കിലും ഐദാന് സമാശ്വാസമായി 68,000 രൂപയോളം കിട്ടി. ഇനി ഒരു സെറ്റ് അക്കം മാറിപ്പോയതിന്റെ പേരിൽ ഐദാന് നഷ്ടപ്പെട്ടത് എത്ര രൂപയാണെന്ന് അറിയാമോ? 1,592 കോടി രൂപ! ഇനി പറ, ലോട്ടറിയടിക്കണമെങ്കിൽ ഭാഗ്യം മാത്രം പോരേ?
Read Moreകാമാത്തിപുരയിലെ ഗംഗുഭായ് കോഠേവാലിയായി ആലിയ ഭട്ട് ! ‘ഗംഗുഭായ് കത്ത്യവാടി’യുടെ ഇടിവെട്ട് ടീസര്‍ പുറത്ത്…
ഒരു കാലത്ത് മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കി വാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘ഗംഗുഭായ് കത്ത്യവാടി’യുടെ ടീസര്‍ പുറത്ത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന് ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്മാര്ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള് ക്രിമിനലുകളുമായും അധോലോക നായകന്മാരുമായും സൗഹൃദം…
Read Moreവർക്ക് ഫ്രം ഹോമിൽ സംതൃപ്തരാണ്; എന്തിനാണ് ഇപ്പോൾ തിരിച്ചുവിളിക്കുന്നത്? കമ്പനികളുടെ നടപടിയ്ക്കെതിരെ യുവതി; വീഡിയോ വൈറൽ
കോവിഡ് 19നെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യം മുഴുവൻ സ്തംഭിച്ചു. ഓഫീസുകൾ താത്കാലികമായി അടച്ചു, പൊതുഗതാഗതം പൂർണമായും നിർത്തിവച്ചു. പക്ഷെ ഐടി കന്പനികൾ ഉദ്യോഗസ്ഥർക്കെല്ലാം വർക്ക് ഫ്രം ഹോം നൽകി. നിരവധിപേർ മാസങ്ങളായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാൽ കോവിഡ് വാക്സിൻ എത്തിയതും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതുമായ സാഹചര്യത്തിൽ കന്പനികൾ പതിയെ വർക്കം ഫ്രം ഹോം നിർത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കന്പനികളുടെ ഈ നടപടിക്കെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവതി. ഹർജാസ് സേത്തി എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. ‘ഓഫിസിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മടുപ്പുണ്ട്.’ എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ‘എന്തിനാണ് അവർ ഇപ്പോൾ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പോൾ സംതൃപ്തരാണ്. യാത്ര ചെയ്യുന്നില്ലാത്തതിനാൽ വരുമാനം വർധിച്ചിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ വേറെ കാര്യമായ ചെലവുകളൊന്നും ഇല്ല.…
Read Moreപത്തിവിരിച്ച് നിൽക്കുന്ന മൂർഖൻ; റാഞ്ചാൻ റെഡിയായി പരുന്ത്; ഒടുവിൽ ട്വിസ്റ്റ്; വീഡിയോ വൈറലാകുന്നു…
പത്തിവിരിച്ച് നിൽക്കുന്ന മൂർഖൻ പാന്പിനെ റാഞ്ചാൻ ശ്രമിക്കുന്ന പരുന്തിന്റെ വീഡിയോ വൈറലാകുന്നു. ചെന്നൈ നിവാസിയായ പക്ഷിനീരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ കാർത്തിക് രാമമൂർത്തിയാണ് വീഡിയോ പകർത്തിയത്. പുൽമേട്ടിൽ പത്തിവിരിച്ചു നിൽക്കുന്ന പാമ്പിനു മുന്നിലൂടെ തക്കം പാർത്തു പരുന്ത് നടക്കുന്നതും മെല്ലെ പറന്ന് റാഞ്ചാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തക്കംകിട്ടിയാൽ പാന്പുകളെയും പരുന്ത് അകത്താക്കാറുണ്ട്. വളരെ എളുപ്പത്തിൽ ഇവയെ പിടിക്കാൻ കഴിയുന്നതിനാലാണ് പാന്പുകളെ പരുന്ത് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഈ വീഡിയോയുടെ അവസാനം പരുന്തിനെ പാന്പ് കൊത്തിയോടിക്കുകയാണ്. ഏകദേശം അരക്കിലോമീറ്റർ അകലെനിന്നാണ് ഈ വീഡിയോ പകർത്തിതെന്ന് കാർത്തിക് രാമമൂർത്തി പറഞ്ഞു.
Read Moreചെറിയപുള്ളിയല്ല ഇവൻ..! കടലിൽ മാസ് കാട്ടി രാഹുൽ ഗാന്ധി- വീഡിയോ
കൊല്ലം: എല്ലാവരും നോക്കി നിൽക്കെ ഭയമേതുമില്ലാതെ അഴക്കടലിലേക്ക് ആ നീല ടീഷർട്ടുകാരൻ എടുത്തുചാടി. വേറെയാരുമല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ആ താരം. കൊല്ലത്തുനിന്നും മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര ആഴക്കടലിൽ എത്തിയപ്പോഴാണ് രാഹുൽ കടലിലേക്ക് എടുത്തു ചാടി സാഹസിക നീന്തൽ നടത്തിയത്. മീനെടുക്കാനായി ഒരു തൊഴിലാളി വെള്ളത്തിൽ ചാടിയപ്പോൾ രാഹുലും ഒപ്പം ചാടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. മത്സ്യത്തൊഴിലാളികളുടെ യാതനകളും ബുദ്ധിമുട്ടുകളും നേരിട്ട് അറിയുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ബോട്ടിൽ കയറിയ അദ്ദേഹം തൊഴിലാളികൾ ചെയ്യുന്ന എല്ലാ ജോലികളും അതുപോലെ ചെയ്തുനോക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി രാഹുൽ വാടി കടപ്പുറത്ത് എത്തിയത്. തുടർന്നായിരുന്നു മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര. ബിജു ലോറൻസിന്റെ ഉടമസ്ഥതയിലുള്ള പൂണ്ടിമാതാ എന്ന ബോട്ടിലായിരുന്നു യാത്ര. രാഹുലിന്റെ യാത്രയ്ക്കായി തയാറായി നിൽക്കാൻ ബിജു ലോറൻസിനും മറ്റ്…
Read Moreഒരു ലിറ്റര്‍ പെട്രോളിന് വെറും 1.45 രൂപ മാത്രം ! ഇത് അതിശയോക്തിയല്ല യാഥാര്‍ഥ്യം…
രാജ്യത്ത് പെട്രോള്‍ വില നൂറിലെത്തി നില്ക്കുമ്പോള് ഒന്നര രൂപയില്‍ താഴെയുള്ള തുകയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാല്‍ കാര്യം കുശാലല്ലേ… ഈ വാര്‍ത്ത കേട്ട് അതിശയോക്തിയെന്ന് തള്ളിക്കളയാന്‍ വരട്ടെ, സംഭവം സത്യമാണ് പക്ഷെ പെട്രോള്‍ വാങ്ങാന്‍ വെനസ്വേല വരെ പോകേണ്ടി വരും ലോകത്ത് ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യമാണ് തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനെസ്വേല. പെട്രോള്‍ ലിറ്ററിന് വെറും 1.45 രൂപയാണ് (0.02 യു.എസ് ഡോളര്‍) വെനസ്വേലയിലെ വില. പ്രമുഖ ക്രൂഡോയില്‍ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയില്‍ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്നാണ് പെട്രോള്‍. ഇത്ര കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്ന വെനസ്വേല ഒരു സമ്പന്ന രാജ്യമായിരിക്കുമെന്ന് കരുതേണ്ട. ഒരുകാലത്ത് സമ്പന്ന രാജ്യമായിരുന്ന വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ്. നാണയപ്പെരുപ്പം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മറ്റ് അവശ്യസാധനങ്ങള്‍ക്കെല്ലാം വന്‍ വിലയാണ് ഇവിടെ. അനിയന്ത്രിത പണപ്പെരുപ്പവും പട്ടിണിയും ഒക്കെച്ചേര്‍ന്ന്…
Read More2000 രൂപയുടെ നോട്ടേ കയ്യിലുള്ളൂവെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി ! പിന്നെ ഡ്രൈവറുടെ കാശു കൊണ്ട് ജ്യൂസ് കുടിച്ച് യാത്ര; ഒടുവില്‍ കാശു ചോദിച്ചപ്പോള്‍ നൈസായി ‘ഒറ്റ മുങ്ങല്‍’ ; യുവതിയെ നാട്ടുകാര്‍ പൊക്കി…
കൈയ്യില്‍ പണമില്ലാതെ ഓട്ടോയില്‍ കയറിയ യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് നാലുമണിക്കൂര്‍. ബസിനു പോകാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതിയാണ് താരം. ഓട്ടോ ഡ്രൈവര്‍ പണം ചോദിച്ചപ്പോള്‍ യാത്രാമധ്യേ ഇറങ്ങി മുങ്ങിയ യുവതിയെ നാട്ടുകാര്‍ പോാലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ടു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ഓട്ടോറിക്ഷയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്നു പറഞ്ഞ് കയറിയ യുവതി കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്നും ചില്ലറയില്ലെന്നും പറഞ്ഞു. അതിനിടെ ജ്യൂസ് വാങ്ങിത്തരണമെന്ന് പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജ്യൂസും വാങ്ങി നല്കി. ചങ്ങരംകുളത്ത് എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു. ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതും അവര്‍ ഫോണ്‍ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്നുനീങ്ങുകയായിരുന്നു. ഇതു കണ്ട് ടൗണിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും…
Read More