ലഹരിമരുന്ന് ഇടപാട് കേസില്‍ ജയില്‍ മോചിതയായതിന് ശേഷം മാധ്യമങ്ങളില്‍ നിന്ന് അകന്ന് ജീവിക്കുകയാണ് റിയ ചക്രവര്‍ത്തി. ഇപ്പോഴിതാ പാപ്പരാസികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട നടി കൈകൂപ്പി അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും മയക്കുമരുന്ന് കേസിലും കഴിഞ്ഞ സെപ്റ്റംബറിലാണ് റിയയെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീടു ജാമ്യം ലഭിക്കുന്നതും. ജാമ്യത്തിലിറങ്ങിയ താരം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നടന്നുനീങ്ങുന്നതും വിഡിയോയില്‍ കാണാം. ദയവു ചെയ്ത് തന്നെ പിന്തുടരുതെന്നും നടി അപേക്ഷിക്കുന്നുണ്ട്. നടനും റിയയുടെ കാമുകനുമായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ചര്‍ച്ചയാകുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ബോളിവുഡിലെയും കന്നഡ സിനിമ ഇന്‍ഡസ്ട്രിയിലെയും മറ്റ് പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവന്നതും വാര്‍ത്തയായി. രാഗിണി, സഞ്ജയ് ഗല്‍റാണി തുടങ്ങിയ…
Read MoreCategory: Today’S Special
ഇത്തിരി കടന്ന കൈ! കടന്നൽക്കൂടിൽ തലയിടുക എന്നു കേട്ടിട്ടില്ലേ… അതിലും കടുപ്പമാണിത്; പക്ഷേ, ആണാണെന്നു തെളിയിക്കണമെങ്കിൽ അനുഭവിക്കാതെ പറ്റില്ലല്ലോ…
സാറ്റർ മാവേ എന്നാണ് ആ ഗോത്രത്തിന്റെ പേര്. ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കാണുന്ന വിഭാഗം. ഏകാന്ത വാസമാണ് ഈ വിഭാഗക്കാരുടെ മുഖമുദ്ര. പുറംലോകവുമായി വലിയ ബന്ധമില്ല. എങ്കിലും ചില അവസരങ്ങളിൽ പുറമേനിന്നുള്ളവരെ ഇവർ തങ്ങളുടെ താമസസ്ഥലത്തേക്കു ക്ഷണിക്കാറുണ്ട്. ഇതാവട്ടെ, ഇവരുടെ ജീവിതവും രീതികളും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി മാത്രമാണ്. ഇങ്ങനെ സന്ദർശനം നടത്തിയവരാണ് ഈ ഗോത്രത്തിന്റെ വിചിത്രമായ ഒരു ആചാരത്തെക്കുറിച്ചു പുറംലോകത്തെ അറിയിച്ചത്. ഇതു കേട്ടു കഴിയുന്പോൾ പലരുടെയും ഉള്ളു കിടുങ്ങും. പലേടത്തും ആചാരങ്ങളുടെ ഇരകൾ സ്ത്രീകളാണെങ്കിൽ ഇവിടെ പുരുഷന്മാർ പ്രത്യേകിച്ചു യുവാക്കളാണ് ഇതിന്റെ ഇരകൾ. കേൾക്കുന്പോൾ തന്നെ ഭയമുളവാകുന്നതാണ് ഈ ആചാരം. പക്ഷേ, ഇതിലൂടെ കടന്നെങ്കിൽ മാത്രമേ ഒരു കൗമാരക്കാരനു സമൂഹത്തിൽ ആണെന്ന സ്ഥാനവും പരിഗണനയും കിട്ടൂ.. അപ്പോൾ പിന്നെ ഇത്തിരി കടുത്ത പ്രയോഗം ആണെങ്കിലും അനുഭവിക്കാതെ പറ്റില്ലല്ലോ. ഉറുന്പു കടി! കേൾക്കുന്പോൾ വളരെ നിസാരമാണ്…
Read Moreഇൻസ്റ്റഗ്രാമിലെ സുന്ദരിയും പുടിനും! റഷൻ പ്രസിഡന്റ് പുടിന്റെ രഹസ്യ മകളെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടു ത്തലുമായി അലക്സ് നവൽനി
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ഇപ്പോൾ പതിനേഴു വയസുള്ള ഒരു സുന്ദരിയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന്റെ രഹസ്യ മകളാണ് ഈ സുന്ദരിയെന്നാണ് അഭ്യൂഹം. എലിസവേറ്റ ലൂയിസ എന്ന ഈ സുന്ദരി ലോക്ക് ഡൗണ്‍ ഇളവുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫാഷനബിൾ മാസ്ക് ധരിച്ചു നൃത്തം ചെയ്തും കോക്ടെയിലുകളും ഷാംപെയിനുകളും കുടിച്ചുമൊക്കെയുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പുടിൻ സർക്കാരിന്റെ ചെലവിൽ ഇവർക്കും കുടുംബത്തിനും അത്യാഡംബര രഹസ്യജീവിതം എവിടെയോ ഒരുക്കി നൽകിയിരിക്കുന്നുവെന്നാണ് ആരോപണം. പുടിനുമായി ഉടക്കിയതിനെത്തുടർന്നു വധശ്രമത്തിന് ഇരയായ പ്രതിപക്ഷ നേതാവ് അലക്സ് നവാൽനിയാണ് ഇതു പുടിന്റെ മകളാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആഡംബരങ്ങളിൽ ലൂയിസയുടെ പോസ്റ്റുകളെല്ലാം വൈഎസ്എൽ, ബോട്ടേഗ വെനെറ്റ, മിയു മിയു, ടോം ഫോർഡ്, ചാനൽ, ജാക്യുമെസ്, ഡോൾസ് ആൻഡ് ഗബ്ബാന,അലക്സാണ്ടർ വാംഗ് ആൻഡ് മായിസണ് മാർഗില തുടങ്ങിയ എസ്ക്ലൂസീവ് ബ്രാൻഡുകളോടുള്ള ആരാധനകൂടി വെളിപ്പെടുത്തുന്നതാണ്. മുൻ ഭാര്യയായിരുന്ന…
Read Moreആ രഹസ്യം അമ്മയോടു പോലും ഞാന്‍ പറഞ്ഞില്ല ! അവള് എന്നും എന്നെ ഭീഷണിപ്പെടുത്തിയിരുന്നു; വെളിപ്പെടുത്തലുമായി നവ്യാ നായര്‍
മലയാളികളുടെ ഇഷ്ടനടിയാണ് നവ്യാ നായര്‍. കലോല്‍സവ വേദികളിലെ മിന്നും താരമായിരുന്ന നവ്യ സിനിമയിലെത്തിയപ്പോഴും ആ തിളക്കം നഷ്ടപ്പെട്ടില്ല. ദിലീപ് നായകനായ സിബിമലയില്‍ ചിത്രം ഇഷ്ടത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയില്‍ എത്തിയത്. തൊട്ടുപിന്നാലെ എത്തിയ രഞ്ജിത് ചിത്രം നന്ദനത്തിലെ ബാലാമണിയായി നവ്യാ മലയാള സിനിമ ആരാധകരെയാകെ കൈയ്യിലെടുത്തു. പിന്നീട് അവിടുന്നങ്ങോട്ട് നിരവധി സിനിമകള്‍. തമിഴിലും തെലുങ്കിലും എല്ലാം തന്റെ സാന്നിധ്യം ഉറപ്പിച്ച നവ്യ വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്തെങ്കിലും ഇടക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. തന്റെ സ്കൂള്‍ കാലഘട്ടത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. നവ്യാ നായരുടെ വാക്കുകള്‍ ഇങ്ങനെ…സ്കൂളില്‍ പോകാന്‍ നല്ല ഇഷ്ടമായിരുന്നു,കായംകുളത്തെ സെന്റ് മേരീസ് ഗേള്‍സ് സ്കൂളിലാണ് ആദ്യമായി പോയത്. ഒന്നാ ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ,പോടീ,എടോ ഇത്തരം വിളികള്‍ ഒന്നുമില്ല.…
Read Moreപല തവണ ലാലേട്ടന് അങ്ങോട്ടു വിളിച്ചിട്ടും പോകാനാകായില്ല ! തന്റെ വലിയ വിഷമം തുറന്നു പറഞ്ഞ് നടി ഐശ്വര്യ…
മോഹന്‍ലാലിനൊപ്പം ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഐശ്വര്യ ഭാസ്കരന്. പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മോഹന്‍ലാല്‍ നായകനായ രാജീവ് അഞ്ചല്‍ ചിത്രം ബട്ടര്‍ഫ്ളൈസില്‍ നായികയായെത്തിയാണ് ഐശ്വര്യ ആദ്യമായി ആരാധകരുടെ മനം കവര്‍ന്നത്. പിന്നീട് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ അനുരാധയായി എത്തിയ ഐശ്വര്യ, ജോഷി-മോഹന്‍ലാല്‍ ടീമിന്റെ പ്രജ എന്ന സിനിമയിലും നായികയായിരുന്നു. എന്നാല്‍ സിനിമയില്‍ തിളങ്ങിയ സമയത്തായിരുന്നു തന്‍വീര്‍ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. രണ്ടു വര്‍ഷം മാത്രമാണ് ആ ദാമ്പത്യം നീണ്ടത്. പിന്നീട് അല്‍പ്പം വിവാദങ്ങളില്‍ താരം എത്തപ്പെട്ടു. എന്നാല്‍ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂര്‍ത്തീകരിക്കുകയും എന്‍ഐടിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിലെ തന്റെ…
Read Moreനമ്പര്‍ വണ്‍ സ്നേഹതീരത്തില്‍ മമ്മൂട്ടിയുടെ മകളായിരുന്ന ബാലതാരം ഇപ്പോള്‍ ആരെന്നറിയാമോ ? പ്രമുഖ നടിയുടെ സഹോദരി…
മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. സിനിമയില്‍ മമ്മൂട്ടിയുടെ മകള്‍ അനുവായി അഭിനയിച്ച താരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രിയ രാമന് മമ്മൂട്ടിയുടെ നായികയായപ്പോള്‍ ചിപ്പി ആയിരുന്നു സഹോദരി റോളില്‍ എത്തിയത്. ചിപ്പിയുടെ മക്കളായി വേഷമിട്ടത് രണ്ടു കുസ്യതി കുട്ടികള്‍ ആയിരുന്നു. സുധീഷ് അനു എന്നിങ്ങനെ ആയിരുന്നു ഈ കുട്ടി കഥാപാത്രങ്ങളുടെ പേര്. 1995 ഇല് ഇറങ്ങിയ സിനിമ സത്യന് അന്തിക്കാട് ആണ് സംവിധാനം ചെയ്തത്. ഇതില്‍ അനു എന്ന കുഞ്ഞു മകള്‍ ആയി എത്തിയത് ബേബി എന്ന ലക്ഷ്മിയാണ്. മമ്മൂട്ടിയുടെ മകള്‍ ആയി അഭിനയിച്ച ലക്ഷ്മിയെ അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ലക്ഷ്മി മരിക്കാര്‍ എന്ന പെണ്‍കുട്ടി ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു. ലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ലക്ഷ്മിയുടെ സഹോദരി അനാര്‍ക്കലി മരിക്കാര്‍ മലയാളികള്‍ക്ക്…
Read Moreപലരും എന്നെ വഞ്ചിച്ചു ! പൊട്ടിക്കരയുക മാത്രമായിരുന്നു എന്റെ മുമ്പിലുള്ള വഴി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ശരണ്യ…
മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ശരണ്യ ആനന്ദ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായ 1972 ബിയോണ്ട് ബോര്‍ഡര്‍ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് താരം പ്രിയങ്കരിയായത് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. സീരിയലില്‍ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അടുത്തിടെ താരം നടത്തിയ ചില തുറന്നു പറച്ചിലുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരം തമിഴ് സിനിമയിലേക്ക് പോയപ്പോള്‍ അവിടെ ഉണ്ടായ ചില കയ്പേറിയ അനുഭവങ്ങളാണ് പുറത്തു പറഞ്ഞിരിക്കുന്നത്. താന്‍ അവിടെ ചതിയില്‍ പെട്ടെന്നു അതിനെ ആലോചിച്ചു ഒരുപാട് പ്രാവശ്യം പൊട്ടിക്കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുകയുണ്ടായി. താരം പറയുന്നത് ഇങ്ങനെ.. തമിഴ് സിനിമയില്‍ പലരും നല്ല സ്ക്രിപ്റ്റുമായി എന്നെ സമീപിക്കും. പക്ഷേ പിന്നീട് അഭിനയിക്കാന്‍ പോകുമ്പോള്‍ നേരത്തെ കാണിച്ച് സ്ക്രിപ്റ്റ് ആയിരിക്കില്ല അവിടെ…
Read Moreതൂപ്പുകാരിക്ക് ഗംഭീര സർപ്രൈസ് നൽകി ഫ്ലാറ്റ് ഉടമകൾ; നന്ദി പറയുമ്പോൾ സന്തോഷം കരഞ്ഞ് റോസ; വീഡിയോ
ന്യൂയോർക്കിലെ ഒരു പോഷ് കെട്ടിടത്തിലെ ജോലിക്കാരിയായിരുന്നു സ്ത്രീക്ക് ആ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റോസ എന്നാണ് യുവതിയുടെ പേര്. 20 വർഷമായി അവർ ഈ അപ്പാർട്ട്മെന്റിൽ ക്ലീനറായി ജോലി ചെയ്യുകയാണ്. കോവിഡ് സമയത്ത് അവർക്ക് ജോലി നഷ്ടമായി. സഹോദരിക്കൊപ്പമായിരുന്നു താമസം. ഇത്തരത്തിൽ കഴിഞ്ഞ റോസക്ക് ഒരു വലിയ സർപ്രൈസാണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ക്ലീൻ ചെയ്യാനുള്ള സാമഗ്രികളുമായാണ് റോസ ലിഫ്റ്റിൽ വരുന്നത്. നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള 2500 ചതുരശ്രഅടിയുള്ള മനോഹരമായ അപ്പാർട്ട്മെന്റ് റോസ ചുറ്റി കാണാൻ ആരംഭിച്ചു. വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട് റോസക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറയുകയായിരുന്നു. ഇത് യാഥാർഥ്യമാണോയെന്ന് സംശയിച്ച്…
Read More15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു ! നടി മുത്തുമണി അമ്മയാകുന്നു;സന്തോഷവാര്‍ത്ത പങ്കുവെച്ച് ദമ്പതികള്‍…
മലയാളികളുടെ ഇഷ്ടതാരം മുത്തുമണി അമ്മയാകാനൊരുങ്ങുന്നു. നിറവയറുമായി നില്ക്കുന്ന മുത്തുമണിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവ് പി ആര് അരുണ്‍ ആണ് പങ്കുവെച്ചത്. ഞങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് അരുണ്‍ മുത്തുമണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2006ല്‍ ആണ് മുത്തുമണിയും അരുണും വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വിവാഹിതയായി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുത്തുമണി അമ്മയാകാന്‍ ഒരുങ്ങുന്നത്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകന് കൂടിയാണ് അരുണ്‍. കാവല്‍ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.
Read Moreധൈര്യവും ശക്തിയും വാക്കുകളിൽ വിവരിക്കാനാകില്ല! അച്ഛനുമായി 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതികുമാരിക്ക് രാഷ്ട്രീയ ബാൽ പുരസ്കാരം
അച്ഛനെയും പിന്നിലിരുത്തി സൈക്കിൾ ചവിട്ടിയ ജ്യോതികുമാരിക്ക് രാഷ്ട്രീയ ബാൽ പുരസ്കാരം. ലോക്ക് ഡൗൺ സമയത്താണ് ഹരിയാന മുതൽ ബിഹാർവരെയുള്ള 1,200 കിലോമീറ്റർ ദൂരം ജ്യോതി സൈക്കിൾ ചവിട്ടിയത്. ‘മറ്റേതു പെൺകുട്ടിയെയും പോലെ ജ്യോതിയും സാധാരണക്കാരിയാണ്. പക്ഷെ അച്ഛനേയും താങ്ങി, 1,200 കിലോമീറ്റർ താണ്ടി പോകാൻ അവളെടുത്ത ധൈര്യവും ശക്തിയും വാക്കുകളിൽ വിവരിക്കാനാകില്ല’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പത്തു വയസുകാരി അർഷിയ ദാസാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാർ നേടിയ മറ്റൊരു കുട്ടി. കായിക രംഗത്തുളള സംഭാവനകളാണ് അർഷിയയെ പുരസ്കാരത്തിനർഹയാക്കിയത്.
Read More