പഠിക്കാൻ സൗകര്യമില്ല എന്ന പരാതി പറയുന്നവർ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള സോണൽ ശർമയുടെ കഥയൊന്ന് അറിയണം. വെളുപ്പിനെ നാലുമണിക്ക് അവൾ അച്ഛനൊപ്പം ഉണരും. പാൽ കറക്കാനും ചാണകം കോരാനും കറന്ന പാൽ വീടുകളിൽ എത്തിക്കാനും അവൾ അച്ഛനെ സഹായിച്ചു. ഇതിനിടയിൽ പഠിക്കാനും അവൾ സമയം കണ്ടെത്തി. വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ മണിക്കൂറുകൾ ചെലവിട്ട് പുസ്തകത്തിൽ നിന്ന് നോട്ടുബുക്കിലേക്ക് പ്രധാന ഭാഗമെല്ലാം പകർത്തി എഴുതുമായിരുന്നു. ലൈബ്രറിയിൽ മണിക്കൂറുകളോളം ചെലവഴിക്കാൻ സൈക്കിൾ ചവിട്ടി നേരത്തെ കോളജിൽ എത്തുമായിരുന്നു. തൊഴുത്തിൽ എണ്ണ കാനുകൾ ചേർത്ത് വച്ച് ഉണ്ടാക്കിയ മേശയിലായിരുന്നു അവളുടെ എഴുത്തും പഠിത്തവുമെല്ലാം. ഒരിക്കൽ പോലും കോച്ചിംഗിനോ ട്യൂഷനോ പോയില്ല. എന്നിട്ടും ബിഎക്കും എൽഎൽബിക്കും എൽഎൽഎമ്മിനും ഒന്നാം സ്ഥാനമായിരുന്നു. 2018 -ലെ ജുഡീഷൽ സർവീസ് പരീക്ഷ ആദ്യശ്രമത്തിൽ പാസായി. ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഇപ്പോൾ സോണൽ സെഷൻസ് കോടതിയിൽ ഫസ്റ്റ്…
Read MoreCategory: Today’S Special
കോവിഡ് നിയമം ലംഘിച്ചു! കോവിഡ് പോസിറ്റീവ് ആയ കാമുകനൊപ്പം മുങ്ങാനൊരുങ്ങിയ മോഡൽ ജയിലിലേക്ക്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ആണ് സുഹൃത്തുമായി അവധി ആഘോഷിക്കാനെത്തിയതായിരുന്നു പ്രശസ്ത മോഡലായ സാറ ഹോളണ്ട്. പക്ഷേ, ഇപ്പോൾ ജയിൽ ശിക്ഷയുടെ വക്കിലാണ്. ലവ് ഐലൻഡ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സാറ ഹോളണ്ടും സുഹൃത്ത് എലിയട്ട് ലവിനുമാണ് ഈ ഗതികേട്. കരീബിയൻ ദ്വീപിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും. ദ്വീപിലെത്തിയപ്പോൾ പരിശോധനയിൽ കാമുകനു കോവിഡ് പോസിറ്റീവ്. ഇതു കാര്യമാക്കാതെ ഇരുവരും ഇംഗ്ലണ്ടിലേക്കു പോകാനായി വിമാനത്താവളത്തിലെത്തിയതാണ് വിനയായത്. ഒരു രാത്രിക്ക് 29,000 രൂപ ചെലവിടേണ്ടി വരുന്ന ബീച്ച് ഫ്രണ്ട് റിസോർട്ടിൽ ഒരു ദിവസം താമസിച്ച ശേഷമാണ് ഇരുവരും തിരികെ പോകാനെത്തിയത്. എന്നാൽ, അവിടെ വച്ചു പിടിവീണു. തടവും പിഴയും ഒരു വർഷം തടവും ഏകദേശം പതിനേഴു ലക്ഷത്തോളം രൂപ പിഴയുമാണ് കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ഇരുവർക്കുമുള്ള ശിക്ഷ. ബുധനാഴ്ച ബാർബഡോസ് കോടതിയിൽ ഇവർ ഹാജരാകണം. കരീബിയൻ ദ്വീപിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 200 പുതിയ കോവിഡ്…
Read Moreകാര്യം രാജവെന്പാല ആയിരിക്കും പക്ഷേ, കളി വീട്ടിൽ കയറി വേണ്ട! പേടിപ്പിച്ചതു മനുഷ്യരല്ല… രാജവെന്പാല ജീവനും കൊണ്ടോടിയ കഥ!
കൃഷിയിടത്തിൽ നിന്ന് നായകളുടെ പതിവില്ലാത്ത കുര കേട്ടാണ് താനി സാഥി അവിടെ എത്തിയത്. ഒരു മരത്തിന്റെ മുകളിലേക്ക് നോക്കിയായിരുന്നു നായകളുടെ കുര. മരത്തിന്റെ മുകളിലേക്ക് നോക്കിയപ്പോൾ താനി അക്ഷരാർഥത്തിൽ ഞെട്ടി. മരത്തിന്റെ മുകളിൽ ഒരു വലിയ രാജവെന്പാല! തായ്ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലുള്ള ഒരു കൃഷിയിടത്തിലാണ് സംഭവം. കൃഷിയിടത്തിലെത്തിയ രാജവെമ്പാലയെ നായ്ക്കൾ ഒാടിക്കുകയായിരുന്നു. അവിടെയുള്ള ഒൻപത് കാവൽ നായ്ക്കൾ ചേർന്നാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ സാധാരണ ചെയ്യുന്നപോലെ പാന്പും ആ വഴി തന്നെ തെരഞ്ഞെടുത്തു. നായ്ക്കളുടെ പിടിയിൽ നിന്ന് രക്ഷപെടാൻ മരത്തിനു മുകളിലാണ് രാജവെമ്പാല അഭയം തേടിയത്. 13 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയാണ് നായ്ക്കളെ പേടിച്ച് മരത്തിനു മുകളിൽ പതുങ്ങിയിരുന്നത്. നായ്ക്കളെ അവിടെ നിന്നു അകറ്റിയ ശേഷം ഉടനെ താനി പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. പാമ്പുപിടുത്ത വിദഗ്ധരെത്തി ഹുക്കുപയോഗിച്ച് പാമ്പിനെ താഴേക്ക് വലിച്ച…
Read Moreനൂറു ശതമാനം സമര്‍പ്പിച്ച പ്രണയമായിരുന്നു അത് ! ബ്രേക്കപ്പിനു ശേഷം അന്വേഷിച്ചപ്പോഴാണ് അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞത്; സാന്ദ്രയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറലാകുന്നു…
പ്രണയവും പ്രണയത്തകര്‍ച്ചയും പലപ്പോഴും പലരുടെയും മനസ് തകര്‍ക്കാറുണ്ട്. ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ്ബോസിലെ മത്സരാര്ഥികളില് ഒരാളായിരുന്നു അലക്സാന്ദ്ര. ആളുകള്‍ക്ക് പരിചിതയല്ലാത്ത അലക്സാന്ദ്ര ഷോ തുടങ്ങി ദിവസങ്ങള്‍ക്കകം പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട കയ്പ്പേറിയ അനുഭവങ്ങള്‍ ബിഗ്ബോസില്‍ പങ്കുവെച്ചു സാന്ദ്ര കൂടുതല്‍ പ്രിയങ്കരിയായി മാരിയിരുന്നു. തകര്‍ന്നുപോയ തന്റെ ഒരു പഴയ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കയ്പ്പേറിയ അനുഭവങ്ങളെ കടന്ന് ഇന്നത്തെ നിലയില്‍ എത്തിയതിനെ കുറിച്ച് ബിഗ്ബോസില്‍ സാന്ദ്ര പങ്കുവെച്ചത് ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. സാന്ദ്ര പറഞ്ഞതിങ്ങനെ: ജീവിത യാത്രയില്‍ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആദ്യ പ്രണയം ഉണ്ടാകുന്നത്. ആ ബന്ധത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കാട്ടിയിരുന്നു. എന്നാല്‍ താന്‍ പ്രണയിച്ച ആള്‍ക്ക് വലിയ താല്‍പ്പര്യം ഇല്ലായിരുന്നു. കുറേ അഡ്ജസ്റ്റ് ചെയ്തു നോക്കി. തീരെ പൊരുത്തപ്പെടാന്‍ പറ്റാതെ വന്നപ്പോള്‍ ബ്രേക്കിനെ കുറിച്ച് ചിന്തിച്ചു. അയാളോട് അത് പറയുകയും ചെയ്തു.…
Read Moreഇത്രയും വിലയേറിയ പ്രതികാരം ആദ്യത്തെ സംഭവമായിരിക്കും! ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ യുവാവിന്റെ പ്രതികാരം; അതും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ ജീവനക്കാർ പ്രതികാരം ചെയ്യുന്ന സംഭവം നേരത്തെയും കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും വിലയേറിയ പ്രതികാരം ആദ്യത്തെ സംഭവമായിരിക്കും. സ്പെയിനിലെ മെഴ്സിഡീസ് ബെൻസ് പ്ലാന്റിലാണ് സംഭവം. 2016–2017 കാലഘട്ടത്തിൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന യുവാവിനെ തൊഴിൽ തർക്കത്തെത്തുടർന്ന് പിരിച്ചുവിട്ടിരുന്നു. മൂന്നൂ വർഷത്തിനു ശേഷമാണ് യുവാവ് പ്രതികാരത്തിനായി എത്തിയത്. ഡിസംബർ 31മാണ് യുവാവ് പ്രതികാരത്തിനായി എത്തിയത്. ഇതിന് ആദ്യം ഒരു ജെസിബി മോഷ്ടിക്കുകയാണ് ചെയ്തത്. ഗേറ്റ് ഇടിച്ചു തകർത്ത അകത്തുകയറി പാർക്ക് ചെയ്തിരുന്ന ഏകദേശം 90 ലക്ഷം വില മതിക്കുന്ന വി ക്ലാസ് അടക്കമുള്ള വാനുകളാണ് ഇടിച്ചു നശിപ്പിച്ചത്. 50 പുതിയ ബെൻസ് വാനുകള്‍ അടക്കം 69 കാറുകളാണ് നശിപ്പിച്ചത്. വാഹനം മോഷ്ടിച്ച് കന്പനിയിലേക്കുള്ള യാത്രയിലാണ് 19 വാഹനങ്ങൽ തകർത്തത്. വാഹനങ്ങൾ നശിപ്പിക്കുന്നതിൽ നിന്ന് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അവസാനം സെക്യൂരിറ്റി ജീവനക്കാർ വെടി…
Read Moreഒരു രാത്രിയ്ക്ക് എത്രയാ റേറ്റ് ! ഞരമ്പുരോഗിയായ ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടി നല്കി നടി നീലിമ റാണി…
നടിമാര്‍ക്കെതിരേ അശ്ലീല പദപ്രയോഗങ്ങളുമായി സോഷ്യല്‍മീഡിയയില്‍ എത്തുന്ന ഞരമ്പുരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോഴാണ് ഇത്തരക്കാര്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞെത്തുന്നത്. വായിക്കാന്‍ പോലും അറപ്പുളവാക്കുന്ന കമന്റുകള്‍ ആണ് ചിലരിടുന്നത്. ഇത്തരത്തിലുള്ള ഒരു ദുരനുഭവമാണ് നടി നീലിമ റാണിയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം പല സമയങ്ങളിലും ലൈവില്‍ വരാറുണ്ട്. ലൈവിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കാറുമുണ്ട്. ഈയടുത്ത് ലൈവില്‍ ഒരാള്‍ താരത്തോട് ചോദിച്ച ചോദ്യമാണ് വൈറലായിരിക്കുന്നത്. ഒരു രാത്രിക്ക് എത്രയാണ് റേറ്റ്? എന്നായിരുന്നു വൃത്തികെട്ട മനസ്സിനുടമായ ഒരാള്‍ ചോദിച്ചത്. എന്നാല്‍ അതേ നാണയത്തില്‍ തന്നെ നടി നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. താരം നല്കിയ മറുപടി ഇങ്ങനെയാണ്..” നിങ്ങളില്‍ നിന്ന് അല്പമെങ്കിലും മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അശ്ലീലമായ മനസ്സ് ആക്രമികള്‍ക്കാണ് ഉണ്ടാവുക. നിങ്ങള്‍…
Read Moreഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയിലേക്ക് വീണ് ഹണി റോസ് ! തല പാറയില്‍ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം…
നടി ഹണി റോസ് ഫോട്ടോഷൂട്ടിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാരിയുടുത്ത് പുഴവക്കില്‍ പാറയില്‍ ചവിട്ടി നടക്കുന്നതിനിടെ കാല് വഴുതി പുഴയിലേക്ക് വീഴാന്‍ പോകുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. തല പാറയില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഹണിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്തായായും അപകടത്തില്‍ ഹണിക്ക് പരിക്കേറ്റില്ലല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകര്‍.
Read Moreഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ… അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ പ്രണാമങ്ങളോടെ കൈ കൂപ്പുന്നു; പനച്ചൂരാന്റെ ഓർമകളിൽ സംവിധായകൻ ലാൽജോസ്
കായംകുളം : കവിയും ഗാനരചയിതാവുമായ അന്തരിച്ച അനിൽ പനച്ചൂരാൻ അക്ഷര കലയുടെ അദ്ഭുതമാണെന്ന് സംവിധായകൻ ലാൽ ജോസ് അനുസ്മരിച്ചു. ഫേസ്ബുക്കിലൂടെ യാണ് പനച്ചൂരാനുമായുള്ള ആത്മ ബന്ധം ലാൽജോസ് പങ്കുവെച്ചത്. പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിത്തന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം. പ്രയാസദിനങ്ങളിലെ ഔഷധം അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ…
Read Moreജീവിതത്തിലും ഒരാളുടെ മുമ്പില്‍ നടുവിരല്‍ കാണിച്ചിട്ടുണ്ട് ! ജീവിതത്തിലെ കയ്പ്പേറിയ അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആന്‍ ശീതള്‍…
നടിമാരുടെ തുറന്നു പറച്ചിലുകള്‍ എപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ ജീവിതത്തിലുണ്ടായിട്ടുള്ള മധുരതരവും കയ്പ്പേറിയതുമായ അനുഭവങ്ങള്‍ നടിമാര്‍ മടിക്കാതെ തുറന്നു പറയുന്നുണ്ട്. നടിമാരുടെ പല വെളിപ്പെടുത്തലുകളും ആരാധകരെ ഞെട്ടിക്കുകയും ചെയ്യുന്നു. അതുപോലെ ഒരു അനുഭവം തുറന്നു പറഞ്ഞു കൊണ്ട് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ആന്‍ ശീതള്‍. റെഡ് എഫ്എംല്‍ ആര്‍ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ആരും തുറന്നു പറയാന്‍ മടിക്കുന്ന ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ജീവിതത്തില്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് വൈറലായത്.. താരത്തിന്റെ മറുപടി ഇങ്ങനെ…” നടുവിരല്‍ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്സിനൊപ്പം കറങ്ങുമ്പോള്‍ ശല്യം ചെയ്ത പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ട്.. സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോള്‍.. ഇവിടെത്തന്നെ കൊച്ചിയില്‍ ആണെന്നാണ് താരം മറുപടി…
Read Moreഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതു വയസ്; സപ്തതി ആഘോഷത്തിന് വീട്ടുകാരും സുഹൃത്തുക്കളും മാത്രം;ചടങ്ങുകൾ പേയാടുള്ള വസതിയിൽ
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതു വയസ്. വലിയ ആഘോഷങ്ങൾ ഇല്ലാതെ ലളിതമായ രീതിയിലാണ് അദ്ദേഹത്തിന്റെ സപ്തതി ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പേയാടുള്ള വീട്ടിലാണ് സപ്തതി ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് വീട്ടിനുള്ളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജഗതിയുടെ മകനും മകളും ഭാര്യ ശോഭയുമാണ് സന്ദർശകരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സിനിമാ രംഗത്തെ വളരെ ആത്മബന്ധമുള്ള ചില സുഹൃത്തുക്കൾ അദ്ദേഹത്തിനെ നേരിൽ കണ്ട് ആശംസ അർപ്പിക്കാൻ കുടുംബാംഗങ്ങളോട് അനുവാദം തേടിയിട്ടുണ്ട്. സിനിമാ മേഖലയിലെ മറ്റുള്ളവർ അദ്ദേഹത്തിന് ഫോണിലൂടെ ആശംസകൾ അറിയിക്കും. സിനിമാ രംഗത്തേക്ക് ഈ വർഷം തന്നെ ജഗതി ശ്രീകുമാറിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. 2012 ൽ തേഞ്ഞിപ്പാലത്തിന് സമീപം വച്ച് നടന്ന…
Read More