മലയാള സിനിമയിലെ മികച്ച സംവിധായകനും നടനും നിര്‍മാതാവുമൊക്കെയാണ് ലാല്‍.മലയാള സിനിമ പ്രേമികള്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചു. ഇപ്പോള്‍ താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ലജ്ജ തോന്നിയ ഒരു രംഗത്തെക്കുറിച്ചും പിന്നീട് അത് തിയേറ്ററില്‍ ഉണ്ടാക്കിയ കൈയ്യടികളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. തനിക്ക് വലിയ ചമ്മല് ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് അഭിനയിക്കുമ്പോള്‍ ഉണ്ടായെന്നും അത് പിന്നീട് ആ സീനിനു ഗുണം ചെയ്തുവെന്നും ലാല്‍ പറയുന്നു. ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മല് തോന്നുന്ന നിമിഷങ്ങള്‍. അങ്ങനെയൊരു അനുഭവമായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളില്‍ ഞാനും ശ്വേതയും അതിലെ പ്രണയ സീന്‍ അഭിനയിക്കുമ്പോള്‍ അത് കാണാന്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് പോലും ഇതെന്ത് പൊട്ട…
Read MoreCategory: Today’S Special
ലൈംഗികത്തൊഴിലാളിയായ അമ്മ, മദ്യത്തിനടിമയായ അച്ഛന് ! എന്നാല്‍ മകളുടെ ജീവിതത്തില്‍ സംഭവിച്ചത് അദ്ഭുതകരമായ കാര്യങ്ങള്‍…
ലൈംഗികത്തൊഴിലാളികളുടെ മക്കളില്‍ പലരും നിവൃത്തികേടിനാല്‍ ആ പാതയിലേക്ക് പിന്തിരിയാറുണ്ട്. ഇത്തരത്തില്‍ അമ്മയുടെ പാത പിന്തുടരേണ്ട സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഒരു പെണ്‍കുട്ടി ചെയ്ത കാര്യം കണ്ട് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കാളിഘട്ടിലെ റെഡ്ലൈറ്റ് ഏരിയയിലെ 32കാരിയായ ടുംബ അധികാരി എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഏവര്‍ക്കും മാതൃകയാകുന്നത്. അവളുടെ അനുഭവങ്ങള്‍ അവളെ തളര്‍ത്തുക അല്ല ചെയ്തത്. മറിച്ച് അവയൊക്കെ അവളെ കരുത്തുറ്റവാളക്കി. തന്റെ പരിമിതികള്‍ ഓട് പൊരുതി തന്നെയാണ് അവള് അവളുടെ സ്വപ്നങ്ങളെ കരസ്ഥമാക്കിയത്. എല്ലാ ലൈംഗിക തൊഴിലാളികളായ അമ്മമാരുടെ പെണ്മക്കളായ പെണ്‍കുട്ടികളെ പോലെയുംടുംബയ്ക്കും ആ ജീവിതം തിരഞ്ഞെടുക്കാനും അമ്മയും ചുറ്റുമുള്ളവരും ജീവിക്കുന്നതുപോലെ ജീവിതം നയിക്കാനും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പക്ഷേ അവള് അതിന് ഒരിക്കലും തയ്യാറായിരുന്നില്ല. അവളുടെ ആഗ്രഹം ചുറ്റുമുള്ള കുഞ്ഞുങ്ങള്‍ക്ക് അറിവേ ആകണമെന്നായിരുന്നു. അവരെയും ലൈംഗിക ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കണം എന്നായിരുന്നു. ഇന്ന് ആ കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ ആയി…
Read Moreരണ്ടാം ക്ലാസില്‍ വെള്ളപ്പാണ്ട് അവളെ കീഴടക്കി ! ചോദ്യങ്ങളില്‍ തളരാതെ ആ പെണ്‍കുട്ടി മുന്നോട്ടു കുതിച്ച് ഉയരങ്ങള്‍ കീഴടക്കി; ആസ്തയുടെ അസാധാരണമായ കഥ ഇങ്ങനെ…
തിരിച്ചടികളില്‍ തളരാതെ ധൈര്യ സമേതം മുമ്പോട്ടു പോകുന്ന ആളുകള്‍ക്കുള്ളതാണ് ഈ ലോകം. രണ്ടാംക്ലാസില്‍ വെള്ളപ്പാണ്ട് തന്റെ ജീവിതം കീഴടക്കിയപ്പോള്‍ തളരാതെ മുന്നേറി ജീവിതവിജയം നേടിയ ആസ്ത എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ആസ്തയുടെ ജീവിതകഥ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ ആണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ കഥ ആസ്ത പറയുന്നതിങ്ങനെ…ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ശരീരത്തില്‍ ആദ്യമായി വെള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യം അച്ഛനും അമ്മയും വിചാരിച്ചത് ഞാന്‍ എവിടെയെങ്കിലും വീണപ്പോള്‍ ഉണ്ടായ മുറിവിന്റെ പാടായിരിക്കും എന്നാണ്. എന്നാല്‍ പിന്നീട് അതിന് വലിപ്പം വെച്ചുകൊണ്ടിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു ഡോക്ടറുടെ അടുത്ത് പോയി. എനിക്ക് തൊലിപ്പുറത്ത് ഉള്ള അലര്‍ജി ആണെന്നും മരുന്ന് കഴിച്ചാല്‍ മാറും എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എന്റെ അച്ഛന് ഇതിനെക്കുറിച്ച് ഓണ്‍ലൈനില്‍…
Read Moreവിവാദങ്ങളില്‍ തളരാതെ കൂട്ടായ തീരുമാനങ്ങളിലൂടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥന്! ആക്ഷൻ ഹീറോ യതീഷ് ചന്ദ്ര പടിയിറങ്ങുമ്പോള്‍…
കണ്ണൂർ: കണ്ണൂരിനെ ഏറ്റവും മികച്ച ക്രമസമാധാനനിലയിൽ നയിക്കുകയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ശക്തമായി ഇടപെട്ട് വ്യാപനം തടയാൻ ശ്രമിക്കുകയും ചെയ്ത പോലീസ് മേധാവി എന്ന നിലയിലായിരിക്കും യതീഷ് ചന്ദ്രയെ കണ്ണൂർ ഓർക്കുക. 2020 ജനുവരി എട്ടിനാണ് അദ്ദേഹം കണ്ണൂരിൽ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദങ്ങളിൽ തളരാതെ കൂട്ടായ തീരുമാനങ്ങളിലൂടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കാര്യമായ രാഷ്ട്രീയസംഘർഷങ്ങളൊന്നും ഇല്ലാതെയാണ് 2020 വർഷം കടന്നുപോയത്. ഇതിൽ യതീഷ്ചന്ദ്രയുടെ പങ്ക് ചെറുതല്ല. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ രാഷ്ട്രീയകൊലപാതകത്തിൽ വിമർശനത്തിനിട നൽകാതെ പ്രതികളെയെല്ലാം പിടികൂടി അന്വേഷണമികവ് തെളിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ ഇടപെടൽ നടത്തിയതുകൊണ്ടാണ് ജില്ലയിൽ കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാതെ കടന്നുപോയത്. ചുമതലയേറ്റശേഷം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് കോവിഡ് പടർന്നുപിടിച്ചത്. ഒരു സിവിൽ പോലീസ് ഓഫീസറെപ്പോലെ അദ്ദേഹം ജില്ലയിൽ ഓടിനടന്നു. ലോക്ക് ഡൗൺ കാലത്ത് മുക്കിലും മൂലയിലും നിയന്ത്രണങ്ങളും ക്രമീകരണവും ഏർപ്പെടുത്തിയത്…
Read Moreവരാതിരുന്നത് മനഃപൂർവം! തൊണ്ണൂറുകൾക്ക് ശേഷം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നായികയായി വന്നില്ല, കാരണം… നടി ഉര്‍വശി പറയുന്നു…
ഇന്ത്യൻ സിനിമയിലെതന്നെ എറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. പക്ഷേ, തൊണ്ണൂറുകൾക്ക് ശേഷം ഞാൻ ഇവരുടെ നായികയായി അങ്ങനെ വന്നില്ല, കാരണം ആ സമയം അവർ സൂപ്പർതാര ഇമേജിലേക്കു മാറിയിരുന്നു. അങ്ങനെയുളള അവരുടെ സിനിമകളിൽ ഹീറോയാകും ആ സിനിമയെ നിയന്ത്രിക്കുന്നത്. നായികയ്ക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല. എനിക്കാണെങ്കിൽ ഫീമെയിൽ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുളള ഒത്തിരി സിനിമകൾ വരാനും തുടങ്ങി. അതുകൊണ്ടുതന്നെ മമ്മൂട്ടിയും മോഹൻലാലിന്റെയും സിനിമകളിലേക്കു മനഃപൂർവം വരാതിരുന്നതാണ്. മമ്മൂക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയിൽ വലിയ ഒരു മാറ്റം സംഭവിക്കുന്നതെന്നും നടി പറയുന്നു. അതിന് മുൻപുളള കളർ ചിത്രങ്ങളിലൊക്കെ സെക്സ് പ്രധാന വിഷയമായി കാണിച്ചിരുന്നു. എന്നാൽ ഇവരുടെ സിനിമകളിലൂടെ അതിനൊക്കെ നല്ല മാറ്റം വന്നു. കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് നന്നായി ആസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളായിരുന്നു അതെല്ലാം. -ഉർവശി
Read Moreആളാരെന്ന് അറിയാന്‍ ഒരു കൗതുകം ഒക്കെ ഉണ്ട്, എന്നാലും വേണ്ട; ഇതിങ്ങനെ പൊയ്ക്കോട്ടെ…! അജ്ഞാത കാമുകന്റെ കത്ത് പുറത്തുവിട്ട് നടി സാധിക വേണുഗോപാൽ
വര്‍ഷങ്ങളായി തന്നെ പ്രണയിക്കുന്ന ആളുടെ കത്ത് പുറത്തുവിട്ട് നടി സാധിക വേണുഗോപാൽ. സീരിയലില്‍ കണ്ടാണ് സാധികയോട് പ്രണയം തുടങ്ങുന്നത്. തുടര്‍ന്ന് താരത്തോടു സംസാരിക്കുകയും ഒന്നിച്ചു യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപ്പോഴും പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. അജ്ഞാതനായ ആ കാമുകനു താരം മറുപടി നല്‍കാനും മറന്നില്ല. അജ്ഞാത പ്രണയിതാവിനു സാധിക നൽകിയ മറുപടി ഇങ്ങനെ… ഇന്നു രാവിലെ എനിക്കു കിട്ടിയ ഒരു ലെറ്റര്‍… It is lovely… ആരാണ് എഴുതിയതെന്ന് എനിക്കറിയില്ല പക്ഷെ, എനിക്കാണെന്നു മനസിലായി… അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്കിഷ്ടപ്പെട്ടു കേട്ടോ… എന്നെ ഒരുപാടു കാലമായി ഞാന്‍ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുന്പോള്‍ ഒരു സുഖമൊക്കെയുണ്ട്… ആളാരെന്ന് അറിയാന്‍ ഒരു കൗതുകം ഒക്കെ ഉണ്ട്, എന്നാലും വേണ്ട. ഇതിങ്ങനെ പൊയ്ക്കോട്ടെ. കാരണം ഇതിന്റെ സുഖം ഒന്നു വേറെ ആണ് … എന്നെ…
Read Moreലോലനായ മനുഷ്യനുമായിരുന്നു! മരണവിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തിനായി പ്രാർഥിച്ചു; മാറഡോണ മൈതാനത്തെ കവി: ഫ്രാൻസിസ് മാർപാപ്പ
റോം: ഡിയേഗോ മാറഡോണ ഫുട്ബോൾ മൈതാനത്തെ കവിയായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ സ്പോർട്സ് ദിനപത്രമായ ലാ ഗെസറ്റ ഡെല്ലോ സ്പോർട്ടിന് നല്കിയ അഭിമുഖത്തിലാണ്, നവംബറിൽ അന്തരിച്ച അർജന്റൈൻ ഫുട്ബോൾ ഇതിഹാസത്തെ മാർപാപ്പ അനുസ്മരിച്ചത്. 2014-ൽ വത്തിക്കാനിൽ മാറഡോണയുമായി കൂടിക്കാഴ്ച നടത്തി. ദശലക്ഷങ്ങൾക്കു സന്തോഷം നല്കിയ കളിക്കാരനായിരുന്നു അദ്ദേഹം. അതുപോലെ ലോലനായ മനുഷ്യനുമായിരുന്നു. മാറഡോണയുടെ മരണവിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തിനായി പ്രാർഥിച്ചു. ആശ്വാസവചനങ്ങളോടെ ഒരു കൊന്ത മാറണോഡയുടെ കുടുംബത്തിന് അയച്ചുകൊടുത്തു. അർജന്റീനക്കാരനായ മാർപാപ്പ കുട്ടിയായിരിക്കേ ബുവേനോസ് ആരീസിൽ ഫുട്ബോൾ കളിച്ചിരുന്നതിന്റെ ഓർമകളും അഭിമുഖത്തിൽ പങ്കുവച്ചു. ഞങ്ങൾ പാവങ്ങളായിരുന്നു. തുകൽ പന്തു വാങ്ങാൻ പണമില്ലായിരുന്നു. റബർ പന്തുകൾ പ്രചാരത്തിലില്ലായിരുന്നു. പഴംതുണി കൊണ്ടുണ്ടാക്കിയ പന്താണ് കളിക്കാനുപയോഗിച്ചിരുന്നത്. കളിയിൽ കേമനല്ലായിരുന്നതുകൊണ്ട് ഗോൾഗീപ്പറായി. പക്ഷേ, എവിടെനിന്നും വരുന്ന അപകടങ്ങളെ നേരിടാൻ പഠിച്ചത് അവിടെനിന്നാണ്. ടീം വർക്കിന്റെ പ്രാധാന്യം പഠിച്ചതും ഫുട്ബോളിൽനിന്നാണെന്നു മാർപാപ്പ പറഞ്ഞു.
Read Moreഎന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പച്ചയ്ക്കു ചതിച്ചു ! തന്റെ സ്വത്തിന്റെ 70 ശതമാനവും മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വന്നെന്ന് തുറന്നു പറഞ്ഞ് നടന് ബാല…
ലോക്ക്ഡൗണ്‍ കാലയളവില്‍ തന്റെ സ്വത്തിന്റെ 70 ശതമാനവും നഷ്ടമായെന്നും സ്വത്ത് മറ്റൊരാള്‍ക്ക് നല്കാന് താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും താരം പറഞ്ഞു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പച്ചയ്ക്ക് ചതിച്ചെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ബാലയുടെ വാക്കുകള്‍ ഇങ്ങനെ…’കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ചിലര്‍ക്ക് അതെന്താണെന്ന് മനസിലാവും. അഞ്ചോളം ഇന്ഡസ്ട്രികളില് ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ പൈസ, അതില്‍ അറുപത് മുതല്‍ എഴുപതു ശതമാനം എനിക്ക് കൊടുക്കേണ്ടി വന്നു. സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കള്‍ നല്കാന് ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. മാര്‍ച്ചില്‍ ലോക്ഡൗണ്‍…
Read Moreഇസ്ലാമിക രാജ്യത്ത് അമ്പലങ്ങളുടെ ആവശ്യമില്ല ! പാക്കിസ്ഥാനില്‍ ആളുകള്‍ ക്ഷേത്രം തീവച്ച് നശിപ്പിച്ചതിനെ പിന്തുണച്ച് സക്കീര്‍ നായിക്
പാകിസ്ഥാനില്‍ ആളുകള്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തെ പിന്തുണച്ച് വിവാദ ഇസ്ലാം മതപ്രഭാഷകന് ഡോ. സക്കീര്‍ നായിക് നടത്തിയ പ്രസ്താവന വിവാദമാകുന്നു. പാകിസ്ഥാനിലെ ഖയ്ബര്‍ പഖ്തുന്‍ഖ്വയിലാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്ഷേത്രം തീ വച്ച് തകര്‍ത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായികിന്റെ വിവാദ പ്രസ്താവനയുമായുള്ള വീഡിയോ പുറത്തിറങ്ങിയത്. ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് വീഡിയോയില്‍ സര്‍ക്കീര്‍ നായിക് പറയുന്നു. പാകിസ്ഥാനിലെ കറക് ജില്ലയിലുള്ള ഖയ്ബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഡിസംബര്‍ 30നാണ് ക്ഷേത്രം തകര്‍ത്തത്. ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സംഘടനയുടെ റാലിക്ക് ശേഷം പ്രകോപനപരമായ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും അരങ്ങേറിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ ക്ഷേത്രം തീ വച്ച് നശിപ്പിക്കുകയായിരുന്നു. ക്ഷേത്ര മതിലും മേല്‍ക്കൂരയുമൊക്കെ…
Read Moreഇത് എനിക്ക് പുതിയതൊന്നുമല്ല ! ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്; നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക…സ്വയം സ്നേഹിക്കുക; പുതുവര്‍ഷത്തില്‍ പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്…
ഒറ്റകണ്ണിറുക്കലിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരേയൊരു നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രമാണ് പ്രിയയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചത്. അവിടുന്ന് പിന്നെ ബോളിവുഡിലേക്ക് ഒരു പോക്കായിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി. ഇപ്പോള്‍ പുതിയ വര്‍ഷത്തില്‍ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരാധകരോട് പറയുകയാണ്. ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും പ്രിയ ഓര്‍മിപ്പിക്കുന്നു. ”ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാന്‍ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,” ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്. അടുത്തിടെ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ ചില ചിത്രങ്ങള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു.ഫോട്ടോയില്‍…
Read More