മലയാളി മങ്കയായി സണ്ണിച്ചേച്ചി ! തനി മലയാളി വേഷത്തില്‍ ഡാനിയേലും പിള്ളേരും; താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറല്‍…

കേരളീയ വേഷവിധാനത്തിലുള്ള നടി സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറലാകുന്നു. ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്.

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കലായ നിഷ, ആഷര്‍, നോഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്.

കേരളത്തനിമയില്‍ റിസോര്‍ട്ട് ഒരുക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

Related posts

Leave a Comment