സിജോ പൈനാടത്ത് കൊച്ചി: നിലത്തിഴഞ്ഞു നീങ്ങിയ നാളുകളില്‍നിന്ന് എന്‍ജിനീയറിംഗ് കോളജിലെ കംപ്യൂട്ടര്‍ ലാബിന്റെ സാങ്കേതിക വിദഗ്ധനിലേക്കുള്ള ദൂരം ഷിന്റോ ജോസഫിന് അതിജീവനവും അഭിമാനവുമാണ്. ഒന്നര വയസില്‍ പിടികൂടിയ പോളിയോ ശരീരം തളര്‍ത്തിയെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ കുതിക്കാന്‍ ഷിന്റോ കൂട്ടുപിടിച്ചത് തളരാത്ത മനസിനെയും തളരരുതെന്നു നിരന്തരം ഓര്മിപ്പിച്ചവരെയും. ആലുവ കീഴ്മാട് മുട്ടംതൊട്ടില്‍ ഷിന്റോ ജോസഫിന്റെ ഇരുകാലുകളും വലതുകൈയുമാണു പോളിയോ തളര്‍ത്തിയത്. സമപ്രായക്കാര്‍ പഠിക്കാനും കളിക്കാനും പോയപ്പോള്‍, ഷിന്റോ അക്ഷരാര്‍ഥത്തില്‍ ഇഴയുകയായിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത ബാല്യവും കൗമാരവും. എസ്ഡി സന്യാസിനിമാരുടെ പരിചരണത്തില്‍ കോതമംഗലം നെല്ലിമറ്റത്തെ ‘പ്രതീക്ഷ’യില്‍ ഏഴാം ക്ലാസു വരെ താമസിച്ചുള്ള പഠനം ജീവിതത്തിലേക്കുള്ള ആദ്യ പ്രതീക്ഷയായി. തുടര്‍ന്നു ബിരുദപഠനം വരെ സിഎംഐ വൈദികരുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരിയില്‍. എസ്എസ്എല്‍സിക്ക് ഒന്നാം ക്ലാസോടെ വിജയം. ബിസിഎയ്ക്കുശേഷം ശാന്തിഗിരിയില്തന്നെ ഏതാനും വര്‍ഷം ജോലി. ഇതിനിടയില്‍ ചുണങ്ങംവേലിയിലെ സിഎംഐയുടെ ‘കൃപ’സെന്ററില്‍ താമസിച്ച്…
Read MoreCategory: Today’S Special
ഗ്രൗണ്ടിൽ പോര്; ഗാലറിയിൽ പ്രണയസാഫല്യം! ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ വ്യത്യസ്ഥമായ ഒരു പ്രണയ സാഫല്യത്തിന് ഗാലറി സാക്ഷിയായി
ഇന്ത്യഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ വ്യത്യസ്ഥമായ ഒരു പ്രണയ സാഫല്യത്തിനാണ് ഗാലറി സാക്ഷിയായത്. കളി കാണുന്നതിനിടയില്‍ നീല ജഴ്സിയണിഞ്ഞ ഇന്ത്യന്‍ യുവാവ് ഓസ്ട്രേലിയന്‍ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി മോതിരം സമ്മാനിക്കുകയായിരുന്നു. സിഡ്നിയിലെ ഗാലറിയുടെ ഒന്നടങ്കം ശ്രദ്ധ പിടിച്ചുപറ്റിയാണ് റൊമാന്റിക് ത്രില്ലര്‍ പ്രൊപ്പോസല്‍ നടന്നത്. കാണികള്‍ ഒന്നടങ്കം ഈ സമയം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഓസീസ് താരം ഗ്ലെയിന്‍ മാക്സ്വെല്ലും പ്രോത്സാഹനവുമായി രംഗത്തെത്തി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
Read Moreകോൺഗ്രസുകാരാണെങ്കിലും ആരും പുറത്തു പറയില്ല..! ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നൊരാൾ താൻ മാത്രമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി…
സിനിമാരംഗത്ത് കോണ്‍ഗ്രസുകാര്‍ വളരെ കുറവാണ്. ചുരുക്കം ചില കോണ്ഗ്രസുകാരുണ്ടെങ്കിലും അത് ആരും പറയാറില്ല. ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നൊരാൾ താൻ മാത്രമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കോൺഗ്രസുമായി ബന്ധപ്പെട്ട സൗഹൃദങ്ങളും പിന്തുണയും ലഭിക്കാറുണ്ട്. ഹൈബി ഈഡൻ, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താൻ കോണ്‍ഗ്രസ് അനുഭാവിയാണെന്നും സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണെന്നും അറിയാം. രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വെട്ടിത്തുറന്ന് പറഞ്ഞ് പുലവാല് പിടിച്ചിട്ടുണ്ട്. പരസ്യ നിലപാടിന്റെ പേരിൽ സൈബർ ആക്രമണങ്ങളും ഭീഷണികളും ഉണ്ടാകാറുണ്ടെന്നും ധർമജൻ പറഞ്ഞു.
Read Moreജന്മദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കളക്ടറുടെ മകള്‍ ! രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത പുലിയെ ദത്തെടുത്ത് 17കാരി…
ജന്മദിനം വ്യത്യസ്ഥമായി ആഘോഷിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ തന്റെ ജന്മദിനം പ്രത്യേകരീതിയില്‍ ആഘോഷിച്ച ഒരു 17കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബൈ സബര്‍ബന്‍ കലക്ടറുടെ 17 വയസുള്ള മകളാണ് ജന്മദിനത്തില് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് ഏവര്‍ക്കും മാതൃകയായത്. പശ്ചിമ ഘട്ട മലനിരയില്‍ നിന്നാണ് പുലിയെ കണ്ടെടുത്തത്. നിലവില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ് പുലിയെ. 17കാരിയായ വേദാംഗിയാണ് ജന്മദിനത്തില് പുലിയുടെ സംരക്ഷണം ഏറ്റെടുത്തത്. മുംബൈ സബര്‍ബന്‍ കലക്ടര്‍ മിലിന്ദ് ബോറിക്കറിന്റെ മകളാണ് വേദാംഗി. 2019ലാണ് ആദ്യമായി വന്യമൃഗത്തെ ദത്തെടുക്കണമെന്ന ആഗ്രഹം പെണ്‍കുട്ടി പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയുടെ സഹായത്തിന് എത്തിയത്. പുലി ആരോഗ്യനില വീണ്ടെടുത്തതില്‍ സന്തോഷിക്കുന്നതായി മിലിന്ദ് ബോറിക്കര്‍ പറയുന്നു. അടുത്തിടെ വന്യമൃഗങ്ങളെ ഒരു വര്‍ഷം സ്പോണ്സര് ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും…
Read Moreവാഞ്ചിംഗ് ഗ്രാമക്കാർ ഓടിയെത്തിയത് വജ്രം വാരിക്കൊണ്ടുപോകാൻ; കർഷകന് നിധികിട്ടിയെന്ന വാർത്ത വയറലായപ്പോൾ, പാടത്ത് സംഭവിച്ചത് കണ്ട് കർഷകൻ സന്തോഷത്തിൽ…
കൃഷി ആവശ്യത്തിനോ നിർമാണത്തിനായോ മണ്ണ് നീക്കുന്പോൾ നിധി കിട്ടിയ കഥകൾ കേട്ടിട്ടുണ്ട്. ചിലത് കെട്ടുകഥകളായിരിക്കാം. അപൂർവം ചിലത് യഥാർഥ്യമാണ്. എന്നാൽ നിധിശേഖരമുണ്ടെന്ന് കരുതി അമളി പറ്റിയ സംഭവമാണ് നാഗാലാൻഡിൽ നിന്ന് വരുന്നത്. നാഗാലാൻഡിലെ മോൺ ജില്ലയിലെ വാഞ്ചിംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ നവംബർ 25നാണ് കൃഷിയിടത്തിൽ കിളയ്ക്കുന്നതിനിടയിൽ ഒരു കർഷകന് തിളങ്ങുന്ന ഒരു കല്ല് ലഭിച്ചത്. ഇയാൾ ഇത് അയൽക്കാരോട് പറഞ്ഞു. പിന്നാലെ സംഗതി വാട്സ്ആപ്പിൽ കൂടെ പ്രചരിച്ചു. ഇതോടെ വജ്രങ്ങൾക്ക് സമാനമായ കല്ലുകളുടെ വൻശേഖരം കണ്ടെത്തിയതായി വാർത്ത പുറത്തുവന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം സ്ഥലം കുഴിച്ച് കല്ലുകൾ വാരിക്കൂട്ടി. ചിലർ വലിയ ചാക്കുകളുമായെത്തിയാണ് കല്ലുകൾ ശേഖരിച്ചത്. ജനം കൂട്ടത്തോടെയെത്തി സ്ഥലം കുഴിച്ച് നോക്കുന്നതിന്റെയും കല്ലുകൾ പെറുക്കിയെടുക്കുന്നതും വീഡിയോകൾ പുറത്തുവന്നിരുന്നു. കുഴിച്ചു നോക്കിയവർക്കെല്ലാം തിളങ്ങുന്ന കല്ലുകൾ കിട്ടിയതോടെ സംഭവം ജനശ്രദ്ധനേടുകയായിരുന്നു. ഇതിനിടെ പലരും തങ്ങൾക്കു കിട്ടിയ കല്ലുകൾ…
Read More‘കഞ്ഞികുടിക്കാന്‍ ഇന്ത്യയെ ആശ്രയിച്ച് ചൈന’ ! മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു…
മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ അരി ഇറക്കുമതി ചെയ്യാന്‍ ചൈന തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യവസായ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ബെയ്ജിംഗില്‍ മാത്രം പ്രതിവര്‍ഷം നാല് ദശലക്ഷം ടണ്‍ അരിയാണ് ഇറക്കുമതി ചെയ്യുന്നത്. മുമ്പ് ചില പ്രശ്നങ്ങളെത്തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ അരി വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ്. ”ചൈന ആദ്യമായി അരി വാങ്ങുന്നു. ഇന്ത്യന്‍ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വര്‍ഷവും അവര്‍ അരി വങ്ങിയേക്കാം,” റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. ഒരു ടണ്ണിന് 300 ഡോളര്‍ നിരക്കില്‍ ഒരു…
Read Moreഅടി മക്കളേ ലൈക്ക് ! താന്‍ മുഖ്യമന്ത്രിയായാല്‍ ജോലിക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ചമയക്ക ഇടവേള നല്‍കുമെന്ന വാഗ്ദാനവുമായി ഒരു രാഷ്ട്രീയ നേതാവ്; സംഭവം ഇങ്ങനെ…
താന്‍ മുഖ്യമന്ത്രിയായാല്‍ ജോലിക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ചമയക്ക ഇടവേള നല്‍കുമെന്ന വിചിത്ര പ്രഖ്യാപനവുമായി ഗോവയിലെ രാഷ്ട്രീയ നേതാവ്. ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയത്. ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ഒരു വര്‍ഷത്തിലേറെ ബാക്കി നില്‍ക്കവെയാണ് ജോലിക്കാര്‍ക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടി മോഹന വാഗ്ദാനം നല്‍കിയിരിക്കുന്നത്. മുന്‍ ബിജെപി നേതാവാണ് വിജയ് സര്‍ദേശായി. ‘സമ്മര്‍ദം ഇല്ലാതെ റിലാക്സ് ചെയ്തിരിക്കുക എന്നത് ഗോവന്‍ സംസ്കാരമാണ്. അത് നാം കാത്തുസൂക്ഷിക്കണം. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിശ്രമത്തിനൊരു ഇടവേളയെടുക്കുന്നത് സ്വസ്ഥതക്കും ആവശ്യമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം വിശ്രമം കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും.’ അദ്ദേഹം പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലിക്കാര്‍ക്ക് ഈ ഇടവേളയെടുക്കാമെന്നും വിജയ് സര്‍ദേശായി വ്യക്തമാക്കി. ഗോവയിലെ ജനങ്ങള്‍ ഉച്ചമയക്കം ഇഷ്ടപ്പെടുന്നവരാണ്. മിക്ക കടകളും 2-4 വരെയുള്ള സമയം അടച്ചിടാറുണ്ട്.…
Read Moreട്രെയിനില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് തട്ടിക്കയറി 16കാരി ! ഒടുവില്‍ കൗമാരക്കാരിയ്ക്ക് കിട്ടിയതാവട്ടെ മുട്ടന്‍ പണിയും ;സംഭവം ഇങ്ങനെ..
ട്രെയിനില്‍ യാത്ര ചെയ്യവേ ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ യുവാവിനോടു തട്ടിക്കയറിയ യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി.ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരനായ യുവാവിനോട് ന്യൂസിലന്‍ഡുകാരിയായ പതിനാറുകാരി തട്ടിക്കയറുകയായിരുന്നു. ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. സംഭവം ശ്രദ്ധയില്‍ പെട്ട ടിക്കറ്റ് എക്സാമിനര്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇയാളെ ട്രെയിനിില് നിന്നും ഇറക്കി വിടണം രാജ്യം കടത്തണം. എന്നൊക്കെ പ്രതികരിച്ചപ്പോള്‍ എല്ലാം കേട്ടു നില്‍ക്കുകയല്ലാതെ മറുപടി പറയാതെ നില്‍ക്കുകയായിരുന്നു യുവാവ് എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റ് മറ്റൊന്നായിരുന്നു. യുവാവിനോട് ഇരുന്നോളാം പറഞ്ഞ ശേഷം പെണ്‍കുട്ടിയോട് ടിടി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ ടിടിയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രയെിനില്‍ നിന്നും ഇറങ്ങണമെന്ന…
Read Moreകുമ്പളങ്ങി നൈറ്റ്സിലെ അമ്മയ്ക്ക് ഡയാലിസ് ചെയ്യാന്‍ ജോജുവിന്റെ സഹായം ! അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്കി;കൈയ്യടിച്ച് ആരാധകര്‍…
സമീപകാലത്ത് ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്സ്. ഈ ചിത്രത്തില്‍ ബേബിമോളുടെയും സിമിയുടെയും അമ്മയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് നടി അംബികാ റാവു. എന്നാല്‍ കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു താരം. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയായിരുന്നു ഇത്രയും നാളും ചികില്‍സ നടന്നത്. നിലവില്‍ ആഴ്ചയില്‍ രണ്ടുതവണ നടിക്ക് ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. ചികില്‍സ മുന്നോട്ടുകൊണ്ടു പോവാന്‍ സുമനസുകളുടെ സഹായം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ അംബിക റാവുവിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് നടന് ജോജു ജോര്‍ജ്. നടനും സംവിധായകനുമായ സാജിദ് യഹ്യയാണ് കുമ്പളങ്ങി താരത്തിന്റെ കാര്യം ജോജുവിനെ അറിയിച്ചത്. തുടര്‍ന്ന് നടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം നല്‍കുകയായിരുന്നു ജോജു. സാജിദ് യഹ്യ ഇതിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നന്ദി ജോജു ഏട്ടാ ആ…
Read Moreസച്ചിന്റെ റിക്കാർഡ് ഇനി പഴങ്കഥ; അതിവേഗം 12,000 ക്ലബിൽ ഇടം നേടി കോഹ്ലി; സച്ചിന്റെ മറ്റൊരു റിക്കാർഡ് കൂടി കോഹ്ലിയെ കാത്തിരിക്കുന്നു
കാൻബറ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റിക്കാർഡ് തകർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന മത്സരത്തിൽ അതിവേഗം 12,000 റൺസ് പിന്നിട്ടാണ് കോഹ്ലി സച്ചിന്റെ റിക്കാർഡ് മറികടന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 23 റൺസ് പിന്നിട്ടപ്പോഴാണ് കോഹ്ലി നേട്ടം കൊയ്തത്.251-ാം ഏകദിനത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 43 സെഞ്ചുറിയും 59 അർധ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ആറ് ബാറ്റ്സ്മാന്മാരാണ് ഏകദിന ക്രിക്കറ്റില്‍ ഇതുവരെ 12,000 റണ്‍സ് പിന്നിട്ടത്. 309 ഏകദിനങ്ങളില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തിയ സച്ചിനായിരുന്നു ഇതുവരെ മുന്‍പിലുണ്ടായിരുന്നത്. സച്ചിനെ കൂടാതെ റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവർധന എന്നീ താരങ്ങളാണ് ഏകദിനത്തിൽ 12,000 റണ്‍സ് എന്ന നേട്ടം പിന്നിട്ടിട്ടുള്ളത്. സച്ചിന്റെ മറ്റൊരു റിക്കാർഡ് കൂടി കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. കാൻബറയിൽ സെഞ്ചുറി നേടാനായാൽ ഓസ്ട്രേലിയ്ക്കെതിരേ കോഹ്ലിക്ക് ഒമ്പത് ഏകദിന…
Read More