അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത നിഗൂഢ ലോഹ സ്തംഭം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ആ ലോഹസ്തംഭത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പേ യൂറോപ്യന്‍ രാജ്യമായ റൊമേനിയയില്‍ മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റൊമാനിയയിലെ പിയാത്ര നെംസ് നഗരത്തിലെ പെട്രോഡാവ ഡാഷ്യന് കോട്ടയ്ക്കു സമീപമാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. ത്രികോണ ആകൃതിയിലാണ് ഇതുള്ളതെന്നും 13 മീറ്റര്‍ ഉയരമുണ്ടെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തിളക്കമുള്ള പ്രതലമാണ് ഈ സ്തംഭത്തിനുള്ളത്. ചിത്രപ്പണികളുടേതിന് സമാനമായ വരകളും കാണാം. സ്തംഭം എവിടെനിന്ന് വന്നുവെന്ന കാര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെംസ് കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഉദ്യോഗസ്ഥന് പറഞ്ഞു. കഴിഞ്ഞ 18-നാണ് ദക്ഷിണ യൂട്ടായില്‍ ഒരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. യൂട്ടായിലെ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ്(ബി.എല്‍.എം.)ആണ് ത്രികോണ ആകൃതിയിലുള്ള ഈ ലോഹസ്തംഭം കണ്ടെത്തിയത്. 12 മീറ്ററായിരുന്നു ഇതിന്റെ ഉയരം.…
Read MoreCategory: Today’S Special
‘എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ’ എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ! അമൃതയ്ക്ക് ഒരു ആരാധിക എഴുതിയ കത്ത് വൈറലാകുന്നു…
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് താരം ഗാനരംഗത്ത് എത്തുന്നത്. അമൃതയുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അമൃതയും സഹോദരി അഭിരാമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ സഹോദരി അഭിരാമിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലാണ് താരം. ഒരു രാജകുമാരിയെ പോലെ ഒരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും എത്തി. എന്നാല്‍ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയെ ഓര്‍ത്ത് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ…കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍…
Read Moreലൈംഗിക ചുവയുള്ള പെരുമാറ്റങ്ങള്‍ക്കു നേരെ നോ പറഞ്ഞതുമൂലം വേഷങ്ങൾ നഷ്ടമായിട്ടുണ്ട്; ആസിനിമകൾ മറ്റ് നടിമാരെവച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്ന് കനി കുസൃതി
സിനിമ മേഖലയിലെ ചിലര്‍ ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങള്‍ക്കു നോ പറഞ്ഞതുമൂലം വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് കനി കുസൃതി. സിനിമയില്‍ സംവരണം വേണം. സിനിമയില്‍ വന്ന സമയത്ത് ഒരാള്‍ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് അത് മനസിലായില്ല. നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് രാത്രി സ്ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച് പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ടെന്ന് -കനി കുസൃതി
Read Moreഞെട്ടല്ലെന്ന് പറഞ്ഞാലും നിങ്ങൾ ഞെട്ടും..! വിലകൂടിയ സാധനങ്ങൾ സൂക്ഷിക്കാനാണ് പഴ്സെങ്കിൽ, സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഈ ബാഗിന്റെ വിലകേട്ടാൽ നിങ്ങൾ ഞെട്ടും….
പണവും മറ്റു വിലകൂടി സാധനങ്ങളും സൂക്ഷിക്കാനാണ് പഴ്സും ബാഗും ഉപയോഗിക്കുന്നത്. എന്നാൽ ബാഗിന് കോടികൾ വിലയുണ്ടെങ്കിലോ? ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ബാഗിന്റെ വിശേഷമാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ പ്രമുഖ ബ്രാൻഡായ ബോറിനി മിലനേസി. കടൽക്കാഴ്ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. നീലനിറത്തിലാണ് ബാഗ് നിർമിച്ചിരിക്കുന്നത്. നീലക്കല്ലുകൾ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈർമല്യത്തെയും സൂചിപ്പിക്കുന്നതായി കന്പനി അറിയിച്ചു. വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകൾ ഉപയോഗിച്ചാണ് ബാഗിന്റെ നിർമാണം. 1000 മണിക്കൂറുകളെടുത്താണ് ബാഗിന്റെ നിർമാണം പൂർത്തിയാക്കിയത്. ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിർമിച്ചിരിക്കുനന്ത്. ബാഗിന്റെ മോടി കൂട്ടാനായി വൈറ്റ് ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെ ബാഗിൽ ചേർത്തിട്ടുണ്ട്. അവയിൽ നാല് ചിത്രശലഭങ്ങളിൽ വജ്രക്കല്ലുകളും മൂന്നെണ്ണത്തിൽ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്.130ഓളം കാരറ്റുള്ള കല്ലുകളാണ് ബാഗിലുള്ളത്. പ്ലാസ്്റ്റിക് വസ്തുക്കൾക്ക് പകരം…
Read Moreപ്രസവവേദന കഠിനമായപ്പോള്‍ നടുറോഡില്‍ കുഴഞ്ഞു വീണ് യുവതി ! ഏവരും നോക്കി നില്‍ക്കെ അവരുടെ അടുത്തേക്ക് പാഞ്ഞെത്തിയ ഭിക്ഷക്കാരി ചെയ്തത്…
നടുറോഡില്‍ പ്രസവവേദന കൊണ്ട് കുഴഞ്ഞു വീണ യുവതിയ്ക്ക് തുണയായത് ഭിക്ഷക്കാരി. ഉത്തര കര്‍ണാടകയിലെ രേയ്ച്ചൂര് ജില്ലയിലെ മനവെയില് ആണ് സംഭവം.പൂര്‍ണ ഗര്‍ഭിണി നടു റോഡില്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ഓടിയെത്തിയ യാചകിയായ 60 കാരിയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞു സുഖമായിരിക്കുന്നു. ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളില്‍ പോലു വലിയ വാര്‍ത്തയായിരിക്കുന്നു. മുപ്പതു കാരിയായ എല്ലമ്മ ആണു നടുറോഡില്‍ പ്രസവിച്ചത്. കര്‍ഷകനായ റമണ്ണയുടെ ഭാര്യയാണ് എല്ലമ്മ. മൂന്നു ആണ് കുട്ടികളുടെ അമ്മയാണ് എല്ലമ്മ. പെണ്ണ് കുട്ടി വേണമെന്ന ആഗ്രഹത്തോടെ ആണ് എല്ലമ വീണ്ടും ഗര്‍ഭം ധരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് എല്ലമ്മ ചികിത്സ തേടിയത്. 36 ആഴ്ച പൂര്‍ത്തിയായത്തോടെ റിന്‍സില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. അങ്ങനെ രാമണ്ണ ഭാര്യയും കൂട്ടി അവിടേക്കു പോയി. അവിടത്തെ ഡോക്ടര്‍മാരെ കണ്ട് തിരികെ വീട്ടിലേക്ക്…
Read Moreപുഴുങ്ങിയെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; ഒരു കിലോ ഏത്തപ്പഴത്തിന് 25 രൂപ; ഒരു പുഴുങ്ങിയ പഴത്തിന്റെ വിലകേട്ടാൽ നിങ്ങൾ ഞെട്ടും..!
കൊച്ചി: വിപണിയില്‍ ഏത്തപ്പഴത്തിനും ഓഞ്ചിനും വന്‍ വിലയിടിവ് നേരിടുമ്പോള്‍ ഓറഞ്ച് ജ്യൂസിനും ഏത്തപ്പഴം പുഴുങ്ങിയതിനും “വലിയ വില’. എറണാകുളം മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഒരു കിലോ ഏത്തപ്പഴം 20 മുതല്‍ 25 രൂപയ്ക്കുവരെയാണു വില്‍ക്കുന്നത്. എന്നാല്‍, എന്നാൽ കടകളില്‍ ഏത്തപ്പഴം പുഴുങ്ങിയതിനു ഈടാക്കുന്നതാകട്ടെ 15 മുതല്‍ 20 രൂപവരെയും. ഏത്തപ്പഴത്തിന്റെ വിലയിടിഞ്ഞതോടെ പത്തു രൂപയ്ക്കുവരെ പഴം പുഴുങ്ങിയതിന്റെ വില കുറച്ചവരും ധാരാളം. ഒരു കിലോ ഓറഞ്ചിന്റെ ശരാശരി വില 45 രൂപയാണെന്നിരിക്കേ ഓറഞ്ച് ജ്യൂസിനു ചിലര്‍ ഈടാക്കുന്നത് 50 മുതല്‍ 60 രൂപവരെയാണ്. നിലവില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ രണ്ടു മുതല്‍ മൂന്നു കലോവരെ ഓറഞ്ച് നൂറ് രൂപയ്ക്കു ലഭ്യമാണ്.
Read Moreസോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം ദൃഢമായി ! ആണ്‍സുഹൃത്തിനെ കാണാന്‍ 16കാരിയുടെ സാഹസിക യാത്ര; അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരിക്ക് ഒടുവില്‍ സംഭവിച്ചതോ…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാന്‍ പുറപ്പെട്ടത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവില്‍ താമസിക്കുന്ന കുട്ടി വിമാന മാര്‍ഗമാണ് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ബസില്‍ കയറിയും മറ്റുമാണ് മധ്യ പ്രാദേശില്‍ എത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. മധ്യപ്രദേശില്‍ എത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. പൊലീസ് കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിലാണ്.
Read Moreചില സമയങ്ങളില്‍ നമ്മുടെ തീരുമാനങ്ങള്‍ ശരിയായി വരണമെന്നില്ല; നടി ലക്ഷ്മി ഗോപാലസ്വാമി തുറന്നു പറയുന്നു
മലയാളത്തിനു പുറമെ തമിഴിലും കന്നഡയിലും നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന താരമാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം തുടര്‍ന്നു നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്കൊപ്പം നര്‍ത്തകിയായും നടി തിളങ്ങിയിരുന്നു. ലക്ഷ്മി ഗോപാലസ്വാമി പ്രധാന വേഷത്തില്‍ എത്തിയ സിനിമകളിലൊന്നായിരുന്നു ബോയ്ഫ്രണ്ട്. മണിക്കുട്ടന് നായകനായ വിനയന് ചിത്രത്തില്‍ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചത്. നായികയായി സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു അമ്മ റോളില്‍ ലക്ഷ്മി ഗോപാലസ്വാമി എത്തിയത്. ഇതേക്കുറിച്ച് അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. അത് അന്ന് നല്ല ഒരു തീരുമാനം അല്ലായിരുന്നു. ചില സമയത്ത് നമ്മള് സ്ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ വളരെ എക്സൈറ്റഡാവാറുണ്ട്. അത് മോശം പടമാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. അന്ന് വിനയന് സാറിനൊപ്പം പ്രവര്‍ത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. മുന്‍പ് ചെയ്യാന്‍ മടിച്ച കാര്യങ്ങളെല്ലാം അതില്‍ ചെയ്തപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ്…
Read Moreസ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ഒഴിവാക്കി ! പിന്നീട് കണ്ടത് ഭാര്യയുടെ പ്രതികാരം; ഐഎഎസ് നേടിയ കോമളിന്റെ ഐതിഹാസിക ജീവിതം ഇങ്ങനെ…
കാലം ഇത്രയധികം പുരോഗമിച്ചിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നത് പ്രതീക്ഷയുടെ തിരിനാളമാണ്. ഇത്തരത്തില്‍ ഭര്‍ത്തൃവീട്ടിലെ സ്ത്രീധന പീഡനത്തോടു പൊരുതി വിജയം കൈവരിച്ച ഒരു വനിതയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഭര്‍ത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ അംറേലിയിലാണ് കോമള്‍ എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമള്‍.പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സമയത്താണ് കോമളിന് നല്ലൊരു വിവാഹ ആലോചന വരുന്നത്. തരക്കേടില്ലാത്ത ആലോചന ആയത് കൊണ്ടും പഠനം മുന്നോട്ട് കൊണ്ടുപോകന്‍ കഴിയും എന്നുള്ളതുകൊണ്ടും ആ വിവാഹം വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഉയര്‍ന്ന കുടുംബം ആയത്കൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല ,…
Read Moreഈ ചോക്ലേറ്റ് തിന്നാല്‍ വയറിളകും ! പ്രാങ്ക് വീഡിയോയ്ക്കു വേണ്ടി സോപ്പിനു മുകളില്‍ ചോക്ലേറ്റ് പുരട്ടി നല്കി; കളി കാര്യമായതോടെ യൂട്യൂബര്‍ പെട്ടു; വീഡിയോ കാണാം…
ഇപ്പോള്‍ യൂട്യൂബ് ചാനലുകളുടെ ബഹളമാണ്. സ്വന്തം ചാനലിനായി വ്യത്യസ്ഥമായ കണ്ടന്റുകള്‍ തിരഞ്ഞെടുക്കാന്‍ തലപുകയ്ക്കുകയാണ് യൂട്യൂബര്‍മാര്‍ എല്ലാം. കൂടുതല്‍ വ്യത്യസ്തത കൊണ്ടുവന്ന് വിഡിയോ വൈറലാക്കാനും ആളുകളെ ആകര്‍ഷിക്കാനുമാണ് ചാനല്‍ ഉടമകളുടെ ശ്രമം. പക്ഷെ ആവേശംമൂത്ത് ചെയ്യുന്ന ഇത്തരം വിഡിയോകള്‍ ചിലപ്പോള്‍ തിരിച്ചടിയാകാറുമുണ്ട്. ഇതുതന്നെയാണ് ഇപ്പോഴൊരു കൊളംബിയന്‍ യൂട്യൂബര്‍ക്കും സംഭവിച്ചിരിക്കുന്നത്. മില്‍റ്റണ്‍ ഡൊമിങ്കസ് എന്നയാള്‍ക്കാണ് വീഡിയോ കെണിയായത്. ആളുകളെ പറ്റിക്കുന്ന ഒരു വിഡിയോ അടുത്തിടെ ഇയാളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. കേക്ക് സിക്കിള്‍ ആണെന്ന് പറഞ്ഞ് സോപ്പുകട്ടയില്‍ ചോക്ലേറ്റ് പുരട്ടി ആളുകള്‍ക്ക് നല്‍കിയാണ് പ്രാങ്ക് വിഡിയോ ചിത്രീകരിച്ചത്. ഒടുവില്‍ നിയമക്കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ യൂട്യൂബര്‍. ജെയ് ടോമി എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വിഡിയോയുടെ തുടക്കത്തില്‍ കടയില്‍ നിന്ന് അഞ്ച് സോപ്പുകള്‍ വാങ്ങി വരുന്ന ജെയ്നെ കാണാം. പിന്നീട് ചോക്ലേറ്റ് ഉരുക്കി സോപ്പില്‍ പുരട്ടുകയും ഇത്…
Read More