സിംഗപ്പൂർ: 70 ശതമാനം പൊതുജനങ്ങൾ കൃത്യമായി മാസ്ക് ധരിച്ചാൽ കോവിഡ്-19 മഹാമാരിയുടെ വ്യാപനം കുറയ്ക്കാമെന്നു പഠനം. മാസ്ക് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെയും എത്രസമയം മാസ്ക് ഉപയോഗിക്കുന്നുണ്ട് എന്നതിനെയും അടിസ്ഥനപ്പെടുത്തിയാണു പഠനം. കോവിഡ് രോഗബാധിതരിൽനിന്ന് എത്രപേർക്കു രോഗം പടർന്നെന്നുള്ള പഠനം ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന ജേർണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനം തടയാൻ 70 ശതമാനം ഫലപ്രദമായ സർജിക്കൽ മാസ്ക് പോലെയുള്ള മാസ്കുകൾ 70 ശതമാനം പേർ ധരിക്കുകയാണെങ്കിൽ കോവിഡ് വ്യാപനം തടയാൻ സാധിക്കുമെന്നു സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സഞ്ജയ് കുമാർ ഉൾപ്പെടെയുള്ളവർ നടത്തിയ പഠനത്തിൽ പറയുന്നു. സാധാരണ തുണിമാസ്ക് ധരിച്ചാലും വൈറസ് വ്യാപനം കുറയ്ക്കുമെന്നും കുമാർ പറഞ്ഞു. മാസ്ക് ധരിക്കുകയാണെങ്കിൽ ചുമ, തുമ്മൽ, ശ്വാസം എന്നിവ വഴി ഒരാളിൽനിന്ന് അന്തരീക്ഷത്തിലേക്കു ചെറുജലകണങ്ങൾ പടരുന്നതു തടയാൻ സാധിക്കും. ഒരാളിൽനിന്ന് അന്തരീക്ഷത്തിലേക്ക് അഞ്ചു മുതൽ പത്ത് മൈക്രോൺ വരെ വരുന്ന…
Read MoreCategory: Today’S Special
മറഡോണ! കൈ-കാലുകള്‍കൊണ്ട് മനസുകൾ കീഴടക്കിയ അസാമാന്യതകളുടെ കലവറ; മറഡോണയുടെ നീക്കങ്ങൾ മാത്രമല്ല, സാന്നിധ്യം പോലും ടീമിന് നൽകിയ ഊര്‍ജം വലുതായിരുന്നു…
ഒരു കാലഘട്ടത്തിന്റെ അവസാനം. അർജന്ൈറൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിടവാങ്ങൽ കളിയാരാധകരിൽ അവശേഷിപ്പിക്കുന്ന തോന്നൽ ഇതൊന്നു മാത്രമാണ്. കാലുകൊണ്ടും കൈകൊണ്ടും മാത്രമല്ല മനസുകൊണ്ടും മറഡോണ ആരാധകഹൃദയങ്ങളെ കീഴ്പ്പെടുത്തിയിരുന്നു. ബ്രസീലിയൻ ഇതിഹാസതാരം പെലേയോട് ഏറ്റവും കൂടുതൽ താരതമ്യം ചെയ്യപ്പെട്ട താരമാണ് മറഡോണ. അസാമാന്യ കഴിവുകളുടെ കലവറയായിരുന്നു അദ്ദേഹം. 1960 ഒക്ടോബർ 30ന് അർജന്റീനയിലെ വിയ്യ ഫിയോറിറ്റയിൽ ജനിച്ച മറഡോണയുടെ തിളക്കമാർന്ന ഫിഫ ലോകകപ്പ് കരിയർ 12 വർഷം നീണ്ടുനിന്നു. മറഡോണയുടെ നീക്കങ്ങൾ മാത്രമല്ല, സാന്നിധ്യം പോലും ടീമിന് നൽകിയ ഉൗർജം വലുതായിരുന്നു. 1986ൽ ടീമിനെ ഏറെക്കുറെ ഒറ്റയ്ക്കു കിരീടത്തിലേക്കു കൈപിടിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അസാമാന്യവേഗവും ഡ്രിബ്ളിംഗ് പാടവവും കൈമുതലായുള്ള മറഡോണയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പ്രത്യേക പാടവമായിരുന്നു. ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മറഡോണയുടെ രണ്ടു ഗോളുകൾ പിറന്നത് 1986 ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ…
Read Moreബഹുമാനപ്പെട്ട കമല്‍ സാർ, പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു ? കമലിനു നേരേ ചോദ്യശരവുമായി കസ്തൂരി
സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം എന്താണെന്ന് നടി കസ്തൂരി. എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമ ഭേദഗതിയെക്കുറിച്ചും അതേ അഭിപ്രായമാണോ എന്ന് കസ്തൂരി ചോദിക്കുന്നു. ബഹുമാനപ്പെട്ട കമല്‍ സാർ, പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കള്‍ സ്വേച്ഛാധിപത്യമെന്നു വിളിക്കാറുണ്ട്. ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ?” എന്നാണ് കസ്തൂരിയുടെ ട്വീറ്റ്. പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ ഉടന്‍ നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു.
Read Moreമുതലയൊക്കെ എന്ത്..! സ്വന്തം ജീവൻ വരെ അപകടത്തിലാക്കി വളർത്തുനായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന 74 കാരന്റെ വീഡിയോ വൈറലാകുന്നു
വളർത്തു മൃഗങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അവയെ ഉപദ്രവിക്കുന്നത് പലർക്കും സഹിക്കില്ല. സ്വന്തം ജീവൻ വരെ അപകടത്തിലാക്കി അവയെ രക്ഷിക്കാൻ ഒരു മടിയുമില്ലാത്തവരുമുണ്ട് വളർത്തുനായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്റെ വളർത്തുനായയെ ആണ് മുതല പിടിച്ചത്. ഫ്ലോറിഡയിൽ താമസക്കാരനായ റിച്ചാർഡ് വിൽബാങ്ക്സ് തന്റെ വളർത്തുനായയായ ഗണ്ണറുമായി തടാകതീരത്ത് നടക്കാന്‍ ഇറങ്ങിയതാണ്. പെട്ടെന്നാണ് ഒരു മുതല വെള്ളത്തിനു മുകളിലേക്ക് എത്തുന്നതും നായ്ക്കുട്ടിയെ കുളത്തിലേക്ക് വലിച്ചിഴക്കുന്നതും. നായ്ക്കുട്ടിയെ രക്ഷിക്കാനായി വിൽബാങ്ക്സ് ഉടനെ കുളത്തിലേക്ക് ഇറങ്ങി. ചെറിയ മുതലയായതുകൊണ്ട് അല്പം മല്പിടുത്തതിന് ശേഷം ഗണ്ണറിനെ മുതലയുടെ വായിൽ നിന്നും റിച്ചാര്‍ഡ് രക്ഷിക്കുകയായിരുന്നു. മുതലയുടെ വായിൽനിന്നും നായ്ക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാണ്
Read More13 കോടി രൂപയൊന്നും കിട്ടിയില്ല, ലഭിച്ചത് പത്തുലക്ഷം രൂപ മാത്രം! ഉല്‍ക്ക വിറ്റ് യുവാവ് കോടീശ്വരനായോ? ആ വാര്‍ത്തയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം
ഉൽക്ക വിറ്റ് കോടീശ്വരനായി മാറിയ ജോസുവ ഹുത്തഗലംഗയായിരുന്നു കഴിഞ്ഞയാഴ്ചയിലെ താരം. വീട്ടിൽ വീണ ഉൽക്ക വിറ്റ് ഹുത്തഗലംഗ് നേടിയത് 13 കോടി രൂപയായിരുന്നെന്നായിരുന്നു റിപ്പോർട്ട്. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ഒരു ശവപ്പെട്ടി നിർമാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗലംഗിന്റെ വീട്ടിലാണ് ഉൽക്ക വീണത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹുത്തഗലംഗ് വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഈ സമയം വീടിന് മുൻവശത്തുള്ള വരാന്തയുടെ മേൽക്കൂര തകർത്ത് 2.1 കിലോഗ്രാം ഭാരം വരുന്ന ഉൽക്ക പതിക്കുകയായിരുന്നു. ഉൽക്കയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. ഏകദേശം 13 കോടിയോളം രൂപയ്ക്ക് ആ ഉല്‍ക്ക അദ്ദേഹം വിറ്റുവെന്നതായിരുന്നു പുറത്തു വന്ന വിവരങ്ങൾ. എന്നാൽ ജോസുവയ്ക്ക് പത്തുലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നാണ് ഏറ്റവു ഒടുവിൽ പുറത്തുവരുന്ന വിവരം. ഉൽക്ക വാങ്ങാൻ ആഗ്രഹിച്ച യുഎസിലെ ചിലർ ഇന്തോനേഷ്യയിൽ താമസിക്കുന്ന ഉൽക്കകളെ കുറിച്ച്…
Read Moreആമിര്‍ ഖാന്റെ മകള്‍ ഇറ വീണ്ടും പ്രണയത്തില്‍ ! ഇത്തവണ പ്രേമിച്ചിരിക്കുന്നത് പിതാവിന്റെ ഫിറ്റ്നെസ് കോച്ചിനെ; സംഭവം ഇങ്ങനെ…
സിനിമാതാരങ്ങളും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം മിക്കവാറും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ഖാന്റെ കുടുംബവും അത്തരത്തിലൊന്നാണ്. ആമിറിന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പു കോളങ്ങളിലെ പ്രധാന വാര്‍ത്ത. മിഷാല്‍ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാന് തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും പാറിപ്പറന്നു നടന്നു. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബറില്‍ മിഷാലുമായി വേര്‍പിരിഞ്ഞ ശേഷം ഇറ ഖാന് തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയായി. സംവിധാനത്തിലായിരുന്നു താരപുത്രിയ്ക്ക് താല്പര്യം. യൂറിപൈഡ്സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഇറ ഖാന് സംവിധാന ലോകത്ത് നാന്ദി കുറിച്ചു. ഇപ്പോള്‍ വീണ്ടും ഇറയുടെ പ്രണയ കഥകള്‍ സജീവമാവുകയാണ്. അച്ഛന്റെ ഫിറ്റ്നസ്സ് കോച്ച് നൂപുര്‍ ശിഖര്‍ ആണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍…
Read Moreഇത്രയും പ്രായമായില്ലേ അമ്മാവാ ! അമ്മ കുഞ്ഞിന് പാലു കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അശ്ലീല കമന്റ് പാസാക്കി കിളവന്മാര്; ഇത് കണ്ട് ബസിലുണ്ടായിരുന്ന ആണ്‍കുട്ടികള്‍ ചെയ്തത്…
അമ്മ കുഞ്ഞിന് പാലുകൊടുക്കുന്നതില്‍ പോലും അശ്ലീലം കാണുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്. വിശന്നു കരഞ്ഞ കുഞ്ഞിന് ബസില്‍ വച്ച് അമ്മ പാല് കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് അശ്ലീല കമന്റ് പാസാക്കി മധ്യവയ്സ്കര് അടുത്തു കൂടിയത്. എന്നാല്‍ അവര്‍ക്ക് ആശ്വാസമായതാവട്ടെ കോളജ് വിദ്യാര്‍ഥികളും. ഒരു പെണ്‍കുട്ടിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പെണ്‍കുട്ടിയുടെ കുറിപ്പ് ഇങ്ങനെ…വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ് സ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ എത്തിയത്. കുഞ്ഞിനെയും കൊണ്ട് നില്ക്കുന്ന ആ അമ്മയെ കണ്ടപ്പോള്‍ സീറ്റിലിരുന്ന ഒരു ചേച്ചി എണീറ്റ് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ അമ്മയുടെ കയ്യില്‍ ഇരുന്ന കുഞ്ഞു കരയാന്‍ തുടങ്ങി. അതോടെ അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം. കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. ചുറ്റും നിറയെ ആളുകള്‍ ബസ് സ്റ്റോപ്പിന്റെ പരിസരത്ത് സ്ത്രീകളും കുട്ടികളും മധ്യവയസ്കരും കോളേജ് വിദ്യാര്‍ത്ഥികളും…
Read Moreവെഡ്ഡിംഗ് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടിലെ നായിക ! ഒരേ സമയം അഭിനന്ദനത്തിനും വിമര്‍ശനത്തിനും വിധേയമായ ഫോട്ടോഷൂട്ടിലെ നായിക സൂസന്റെ ജീവിതം കണ്ണുനിറയ്ക്കുന്നത്…
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വ്യത്യസ്ഥമായ ഫോട്ടോഷൂട്ട്. ഡോക്ടര്‍ മനുവും സൂസനും എത്തിയ ഫോട്ടോഷൂട്ട് ഇക്കാലത്തെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന വെഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ക്കുള്ള മറുപടിയായിട്ടാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന് എന്ന തലക്കെട്ടോടെയാണ് ഇവരുടെ ഫോട്ടോ ഷൂട്ട് വൈറലായത.് എന്നാല്‍ ഇത് യഥാര്‍ഥ വെഡിങ് ഫോട്ടോ ഷൂട്ട് അല്ലെന്ന് ചിലരെങ്കിലും വൈകിയാണ് തിരിച്ചറിഞ്ഞത്. അതോടെ നിരവധി ആളുകള്‍ വിമര്‍ശനവുമായും രംഗത്തെത്തി. എന്നിരുന്നാലും അഭിനന്ദിക്കുന്നവര്‍ തന്നെയാണ് കൂടുതല്‍. ഇത് ഫോട്ടോഷൂട്ട് കണ്‍സെപ്റ്റ് ആണെന്ന് മനു ഗോപിനാഥ് തന്നെ വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം തനിക്കൊപ്പം ഫോട്ടോഷൂട്ടില്‍ എത്തിയ സൂസന്റെ ജീവിതവും മനു പങ്കുവെക്കുന്നു. സൗന്ദര്യത്തിന്റെ തട്ടില്‍ മാത്രം പലരും തൂക്കുന്ന വെഡിംഗ് ഫോട്ടോ ഷോട്ടുകളുടെ പൊളിച്ചെഴുത്താണ് മനു ഈ ചിത്രങ്ങളിലൂടെ നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി ആണ് സൂസന്. ടിക്ടോക് വഴിയാണ് സൂസനും മനുവും സുഹൃത്തുക്കള്‍…
Read Moreമണ്ണില്‍ പുതഞ്ഞു കിടക്കുന്ന മണ്‍പാത്രം തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ! തീയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തപ്പോള്‍ കിട്ടിയത് സ്വര്‍ണനിധി…
സ്വിറ്റ്സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറ്റലിയിലെ പ്രദേശമാണ് കോമോ. അതിസുന്ദരമായ പ്രദേശമെന്ന നിലയില്‍ ഇവിടം പ്രശസ്തമാണ്. ഇവിടെ പഴയൊരു തീയറ്ററുണ്ട്. ക്രെസോനി തീയറ്റര്‍ എന്നാണ് അതിന്റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റര്‍ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്ക്കാന് സാധിക്കാത്തതു കൊണ്ടോ എന്തോ 1997ല്‍ തീയറ്റര്‍ അടയ്ക്കേണ്ടി വന്നു. ഇറ്റാലിയന്‍ സാംസ്കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം. അതിനാലാണ് അവര്‍ ഈ തീയറ്റര്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. അതിന്റെ പ്രാരംഭ നടപടികള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു മണ്‍പാത്രം ആളുകളുടെ കണ്ണില്‍പ്പെട്ടത്. എന്നാല്‍ തുറന്നപ്പോഴാണു ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍. ഇതു കണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണുതള്ളിപ്പോയി. അക്കാര്യം തെളിയിക്കുന്നതായിരുന്നു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വര്‍ണ…
Read Moreനരഭോജിക്കടുവയെ നിര്‍ഭയം നേരിട്ട് കരടി ! അരമണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ രണ്ടുപേരും തളര്‍ന്നു; ഒടുവില്‍ കരടിയെ ശാപ്പിടാമെന്ന മോഹം ഉപേക്ഷിച്ചു കടുവ മടങ്ങി…
കടുവയുമായി ഏറ്റുമുട്ടാന്‍ കാട്ടിലെ ഒരുമാതിരി ജീവികള്‍ക്കൊന്നും ധൈര്യമുണ്ടാവില്ല. എന്നാല്‍ ഒരു നരഭോജിക്കടുവയുമായി പൊരിഞ്ഞ പോരാട്ടം നടത്തിയ കരടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒടുവില്‍ പോരാടി ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം കടുവ ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുകയായിരുന്നു. തഡോബ അന്ധരേി കടുവാ സങ്കേതത്തില്‍ നിന്നും ഒരു ടൂര്‍ ഓപ്പറേറ്ററാണ് അപൂര്‍വ്വമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ നേരത്തെ പിടിവലിക്കൊടുവില്‍ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേക്ഷിച്ചു പോയി. ഒരു തടാകത്തിന്റെ തീരത്താണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കടുവ പിടിവിട്ടതോടെ ഒന്ന് ക്ഷീണം തീര്‍ത്ത ശേഷം കരടി കടുവയ്ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തു. തടാകത്തിലേക്ക് ഓടിയാണ് കരടിയുടെ പിടിയില്‍ നിന്നും കടുവ രക്ഷ നേടിയത്.…
Read More