37 ലോഡ് ചെങ്കല്ല് 35 പേർ ചുമന്ന് സ്വരൂപിച്ചത് 41,317 രൂ​പ; കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കടുത്തുരുത്തിയിലെ യുവാക്കൾ

ക​ടു​ത്തു​രു​ത്തി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യു​വാ​ക്ക​ൾ പ​ണം സ്വ​രൂ​പി​ച്ച​ത് ക​ല്ല് ചു​മ​ന്ന്. ചെ​ങ്ക​ല്ല് ചു​മ​ന്ന് കി​ട്ടി​യ 41,317 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യു​വാ​ക്ക​ൾ കൈ​മാ​റി. റീ ​സൈ​ക്കി​ൾ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​വൈ​എ​ഫ്ഐ പെ​രു​വ കാ​രി​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി​ക​ളി​ലെ ചെ​റു​പ്പ​ക്കാ​ർ കാ​രി​ക്കോ​ട് ഭാ​ഗ​ത്തു​ള്ള ചെ​ങ്ക​ല്ല് മ​ട​യി​ൽ നി​ന്ന് വെ​ട്ടി​യ ക​ല്ലു​ക​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ ലോ​റി​യി​ൽ ചു​മ​ന്ന് ക​യ​റ്റി കൊ​ടു​ത്ത​ത്. 37 ലോ​ഡ് ക​ല്ലു​ക​ൾ ലോ​റി​യി​ൽ ക​യ​റ്റി​യ​തി​ന് ല​ഭി​ച്ച 41,317 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. 35 പേ​രോ​ളം ചേ​ർ​ന്ന് രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ഇ​ത്ര​യും പ​ണം സ്വ​രൂ​പി​ച്ച​ത്. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​എ​സ്. ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്.​ഡി​പി​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. അ​രു​ണ്‍, കെ.​ബി. അ​നൂ​പ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ. അ​ജി​ത്ത്, അ​ഭി​ജി​ത്ത് സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

എന്നാലും ഇത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആയിപ്പോയി ! പഴ്‌സ് നഷ്ടപ്പെട്ടെന്ന് പരാതിയുമായി അന്യസംസ്ഥാനക്കാരി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍; പിന്നെ സംഭവിച്ചത്…

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ളവയായിരുന്നു. പഴ്‌സ് നഷ്ട്പപെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകള്‍ക്കകം മേലുദ്യോഗസ്ഥയായി മാറിയതോടെയാണ് സഹപ്രവര്‍ത്തകര്‍ ഞെട്ടിയത്. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ ഉടനെയാണ് വേഷം മാറി പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ പിആര്‍ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് തന്റെ പഴ്‌സ് നഷ്ടപ്പെട്ടെന്നും അറിയിച്ചു. ഒരു ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലാണ് ജോലിയെന്നാണ് പറഞ്ഞത്. ഉടനടി ഒരു പരാതി എഴുതി നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെട്ടു. പരാതിക്കാരി എഎസ്പിയാണെന്നറിയാതെതന്നെ തുടര്‍ നടപടികളും സ്വീകരിച്ചു. കൈ കഴുകുന്നതിനായി സാനിറ്റൈസര്‍ നല്‍കുകയും ഇരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. ഇതെല്ലാം പരാതിക്കാരി സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നം ശ്രദ്ധയില്‍പെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിര്‍ബന്ധമായും രസീത് കൈപ്പറ്റണം എന്ന് പിആര്‍ഒ…

Read More

കല്യാണം കലക്കാന്‍ പലരും ശ്രമം നടത്തി ! ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്ന് എപ്പോഴോ പ്രണയമായി മാറുകയായിരുന്നു; തുറന്നു പറഞ്ഞ് ചെമ്പന്‍ വിനോദ്…

സമീപകാലത്ത് സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒരു സംഭവമായിരുന്നു നടന്‍ ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹം. 45 കാരനായ ചെമ്പന്‍ വിനോദ് ജോസും 25 കാരിയായ മറിയവും തമ്മിലുള്ള വിവാഹം പലര്‍ക്കും അംഗീകരിക്കാനായില്ല. ലോക്ക്ഡൗണിനിടെ ഏപ്രില്‍ 28ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ചെമ്പന്‍ വിവാഹക്കാര്യം ഏവരെയും അറിയിച്ചത്. എന്നാല്‍ ഈ പ്രതിസന്ധിക്കാലഘട്ടത്തിലും ചെമ്പന് നേരെയുള്ള വിമര്‍ശനത്തിന് കുറവൊന്നുമുണ്ടായില്ല. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി ചെമ്പന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാദങ്ങളെക്കുറിച്ച് ചെമ്പന്‍ പറയുന്നതിങ്ങനെ…’ വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്…’വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള…

Read More

അങ്ങനെയൊന്നും പറയരുത്…! ഐ​ശ്വ​ര്യ​യ്ക്കു വേ​ണ്ടി മ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് തി​രു​പ്പൂ​രി​ലെ ഒ​രു ആ​രാ​ധി​ക; നടിയുടെ മറുപടി ഇങ്ങനെ…

മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. അ​ടു​ത്തി​ടെ ഒ​രു വേ​ദി​യി​ൽ താ​ൻ ജ​നി​ച്ച​ത് ചേ​രി​യി​ലാ​ണെ​ന്നും അ​മ്മ​യ്ക്കു​വേ​ണ്ടി​യാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഐ​ശ്വ​ര്യ തു​റ​ന്നു പ​റ​ഞ്ഞ​ത് വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും ഐ​ശ്വ​ര്യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഐ​ശ്വ​ര്യ​യു​ടെ ഒ​രു ആ​രാ​ധി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഐ​ശ്വ​ര്യ​യു​ടെ ചി​ത്ര​ത്തി​ന് ന​ൽ​കി​യ ക​മ​ന്‍റും അ​തി​നു ഐ​ശ്വ​ര്യ ന​ൽ​കി​യ മ​റു​പ​ടി​യും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഐ​ശ്വ​ര്യ​യ്ക്കു വേ​ണ്ടി മ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് തി​രു​പ്പൂ​രി​ലെ ഒ​രു ആ​രാ​ധി​ക പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത്ത​രം വാ​ക്കു​ക​ൾ ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ജീ​വി​തം മ​രി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ഐ​ശ്വ​ര്യ മ​റു​പ​ടി പ​റ​ഞ്ഞു. നി​ങ്ങ​ളെ​പ്പോ​ലൊ​രു ആ​രാ​ധി​ക​യെ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത്ത​രം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു ത​ന്നാ​ൽ താ​ൻ എ​ന്നും ന​ല്ല സു​ഹൃ​ത്താ​യി​രി​ക്കു​മെ​ന്നും ഐ​ശ്വ​ര്യ മ​റു​പ​ടി​യാ​യി കു​റി​ച്ചു.

Read More

ആരാടാ പറഞ്ഞത് സാരിയുടുത്ത് മലക്കം മറിയാന്‍ പറ്റില്ലെന്ന് ! സാരിയുടുത്തുള്ള യുവതിയുടെ ‘മലക്കം മറിയല്‍’ വീഡിയോ വൈറലാകുന്നു…

ഇന്ത്യയുടെ തനത് വേഷമാണെങ്കിലും പലരും സാരിയെ സൗകര്യപൂര്‍വം അകറ്റിനിര്‍ത്തുന്നത് ഉടുക്കുമ്പോഴുള്ള ചില അസൗകര്യങ്ങള്‍ കൊണ്ടാണ്. സാരിയുടുത്ത് വായുവില്‍ മലക്കം മറിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ? എന്നാല്‍ ഇങ്ങനെ ഒരു മലക്കം മറിയലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പല തരത്തിലുള്ള മലക്കം മറിയല്‍ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാതി ഒരെണ്ണം ആദ്യമാണെന്നാണ് കണ്ടവരെല്ലാം പറയുന്നത്. സാരിയുടുത്ത് അനായാസേന തലകുത്തിമറിയുന്ന സ്ത്രീയാണ് വിഡിയോയിലുള്ളത്. മഞ്ഞനിറത്തിലുള്ള സാരിയുടുത്തു നില്‍ക്കുന്ന യുവതി റോഡില്‍ വച്ചാണ് സമ്മര്‍ സാള്‍ട്ട് ചെയ്യുന്നത്. അനായാസേന നടന്നുവന്ന് അസാമാന്യ മെയ് വഴക്കത്തോടെ തലകുത്തിമറിയുന്നതാണ് വീഡിയോയിലുള്ളത്. സാരി ധരിച്ചതിന്റെ അസൗകര്യമൊന്നും പ്രകടമാകാതെയാണ് യുവതിയുടെ പ്രകടനം. ട്വിറ്റര്‍ ഉപയോക്താവായ സംഗീത വാര്യരുടെ അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പുറത്തുവന്നിരിക്കുന്നത്. ‘എന്തൊരു കഴിവ്, ഷൂസോ ഉചിതമായ ഫ്ളോറോ ഇല്ലാതെ സാരിയില്‍. കൈകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നത് കാണൂ. എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. കായികമന്ത്രി കിരണ്‍ റിജിജുവിനെ…

Read More

സുശാന്ത് സിംഗിന്റെ വിവാഹം ഉടന്‍ തന്നെ നടക്കുമായിരുന്നുവെന്ന് ബന്ധു ! മുന്‍നിര നടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സൂചന; ഇരുവരുമൊന്നിച്ചുള്ള അവസാന ചിത്രങ്ങള്‍ പുറത്ത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. സിനിമലോകത്തെ മാത്രമല്ല സുശാന്ത്‌സിംഗിന്റെ മരണം ഇന്ത്യന്‍ യുവതയെ ഒന്നാകെയും ദുഖിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിയായി വെള്ളിത്തിരയില്‍ തകര്‍ത്താടിയ സുശാന്ത് ഇന്ത്യന്‍ യുവജനങ്ങളുടെ ഒന്നാകെ ഹൃദയത്തിലാണ് ചിരപ്രതിഷ്ഠ നേടിയത്. അതിനാല്‍ തന്നെ ഈ മരണം സിനിമാപ്രേമികള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഒരു പോലെ ആഘാതമാവുകയാണ്. സുശാന്ത് വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നടന്റെ കസിനാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.വിവാഹത്തിനായുള്ള ഒരുക്കം തുടങ്ങുകയായിരുന്നു എന്നും കസിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനായിരുന്നു പ്ലാന്‍. ലോക്ക്ഡൗണ്‍ അവസാനിച്ച് മുംബൈയിലെ സുശാന്തിന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു കുടുംബം. നടി റിയ ചക്രബര്‍ത്തിയുമായി സുശാന്ത് ഡേറ്റിംഗിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ച് പറയാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇരുവരും ഒന്നിച്ച്…

Read More

ക​ട​പ്പു​റം വ​റു​തി​യാ​യ​തി​നാ​ൽ കുടുംബം കടുത്ത പട്ടിണിയിൽ; അസുഖ ബാധിതനായ മകന്‍റെ ചികിത്‌സയും മകളുടെ പഠനവും, വാടകയ്ക്കും വഴിമുട്ടി; തലചായ്ക്കാൻ ഒരു സെന്‍റ് ഭൂമിക്കു സഹായം തേടി മത്സ്യ ത്തൊഴിലാളി

അ​ന്പ​ല​പ്പു​ഴ: കു​ടി​ൽ കെ​ട്ടാ​ൻ ഒ​രു സെ​ന്‍റ് ഭൂ​മി​ക്കാ​യി ശി​വ​നേ​ശ​ന്‍റെ ഓ​ട്ട​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം. പു​ന്ന​പ്ര തെ​ക്ക് ച​ള്ളി ആ​ലി​ശേ​രി പു​ര​യി​ട​ത്തി​ൽ ശി​വ​നേ​ശ​ന്‍റെ കു​ടു​ബ​മാ​ണ് വാ​ട​ക വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ശി​വ​നേ​ശ​ന്‍റെ ഭാ​ര്യ അ​ജ​മോ​ൾ ഉൗ​മ​യും ബ​ധി​ര​യു​മാ​ണ്. 12 വ​യ​സു​കാ​ര​നാ​യ മ​ക​ൻ അ​ന്പാ​ടി മെ​ന്‍റ​ൽ റി​ട്രാ​ക്ഷ​ൻ എ​ന്ന രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​ണ്. മ​ക​ൾ പ്രി​യ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ല​രോ​ടു കൈ ​നീ​ട്ടി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ലാ​ണ് ഈ ​കു​ടു​ബം ക​ഴി​യു​ന്ന​ത്. ടി​വി​യോ സ്മാ​ർ​ട്ട് ഫോ​ണോ ഇ​ല്ലാ​ത്ത​തു​മൂ​ലം കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സും മു​ട​ങ്ങി. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം സ്ഥ​ലം വാ​ങ്ങാ​ൻ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം കി​ട്ടാ​ത്ത​തു കാ​ര​ണം ഇ​തും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ട​പ്പു​റം വ​റു​തി​യാ​യ​തി​നാ​ൽ കു​ടു​ബ​ത്തെ പ​ട്ടി​ണി​യും കാ​ർ​ന്നു​തി​ന്നാ​ൻ തു​ട​ങ്ങി.…

Read More

സ്പ്ളൻ​ഡ​ർ ബൈ​ക്ക് ക​ണ്ടാ​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ‘ക​ൺ​ട്രോ​ൾ’ പോ​കും; പിന്നെ മോഷ്ടിച്ച് ബൈക്കിൽ കറങ്ങി നടക്കും; കോട്ടയത്ത് ബൈക്ക് മോഷണക്കേസിൽ പൊലീസ് കുടുക്കിയ ഉണ്ണിക്കുട്ടനെന്ന ഉണ്ണികൃഷ്ണന്‍റെ ലീലകൾ ഇങ്ങനെ….

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽനി​ന്ന് ബൈ​ക്ക് മോ​ഷ്‌‌ടിച്ച കേ​സി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ ഉ​ണ്ണി​ക്കുട്ട​ൻ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​. ഉ​ണ്ണി​ക്കു​ട്ട​നു സ്പ്ള​ൻ​ഡ​ർ ബൈ​ക്കു​ക​ൾ ഹ​ര​മാ​ണ്. സ്പ്ള​ൻ​ഡ​ർ എ​വി​ടെ ക​ണ്ടാ​ലും ഞൊ​ടി​യി​ട​യ്ക്കു​ള്ളി​ൽ മോ​ഷ്്ടി​ച്ചു മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വു രീ​തി. ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി വ​ള​പ്പു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​തി​വാ​യി ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് 31ന് ​കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽനി​ന്ന് 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റായ ആ​ർ​പ്പൂ​ക്ക​ര ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി ര​മേ​ശ് ഗോ​പി​യു​ടെ ബൈ​ക്ക് മോ​ഷ്്ടി​ച്ച കേ​സി​ലാ​ണ് ഇ​ന്ന​ലെ അ​യ്മ​നം കു​ട​യം​പ​ടി പെ​രു​മ​ന കോ​ള​നി കാ​ട്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി മു​ട്ട​ന്പ​ലം പാ​റേ​ക്ക​വ​ല തോ​ട്ട​യ്ക്കാ​ട് മ​റ്റം ഉ​ണ്ണി​ക്കൃഷ്ണ​നെ (ഉ​ണ്ണി​ക്കു​ട്ട​ൻ -20) വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ണ്ണി​ക്കു​ട്ട​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പൊ​ൻ​കു​ന്നം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ചാ​ടി…

Read More

ചെറുകാറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു! ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ കാ​ര്‍ വി​പ​ണി വീ​ണ്ടും ജീ​വ​ന്‍ വ​യ്ക്കു​ന്നു…

നൊ​മി​നി​റ്റ ജോ​സ് കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ കാ​ര്‍ വി​പ​ണി വീ​ണ്ടും ജീ​വ​ന്‍ വ​യ്ക്കു​ന്നു. പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ ചെ​ല​വു വ​ര്‍​ധി​ച്ച​തും കോ​വി​ഡ് ഭീ​തി മൂ​ലം പൊ​തു​ഗ​താ​ഗ​തം ഒ​ഴി​വാ​ക്കി സ്വ​ന്തം വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​യ്ക്കാ​യി ആ​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും വി​പ​ണി​ക്ക് ഉ​ണ​ര്‍​വേ​കു​ന്നു​ണ്ടെ​ന്ന് ഡീ​ല​ര്‍​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​റു​കാ​റു​ക​ള്‍​ക്കാ​ണ് ഡി​മാ​ന്‍​ഡ് കൂ​ടു​ത​ല്‍.​ആ​ദ്യ​മാ​യി കാ​ര്‍ വാ​ങ്ങു​ന്ന​വ​ർ കൂ​ടാ​തെ നി​ല​വി​ലു​ള്ള​തി​നൊ​പ്പം ര​ണ്ടാ​മ​തും കാ​ർ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി ഷോ​റൂ​മി​ലെ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും വാ​ഹ​നം വാ​ങ്ങാ​നു​റ​ച്ച് എ​ത്തു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ വി​ല്പ​ന​യി​ലേ​ക്കു മാ​റു​ന്ന​തു വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. കാ​ര്‍ എ​ന്ന​ത് ആ​ഢം​ബ​ര​ത്തി​ല്‍​നി​ന്നും അ​ത്യാ​വ​ശ്യ​ത്തി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ടെ​ന്നും പോ​പ്പു​ല​ര്‍ ഹ്യു​ണ്ടാ​യ് സെ​യി​ല്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി. ​ബി​ജു പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന വ​നി​ത​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. സ്ത്രീ​ക​ള്‍​ക്ക് ഓ​ട്ടോ​മാ​റ്റി​ക് മോ​ഡ​ലു​ക​ളോ​ടാ​ണ് താ​ല്പ​ര്യം. പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി വ​ര​വും കാ​ര്‍ വി​പ​ണി​ക്ക് നേ​ട്ട​മാ​കു​മെ​ന്നു ത​ന്നെ​യാ​ണ് വി​പ​ണി പ്ര​തീ​ക്ഷ. ലോ​ക്ക് ഡൗ​ണി​നു ശേ​ഷം ബ​ജ​റ്റി​ലൊ​തു​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള…

Read More

കോ​വി​ഡ് വ​ന്നാ​ലും ‘ര​ക്ത​ബ​ന്ധം’ മു​റി​ക്ക​രു​തേ..! അ​തേ, ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​ന​ത്തി​ൽ മ​ല​യാ​ളി​യു​ടെ ശ്ര​ദ്ധ ര​ക്ത​ദാ​നം എ​ന്ന മ​ഹാ​പു​ണ്യ​ത്തി​ലേ​ക്കു പതിച്ചേ തീരൂ…

സ്വന്തം ലേഖകൻ തൃ​ശൂ​ർ: ദു​ര​ന്തം എ​ങ്ങ​നെ പ​ടി​ക​യ​റി​യെ​ത്തി​യാ​ലും ഒ​ന്നി​ച്ചു​നേ​രി​ടു​ന്ന​വ​രാ​ണു മ​ല​യാ​ളി കൾ. ര​ണ്ടു പ്ര​ള​യ​ത്തി​നു​ശേ​ഷം മ​ഹാ​മാ​രി​യാ​യി കോ​വി​ഡ് എ​ത്തി​യി​ട്ടും ഒ​ന്നി​ച്ച് അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അവനു മു​ന്നി​ലു​ള്ള ക​ട​ന്പ​ക​ളി​ലൊ​ന്നാ​ണ് “ര​ക്ത​ബ​ന്ധം’ മു​റി​യാ​തെ നോ​ക്കേ​ണ്ട​ത്. അ​തേ, ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​ന​ത്തി​ൽ മ​ല​യാ​ളി​യു​ടെ ശ്ര​ദ്ധ ര​ക്ത​ദാ​നം എ​ന്ന മ​ഹാ​പു​ണ്യ​ത്തി​ലേ​ക്കു പതിച്ചേ തീരൂ. കോ​വി​ഡും ലോ​ക്ക് ഡൗ​ണു​മാ​യി ഐ​എം​എ​യെ​പ്പോ​ലെ​യു​ള്ള ര​ക്ത​ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ ലാ​ഭ​ത്തി​ലു​മ​ല്ല, ന​ഷ്ട​ത്തി​ലു​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ വേ​ണ്ട​ത്ര ര​ക്തം സ്റ്റോ​ക്കി​ല്ല. എ​ല്ലാ ഗ്രൂ​പ്പി​ലു​ള്ള ര​ക്ത​വും കു​റ​വ്. ലോ​ക്ക് ഡൗ​ണി​ൽ എ​ല്ലാ​വ​രും വീ​ട്ടി​ലി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ​ക​ളും കു​റ​ഞ്ഞു, റോ​ഡ​പ​ക​ട​ങ്ങ​ളും കു​റ​വാ​യി. ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ നേ​ര​ത്തെ മാ​റ്റി​വ​ച്ച ശീ​ല​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങി. അ​മി​ത​വേ​ഗം പ​ല​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ശ​സ്ത്ര​ക്രി​യാ​മു​റി​ക​ൾ സ​ജീ​വ​മാ​യി. ര​ക്ത​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​യി. പ​ക്ഷേ, ര​ക്തം ന​ൽ​കാ​ൻ ആ​ളെ​ത്താ​താ​യി. വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും ര​ക്ത​ദാ​താ​ക്ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളും വീ​ണ്ടും ബാ​ങ്കി​ലേ​ക്ക് കു​റേ​ശെ ആ​ളെ​യെ​ത്തി​ക്കു​ന്നു​ണ്ട്. വരവു കുറഞ്ഞു,…

Read More