വളരെ തയ്യാറെടുപ്പുകള്ക്കു ശേഷമാണ് സെലിബ്രിറ്റികള് ലൈവ് വീഡിയോ ചെയ്യുന്നത്. എന്നാല് മൊബൈല് ഫോണ് എടുത്തപ്പോള് അബദ്ധത്തില് കാമറ ഓണ് ആയി ലൈവ് പോയാല് എന്താകും അവസ്ഥ. നടി കത്രീന കൈഫിന് പറ്റിയ ഇത്തരമൊരു അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. സമൂഹമാധ്യമത്തില് ആരാധകരോടൊപ്പം ചാറ്റ് ചെയ്യാന് എത്തിയതാണ് നടി. എന്നാല് തയാറെടുപ്പുകള് നടത്തുന്നതിനു മുമ്പേ വിഡിയോ ലൈവ് ആയി. താന് പറയുന്നതൊക്കെ ലൈവില് പോകുന്നുണ്ടെന്നറിയാതെ സംസാരിച്ച നടി ഇക്കാര്യം തിരച്ചറിഞ്ഞപ്പോള് ആകെ ചമ്മി. കത്രീനയുടെ മുഖത്തെ ചമ്മല് കാണേണ്ടതു തന്നെയാണെന്നായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്. പിന്നീട് സഹോദരി ഇസബല്ലെ എത്തിയാണ് ലൈവ് വിഡിയോ മാറ്റിയത്. ആ വിഡിയോ പിന്നീട് തന്റെ ഇന്സ്റ്റഗ്രാം പേജില് നിന്നും നടി നീക്കം ചെയ്തിട്ടുമുണ്ട്. എന്തായാലും കത്രീനയ്ക്കു പറ്റിയ അബദ്ധം മറ്റുള്ളവര്ക്ക് പറ്റാതിരിക്കട്ടെ എന്ന് ആശംസിക്കാം.
Read MoreCategory: Today’S Special
കോവിഡ് രോഗികള്ക്കൊപ്പം വാര്ഡില് കിടക്കുന്നത് മൃതദേഹങ്ങളും ! മുംബൈയിലെ സര്ക്കാര് ആശുപത്രിയില് നിന്നുള്ള ദൃശ്യം പുറത്തുവിട്ട് ബിജെപി എംഎല്എ…
ആശുപത്രിയില് കോവിഡ് രോഗികള്ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്നതിന്റെ ദൃശ്യങ്ങള് പങ്കുവച്ച് ബിജെപി എംഎല്എ നിതീഷ് റാണെ. മുംബൈ കോര്പ്പേറേഷന് നടത്തുന്ന സയന് ആശുപത്രിയില് നിന്നുള്ളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്. ആശുപത്രിയിലെ വാര്ഡില് കോവിഡ് രോഗികള്ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്ന കാഴ്ചയാണ് അദ്ദേഹം പങ്കുവെച്ചത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലിട്ട് പൊതിഞ്ഞ് വാര്ഡില് തന്നെ കിടത്തിയിരിക്കുന്നത് വീഡിയോയില് നിന്നും വ്യക്തമാണ്. കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില് കിടത്തിയിരിക്കുന്നത്. മൃതദേഹങ്ങള് നീക്കം ചെയ്യാന് പോലും ആശുപത്രി അധികൃതര് തയ്യാറാകുന്നില്ലെന്ന് എംഎല്എ ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെ കോവിഡ് വാര്ഡില് നിന്നുള്ള ദൃശ്യങ്ങള് സഹിതം പങ്കുവച്ച് എംഎല്എ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
Read Moreകോവിഡ് ഭേദമായി ആശുപത്രി വിട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയോടെ വീടൊഴിയാന് ആവശ്യപ്പെട്ട് വീട്ടുടമ ! വീട്ടുടമയുടെ കടുംപിടിത്തത്തിനു മുമ്പില് വഴങ്ങി യുവതി..
കോവിഡ് ഭേദമായി വീട്ടില് മടങ്ങിയെത്തിയ യുവതിയോട് വാടക വീടൊഴിയാന് ആവശ്യപ്പെട്ട് വീട്ടുടമ. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ശ്രീകാളഹസ്തിയിലെ റവന്യൂ വകുപ്പ് ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്. വൈറസ് പകരാനിടയുണ്ടെന്ന ഭയം കാരണമാണ് വീട്ടുടമ മാറിത്താമസിക്കാന് ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം വീട്ടില് മടങ്ങിയെത്തിയ ഉടനെ തന്നെ വീട്ടുടമ ഫോണില് ബന്ധപ്പെട്ട് വീട്ടില്നിന്ന് മാറിത്താമസിക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര് പറഞ്ഞു. മറ്റൊരു വീട് ലഭിക്കുന്നിടം വരെ ഇവിടെ താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ സമ്മതിച്ചില്ലെന്നും തുടര്ന്ന് തഹസില്ദാറായ എസ് കെ സെറീനയുടെ സഹായത്തോടെ ചെറിയൊരു വീട് സംഘടിപ്പിച്ച് താമസം മാറിയതായും ഇവര് പറഞ്ഞു. എന്നാല്, കോവിഡ് പോരാട്ടത്തില് പങ്കാളിയായ പ്രദേശവാസിയായ പോലീസുദ്യോഗസ്ഥയ്ക്ക് അയല്വാസികള് സ്വീകരണം നല്കിയിരുന്നു. ആളുകള് വരിയായി നിന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ സ്വാഗതം ചെയ്യുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തിരുന്നു. ശ്രീകാളഹസ്തിയില് ഏപ്രില് 19-ന് റിപ്പോര്ട്ട് ചെയ്ത 11 കേസുകളില് എട്ട് പേരും കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളില്…
Read Moreവാട്ട് ആന് ഐഡിയ സർജി! സാമൂഹ്യ അകലം പാലിച്ച് അമലയുടെ പാർട്ടി; ഈ പാർട്ടി നടത്തിയതിന് പിന്നിലെ കാരണവും അമല വെളിപ്പെടുത്തി…
ആരാധകരുമായി നിരന്തരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് അമലാ പോൾ. താരസുന്ദരി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. അമല തന്റെ വീട്ടിൽ നടത്തിയ ചെറിയ ഒരു പാർട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ വൈറലായി മാറിയിരിക്കുന്നത്. ഈ പാർട്ടി നടത്തിയതിന് പിന്നിലെ കാരണവും അമല വെളിപ്പെടുത്തുന്നുണ്ട്. തന്റെ സഹോദരനായ അഭിജിത്തിന്റെ പിറന്നാളായിരുന്നുവെന്നും അവനാണ് ഇളയതെന്നാണ് പറച്ചിലെന്നും താരം തന്റെ പോസ്റ്റിലൂടെ കുറിക്കുകയും ചെയ്തു. അതോടൊപ്പം ഈ പാർട്ടി സാമൂഹ്യ അകലം പാലിച്ച് മാസ്ക്ക് ധരിച്ചുകൊണ്ട് നടത്തിയതാണ് എന്നും അമല വ്യക്തമാക്കി. വീഡിയോയിലൂടെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന അമലയെയാണ് കാണാൻ സാധിക്കുക. ഡാൻസ് അവസാനിക്കാൻ പോകുന്നതിലൂടെ ഹാപ്പി ബർത്ത് ഡേ ജിത്തൂവെന്നും അമല പറഞ്ഞു. എന്നാൽ നേരത്തെ അമല സഹോദരൻ…
Read Moreആ ചാറ്റുകളുടെ സ്ക്രീന് ഷോട്ടുകള് ചോര്ന്നു..! ഈ ആണ്കുട്ടികൾ നശിച്ച് പോയതിന്റെ ഉത്തരവാദികൾ മാതാപിതാക്കൾ; ആശങ്ക പങ്കുവച്ച് സോനം കപൂര്
ബോയ്സ് ലോക്കർ റൂം വിവാദത്തിനു പിന്നാലെ ഡൽഹിയിലെ കൗമാരക്കാരായ ആണ്കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങൾ. രാജ്യതലസ്ഥാനത്തെ ചില കൗമാരക്കാരായ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടുന്ന ഒരു സ്വകാര്യ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിലെ, വിദ്യാർഥിനികളെ മാനഭംഗത്തിന് ഇരയാക്കുന്നതിനെ കുറിച്ചുള്ള ചാറ്റ് സ്ക്രീൻഷോട്ടുകൾ വലിയ ചർച്ചയായിരുന്നു. ഈ ആണ്കുട്ടികളിൽ പലരും പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളുടെ ഫോട്ടോകൾ ഷെയർ ചെയ്യുകയും അവരെ കൂട്ട മാനഭംഗത്തിന് ഇരയാക്കുന്നതിനെ കുറിച്ച് ആസൂത്രണം ചെയ്യുന്നതുമായ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ചോർന്നത്. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സോനം കപൂർ. ആണ്കുട്ടികൾ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ കുറിച്ചു. മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം കൂട്ടിച്ചേർത്തു. ഡൽഹിയിലെ പ്രശസ്തമായ അഞ്ച് സ്കൂളിലെ 11,12 ക്ലാസുകളിൽ പഠിക്കുന്ന 20 പേരാണ് ഈ…
Read Moreസ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനാകാതെ..! കോവിഡ് 19 പേരാട്ടത്തില് മുന്നണിപ്പോരാളികളായ നഴ്സുമാർ സഹിക്കുന്ന ത്യാഗം ചെറുതല്ല; കൈയടി നല്കാം ഇവർക്ക്
കൊച്ചി: കോവിഡ് 19 പേരാട്ടത്തില് മുന്നണിപ്പോരാളികളായ നഴ്സുമാർ സഹിക്കുന്ന ത്യാഗം ചെറുതല്ല. രോഗികളെ പരിചരിക്കുന്നതിനൊപ്പം സ്വയം പ്രതിരോധം തീര്ക്കുന്നതിനും കുടുംബാംഗങ്ങളെ രോഗത്തിന്റെ പിടിയില്നിന്ന് അകറ്റി നിർത്തുന്നതിനും ഇവർ ജാഗ്രത കാട്ടേണ്ടിവരുന്നു. കുടുംബാംഗങ്ങളെ ഒരുനോക്ക് കാണാതെ, സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനാകാതെ ഐസൊലേഷന് വാര്ഡുകളിലും ഐസിയുവിലും ജോലിനോക്കുന്ന നഴ്സുമാർ അനവധി. കോവിഡ് കെയര് സെന്ററുകളിലൊന്നായ കളമശേരി മെഡിക്കല് കോളജിലെ ഐസൊലേഷന് വാര്ഡിലും ഐസിയുവിലും ആറ് ഷിഫ്റ്റുകളായാണു നഴ്സുമാരുടെ ജോലി ക്രമീകരിച്ചിട്ടുള്ളത്. സുരക്ഷാ വസ്ത്രങ്ങളണിഞ്ഞു നാല് മണിക്കൂര് വീതമുള്ളതാണ് ഒരു ഷിഫ്റ്റ്. ഒരു സമയം നാലുപേര് വീതം ഐസൊലേഷന് വാര്ഡിലും ഐസിയുവിലും ജോലി നോക്കുന്നു. നിലവില് മെഡിക്കല് കോളജില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര് ആരുമില്ലെങ്കിലും നേരത്തേ രോഗികളുള്ള സമയങ്ങളില് ഒരു ദിവസം 60 പേര്വരെ ജോലിക്കെത്തിയിരുന്നു. തുടച്ചയായി ഏഴ് ദിവസം ജോലി നോക്കിയശേഷം 14 ദിവസം ഇവര് വീടുകളില് നിരീക്ഷണത്തില് കഴിയും.…
Read Moreഈ കൊറോണക്കാലത്ത് എങ്ങനെ ബില്ലടയ്ക്കും മിസ്റ്റര് ! കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ഇംഗ്ലീഷില് ചീത്തപറയുന്ന ജയസൂര്യ; വീഡിയോ വൈറലാകുന്നു…
കൊറോണക്കാലത്ത് എല്ലാവരും വീടുകളില് ടിക്ടോക്ക് വീഡിയോകളുമായി സജീവമാണ്. ലോക്ക്ഡൗണില് ആയിരിക്കുമ്പോള് എങ്ങനെ ഇലക്ട്രിസിറ്റി ബില്ലടയ്ക്കും എന്നാണ് നടന് ജയസൂര്യ ചോദിക്കുന്നത്. കെഎസ്ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷില് ചീത്ത പറയുന്ന നടന് ജയസൂര്യയുടെ രസകരമായ വീഡിയോയാണ് സോഷ്യല് മീഡിയയില് ഇപ്പോള് വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് താരത്തിന്റെ കിടിലന് പെര്ഫോമന്സ്. കൊറോണ പ്രതിസന്ധി ഘട്ടത്തില് വന്തുക ബില്ല് വന്നതിന്റെ കാരണം വിളിച്ച് അന്വേഷിക്കുകയാണ് താരം. ജയസൂര്യയുടെ മകന് അദ്വൈതിന്റെ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യല് മീഡിയയില് വൈറലാവുകയാണ്. കസ്റ്റമര് സാലറി ഏണിംഗ് ദെന് ബില് ശമ്പളം കിട്ടിയാല് മാത്രം ബില് എന്ന പുതിയ ഫുള്ഫോമും കെഎസ്ഇബിക്ക് താരം നല്കുന്നുണ്ട്. എന്തായാലും സംഗതി കിടുക്കി എന്നാണ് ആരാധകര് പറയുന്നത്.
Read Moreകോവിഡിനെ തുരത്താന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും മരുന്നു കമ്പനികളുടെ സഹായം തേടി ഗിലെയദ്; റെംഡെസിവിറിന് കോവിഡിനെ പിടിച്ചു കെട്ടാനാവുമോ ?
കോവിഡ് 19 ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസെവിറിന്റെ വന്തോതിലുള്ള ഉത്പാദനത്തിനായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉള്പ്പെടെയുള്ള മരുന്നു കമ്പനികളുമായി ഗിലെയദ് സയന്സസ് ചര്ച്ച നടത്തുന്നു. ഗിലെയദ് സയന്സസ് വികസിപ്പിച്ച റെംഡെസിവിര് എന്ന മരുന്ന് കോവിഡ് ചികിത്സയില് ആശാവഹമായ പുരോഗതി കാണിച്ചിരുന്നു. മരുന്നിന് യുഎസ് ഫൂഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അനുമതി നല്കുകയും ചെയ്തു. ഇതേത്തുടര്ന്നാണ് ആഗോളതലത്തില് മരുന്ന് ഉത്പാദിപ്പിക്കാന് ഗിലെയദ് സയന്സസ് പങ്കാളികളെ തേടുന്നത്. യൂറോപ്പിലെയും ഏഷ്യയിയിലെയും മരുന്നു നിര്മാതാക്കളുമായി ചര്ച്ചയിലാണെന്നു വ്യക്തമാക്കിയ കമ്പനി കൂടുതല് വിവരങ്ങള് വെളിപ്പെടുത്താന് തയ്യാറായിട്ടില്ല. ബംഗ്ലദേശിലെ ഏറ്റവും വലിയ മരുന്നു നിര്മാതാക്കളായ ബെക്സിമോ ഫാര്മസ്യൂട്ടിക്കല്സ് ഈ മാസം തന്നെ റെംഡെസിവിറിന്റെ നിര്മാണം തുടങ്ങുമെന്ന റിപ്പോര്ട്ടും പുറത്തുവന്നിരുന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില് തെരഞ്ഞെടുത്തവര്ക്കു മാത്രമേ ഈ മരുന്ന് നല്കിയിരുന്നുള്ളൂ. മരുന്നിന്റെ ആദ്യ 15 ലക്ഷം ഡോസുകള് സംഭാവന ചെയ്യുമെന്ന് ഗിലെയദ് അറിയിച്ചിട്ടുണ്ട്. ആഗോള തലത്തില് മരുന്ന് എത്തിക്കാന്…
Read Moreചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുല്സിതന്’ ! ലോക്ക്ഡൗണ് കാലത്ത് മൊബൈല് ഫോണ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള് പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു…
കോവിഡ് ബാധയുടെ പശ്ചാത്തലത്തില് ലോക്ക്ഡൗണ് തുടരുമ്പോള് എല്ലാവരും വീടിനുള്ളിലാണ്. മുമ്പ് മൊബൈല് ഫോണില് മുഴുകിയിരുന്നവര് ഇന്ന് വീട്ടുകാരുമായി മനസ്സു തുറന്ന് സംസാരിക്കുന്നു. ഈ പശ്ചാത്തലത്തില് ഒരുങ്ങിയ കുല്സിതന് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്. അമിതമായ മൊബൈല് ഉപയോഗം മൂലം വീടുകളില് പരസ്പര സംസാരവും ശ്രദ്ധയും കുറഞ്ഞ് വരുന്നത് വസ്തുതയാണ്. പലരും കുല്സിത പ്രവര്ത്തികള് (ലഘുവായ നേരമ്പോക്ക് തരത്തിലും വളരെ തീവ്രമായ തലത്തിലും രഹസ്യമായ സൗഹൃദങ്ങളും ആശയവിനിമയങ്ങളും) നടത്തുന്നുമുണ്ട്. അതൊന്നും ലോക് ഡൗണില് സാധ്യമല്ല. ഇക്കാര്യം നര്മത്തില് പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കുല്സിതനില്. തിരക്കഥാകൃത്തായ അഭയ കുമാര് രചനയും സംവിധാനവും നിര്വഹിച്ച ഹ്രസ്വ ചിത്രം നിര്മ്മിച്ചിരിക്കുന്നത് ഷാജു പി. ഉണ്ണിയാണ്. ക്യാമറ ജിക്കു ജേക്കബ് പീറ്ററും സംഗീതം ശങ്കര് ശര്മയുമാണ്. യൂട്യൂബില് റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം പതിനായിരക്കണക്കിന് ആളുകള് കണ്ടുകഴിഞ്ഞു.
Read Moreമലപ്പുറത്ത് സ്ത്രീകളെ മാത്രം ലക്ഷ്യം വയ്ക്കുന്ന അജ്ഞാതന്റെ ശല്യം വ്യാപകമാവുന്നു ! കുളി കഴിഞ്ഞിറങ്ങിയ യുവതിയ്ക്കു നേരെ കുരുമുളക് ആക്രമണം; ഞരമ്പുരോഗിയെ പിടികൂടാന് പോലീസും…
ലോക്ക്ഡൗണിനെത്തുടര്ന്ന് പലയിടത്തും ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെ മലപ്പുറത്തെ കരുളായിയിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്. കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷയുടെ കണ്ണില് ശനിയാഴ്ച അജ്ഞാതന് മുളകുപൊടി എറിഞ്ഞു. വീടിനോട് ചേര്ന്നുള്ള കുളിമുറിയില്നിന്നും കുളികഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു സമീപത്തെ ബി.എസ്. ബാബുവിന്റെ വീട്ട് മുറ്റത്തും മുളകുപൊടി വിതറിയനിലയില് കാണപ്പെട്ടു. കഴിഞ്ഞദിവസങ്ങളായി അമരമ്പലം, കരുളായി ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില് അജ്ഞാതന്റെ ശല്യമുണ്ട്. കഴിഞ്ഞദിവസം നരിപൊയിലില് ഒരു സ്ത്രീക്കും കുട്ടിക്കും നേരെ മുളകുപൊടി എറിഞ്ഞിരുന്നു. സംഭവത്തില് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സ്ത്രീകള്ക്കു നേരെയാണ് അജ്ഞാതന്റെ ആക്രമണമെന്നതും ശ്രദ്ധേയമാണ്. പൂക്കോട്ടുംപാടം സി.ഐയുടെ നേതൃത്വത്തില് പ്രത്യേക ടീമിനെ രൂപവത്കരിച്ച് അന്വേഷണം ഊര്ജിതമാക്കി.
Read More