തെന്നിന്ത്യയിലെ വനിതാ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് നയന്‍താര എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവാനിടയുള്ളൂ. സാധാരണ നടിമാര്‍ അഭിമുഖങ്ങള്‍ നല്കാന് താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ നയന്‍താര ഇതില്‍ നിന്നും വിഭിന്നയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. വോഗ് മാഗസിനു വേണ്ടിയായിരുന്നു അത്. വോഗ് ഇന്ത്യ മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് നയന്‍താര. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്. മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും നയന്താരയ്ക്കൊപ്പം കവര്‍ ഫോട്ടോയിലുണ്ട്. അഭിമുഖത്തില്‍ നയന്‍താര പറയുന്നതിങ്ങനെ…”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,” നയന്‍താര പറഞ്ഞു. ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ നായികാകേന്ദ്രീകൃത സിനിമകള്‍…
Read MoreCategory: Today’S Special
മരച്ചില്ലകൾ ഉപയോഗിച്ച് ആനകൾ പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും…! വെള്ളച്ചാട്ടത്തിൽ നിന്ന് പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആറ് കാട്ടാനകൾ ചത്തു
ബാങ്കോക്ക്: സ്നേഹവും കാരുണ്യവും മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കാണ് ഉള്ളതെന്നതിന് മറ്റൊരു തെളിവുകൂടി. വെള്ളച്ചാട്ടത്തിൽ നിന്ന് പരസ്പരം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തായ്ലൻഡിൽ ആറ് കാട്ടാനകൾ ചത്തു. തായ്ലൻഡിലെ ഖാവോ യായി ദേശീയോദ്യാനത്തിലാണ് സംഭവം. വെള്ളച്ചാട്ടത്തിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ടാണ് ആനകൾ ചെരിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. നഖോൺ റച്ചാസിമ പ്രവിശ്യയിലെ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിൽ ശനിയാഴ്ചയാണ് സംഭവം. വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ മൂന്നു വയസുള്ള കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. ശക്തമായ ഒഴുക്കിൽ മരച്ചില്ലകൾ ഉപയോഗിച്ച് ആനകൾ പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഒഴുക്കിൽ മല്ലടിച്ച രണ്ടു ആനകളെ തായ് അധികൃതരെത്തി രക്ഷിച്ചു. രാജ്യത്തെ ഏറ്റവും ഉയരമേറിയതും ആകർഷകവുമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഹിയോ നരോക്ക്. നരകത്തിലേക്കുള്ള വീഴ്ച എന്ന പേരുള്ള ഈ വെള്ളച്ചാട്ടത്തിന് സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ട്. 1992ൽ വെള്ളച്ചാട്ടത്തിൽപ്പെട്ട് എട്ടു ആനകൾ ചത്ത സംഭവം ദേശീയ ശ്രദ്ധ…
Read Moreടൂറിസം വ്യവസായം വളർത്തണം! അവിവാഹിതരായ സ്ത്രീക്കും പുരുഷനും സൗദിയിൽ ഹോട്ടൽ മുറി; പർദ ധരിക്കേണ്ടതില്ല; കൂടുതൽ ഇളവുകൾ
റിയാദ്: അവിവാഹിതരായ വിദേശ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയെടുക്കാനുള്ള അനുമതി നൽകി സൗദി അറേബ്യ. ടൂറിസം വ്യവസായം വളർത്താനുള്ള സൗദി സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. നേരത്തെ സ്ത്രീ-പുരുഷന്മാർക്ക് ബന്ധം തെളിയിക്കാതെ ഹോട്ടലിൽ താമസിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിനു പിന്നാലെയാണ് സൗദി പുതിയ ഇളവ് അനുവദിച്ചത്. ഇതോടൊപ്പം സൗദി വനിതകൾ അടക്കം എല്ലാ സ്ത്രീകൾക്കും ഹോട്ടലിൽ ഒറ്റയ്ക്ക് മുറിയെടുക്കാനും അനുമതി ലഭിച്ചു. സൗദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമെങ്ങുനിന്നുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തിലേക്ക് ആകർഷിക്കുന്നതിനാണ് സൗദി മാറ്റങ്ങൾക്ക് ഒരുങ്ങിയത്. 49 രാജ്യങ്ങളിലെ പൗരന്മാർക്കാണ് സൗദി ടൂറിസ്റ്റ് വീസ അനുവദിച്ചത്. ടൂറിസ്റ്റുകൾക്ക് വീസ ഓൺ അറൈവൽ, ഇ വീസാ സൗകര്യം സൗദി ലഭ്യമാക്കിയിരുന്നു. വിദേശവനിതകൾക്ക് ഡ്രസ് കോഡിലും ഇളവ് അനുവദിച്ചിരുന്നു. അവർ പർദ ധരിക്കേണ്ടതില്ല. എന്നാൽ മദ്യ…
Read Moreസയനൈഡ് ഉള്ളിൽ ചെന്നാൽ കടുത്ത വേദന; മിനിറ്റുകൾക്കകം മരണം; നിഷ്ഠുര കൊലപാതകങ്ങളുടെ നാൾവഴി
കോഴിക്കോട്: പൊട്ടാസ്യം സയനൈഡ് ഉള്ളിൽ ചെന്നാലുള്ള മരണം സാവധാനമോ വേദനയില്ലാത്തതോ അല്ല. നെഞ്ചുപിളർക്കുന്ന വലിയ വേദനയോടുകൂടിയാവും മരണം. വായിൽനിന്നു നുരയും പതയും വരും. വിഷം രക്തത്തിൽ പ്രവേശിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. കെസിഎൻ(KCN)എന്ന് രാസസൂത്രമുള്ള സംയുക്തമാണ് പൊട്ടാസ്യം സയനൈഡ് . പഞ്ചസാരയോടു സാമ്യമുള്ള, ജലത്തിൽ വളരെ നന്നായി ലയിക്കുന്ന, നിറമില്ലാത്ത, ക്രിസ്റ്റൽരൂപത്തിലുള്ള ലവണമാണ് ഇത്. സ്വർണഖനനത്തിലും ആഭരണമേഖലയിലും ഇലക്ട്രോപ്ലേറ്റിംഗിലും ഉപയോഗിച്ചുവരുന്നു. കയ്പ്പുള്ള ബദാമിന്റെ മണമാണ് .ചിലർക്ക് ഈ മണം മനസ്സിലാക്കാൻ ആവില്ല. ഹൈഡ്രജൻ സയനൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ ലായനിയുമായി പ്രവർത്തിപ്പിച്ചശേഷം ശൂന്യതയിൽ ആ ലായനി ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കുന്നത്.ഇത് ഉള്ളിൽ ചെന്നാൽ, വ്യക്തിക്ക് ബോധം നഷ്ടപ്പെടുകയും മസ്തിഷ്കമരണം സംഭവിക്കുകയും ചെയ്യും. വിഷബാധയേൽക്കുന്നയാൾക്ക് പേശികൾ കോച്ചിവലിക്കുന്ന വേദന സഹിക്കേണ്ടിവരുന്നു. സെറിബ്രൽ ഹൈപോക്സിയ മൂലമാണ് മരണം സംഭവിക്കുന്നത്. സയനൈഡ് ശരീര കോശങ്ങൾക്ക് രക്തത്തിലെ ഓക്സിജൻ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു.…
Read Moreപിന്നെ ഒന്നും ആലോചിച്ചില്ല! സർപ്രൈസ് ബർത്തഡേ പാർട്ടി നൽകാനെത്തിയ മരുമകൻ ഭാര്യ പിതാവിന്റെ വെടിയേറ്റു മരിച്ചു; സംഭവം ഇങ്ങനെ…
ഭാര്യാ പിതാവിന്റെ പിറന്നാളിന് സർപ്രൈസ് പാർട്ടി നൽകുന്നതിനു ശ്രമിച്ച മരുമകന് ഒടുവിൽ ദാരുണ അന്ത്യം. പെൻസ കോളായിലെ ഗൾഫ് ബ്രീസിലായിരുന്നു സംഭവം. രാത്രി 9.30ന് വീട്ടിലെത്തിയ ഭാര്യാ പിതാവ് റിച്ചാർഡ് ഡെന്നിസ് വീടിന്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നതു കേട്ടു കതക് തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. വീണ്ടും രാത്രി 11.30 ന് പുറകുവശത്തെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, തോക്കെടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി. ഈ സമയത്താണു വീടിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മരുമകൻ ക്രിസ്റ്റഫർ ബർഗൻ (37) ജന്മദിനാശംകൾ അറിയിച്ചു കൊണ്ടു മുന്നിലേക്ക് എടുത്തുചാടിയത്. ശബ്ദം ആരുടേതാണെന്നോ, എന്താണ് പറഞ്ഞതെന്നോ ശ്രദ്ധിക്കാതെ പെട്ടെന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. സംഭവം നടക്കുന്പോൾ ഇരുട്ടായിരുന്നതിനാൽ വെടിയേറ്റ് നിലത്തു വീണപ്പോഴാണ് ആളെ മനസിലായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിപ്പോർട്ട്:പി.പി. ചെറിയാൻ
Read Moreഉദ്യോഗസ്ഥരുടെ അനാസ്ഥ; സ്വന്തം ശവക്കുഴി സ്വയം കുത്തി അതിൽ കുഴിച്ചുമൂടാൻ ശ്രമിച്ച് കർഷകന്റെ പ്രതിഷേധം
ആറടി മണ്ണിൽ സ്വയം ശവക്കുഴി കുത്തി അതിൽ കുഴിച്ചുമൂടാൻ ശ്രമിച്ചു തെലങ്കാനയിലെ കർഷകൻ. മെഹ്ബുബാബാദ് സ്വദേശിയായ മേക്ക സുധാകർ റെഡ്ഡി എന്ന കർഷകനാണു സ്വന്തം ശവക്കുഴി കുഴിച്ചു പ്രതിഷേധ സമരത്തിനിറങ്ങിയത്. തനിക്ക് അവകാശപ്പെട്ട ഭൂരേഖകൾ അധികൃതർ നൽകാത്തതിനെ തുടർന്നായിരുന്നു സുധാകർ റെഡ്ഡിയുടെ വേറിട്ട പ്രതിഷേധം. പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സുധാകർ റെഡ്ഡിയെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു. ഗ്രാമവാസികൾ എത്തിയാണു സുധാകർ റെഡ്ഡിയെ കുഴിയിൽനിന്നു പുറത്തിറക്കിയത്. രമണ്ണഗുണ്ടം മണ്ഡലിൽ സുധാകർ റെഡ്ഡിക്കും സഹോദരങ്ങൾക്കുമായി പതിനഞ്ചേക്കർ സ്ഥലമുണ്ട്. എന്നാൽ ഇതിന്റെ ആധാരം (പട്ടാധാർ പാസ്ബുക്ക്) റവന്യൂ വകുപ്പിന്റെ കൈവശമാണ്. ഈ ആധാരം ആവശ്യപ്പെട്ടപ്പോൾ തരാനാകില്ലെന്നു റവന്യൂ ഉദ്യോഗസ്ഥർ മറുപടി നൽകി. ഒരു രാഷ്ട്രീയനേതാവ് ഇതു നൽകരുതെന്ന് തങ്ങളോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഉദ്യോസ്ഥരുടെ വാദം. ഇതേത്തുടർന്നാണു റെഡ്ഡിക്കു സമരത്തിന് ഇറങ്ങേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. മുൻകാലങ്ങളിലും…
Read Moreഇത് കമ്യൂണിസമോ കാപ്പിറ്റലിസമോ ? ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തത് 13.5 ടണ്‍ സ്വര്‍ണവും 268 ബില്യണ്‍ കറന്‍സിയും;റൂം തുറന്ന പോലീസുകാര്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച…
കഴിഞ്ഞ ദിവസം ചൈനയിലെ കരുത്തനായ ഒരു കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ 58കാരന്റെ വീട്ടില്‍ നിന്നും പോലീസ് പൊക്കിയത് 13.5 ടണ്‍ സ്വര്‍ണവും 268 ബില്യണ്‍ കറന്‍സിയും. ഇയാള്‍ക്കെതിരേ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സാംഗ് ക്വി എന്ന ഉദ്യോഗസ്ഥനാണ് കുടുങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സാംഗിനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അഴിമതി ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ചൈനയിലെ ഏറ്റവും വലിയ പണക്കാരനെവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഈ കമ്യൂണിസ്റ്റുകാരന് മറികടക്കും. സാംഗ് ക്വിയുടെ വീട്ടില്‍ ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു. ഹെയ്നാന് പ്രവിശ്യയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സാംഗ് ക്വി. ഇയാളുടെ വീട്ടില്‍ നിന്നും 268 ബില്യണ്‍ ചൈനീസ്…
Read Moreകാമറ ചതിച്ചാശാനേ… ഗൂഗിള്‍ മാപ്പില്‍ ദമ്പതികളുടെ നഗ്നമായ സ്വകാര്യചിത്രങ്ങള്‍; ദമ്പതികളെ ചതിച്ചത് സ്ട്രീറ്റ് വ്യൂ കാമറ…
ഗൂഗിള്‍ മാപ്പിന് അബദ്ധം പറ്റുന്ന കാഴ്ചകള്‍ ഇപ്പോള്‍ പതിവാണ്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ഗൂഗിള്‍ മാപ്പിന്റെ സാറ്റ്ലൈറ്റ് പതിപ്പ് എന്നിവയില്‍ സെര്‍ച്ചിംഗ് നടത്തിയവര്‍ക്ക് പല വിചിത്ര കാഴ്ചകളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കള്‍ വരെ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ് സഹായിച്ചിട്ടുണ്ട്. എന്നാല്‍ തായ് വാനില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. നഗ്ന ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഒന്നും മറയ്ക്കാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും നഗ്നരായ ദമ്പതികളുടെ ചിത്രം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ എങ്ങനെ വന്നുവെന്നാണ് മിക്ക ടെക് വിദഗ്ധരും ചോദിക്കുന്നത്. തായ്വാനിലെ ഒരു റോഡിന് അരികിലുള്ള വാഹനത്തിന്റെ ബോണറ്റില്‍ ദമ്പതികള്‍ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ 360 ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ഇതിനെതിരെ ചിലര്‍ ശക്തരായി രംഗത്തെത്തിയിട്ടുണ്ട്. ചില മൃഗങ്ങളെ തിരഞ്ഞ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ സഞ്ചരിച്ച…
Read Moreകുട്ടികളുടെ പോണ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നു ! തീവ്രവാദവും അനാശാസ്യവും പ്രോത്സാഹിപ്പിക്കുന്ന ആപ്പ് നിരോധിക്കണമെന്ന് കോഴിക്കോട് സ്വദേശിനി…
മെസഞ്ചര്‍ ആപ്പായ ടെലിഗ്രാം നിരോധിക്കണമെന്ന കോഴിക്കോട് സ്വദേശിനിയുടെ ഹര്‍ജി. കുട്ടികളുടെ പോണ് ടെലഗ്രാം ആപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമവിദ്യാര്‍ഥി അഥീന സോളമന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഥീനയുടെ ഹര്ജിയിന്മേല് ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സമാനമായ കേസ് സുപ്രീം കോടതിയുടെ പരിഗണനിയിലുണ്ടെന്നാണ് വിവരം. സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലത പ്രചരിപ്പിക്കാന്‍ നിരവധി പോണ് ഗ്രൂപ്പുകളാണ് ടെലഗ്രാമിലുള്ളത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ പൊലീസിന് സാധിക്കുന്നില്ല. രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ക്ക് പോലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത തലത്തിലാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2013ല്‍ റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ച ഈ ആപ്പിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ലൈസന്‍സോ അനുമതിയോ ഇല്ലെന്നും ആരോപണമുണ്ട്. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കുന്ന ടെലിഗ്രാം…
Read More19,341 അടി ഉയരം! ഒറ്റക്കാലിൽ കൊടുമുടി കീഴടക്കാനൊരുങ്ങി നീരജ്; ഏഴു ദിവസംകൊണ്ടു പൂർത്തിയാക്കാനാകുമെന്ന് യുവാവ്
കൊച്ചി: ഒറ്റക്കാലിൽ 19,341 അടി ഉയരമുള്ള കൊടുമുടി കീഴടക്കാനൊരുങ്ങി മലയാളി യുവാവ്. എട്ടാം വയസിൽ അർബുദം ബാധിച്ച് ഇടതു കാൽമുട്ടിനു മുകളിൽവച്ചു മുറിച്ചുമാറ്റേണ്ടിവന്ന ആലുവ സ്വദേശി നീരജ് ജോർജ് ബേബിയാണ് (32) ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാൻ ഒരുങ്ങുന്നത്. ഒന്‍പതിനാരംഭിക്കുന്ന യാത്ര, ക്രച്ചസിന്റെ മാത്രം സഹായത്തോടെ ഏഴു ദിവസംകൊണ്ടു പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു നീരജ് പറയുന്നു. ആദ്യയാത്ര വിജയകരമായാൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയത്തിൽ കിളിമഞ്ചാരോ കയറുകയാണു ലക്ഷ്യം. 2015ൽ പാരാ ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു നീരജ്. 2012ൽ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ്. ആലുവ യുസി കോളജിൽനിന്നു ബിരുദവും സ്കോട്ലൻഡിൽനിന്ന് എംഎസ് സി ബയോ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ നീരജ്, ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റാണ്. സ്കൂബാ ഡൈവിംഗ്, റോക്ക് ക്ലൈന്പിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ്…
Read More