മെസഞ്ചര്‍ ആപ്പായ ടെലിഗ്രാം നിരോധിക്കണമെന്ന കോഴിക്കോട് സ്വദേശിനിയുടെ ഹര്‍ജി. കുട്ടികളുടെ പോണ് ടെലഗ്രാം ആപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമവിദ്യാര്‍ഥി അഥീന സോളമന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഥീനയുടെ ഹര്ജിയിന്മേല് ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സമാനമായ കേസ് സുപ്രീം കോടതിയുടെ പരിഗണനിയിലുണ്ടെന്നാണ് വിവരം. സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലത പ്രചരിപ്പിക്കാന്‍ നിരവധി പോണ് ഗ്രൂപ്പുകളാണ് ടെലഗ്രാമിലുള്ളത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ പൊലീസിന് സാധിക്കുന്നില്ല. രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ക്ക് പോലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത തലത്തിലാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2013ല്‍ റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ച ഈ ആപ്പിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ലൈസന്‍സോ അനുമതിയോ ഇല്ലെന്നും ആരോപണമുണ്ട്. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കുന്ന ടെലിഗ്രാം…
Read MoreCategory: Today’S Special
19,341 അടി ഉയരം! ഒറ്റക്കാലിൽ കൊടുമുടി കീഴടക്കാനൊരുങ്ങി നീരജ്; ഏഴു ദിവസംകൊണ്ടു പൂർത്തിയാക്കാനാകുമെന്ന് യുവാവ്
കൊച്ചി: ഒറ്റക്കാലിൽ 19,341 അടി ഉയരമുള്ള കൊടുമുടി കീഴടക്കാനൊരുങ്ങി മലയാളി യുവാവ്. എട്ടാം വയസിൽ അർബുദം ബാധിച്ച് ഇടതു കാൽമുട്ടിനു മുകളിൽവച്ചു മുറിച്ചുമാറ്റേണ്ടിവന്ന ആലുവ സ്വദേശി നീരജ് ജോർജ് ബേബിയാണ് (32) ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാൻ ഒരുങ്ങുന്നത്. ഒന്‍പതിനാരംഭിക്കുന്ന യാത്ര, ക്രച്ചസിന്റെ മാത്രം സഹായത്തോടെ ഏഴു ദിവസംകൊണ്ടു പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു നീരജ് പറയുന്നു. ആദ്യയാത്ര വിജയകരമായാൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയത്തിൽ കിളിമഞ്ചാരോ കയറുകയാണു ലക്ഷ്യം. 2015ൽ പാരാ ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു നീരജ്. 2012ൽ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ്. ആലുവ യുസി കോളജിൽനിന്നു ബിരുദവും സ്കോട്ലൻഡിൽനിന്ന് എംഎസ് സി ബയോ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ നീരജ്, ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റാണ്. സ്കൂബാ ഡൈവിംഗ്, റോക്ക് ക്ലൈന്പിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ്…
Read Moreഡ്രിപ്പിട്ട് കിടത്തിയ രോഗി കിടക്കയില്‍ നിന്ന് ചാടിയെണീറ്റ് നടത്തിയത് തട്ടുപൊളിപ്പന്‍ ഡാന്‍സ് ! എന്നാല്‍ ഉഡായിപ്പ് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയയിലെ വിരുതന്മാര്…
നവരാത്രി ദിവസങ്ങളില്‍ നോര്ത്തിന്ത്യയിലെങ്ങും ആഘോഷമാണ്. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ. നവരാത്രി ദിവസങ്ങളില്‍ ഗുജറാത്തികള്‍ക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് ഈ നൃത്തം.ഇത്തരത്തില്‍ ഗുജറാത്തികളുടെ ഗര്‍ബ പ്രേമം വിളിച്ചോതുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലയാരിക്കുന്നത്. ആശുപത്രിക്കിടക്കയില്‍നിന്ന് രോഗി കൈയ്യില്‍ കുത്തിയ ട്രിപ്പുമായി വന്ന് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. ഇതിനാല്‍ തന്നെ വീഡിയോ തരംഗമായി മാറിയിരുന്നു. എന്നാല്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ് ഇപ്പോള്‍. വീഡിയോ വൈറലായതോടെയാണ് ഇതിനു പിന്നിലെ തട്ടിപ്പ് പ്രേക്ഷകര്‍ ചികഞ്ഞെടുത്തത്. അടുത്ത് നില്ക്കുന്ന ആള് ശരീരത്തില്‍ ഇലകള്‍ അണിഞ്ഞിട്ടുണ്ടെന്നും ഇത് യഥാര്‍ത്ഥ ഗര്‍ബ നൃത്ത വീഡിയോയല്ല ഫാന്‍സി ഡ്രസ് മത്സരമാണെന്നുമാണ് ചിലര്‍ പ്രതികരിച്ചത്. How important is Garba to a Gujju 😂#Garba #Navratri pic.twitter.com/r1FsLTagXg — Gutthi (@AapKiGutthi) October 4, 2019
Read Moreപൂവാലന്മാരുടെ ശ്രദ്ധയ്ക്ക് ! പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ 50000 രൂപവരെ പിഴ വിധിക്കാമെന്ന് ഋഷിരാജ് സിംഗ്; ഡല്‍ഹിയിലെ ആ ‘പരിപാടി’ ഇവിടെയും വേണ്ടി വരുന്നുവെന്നും ഡിജിപി
പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് 5000 രൂപവരെ പിഴവിധിക്കാന്‍ സ്കൂള്‍ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിംഗ്. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വയരക്ഷയ്ക്കായി ആയോധനകലകള്‍ അഭ്യസിക്കണമെന്നും സിംഗ് പറഞ്ഞു.’ബാഗില്‍ മുളക് സ്പ്രേയുമായി നടക്കുന്ന ഡല്‍ഹിയിലെ രീതി ഇവിടെയും വേണ്ടിവരുന്നു. എല്ലാ സ്കൂളുകളിലും സുരക്ഷാസമിതികളുണ്ടാക്കണം.പതിനെട്ടുവയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണും ഇരുചക്രവാഹനവും സമ്മാനിക്കുന്ന പ്രവണത രക്ഷിതാക്കള്‍ ഒഴിവാക്കണം.’ ഡിജിപി പറയുന്നു. കൗമാരക്കാരിലെ ലഹരി ഉപയോഗം തടയാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊട്ടാരക്കര ഗവണ്മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം ആയുഷ് 2019ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഋഷിരാജ് സിംഗ് ഇക്കാര്യം പറഞ്ഞത്.
Read Moreനീ സുന്ദരിയാണ് സെക്സിയാണ് ! ടെന്നീസ് മത്സരത്തിനിടെ തൊട്ടടുത്ത നിന്ന ബോള്‍ഗേളിനോട് അമ്പയറുടെ ശൃംഗാരം; വിവാദ സംഭവത്തിന്റെ വീഡിയോ കാണാം…
ടെന്നീസ് മത്സരത്തിനിടെ ബോള്‍ഗേളിനോട് മൂരിശൃംഗാരം നടത്തിയ അമ്പയര്‍ക്ക് വിലക്ക്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നടന്ന സെക്കന്‍ഡ് ടയര്‍ എടിപി ചലഞ്ചര്‍ ടൂര്‍ണമെന്റിലാണ് സംഭവം. പെഡ്രോ സൗസയും എന്റിക്കോ ഡാല്ലയും തമ്മില്‍ ഏറ്റുമുട്ടുമ്പോഴാണ് അമ്പയറിന്റെ വഷളത്തരം പുറത്തുവന്നത്. കളിയുടെ ഇടവേളയില്‍ അടുത്തുനിന്ന ബോള്‍ ഗേളിനോട് അമ്പയര്‍ ജിയാന്‍ലൂക്ക മോസറെല്ല മൈക്രോഫോണിലൂടെ ചോദിച്ചത് ഇങ്ങനെ… ‘നീ സുന്ദരിയാണ്. സെക്സിയാണ്. നീ ശാരീരികമായും വൈകാരികമായും ഹോട്ടാണോ?. സംഭവം വളരെപ്പെട്ടെന്നു തന്നെ വിവാദമായി. ഇതു മാത്രമല്ല ശുചിമുറിയില്‍ പോയ താരങ്ങളോട് രണ്ടു മിനിറ്റിനുള്ളില്‍ വരണമെന്നു പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇതോടെ അമ്പയര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അമ്പയറെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തുവരികയും ചെയ്തു. ഇതേത്തുടര്‍ന്ന് വിശദീകരണവുമായി എ.ടി.പി. രംഗത്തുവന്നു. മൊസറെല്ലയെ അടിയന്തരമായി മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Read Moreടിക് ടോക് താരത്തിന് ടിക്കറ്റ് നല്കി ബിജെപി ! സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തിയതോടെ താരത്തിന്റെ ഫോളോവേഴ്സ് ഇരട്ടിയായി…
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക് ടോക് സൂപ്പര്‍താരത്തിന് ടിക്കറ്റ് നല്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്സും കണ്ട് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇതും കൂടെ കണക്കിലെടുത്താണ് ബിജെപിയുടെ തീരുമാനം. ടിക് ടോക്കില്‍ 1,21,500 ഫോളോവേഴ്സാണ് സൊനാലിയ്ക്കുള്ളത്. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സൊനാലി പെട്ടെന്നു തന്നെ ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചത്. അതേസമയം, ബിജെപി ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുക. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Moreഒരു കടുവ നേരെ മുമ്പില്‍ വന്നാല്‍ എന്തു ചെയ്യും ! ഓടും എന്ന മറുപടി ഇനി വേണ്ട; വനപാലകര്‍ക്കായി വരുത്തിയ പുതിയ സുരക്ഷാ കവചത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
കാട്ടിലെ വിഭവങ്ങള്‍ കുറയുമ്പോഴാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്. ഇത് വനപാലകര്‍ക്കാണ് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്. കടുവയും പുലിയും ആനയുമെല്ലാം നാട്ടിലിറങ്ങുന്നത് പതിവായതോടെ ഇവയെ കാട്ടിലേക്ക് തിരികെ കയറ്റാന്‍ ജീവന് പണയം വെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. പലപ്പോഴും ജീവന് തന്നെ ഭീഷണിയാകുന്ന സംഭവങ്ങളാണ് അരങ്ങേറുക. എന്നാല്‍ ഈ ആകുലതകള്‍ക്കിടയില്‍ വനപാലകര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ടാലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള ബോഡി പ്രൊട്ടക്ടര്‍ ആദ്യമായി ജീവനക്കാര്‍ക്ക് ലഭിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഇവയ്ക്കാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ ആണ് വനപാലകര്‍ക്ക് ആദ്യമായി ഇത്തരമൊരു സംരക്ഷണ കവചം ഒരുക്കിയിരിക്കുന്നത്. കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പെട്ടുപോയി തലനാരിഴക്ക് രക്ഷപ്പെട്ടവരാണ് പലരും. ചിലര്‍ക്ക് സാരമായി പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ബോഡി ഷീല്‍ഡ്, ഹെല്‍മെറ്റ്, ബാറ്റണ്‍…
Read Moreഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റിയെന്ന് യുവാവ് ! ആപ്പിളിനെതിരേ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 15000 ഡോളര്‍; സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…
ഐഫോണ്‍ ഉപയോഗിച്ചതു മൂലം താന്‍ സ്വവര്ഗാനുരാഗിയായെന്ന് ആരോപിച്ച് ആപ്പിളിനെതിരേ നിയമനടപടിയുമായി റഷ്യന്‍ യുവാവ്. ഡി.റസുമിലോവ് എന്നയാളാണ് 15000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരേ കേസ് കൊടുത്തിരിക്കുന്നത്. താന്‍ ‘ഗേ’ ആയി മാറാനുള്ള കാരണത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…ഒരു സ്മാര്‍ട്ഫോണ്‍ ആപ്പ് വഴി ബിറ്റ്കോയിന് വേണ്ടി തിരഞ്ഞപ്പോള്‍ പകരം കിട്ടിയത് ‘ഗേ കോയിന്’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു. ‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും ? അങ്ങനെ ഞാന്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്കായി ശ്രമിച്ചു.’ ഇങ്ങനെയാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. രണ്ട് മാസത്തിന് ശേഷം താനൊരാളുമായി അടുപ്പത്തിലായി. ഇപ്പോള്‍ തനിക്കതില്‍ നിന്നും പുറത്തുകടക്കാനാവില്ലെന്നും ഇതെങ്ങനെ തന്റെ മാതാപിതാക്കളോട് പറയും എന്ന് അറിയില്ലയെന്നും ഇയാള്‍ പറയുന്നു. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. തന്നെ സ്വവര്‍ഗാനുരാഗത്തിലേക്ക് തള്ളിയിട്ടത് ഐഫോണ്‍ ആണ്. ഇത്…
Read Moreഇത് ഹെല്‍മറ്റിന്റെ ആദിമരൂപം ! ഹെല്‍മറ്റിനു പകരം അലൂമിനിയം പാത്രം തലയില്‍ കമിഴ്ത്തി വച്ച് സ്കൂട്ടര്‍ യാത്രക്കാരി; വീഡിയോ വൈറലാകുന്നു…
ഗതാഗത നിയമം കര്‍ശനമാക്കിയതോടെ എല്ലാവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തുകയാണ്. ഭീമമായ പിഴത്തുകയെ പേടിച്ച് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാന്‍ ഏവരും നിര്‍ബന്ധിതരാവുകയാണ്. പോലീസ് ചെക്കിംഗ് കണ്ടാല്‍ വഴിമാറി പോവുന്നത് പണ്ടു മുതല്‍ക്കെ ആളുകള്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഹെല്‍മെറ്റ് വേട്ടയില്‍ നിന്ന് രക്ഷനേടാന്‍ ഒരു സ്ത്രീ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹെല്‍മറ്റിനു പകരം തലയില്‍ ചെറിയ അലൂമിനിയം പാത്രം വച്ചാണ് ഇവര്‍ ഇരുചക്ര വാഹനം ഓടിച്ചത്. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു പുറകെ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 40 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള വിഡിയോ ഒരാഴ്ച മുന്‍പാണ് പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.
Read Moreപ്രക്ഷോഭത്തിനൊരുങ്ങി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ! പാക്കേജ് പൂര്‍ണമായും നടപ്പാക്കണമെന്ന് സമരസമിതി…
പ്രക്ഷോഭത്തിനൊരുങ്ങി കൊച്ചി വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍. പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. കലക്ടറേറ്റിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. കെ അരവിന്ദാക്ഷന് ധര്‍ണ ഉദ്ഘാടനം ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരുെട പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷം 11 കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പായിട്ടില്ല. തുതിയൂരില്‍ അനുവദിച്ച പുനരധിവാസ ഭൂമിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്കാന് പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ആവര്‍ത്തിച്ചുള്ള പരാതികള്‍ ജില്ലാഭരണകൂടം കൂടി ചെവികൊള്ളാതായതോടെയാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. 316ല്‍ 46 കുടുംബങ്ങള്‍ക്കു മാത്രമാണ് പുനരധിവാസം ലഭിച്ചത്. എല്ലാവര്ക്കും പുനരധിവാസം ലഭിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
Read More