കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…

കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Read More

പാടി മുഴുവിക്കാൻ സമ്മതിച്ചില്ല, ലൈവ് ഷോയ്ക്കിടെ യുവ ഗായകന്‍റെ വിവാഹാഭ്യർഥന; പെട്ടെന്നുണ്ടായ ചോദ്യത്തിൽ സഹതാരത്തിന്‍റെ മറുപടി കേട്ട് ഞെട്ടി ആരാധകരും….

പാടി മുഴുവിക്കാൻ സമ്മതിച്ചില്ല, ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടവേ… ലൈവ് ഷോയ്ക്കിടെ കന്നട യുവ ഗായകൻ ചന്ദൻഷെട്ടിയുടെ വിവാഹാഭ്യർഥന. സഹതാരം നിവേദിത ഗൗഡയോടാണ് പരിപാടിക്കിടെ  സിനിമാ സ്റ്റൈലിൽ വിഹാഹാഭ്യർഥന നടത്തിയത്. കന്നട ബിഗ് ബോസ് മുൻ താരം കൂടിയാണ് ഗായകൻ. പ്രോഗ്രാമിനിടെ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവത്തിൽ ആദ്യം ഗായിക ഒന്നു ഞെട്ടിയെങ്കിലും നിവേദത ചന്ദന്‍റെ വിവാഹാഭ്യർഥന സ്വീകരിച്ചു. തന്‍റെ മനസിലും ഈ ആഗ്രഹം ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടൻ തങ്ങൾ വിവാഹിതരാകുമെന്ന് പറഞ്ഞ ഇരുവരും പ്രേക്ഷകരുടെ അനുഗ്രഹം വാങ്ങിയാണ് വേദി വിട്ടത്. ഇതിനിടെ പൊതു വേദിയിലുള്ള ചന്ദന്‍റെ വിവാഹാഭ്യർഥന വൻ വിവാദവുമായി. ഗായകനെ രൂക്ഷമായി വിർശിച്ച് മന്ത്രി വി സോമണ്ണ രംഗത്തെത്തി. വിവാഹാഭ്യർഥന നടത്താനുളള സ്ഥലമല്ല ഇതെന്നും പോലീസിനോട്  വിശദീകരമം നൽകാനം ആവശ്യപ്പെട്ടു. വേദിയിലെ പ്രകടനം വിവാദമായതോടെ പ്രതികരണവുമായി ഗായകനും രംഗത്തെത്തി. ആരാധകരെ സന്തോഷിപ്പി ക്കാൻ…

Read More

സെ​ൻ​സ​ർ ബോ​ർ​ഡ് ഒ​ഴി​വാ​ക്ക​രു​തെ​ന്ന് പറഞ്ഞിട്ടും..! ആ ലി​പ്പ്ലോ​ക്ക് ​രം​ഗ​ങ്ങ​ൾ എ​ന്തി​ന് മു​റി​ച്ചു​മാ​റ്റി; വേ​ദ​ന​യോ​ടെ അ​രു​ണ്‍ ബോ​സ്

ലൂ​ക്കാ​യി​ലെ ചും​ബ​ന​രം​ഗ​ങ്ങ​ൾ ഡി​വി​ഡി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​ൽ വേ​ദ​ന​പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ബോ​സ്. സെ​ൻ​സ​ർ ബോ​ർ​ഡ് ഒ​ഴി​വാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ രം​ഗം എ​ന്തി​ന് ഡി​വി​ഡി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ലാ​ണ് അ​രു​ണ്‍ ബോ​സ് ത​ന്‍റെ വി​ഷ​മം പ​ങ്കു​വ​ച്ച​ത്. വ​ള​രെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഈ ​ലി​പ്പ്ലോ​ക്ക് രം​ഗ​മെ​ന്നും നി​ങ്ങ​ൾ അ​ത് ഒ​രി​ക്ക​ലും മു​റി​ച്ചു​മാ​റ്റ​രു​തെ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ വ​രെ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. ഇ​ത് ലൂ​ക്ക, നി​ഹാ​രി​ക​യു​ടെ ഇ​മോ​ഷ​ണ​ലാ​യ നി​മി​ഷ​മാ​ണെ​ന്നും അ​തി​ൽ ഒ​രു ശ​ത​മാ​നം പോ​ലും ല​സ്റ്റ് ഇ​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി. കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Read More

യാത്ര ക്യാന്‍സല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ട് അനുസരിച്ചില്ല; യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ഇ​ടി​ച്ച് ത​ക​ർ​ത്ത് ഊ​ബ​ർ ഡ്രൈ​വ​ർ

യാ​ത്ര ക്യാ​ൻ​സ​ൽ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​നു​സ​രി​ക്കാ​തി​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്ക് ഇ​ടി​ച്ച് ത​ക​ർ​ത്ത് ഊ​ബ​ർ ഡ്രൈ​വ​ർ. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​വാ​നാ​യി​രു​ന്നു സോ​ഫ്റ്റ് വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യുവാവ് ഊ​ബ​ർ ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ൽ ബു​ക്ക് ചെ​യ്ത സ​മ​യ​ത്ത് കാ​ണി​ച്ച​തി​ലും കൂ​ടു​ത​ൽ തു​ക ഊ​ബ​ർ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ബു​ക്ക് ചെ​യ്ത സ​മ​യ​ത്ത് കാ​ണി​ച്ച​തി​ലും കൂ​ടു​ത​ൽ തു​ക ന​ൽ​കു​വാ​ൻ പ​റ്റി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ യാ​ത്ര ക്യാ​ൻ​സ​ൽ ചെ​യ്യ​ണ​മെ​ന്ന് ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ അ​നു​സ​രി​ച്ചി​ല്ല. ഇ​തോ​ടെ ഡ്രൈ​വ​ർ ബാ​ഗു​ക​ളെ​ല്ലും പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വ​ർ​ത്തി ചെ​യ്ത ഡ്രൈ​വ​റെ പു​റ​ത്താ​ക്കി​യെ​ന്ന് ഊ​ബ​ർ അ​റി​യി​ച്ചു.

Read More

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാൻ…! പുലിമരുകന്‍റെ മൂന്നാം വാർഷിക ദിനത്തിൽ ടോമിച്ചൻ മുളകുപാടം പുറത്തുവിട്ട മറ്റൊരു പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകർ

പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകൻ എത്തിയിട്ട് മൂന്നുവർഷം. ബോക്സോഫീസിൽ വൻ വിജയം നേടി ആദ്യമായി ഒരു മലയാള സിനിമ നൂറുകോടി ക്ലബിലെത്തുന്ന റെക്കോഡ്  ഈ സിനമയ്ക്ക് തന്നെ. സിനിമയുടെ വൻ നേട്ടത്തിന് പിന്നാലെ ആരാധകർ ഒന്നടങ്കം ചോദിച്ച ചോദ്യത്തിന് ഒടുവിൽ മറുപടിയായി. സിനിമയ്ക്ക് രണ്ടാം ഭാഗമെന്ന സൂചനയയില്ലെങ്കിലും ഇതേ കൂട്ടുകെട്ടിൽ മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരു സിനിമ പുറത്തിറങ്ങുമെന്നാണ്  മൂന്നാം വാർഷികത്തിൽ  ടോമിച്ചൻ മുളകുപാടം തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പറയുന്നത്. മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണ്യ. ഫേസ് ബുക്ക് പേജിന്‍റെ പൂർണരൂപം  വായിക്കാം….

Read More

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യാ​ച​ക​ന്‍റെ വീട്ടിൽ ഒന്നരലക്ഷം, സ്ഥി​ര​നി​ക്ഷേ​പം 8.77 ല​ക്ഷം രൂ​പ; വീട് തുറന്ന് നോക്കിയ പോലീസ് ആ കാഴ്ച കണ്ട് അമ്പരന്നു…

മും​ബൈ: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യാ​ച​ക​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ൾ. പ​ല ബാ​ങ്കു​ക​ളി​ലാ​യു​ള്ള സ്ഥി​ര​നി​ക്ഷേ​പം 8.77 ല​ക്ഷം രൂ​പ. തെ​ക്കു​കി​ഴ​ക്ക​ൻ മും​ബൈ​യി​ലെ ഗോ​വ​ണ്ഡി​യി​ലെ ചേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ബി​ർ​ജു ച​ന്ദ്ര ആ​സാ​ദ് (62) എ​ന്ന യാ​ച​ക​നാ​ണ് പോ​ലീ​സു​കാ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്പ​ര​പ്പി​ച്ച​ത്. ചേ​രി​യി​ലെ ജീ​ർ​ണി​ച്ച ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു ബി​ർ​ജു​വി​ന്‍റെ താ​മ​സം. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞു​വ​ന്ന​ത്. മു​റി നി​റ​യെ പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ളും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും കു​പ്പി​ക​ളു​മാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ തേ​ടി ഇ​വി​ടെ​യെ​ത്തി​യ റെ​യി​ൽ​വേ പോ​ലീ​സ് വീ​ടിന​ക​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​ന്പ​ര​ന്ന​ത്. ബ​ക്ക​റ്റി​ലും ചാ​ക്കി​ലു​മാ​യി നി​റ​ച്ചു സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ൾ ക​ണ്ട് പോ​ലീ​സ് അ​ന്പ​ര​ന്നു. മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ട്ടാ​ണ് ഇ​വ പോ​ലീ​സ് സം​ഘം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും വി​വി​ധ ബാ​ങ്കു​ക​ളി​ലെ പാ​സ് ബു​ക്കു​ക​ളും ല​ഭി​ച്ചു. ബാ​ങ്കി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​യി 8.77 ല​ക്ഷം രൂ​പ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബി​ർ​ജു പ​ണം നി​ക്ഷേ​പി​ച്ച…

Read More

സൗഹൃദം വളരെ വിശുദ്ധമായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത് ! പക്ഷെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയ പലരും അത് മുതലെടുക്കാന്‍ ശ്രമിച്ചു; നടി അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍…

മലയാള മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് അര്‍ച്ചന സുശീലന്‍. സ്ഥിരം വില്ലത്തി വേഷങ്ങളും അല്‍പ്പം ജാഡയിട്ടുള്ള പെരുമാറ്റവും സാധാരണക്കാര്‍ക്കിടയില്‍ അര്‍ച്ചനയെക്കുറിച്ച് തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കി. പകുതി മലയാളിയും പകുതി നേപ്പാളിയുമായ താരം ഇപ്പോള്‍ തന്റെ ചില സൗഹൃദങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. സിനിമ സീരിയല്‍ മേഖലയില്‍ തിളങ്ങി നിന്നപ്പോള്‍ തനിക്ക് നല്ലതും മോശവുമായ ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു എന്നും പലതും തനിക്ക് വേദനയായി മാറിയെന്നും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥി കൂടിയായിരുന്ന അര്‍ച്ചന പറയുന്നു. താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് അര്‍ച്ചന പറയുന്നതിങ്ങനെ… ‘ തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ പലപ്പോഴും തിരികെ ലഭിച്ചത് മോശം അനുഭവങ്ങളായിരുന്നു.’ അര്‍ച്ചന പറയുന്നു. വിശ്വാസം ആണല്ലോ…

Read More

ഞങ്ങള്‍ രണ്ടുപേരുടെയും സിനിമാ പ്രവേശം അടുത്തടുത്തായിരുന്നു ! ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും മത്സരമുണ്ട്; മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ മിന്നും താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമയില്‍ എത്തിയതും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്. ഇപ്പോള്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിനു മുമ്പുതന്നെ തങ്ങള്‍ സുഹൃത്തുക്കളാണെന്നും അതു കൊണ്ട് തന്നെയാണ് അമ്പതിലധികം സിനിമകള്‍ ഒന്നിച്ചു ചെയ്യാന്‍ സാധിച്ചതെന്നും മമ്മൂട്ടി പറയുന്നു. മറ്റൊരു കാര്യം കൂടി മമ്മൂട്ടി പറഞ്ഞു. തങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്ന കാര്യമായിരുന്നു അത്. നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും തങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്നും അത് സിനിമയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അല്ലെന്നും മമ്മൂട്ടി പറയുന്നു.

Read More

ഇണയെ തേടിയുള്ള യാത്രയില്‍ കടമാന്‍ എത്തിപ്പെട്ടത് സ്വിമ്മിംഗ് പൂളില്‍ ! ഒടുവില്‍ രക്ഷിക്കാന്‍ പെടാപ്പാട്‌പെട്ട് ഉദ്യോഗസ്ഥര്‍; വീഡിയോ വൈറലാകുന്നു…

സ്വിമ്മിംഗ്പൂളില്‍ കുടുങ്ങിയ കടമാനിനെ (moose) രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീന്തല്‍കുളത്തില്‍ നിന്ന് കടമാന്‍ സ്വയം കരയ്ക്കു കയറാന്‍ ശ്രമിച്ചെങ്കിലും കുളത്തില്‍ പടവുകളില്ലാഞ്ഞതിനാല്‍ ആ ഉദ്യമം വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി ഓക്കു മരം കൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. ഇതിനു ശേഷം ഒരു കയറിന്റെ ഇരുവശവും പിടിച്ച് അതിനെ പടികളിട്ട ഭാഗത്തേയ്ക്ക് അടിപ്പിച്ചു. ഒടുവില്‍ പടികളിലൂടെ കരയ്ക്കു കയറിയ മാന്‍ ഓടിപ്പോവുകയായിരുന്നു. വിഡിയോയ്ക്ക് ഒപ്പമുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതിങ്ങനെ,’ പ്രജനന കാലമായതിനാല്‍ കടമാനുകള്‍ ഇണയെ തേടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു യാത്രയിലാണ് ഈ കടമാന്‍ രാത്രിയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണത്. നിരവധി ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് മാനിനെ രക്ഷപ്പെടുത്തിയത്” എന്തായാലും കരയ്ക്കു കയറിയ ഉടന്‍ മാന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

Read More

”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍ എല്ലാ തീരുമാനങ്ങളും എന്റേതാണ് ! സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും; പത്തുവര്‍ഷത്തിനിടെ ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറയുന്നത്

തെന്നിന്ത്യയിലെ വനിതാ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് നയന്‍താര എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവാനിടയുള്ളൂ. സാധാരണ നടിമാര്‍ അഭിമുഖങ്ങള്‍ നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ നയന്‍താര ഇതില്‍ നിന്നും വിഭിന്നയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. വോഗ് മാഗസിനു വേണ്ടിയായിരുന്നു അത്. വോഗ് ഇന്ത്യ മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് നയന്‍താര. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്. മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും നയന്‍താരയ്‌ക്കൊപ്പം കവര്‍ ഫോട്ടോയിലുണ്ട്. അഭിമുഖത്തില്‍ നയന്‍താര പറയുന്നതിങ്ങനെ…”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,” നയന്‍താര പറഞ്ഞു. ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ നായികാകേന്ദ്രീകൃത സിനിമകള്‍…

Read More