ഒരു രൂപയ്ക്ക് എന്തു വിലയുണ്ട് എന്നു ചോദിക്കുന്നവര്‍ക്ക് നല്ല പൂ പോലുള്ള ഇഡ്ഡലി എന്നായിരിക്കും കമലത്താള്‍ എന്ന മുത്തശ്ശിയുടെ മറുപടി. കഴിഞ്ഞ 30 വര്‍ഷമായി കമലത്താള്‍ 1 രൂപയ്ക്കാണ് ഇഡ്ഡലി വില്‍ക്കുന്നത്. വെറും പത്ത് വര്‍ഷമായതേയുള്ളൂ കമലത്താളിന്റെ ഇഡ്ഡലിക്ക് 1 രൂപ ആക്കിയിട്ട് അതിന് മുന്‍പ് 50 പൈസ മാത്രമായിരുന്നു ഇഡ്ഡലിയുടെ വില. ഇത്ര തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വിട്ടാല്‍ എന്ത് ലാഭം കിട്ടാന്‍ എന്ന് ചോദിച്ചാല്‍ അതിനും കമലത്താളിന് മറുപടിയുണ്ട്. കമലത്താളിന്റെ സ്വദേശമായ വാദിയമ്പാലയത്തിലെ ഭൂരിഭാഗം ആളുകളും സാധാരണക്കാരും തുച്ഛമായ ശബളത്തില്‍ ജോലി ചെയ്യുന്നവരുമാണ്. അവരെ സംബന്ധിച്ച് 15-20 രൂപയ്ക്ക് ഒരു സെറ്റ് ഇഡ്ഡലിയും സാമ്പാറും എന്നത് പറ്റുന്ന കാര്യമല്ല. ലാഭം പ്രതീക്ഷിക്കാതെ തന്റെ നാട്ടുകാര്‍ക്ക് വയറു നിറയെ ആഹാരം കൊടുക്കുക എന്നാണ് കമലാത്താളിന് തൃപ്തി. വില കൂട്ടാന്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് അതിന്…
Read MoreCategory: Today’S Special
അതവര് വീഡിയോയില്‍ പകര്‍ത്തിയില്ലായിരുന്നെങ്കില്‍ ഞാനോ വിജയന് ചേട്ടനോ ജയിലില്‍ പോയേനേ…മകളുടെ മരണത്തെക്കുറിച്ച് മനസുതുറന്ന് കെ.എസ് ചിത്ര…
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മകളുടെ മരണം മലയാളികളെയാകെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 16 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു ചിത്രയ്ക്ക് മകള്‍ പിറന്നത്. ഇപ്പോള്‍ നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും ചിത്ര ആദ്യമായി മനസു തുറക്കുകയാണ്. ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ…’നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു…അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള് പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ് എന്നാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി ദിവസമായിരുന്നു. അതായത് ഭഗവാന് കൃഷ്ണന് കടന്നു പോയ അതേ മുഹൂര്‍ത്തം.അതും ജലസമാധി തന്നെ.നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം…
Read Moreഅടിയന്തര മുന്നറിയിപ്പ്! പി 500 എന്ന് എഴുതിയ പാരസെറ്റമോളില്‍ മച്ചുപോ വൈറസ്; വൈറലാകുന്ന ‘വൈറസ്’ വാര്‍ത്തയുടെ സത്യമെന്ത്?
പി 500 എന്ന് എഴുതിയ പാരസെറ്റമോള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോള്‍ ആണ്, അതില്‍ ‘മച്ചുപോ’ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിലൊന്നായി കണക്കാക്കപ്പെടുന്നു എന്നുമാണ് വിദഗ്ദ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. നിങ്ങളുടെ കോണ്ടാക്റ്റിലുള്ള എല്ലാവരുമായും കുടുംബവുമായും ദയവായി ഈ സന്ദേശം പങ്കിടുക, ഒരു ജീവന് രക്ഷിക്കുക… ഞാന്‍ എന്റെ ഭാഗം ചെയ്തു, ഇപ്പോള്‍ ഇത് നിങ്ങളുടെ അവസരമാണ്… മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് ഓര്‍മ്മിക്കുക എന്നും ഈ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നമ്മളില്‍ പലരുടേയും വാട്സാപ്പ് ഇന്‍ബോക്സില്‍ ഇത്തരമൊരു മെസേജ് വന്നിട്ടുണ്ടാകും. ഈ മെസേജ് കിട്ടുന്നവര്‍ അത് അടുത്തയാളിലേക്ക് എത്തിക്കുന്നതിനു മുന്‍പ് ഒരു ചെറിയ ഗൂഗിള്‍ സര്‍ച്ച് നടത്തിയാല്‍ മതിയാകും സംഗതി ഫേക്ക് ആണെന്ന് മനസിലാക്കാന്‍. അതേസമയം മാച്ചുപോ വൈറസ് എന്നൊരു വൈറസ് ഉണ്ട്. പക്ഷേ…
Read Moreഷോക്കേറ്റിട്ടും “റാണി’ വീട്ടുകാർക്കു രക്ഷകയായി! പൊട്ടിവീണ വൈദ്യുത ലൈനിൽനിന്നു വളർത്തുനായ വീട്ടുകാരെ രക്ഷിച്ചു; സംഭവം നെടുംകുന്നത്ത്
നെടുംകുന്നം: പൊട്ടി വീണ ലൈൻകന്പിയിൽനിന്നു ഷോക്കേൽക്കാതെ കുടുംബത്തിലെ നാലു പേരെ വളർത്തു നായ രക്ഷിച്ചു. നെടുംകുന്നം തൊട്ടിക്കൽ ചെരിവുവീട്ടിൽ മേരിക്കുട്ടി, മകൾ പ്രിയ, കൊച്ചുമക്കളായ ഹൃദ്യ, വേദ എന്നിവരെയാണ് ഇവരുടെ റാണി എന്ന വളർത്തുനായ രക്ഷിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ ശക്തമായ മഴയിലും കാറ്റിലും തേക്കുമരത്തിന്റ ശിഖരം വീണു വൈദ്യുതി ലൈൻ പൊട്ടി റോഡിൽ വീണു കിടക്കുകയായിരുന്നു. തൊട്ടിക്കലിൽ കട നടത്തുന്ന ഇവർ കട അടച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവർക്കു മുൻപിൽ നടന്നിരുന്ന നായ പെട്ടെന്നു ഷോക്കേറ്റു തെറിച്ചു വീണു. എങ്കിലും വീട്ടുകാർക്ക് എന്താണ് സംഭവിച്ചതെന്നു മനസിലായില്ല. തുടർന്ന് നായ കുരയ്ക്കാൻ തുടങ്ങി. വീട്ടുകാർ മുന്നിലേക്കു പോകാൻ നായ സമ്മതിച്ചില്ല. കുര ശക്തമായതോടെ വീട്ടുകാർ മുന്നിലേക്കു ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് വൈദ്യുതി കന്പി പൊട്ടിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം കറുകച്ചാൽ കെഎസ്ഇബി ഓഫീസിൽ അറിയിച്ചു. അധികൃതരെത്തി…
Read Moreഅവിയലും തോരനും പായസവുമെല്ലാം ഇനി ‘എന്തിരന്’ വിളമ്പും, എന്താ വേണ്ടതെന്നു പറഞ്ഞാല്‍ മതി ! കേരളത്തില്‍ റോബോട്ടുകള്‍ ഇത്തവണ ഓണസദ്യ വിളമ്പുമെന്നുറപ്പായി…
തൃശൂർ: ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ ഒട്ടും കൂസാതെ മുന്നേറിയ സിനിമാ കഥാപാത്രം യന്തിരനെ നമ്മുക്കറിയാം. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് അരങ്ങുതകർത്ത യന്തിരൻ എന്ന റോബോട്ട് വില്ലനായുണ്ടാക്കിയ പൊല്ലാപ്പുകളും അത്ഭുതങ്ങളുമെല്ലാം നാം കണ്‍കുളിർക്കെ കണ്ടതുമാണ്. അതു സിനിമ എന്നു പറയാൻ വരട്ടെ…നമ്മുടെ നാട്ടിലും ഈ ഓണക്കാലത്തു യന്തിരനെ കാണാം. വല്യ പൊല്ലാപ്പുകൾക്കില്ലെങ്കിലും ആകാംക്ഷയുടെയും ആശ്ചര്യത്തിന്റെയും ചെറിയ ഓണസദ്യയുമായാണ് നമ്മുടെ യന്തിരന്റെ വരവ്. കേരളത്തിലാദ്യമായി ഓണാഘോഷത്തിനു സദ്യ വിളന്പാനായി റോബോട്ട് എത്തുന്നു. ഷൊർണൂർ റോഡിലെ സുഹർഷ ടവറിലെ നാലാംനിലയിൽ പ്രവർത്തിക്കുന്ന ഇൻകർ റോബോട്ടിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓണാഘോഷ പരിപാടിയിൽ ഇത്തവണ സദ്യ വിളന്പുക അവർതന്നെ വികസിപ്പിച്ചെടുത്ത ഒരു യന്തിരനായിരിക്കും. നാലു യുവാക്കളുടെ സംരംഭമാണ് ഇൻകർ റോബോട്ടിക്സ്. ലോകമെന്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന റോബോട്ടിക്സിന്റെ അനന്തസാധ്യത പൊതുജനത്തെ മനസിലാക്കിക്കൊടുക്കുക എന്നതാണ് ഈ സദ്യ വിളന്പലിലൂടെ അണിയറക്കാർ ലക്ഷ്യമിടുന്നത്. അടുത്തകാലത്തു തൃശൂരിൽ തുടങ്ങിയ ഒരു സൂപ്പർ…
Read Moreആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാന്‍ എറെ നാള് സിനിമയില്‍ നിന്ന് മാറി നിന്നത് ! സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞ് പ്രേംകുമാര്‍
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായ നടനാണ് പ്രേംകുമാര്‍. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ ശേഷം തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നതോടെയാണ് പ്രേംകുമാറിന്റെ പ്രൊഫഷണല്‍ അഭിനയജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാര്‍ പാസ്സായത്. പ്രശസ്ത സംവിധായകന് പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ‘സഖാവ്’ എന്ന സിനിമയില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാല്‍ അത് പ്രദര്‍ശനത്തിനു എത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്ശന് മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടിവി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ഇരുപതു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാര്‍,…
Read Moreആരൊക്കെ കൈവിട്ടാലും നിന്നെ ഞാന്‍ കൈവിടില്ല പ്രിയ സുഹൃത്തേ ! നടന് ആദിത്യനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്…
അനശ്വര നടന് ജയന്റെ സഹോദര പുത്രന് ആദിത്യന് മിനിസ്ക്രീനില്‍ സജീവമായ താരമാണ്. താരവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട. ഈ സാഹചര്യത്തില്‍ ആദിത്യന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന് ആര്യന് നിഷാദ്. ഫേസ്ബുക്കിലൂടെയാണ് ആര്യന് ആദിത്യന് പിന്തുണ പ്രഖ്യാപിച്ചത്. ആര്യന്റെ വാക്കുകള്‍ ഇങ്ങനെ… ആരൊക്കെ അകറ്റി നിര്‍ത്തിയാലും പ്രിയ സുഹൃത്തേ കൂടെ ഞാനുണ്ട്. കൂടാതെ താങ്കളെ സ്നേഹിക്കുന്ന ഒരു പാട് പേര് ഉണ്ട്. ഒപ്പം അനശ്വരനായ ജയന് സാറിന്റെ അദൃശ്യ സാന്നിധ്യവും എന്നും കൂടെ ഉണ്ടാവും. താങ്കള്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. dont worry dear ആദിത്യന്. – ആര്യന് കുറിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടി അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഈ താര ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആദിത്യനെതിരെ കലാലോകത്ത് ഒതുക്കലുകള്‍ നടക്കുന്നതായി ആര്യന് ആരോപിക്കുന്നു.…
Read Moreഒന്നര വയസ്സുകാരി മരിച്ച സംഭവം ! മോഹനന് വൈദ്യരുടെ ആശുപത്രി അടച്ചു പൂട്ടാനൊരുങ്ങി പഞ്ചായത്ത്; നടപടി ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്…
വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ പാരമ്പര്യ വൈദ്യന് മോഹനന്റെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശം. മോഹനന്റെ ആശുപത്രിയില്‍ അശാസ്ത്രീയമായ ചികിത്സാ രീതികള്‍ നടക്കുന്നതായി നേരത്തെ ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നടപടി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പേ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് പഞ്ചായത്തില്‍ നിന്നും നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ആശുപത്രിക്കെതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിഷേന് പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജയും മോഹനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയ്ക്ക് നല്കിയ കത്തിലായിരുന്നു ശൈലജ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹനന്റെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹനന് വൈദ്യര്‍ക്കെതിരേ വ്യാപകമായ പരാതികളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമുയരുന്നത്. എന്നാല്‍ ഇയാളെ അനുകൂലിച്ചും ചിലര്‍ കമന്റിടുന്നുണ്ടെന്നതാണ് വിരോധാഭാസം.
Read Moreയൂട്യൂബ് കൃഷി ! ഓണ്‍ലൈന്‍ കൃഷിയിലൂടെ ഹരിയാനയിലെ കര്ഷകന് ഓരോ മാസവും സ്വന്തമാക്കുന്നത് രണ്ട് ലക്ഷം രൂപ
എന്ത് ബിസിനസിനുമുള്ള ഒരു പ്ലാറ്റ്ഫോമായി ഓണ്‍ലൈന്‍ രംഗം വികസിച്ചു കഴിഞ്ഞു. ഹരിയാനയിലെ കര്‍ഷകനായ ദര്‍ഷന്‍ സിങ്ങിന് ഒരു മാസത്തെ വരുമാനം രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ പാടത്തിറങ്ങിയുള്ള ശാരീരികാധ്വാനത്തിലൂടെയല്ല ദര്‍ഷന്‍ ഈ വരുമാനം ലഭിക്കുന്നത്. പകരം യൂട്യൂബില്‍ നിന്നാണ്. കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ദര്‍ഷന്‍ കുടുംബ സ്വത്തായുള്ള 12 ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയിലുള്ള കൃഷിയാണ് നടത്തുന്നത്. ആദ്യം രണ്ടേക്കറില്‍ ജൈവ കൃഷി നടത്തി തുടര്‍ന്നു മൂന്നു വര്‍ഷം കൊണ്ട് മുഴുവന്‍ ഇടത്തും കൃഷി വ്യാപിപ്പിച്ചു. 2017-ല്‍ ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് അതേ കുറിച്ചുള്ള വിവരങ്ങള്‍ ദര്‍ഷന്‍ ഓണ്‍ലൈനില്‍ തിരഞ്ഞത്. കാലികളുടെ പരിശീലനം, അവയുടെ തീറ്റ, അസുഖം വന്നാലുള്ള ചികിത്സ അങ്ങനെ പല വിഷയങ്ങളും ഓണ്‍ലൈനിലൂടെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയം കൊയ്ത കര്‍ഷകരെ നേരില്‍ കാണുകയായിരുന്നു.…
Read Moreവിശന്നപ്പോള്‍ ബാറില്‍ കയറി പാല് ആവശ്യപ്പെട്ട് മൂന്നു വയസ്സുകാരി ! സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു…
കുട്ടികള്‍ക്ക് വിശന്നു കഴിഞ്ഞാല്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുന്നത് പതിവാണ്. അവരെ സമാധാനിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണുതാനും. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്ഡേഴ്സണ് അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചെറു വിഡീയോയിലെ താരം മിലയാണ്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിലയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല് എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ മിലക്ക് വിശന്നു. പാല് ഇല്ലെന്ന് മനസ്സിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിനടുത്തുള്ള ബാറില്‍ കയറി, ഒരു കുപ്പിയില്‍ പാല് വേണമെന്ന് പറഞ്ഞു. ഇവിടെ പാല് ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല് ആണെങ്കിലും മതിയെന്നായി മില. ബാറില്‍ കയറി പാല് വാങ്ങാന്‍ ഇരുന്ന മകളുടെ വിഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ബാഗില്‍ പാല് ഇല്ലെന്ന് പറഞ്ഞതോടെ പാല്…
Read More