കള്ളന്മാര് പലവിധമുണ്ട്. എന്തെങ്കിലും ഒരു പ്രത്യേക വസ്തു മാത്രം അടിച്ചുമാറ്റുന്ന കള്ളന്മാര് മുതല്‍ വന്‍ മോഷണം നടത്തുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ മാത്രം വീടുകളില്‍ കയറുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കള്ളന്മാരുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 19കാരനായ ഗാവിന് കാര്‍വിനെന്ന കള്ളനാണ് വീട്ടില്‍ കയറി പാചകം ചെയ്യുന്നത്. എന്നാല്‍ ഒടുവില്‍ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ അടുക്കളയില്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. നോക്കിയപ്പോള്‍ അപരിചിതനായ ഒരാള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നു. വീട്ടുകാര്‍ ഭയന്ന് ആരാണെന്ന് ചോദിച്ചു. ‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്ക്കോളാം’ എന്ന് കള്ളന് മറുപടി നല്കി. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ…
Read MoreCategory: Today’S Special
കാലാവസ്ഥാ വ്യതിയാനം മൂലമാണോ മയിലുകള്‍ കാടിറങ്ങുന്നത് ! ഇതേപ്പറ്റി ഗവേഷകര്‍ പറയുന്നത് ഇങ്ങനെ…
കാലാവസ്ഥ മാറുമ്പോഴാണ് മയിലുകള്‍ കാടിറങ്ങുന്നതെന്ന് ഗവേഷകര്‍. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂര്‍ ആര്യങ്കാവിലുമാണ് ചുരങ്ങള്‍ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയില്‍ ഉദ്യാനമായ ചൂലന്നൂര്‍. കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിന്ചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരില്‍ മയില്‍ സങ്കേതം സ്ഥാപിച്ചത്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകള്‍ക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു. പത്തനംതിട്ടയിലെ ഏനാദിമംഗലം പ്രദേശത്ത് മയിലുകള്‍ ഇപ്പോള്‍ വ്യാപകമാണ്.ഏനാദിമംഗലം ആശുപത്രി വളപ്പില്‍ എത്തുന്ന മയിലുകള്‍ രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും…
Read Moreപുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത് സദാചാരഗുണ്ടകള്‍; അഞ്ചുപേര്‍ പിടിയില്‍; സംഭവം ഇങ്ങനെ…
പുഴയോരത്ത് സംസാരിച്ചിരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത സദാചാരഗുണ്ടകള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന് (37), കണ്ടത്തില്‍ അനന്തു(22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര് എം കെ മന്ദിരത്തില്‍ മിഥുന് (26) എന്നിവരാണ് അറസ്സറ്റിലായത്. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ചാണ് ഇവള് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്ത് കണ്ടിയൂര്‍ കടവിലാണ് സംഭവം. ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നതായിരുന്നു ഇവര്‍. കൂടെ ഭാര്യ സഹോദരനും ഉണ്ടായിരുന്നു. വിദേശത്ത് ജോലിയാണ് ശിവപ്രസാദിന്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ് മൂന്ന് പേരും കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന കണ്ണന് എന്ന ആള് ഇവര്‍ കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു.…
Read Moreമുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാല്‍ ബോധം പോകും…
മുകേഷ് അംബാനിയുടെ ജീവിതം എത്രമാത്രം ആഢംബരപൂര്ണമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ? മുകേഷ് അംബാനി സഞ്ചരിക്കുന്ന വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ് അവരുടെ ശമ്പളം. ഏകദേശം രണ്ട് ലക്ഷം രൂപയാണ് അംബാനി തന്റെ ഡ്രൈവര്‍മാര്‍ക്ക് ഒരു മാസത്തെ ശമ്പളമായി നല്‍കുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ ഡ്രൈവറാകുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. മുകേഷ് അംബാനിക്ക് നൂറുകണക്കിന് കാറുകളുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് അംബാനിക്ക് ആവശ്യമായ ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നത്. മുകേഷ് അംബാനിയുടെ കാര്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വവും സ്വകാര്യ കമ്പനിക്കാണ്.കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഓടിക്കുന്നതിലെ അനുഭവം, വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ അനുഭവം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഭാഷാ വൈദഗ്ദ്ധ്യം, കാര്‍ ഡ്രൈവിംഗ് അനുഭവം, കാര്‍ റിപ്പയര്‍ പരിജ്ഞാനം എന്നിവയില്‍ അഭിമുഖങ്ങള്‍ നടത്തും. അതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു നിശ്ചിത…
Read More18-ാം വയസ്സില്‍ നാവികസേനയില്‍ ജോലിയ്ക്കു കയറുമ്പോള്‍ പുരുഷന് ! ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായപ്പോള് ജോലി തെറിച്ചു;മതിയായ യോഗ്യതയോടെ പരീക്ഷയെഴുതിയാല്‍ എല്‍ഡി ക്ലര്‍ക്ക് ആയി നിയമിക്കാമെന്ന് സൈന്യം…
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിന്റെ പേരില്‍ പിരിച്ചുവിട്ടയാളെ വീണ്ടും ജോലിക്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേന. പുരുഷനായിരിക്കെ ജോലിക്കെടുക്കുകയും പിന്നീട് സ്ത്രീയായപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സാബി ഗിരി എന്നയാളെയാണ് സൈന്യം വീണ്ടും ജോലിക്കെടുക്കാന്‍ സമ്മതിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും പുറത്താക്കിയതിന് എതിരേ സാബി നിയമപോരാട്ടം നടത്തിയതിനു ശേഷമായിരുന്നു സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. നടത്തുന്ന നിയമപോരാട്ടത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. മതിയായ യോഗ്യതയോടെ പരീക്ഷ എഴുതിക്കയറിയാല്‍ എല്‍ഡി ക്ളാര്‍ക്ക് ജോലിക്ക് എടുക്കുന്നതില്‍ തടസ്സമില്ലെന്ന് നാവികസേനയുടെ മറുപടി. പെണ്ണായി മാറിയതിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പാണ് സാബിഗിരിയെ നാവികസേന പുറത്താക്കിയത്. വിശാഖപട്ടണത്ത് ഈസ്റ്റേണ്‍ നേവല്‍ കമാന്റില്‍ മറൈന്‍ എഞ്ചിനീയറായി ജോലിക്ക് കയറിയ സെബി പിന്നീട് അഡ്മിനിസ്ട്രേറ്റീവ് വിംഗിലേക്ക് മാറിയിരുന്നു. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയോടെ പുറത്താക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരേ സാബി നിയമപോരാട്ടം നടത്തുകയാണ്. സെബിക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും മറ്റും തീര്‍ത്തു നല്കുമെന്നു നാവികസേന പറഞ്ഞു. ആണായി…
Read More“12’ലെ പാട്ടച്ചന്മാർ! യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷങ്ങള്‍; ഇവർ ഇറങ്ങിയിരിക്കുന്നത് വെറുതെ ഓളമിടാനല്ല, നന്മയുടെ ഉയിർപാട്ടാകാൻ
പള്ളീലച്ചന്മാരുടെ പാട്ടു കേൾക്കാൻ അങ്ങു പള്ളീൽ പോയാ മതി എന്നിനി പറയണ്ട. കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിലെ ക്ലിക്കിൽ കേൾക്കാം അച്ചന്മാരുടെ അടിപൊളി സംഗീതം. ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തിന് ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷങ്ങളാണ്. ഭക്തിഗാനങ്ങൾ മാത്രം പാടി മടങ്ങുന്ന അച്ചന്മാരെയല്ല, നന്മയുടെ ഈണവും ഉൗർജവും സമ്മാനിക്കുന്ന സംഗീതവഴികളിലെല്ലാം ഈ കൊച്ചച്ചന്മാരുടെ പാട്ടുസംഘത്തെ കണ്ടുമുട്ടും. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള വൈദികരുടെ പാട്ടുസംഘമാണു സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്. ഏറെ കേട്ട പാട്ടുകളുടെ വേറിട്ട ആവിഷ്കാരവും പുത്തൻപാട്ടുകളുടെ ഹൃദയത്തിൽ തൊടുന്ന ഈണങ്ങളും ദി 12 ബാൻഡിലേക്ക് ആസ്വാദകരെ ആകർഷിക്കുന്നു. അക്കാപ്പെല്ലാ ഫ്യൂഷനും പ്രളയത്തിന്റെ അതിജീവന സംഗീതമായൊരുക്കിയ ഉയിർപാട്ടും ഇന്നു സോഷ്യൽ മീഡിയ ഏറ്റുപാടുകയാണ്. ആരംഭം അക്കാപ്പെല്ലയിൽ ഉപകരണ സംഗീതമില്ലാതെ കണ്ഠനാദങ്ങളുടെ അകന്പടിയിൽ ഗാനങ്ങൾ ആലപിക്കുന്ന ഇറ്റാലിയൻ ഗാനശാഖ…
Read Moreപ്രായത്തെ തോൽപ്പിക്കുന്നസൗന്ദര്യം! 68-ാം പിറന്നാൾ ആഘോഷിക്കുന്ന അഭിനയകുലപതിക്ക് പിറന്നാൾ ആശംസയുമായി സിനിമലോകം; വീടിന് മുൻപിൽ തടിച്ചു കൂടി ആരാധകര്‍
പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവുമായി മലയാള സിനിമ അടക്കിവാഴുന്ന അഭിനയകുലപതി മമ്മൂക്കയ്ക്ക് പിറന്നാൾ. 68-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് മകൻ ദുൽഖർ സൽമാൻ, നടന്മാരായ മോഹൻലാൽ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി മുൻനിര നടന്മാർ പിറന്നാൾ ആശംസനേർന്നിരുന്നു. പുലർച്ച 12ന് രമേഷ് പിഷാരടിയും ആരാധകരും മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിലെത്തി പിറന്നാൾ ആശംസകൾ നൽകി. വീടിന് മുൻപിൽ തടിച്ചു കൂടിയ ആരാധകരെ മമ്മൂട്ടി അഭിവാദ്യം ചെയ്തിരുന്നു. 1951 സെപ്റ്റംബർ ഏഴിന് വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്താണ് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ ജനനം. സെന്റ് ആർബർട്ട് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. 1971ൽ സത്യൻ, പ്രേംനസീർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ കൂടിയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നാല്…
Read Moreഇവള് വെറും റാണിയല്ല… നാലുപേരുടെ ജീവിതം തിരികെ തന്ന മഹാറാണി; വളര്‍ത്തുനായ രക്ഷിച്ചത് കുടുംബത്തിലെ നാലുപേരുടെ ജീവന്
ഈ നിമിഷം ജീവിച്ചിരിക്കുന്നതിന് മേരിക്കുട്ടിയും കുടുംബവും മാസം മുന്‍പ് വീട്ടില്‍ വന്നു കയറിയ റാണിയെന്ന നായയ്ക്കു നന്ദി പറയുകയാണ്. അവള് ഇല്ലായിരുന്നെങ്കില്‍ ഇവര്‍ ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നെടുംകുന്നം തൊട്ടിക്കല്‍ ചെരുവില്‍ മേരിക്കുട്ടിയും മകള്‍ പ്രിയയും പേരക്കുട്ടികളായ ഹൃദ്യ, വേദ എന്നിവരുമാണ് വളര്‍ത്തുനായ കാരണം വൈദ്യുതഘാതമേല്ക്കാതെ രക്ഷപ്പെട്ടത്. കനത്ത മഴയിലും കാറ്റിലും തേക്ക് ഒടിഞ്ഞു വീണ് വൈദ്യുത ലൈന്‍ പൊട്ടി റോഡില്‍ വീണതറിയാതെയാണ്, തൊട്ടിക്കലെ കടയടച്ച് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്പില് നടന്ന നായ വൈദ്യുതഘാതമേറ്റ് തെറിച്ചുവീണു. എന്നാല്‍ ഇതൊന്നുമറിയാതെ ഇവര്‍ മുമ്പിലേക്ക് നീങ്ങിയപ്പോള്‍ നായ കുരച്ചു കൊണ്ട ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ടോര്‍ച്ചടിച്ച് പരിശോധിച്ചപ്പോഴാണ് ലൈന്‍ പൊട്ടിയത് കണ്ടത്. കറുകച്ചാലിലെ കെഎസ്ഇബിയില്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തു. വൈദ്യുതഘാതമേറ്റതിനു പിന്നാലെ ഓടിപ്പോയ നായയെ കാണാത്ത വിഷമത്തിലായിരുന്നു വീട്ടുകാര്‍. ഒടുവില്‍ ഇന്നലെ…
Read More74-ാം വയസ്സിലെ കൃത്രിമ ഗര്‍ഭധാരണം ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ഡോക്ടര്‍മാര്‍ ! മങ്കയമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ ഇങ്ങനെ…
കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇരട്ടപ്രസവത്തിലൂടെ ആന്ധ്രാസ്വദേശിനിയായ മങ്കയമ്മ ഗിന്നസ് ബുക്കിലും ഇടം നേടി. എന്നാല്‍ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികില്‍സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോക്ടര്‍ ജയദീപ് മല്‍ഹോത്ര ആരോപിച്ചത്. 42 വയസുവരെയാണ് ഒരു സ്ത്രീയില്‍ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആര്‍ത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഗര്‍ഭധാരണ സമയത്തും കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയില്‍…
Read Moreമാറ്റത്തിന്റെ മണിമുഴക്കം ! മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക വിവാഹിതയായി; വരന് സോഫ്റ്റ്വെയര് എഞ്ചിനീയര്‍…
മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജമല്ലിക തൃശൂരില്‍ വിവാഹിതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു വിവാഹം. തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വിജയരാജമല്ലികയെ വിവാഹം കഴിച്ചത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു പ്രണയ സാഫല്യം. പാരാലീഗല്‍ വോളന്ഡിയറും ഫ്രീലാന്‍സ് സോഫ്റ്റ്വെയര് എന്‍ജിനീയറുമാണ് ജാഷിം. തൃശൂര്‍ മുതുവറ സ്വദേശിനിയാണ് വിജയരാജമല്ലിക. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കണം. മനുഷ്യരാണെന്ന സത്യം തിരിച്ചറിയണം. എല്ലാ സുഹൃത്തുക്കളോടും ഇരുവരും നന്ദിപറഞ്ഞു.മല്ലികയുടെ കവിതാസമാഹാരം മദ്രാസ് സര്‍വകലാശാലയില്‍ എം.എ മലയാളം പാഠ്യവിഷയമാണ്. ഈ പുസ്തകത്തിലെ രണ്ടു കവിതകള്‍ എം.ജി, കാലടി ശങ്കാരാചാര്യ സര്‍വകലാശാലകളില്‍ പഠനവിഷയമാണ്.
Read More