ജെൻസികളുടെ വാക്കുകളാണ് ബെസ്റ്റിയും പൂക്കിയും എല്ലാം. ഇപ്പോഴിതാ കൂട്ടുകാർ തമ്മിൽ ബെസ്റ്റിയെ ചൊല്ലി തര്‍ക്കമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തർക്കം ഒടുവില്‍ സിനിമ സ്റ്റൈലിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കൊച്ചിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിയുണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമായിരുന്നു തമ്മിലടി. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. അടിയുണ്ടാക്കിയ വിദ്യാര്‍ഥികളെ രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
Read MoreCategory: Today’S Special
ചില്ലറക്കാരിയല്ല കേട്ടോ, ഇവൾ പുലിയാണ്: ആധാറും റേഷൻ കാർഡുമുള്ള ബംഗ്ലാദേശി മോഡൽ; ഇന്ത്യക്കാരി ചമഞ്ഞ് കോൽക്കത്തയിൽ തങ്ങിയ 28-കാരിക്ക് സംഭവിച്ചത്…
കോല്‍ക്കത്ത: വ്യാജരേഖകള്‍ നിര്‍മിച്ച് ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന് ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കോല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023ലാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കോല്‍ക്കത്തയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാനും മറ്റും വ്യാജമായി നിര്‍മിച്ച തിരച്ചറിയില്‍രേഖകളാണ് പ്രതി വീട്ടുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇതരമതക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിനാല്‍ കുടുംബവുമായി പിണങ്ങിയെന്നും അതിനാല്‍ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ്…
Read Moreവിമാനം പറക്കാൻ തയാറായപ്പോൾ പേടിച്ചു വിറച്ചു: ഇറക്കി വിടണമെന്ന് അപേക്ഷിച്ചു; കേൾക്കാതായപ്പോൾ അടുത്തിരുന്നവനെ തല്ലി; സഹികെട്ട് യുവാവിനെ ഇറക്കി വിട്ടു
വിമാനത്തിൽ യാത്രക്കാരനെ മർദിച്ച സഹയാത്രകിനെ ഇറക്കിവിട്ടു. മുംബൈ – കോൽക്കത്ത ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയാറെടുക്കവെ പരിഭ്രാന്തനായ യുവാവ് വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തന്റെ സമീപത്തിരുന്ന യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read Moreഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച: ജോർജ്കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമെന്ന് ജീത്തു ജോസഫ്; വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമെന്ന് സോഷ്യൽ മീഡിയ
ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച. മലയാളികൾ അത്ര വേഗമൊന്നും മറന്ന് പോകാത്ത ദിവസമാണ് ഇന്ന്. ഈ ഒരു ദിവസത്തിന് ഇത്രമേൽ പ്രാധാന്യമുണ്ടെന്ന് ജീത്തു ജോസഫ് എഴുതി വച്ചതിനു പുറമേ നമ്മുടെയൊക്കെ മനസിൽ ആ ചിത്രം പതിപ്പിച്ചു വയ്ക്കുക കൂടിയുണ്ടായി എന്ന് പറയാം. ജോർജ് കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമാണ് ഇന്ന്. ഡിസംബർ 19, 2013-ലാണ് ദൃശ്യം റിലീസ് ചെയ്തത്. സിനിമ ഇറങ്ങി 12 വർഷങ്ങൾക്ക് ശേഷവും കേവലം ഒരു സിനിമയിലെ ഈ ഒരു ദിവസം ഇന്നും ചർച്ചയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എല്ലാ ഓഗസ്റ്റ് 2 ഉം ആളുകൾ ചർച്ചയാക്കി. എന്നാൽ ഇക്കുറി ഓഗസ്റ്റ് 2 ശനിയാഴ്ച ആയത് വീണ്ടും സൈബറിടങ്ങൾ ഏറ്റെടുക്കുകയാണ്. ഇന്ന് വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമാണെന്ന് സോഷ്യൽ മീഡിയ വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. ഡേറ്റ് വീണ്ടും ചർച്ച ആയതോടെ…
Read Moreഹായ് ഗയ്സ്… സൂക്ഷിക്കണേ: സോഷ്യല്‍ മീഡിയയിലെ സ്വന്തം ഫോട്ടോ പണി തന്നേക്കാം
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവർ ഇനിയങ്ങോട്ട് കരുതിയിരിക്കണമെന്ന ജാഗ്രതാനിർദേശവുമായി സൈബർ പോലീസ്. നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്കുതന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെതന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. ‘അന്യർക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനുമുമ്പും ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിനുമുന്പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളിലാണെന്ന കാര്യം ഓര്മയിലിരിക്കട്ടെ എന്നാണ് സൈബർ പോലീസിന്റെ മുന്നറിയിപ്പിലുള്ളത്. ഇതു ശ്രദ്ധിക്കാം നിങ്ങളുടെ ദിനചര്യകള്‍ പങ്കുവയ്ക്കാതിരിക്കുക പ്രതിദിന റൂട്ടുകള്‍, വ്യായാമകേന്ദ്രങ്ങളിലെ സമയങ്ങള്‍, സ്കൂളിലേക്കോ ജോലിക്കോ പോകുന്നതും വരുന്നതുമായ വഴി തുടങ്ങിയ വിവരങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്നത് അപകടമാണ്. സോളോ ട്രാവലുകള്‍ ലൈവായി ഷെയര്‍…
Read Moreഒരു മര്യാദയൊക്കെ വേണ്ടേടേയ്… 40-കാരന് വധു 13-കാരി: വിവാഹം നടത്തിക്കൊടുക്കാൻ മുൻ പന്തിയിൽ ഭാര്യ; കേസെടുത്ത് പോലീസ്
ഹൈദരാബാദ്: 40വയസുകാരന് 13-കാരിയെ വിവാഹം കഴിപ്പിച്ച് നല്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തെലങ്കാനയിലാണ് സംഭവം. വിവാഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചര്‍ച്ചയായി. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്പില് നില്ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും ഇവരുടെ സമീപത്ത് നില്ക്കുന്നതും കാണാം. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തി. അതോടെ സംഭവത്തിൽ പോലീസിന് കേസെടുക്കേണ്ടി വന്നു. വരനായ 40കാരന്, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന് ഇടനിലക്കാരന് 40-കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഎല്ലാവരും കണ്ടുപഠിക്കട്ടെ… അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന് വർഷങ്ങളായി തന്റെ പെന്ഷൻ അശരണരായ അഗതികള്‍ക്ക് നല്കുന്നു
നെടുങ്കണ്ടം: അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന് തനിക്ക് കിട്ടുന്ന സഹായങ്ങളും പെന്‍ഷനും അശരണരായ അഗതികള്‍ക്ക് നല്കി മാതൃകയാകുന്നു. 54 വര്‍ഷമായി ബാലഗ്രാമം കരിമ്പോലില്‍ സോമന് കിടപ്പിലാണ്. 20 -ാം വയസില്‍ കോട്ടയം കലഞ്ഞൂരില്‍ കൂപ്പിലെ ജോലിക്കിടെ മരത്തില്‍നിന്ന് വീണതിനെത്തുടര്‍ന്ന് സോമന്റെ അരയ്ക്ക് താഴേക്ക് തളര്‍ന്നുപോകുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ 10 ദിവസത്തെ ആയുസ് മാത്രമായിരുന്നു അന്ന് സോമന് പറഞ്ഞത്. പിന്നീട് മനഃസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അരയ്ക്കു താഴെ തളര്‍ന്നിട്ടും കൈകള്‍ കുത്തി സ്വന്തമായുള്ള ആലയില്‍ പണിയെടുത്താണ് വര്‍ഷങ്ങളോളം ജീവിതം കരുപ്പിടിപ്പിച്ചത്. അവിവാഹിതനായ സോമന് പ്രായമായതോടെ പെങ്ങളുടെ മകന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം. 74 -ാമത്തെ വയസിലും ശാരീരിക അവശതകള്‍ മാറ്റിവച്ച് സ്വന്തം കാര്യങ്ങള്‍ ഇദ്ദേഹം സ്വയമേ ചെയ്യുന്നുണ്ട്. വീട്ടുചെലവുകളും മരുന്നുകളും സഹോദരിയുടെ മകന് നൽകുന്നതിനാൽ തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍കൊണ്ട് സോമന് മറ്റുള്ളവരെ…
Read Moreമിന്നൽ വഴി… മുണ്ടക്കയം-വാഗമൺ റോഡ് 17 കോടിക്ക് ടെൻഡർ
ഈരാറ്റുപേട്ട: നാഷണൽ ഹൈവേ 183ൽ മുണ്ടക്കയത്തുനിന്നു തുടങ്ങി കൂട്ടിക്കൽ- ഏന്തയാർ-ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാനപാത ഏഴു കിലോമീറ്റർ കൂടി പുതിയ റോഡ് നിർമിച്ച് വാഗമണിൽ എത്തിക്കും. പുതിയ മുണ്ടക്കയം – വാഗമൺ റോഡ് യാഥാർഥ്യമാക്കാൻ 17 കോടി രൂപ അനുവദിച്ചു. നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലേക്ക് എത്താനുള്ള ഏറ്റവും സൗകര്യപ്രദവും മികച്ചതുമായ പാതയായി മാറും. നാഷണൽ ഹൈവേയിൽനിന്നു നേരിട്ടു വാഗമണിലേക്ക് എത്താൻ കഴിയുന്നതും ഈ റോഡ് വഴിയാകും. എരുമേലി വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വിമാനമാർഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽനിന്ന് 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണിൽ എത്താം. മനംകവരും കാഴ്ചകൾ വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ,…
Read Moreവറുതിക്കാലം കഴിഞ്ഞു.. ഇനി കടലമ്മ കനിയണം: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ചു
ഇന്നലെ അര്‍ധരാത്രിമുതല്‍ മല്‍സ്യതൊഴിലാളികള്‍ പ്രതീക്ഷയുടെ ആഴക്കടലിലേക്ക് വീണ്ടും ഇറങ്ങിത്തുടങ്ങി. മാറി വരുന്ന കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും വെല്ലുവിളി ഉയര്‍ത്തുമ്പോഴും പ്രതീക്ഷ ഇവര്‍ക്ക് വാനോളമാണ്. 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം 31ന് അർധരാത്രിയാണ് അവസാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്ന തിരക്കിലായിരുന്നു ഇന്നലെ മത്സ്യത്തൊഴിലാളികൾ. യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4,200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. എല്ലാ ബോട്ടുകളും ഒരുമിച്ച് നിർത്തിയിട്ട് സാധനങ്ങൾ കയറ്റാൻ ഹാർബറിൽ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കഴിഞ്ഞ സീസൺ മോശമായതിനാൽ ഇന്ധനം നിറയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത ഒട്ടേറെ ബോട്ടുകാരുണ്ട്. ഇവർ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്.…
Read Moreവിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19-ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്. ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും. ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. 1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ. 1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890…
Read More