മോളേ ഹാപ്പി അല്ലേ…​യു​വ​തി​യു​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ത്തി

കാ​യം​കു​ളം: യു​വ​തി​യു​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ത്തി ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കാ​യം​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി​നി​യാ​യ ശി​വ​ഗം​ഗ​യു​ടെ ഇ​രു​പ​തി​നാ​യി​രം രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ശി​വ​ഗം​ഗ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ എ​രു​വ ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ റോ​ഡി​ൽനി​ന്നും മൊ​ബൈ​ൽ ഫോ​ൺ കി​ട്ടി​യ എ​രു​വ സ്വ​ദേ​ശി​യി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത് ശി​വ​ഗം​ഗ​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം സിഐ അ​രു​ൺ ഷാ​യോ​ടൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കു​മാ​ർ, റെ​ജി​ൻ എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ച്ച​ത്.

Read More

സുനിതാ വി​ല്യം​സി​ന്‍റെ കു​ടും​ബ​വേ​രു​ക​ൾ ചെ​ന്നെ​ത്തു​ന്ന​ത് ജു​ലാ​സ​നി​ൽ

മാ​ർ​ച്ച് 18ന് ​അ​ർ​ധ​രാ​ത്രി​യാ​യി​ട്ടും ഗു​ജ​റാ​ത്തി​ലെ ജു​ലാ​സ​ൻ എ​ന്ന ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​രും ഉ​റ​ങ്ങി​യി​ല്ല. അ​വ​രു​ടെ പ്രി​യ​മ​ക​ൾ ഭൂ​മി​യി​ൽ സു​ര​ക്ഷി​ത​യാ​യി തി​രി​ച്ചെ​ത്തു​ന്ന​തു​വ​രെ എ​ങ്ങി​നെ ഉ​റ​ങ്ങും എ​ന്നാ​ണ​വ​രു​ടെ ചോ​ദ്യം. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്നു ത​ങ്ങ​ളു​ടെ പ്രി​യ​പു​ത്രി സു​നി​ത വി​ല്യം​സി​നെ​യും കൂ​ട്ട​രേ​യും വ​ഹി​ച്ചു​കൊ​ണ്ട് മാ​ർ​ച്ച് 18ന് ​ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു​ള്ള യാ​ത്ര ആ​രം​ഭി​ച്ച പേ​ട​ക​ത്തി​ന്‍റെ യാ​ത്ര വി​ജ​യ​പ്ര​ദ​മാ​കും വ​രെ പ്രാ​ർ​ഥ​ന​ക​ളോ​ടെ ക​ഴി​യാ​നാ​യി​രു​ന്നു ജു​ലാ​സ​ൻ എ​ന്ന ഗ്രാ​മ​ത്തി​ലു​ള്ള എ​ല്ലാ​വ​രു​ടേ​യും തീ​രു​മാ​നം. ടി​വി​യി​ലെ ചാ​ന​ലു​ക​ൾ മാ​റ്റി​മാ​റ്റി അ​വ​ർ നാ​സ​യു​ടെ അ​പ്ഡേ​റ്റു​ക​ൾ ക​ണ്ടു​കൊ​ണ്ടേ​യി​രു​ന്നു. സ​മ​യം അ​ർ​ധ​രാ​ത്രി പി​ന്നി​ട്ട് മാ​ർ​ച്ച് 19 ആ​യ​പ്പോ​ഴേ​ക്കും ജു​ലാ​സ​നി​ലു​ള്ള​വ​രു​ടേ​യും നെ​ഞ്ചി​ടി​പ്പ് കൂ​ടി​ക്കൊ​ണ്ടി​രു​ന്നു. പ്രാ​ർ​ഥ​ന​ക​ൾ പ​ല​താ​യി ഈ​ശ്വ​ര സ​ന്നി​ധി​ക​ളി​ൽ അ​ർ​പി​ക്ക​പ്പെ​ട്ടു. അ​ങ്ങി​നെ മാ​ർ​ച്ച് 19ന് ​സു​നി​ത വി​ല്യം​സ് ഒ​ന്പ​തു മാ​സ​ത്തി​നു ശേ​ഷം ഭൂ​മി​യെ വീ​ണ്ടും തൊ​ട്ട​പ്പോ​ൾ, സു​നി​ത​യു​ടെ ചി​രി ടി​വി ചാ​ന​ലു​ക​ളി​ൽ ക​ണ്ട​പ്പോ​ൾ ജു​ലാ​സ​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കോ​രി​ത്ത​രി​ച്ചു, ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ പു​ല​ർ​കാ​ല​ത്ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ പൂ​ത്തി​രി ക​ത്തി​ച്ചു. ലോ​കം മു​ഴു​വ​ൻ…

Read More

ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് ത​ട​യാ​ൻ കൃ​ത്രി​മ​മ​ഴ​യ്ക്ക് സ​ർ​ക്കാ​ർ

പു​ക​മ​ഞ്ഞ് ത​ട​യാ​ൻ കൃ​ത്രി​മ മ​ഴ പ​രീ​ക്ഷ​ണ​ത്തി​ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ. ഡ​ൽ​ഹി-​എ​ൻ‌​സി‌​ആ​ർ മേ​ഖ​ല​യി​ലെ മ​ലി​നീ​ക​ര​ണ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൃ​ത്രി​മ മ​ഴ​യ്ക്കു​ള്ള നീ​ക്കം. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മെ​ച്ച​പ്പെ​ട്ട വാ​യു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​തി​ന​കം​ത​ന്നെ ആ​രം​ഭി​ച്ചെ​ന്നും പ​രി​സ്ഥി​തി മ​ന്ത്രി മ​ഞ്ജീ​ന്ദ​ർ സിം​ഗ് സി​ർ​സ ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. കൃ​ത്രി​മ മ​ഴ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ മ​നു​ഷ്യ​നും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ദോ​ഷ​ക​ര​മാ​യി ഭ​വി​ക്കു​മോ എ​ന്ന​തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൊ​ടും ശൈ​ത്യ​കാ​ല​ത്ത് ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ വാ​യു ഗു​ണ​നി​ല​വാ​രം ഗ​ണ്യ​മാ​യി വ​ഷ​ളാ​യി​രു​ന്നു. വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) പ​ല​പ്പോ​ഴും 450 ക​ട​ന്നി​രു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​ണി​ത്. 26 വ​ർ​ഷ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ൽ അ​ധി​കാ​ര​മേ​റ്റ ബി​ജെ​പി സ​ർ​ക്കാ​ർ മ​ലി​നീ​ക​ര​ണം നേ​രി​ടാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 31ന് ​ശേ​ഷം ത​ല​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ…

Read More

ഒ​രു വെ​ള്ള​മ​ടി ക​ഥ… സ​ദ്യയ്​ക്കി​ടെ കു​ടി​വെ​ള്ള​ത്തെ​ച്ചൊ​ല്ലി കൂ​ട്ട​യ​ടി; വി​വാ​ഹം മു​ട​ങ്ങി

ഒ​രു വി​വാ​ഹം മു​ട​ങ്ങാ​ൻ നി​സാ​ര​കാ​ര​ണം മ​തി. ക​ർ​ണാ​ട​ക​യി​ലെ ഹി​രി​യൂ​ർ ന​ഗ​ര​ത്തി​ൽ വി​വാ​ഹം മു​ട​ക്കി​യ​താ​ക​ട്ടെ കു​ടി​വെ​ള്ളം! ക​ഴി​ഞ്ഞ 15നാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹ​ത്തി​നു​മു​ൻ​പു​ള്ള സ​ത്കാ​ര​ത്തി​നി​ടെ കു​ടി​വെ​ള്ളം ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു വി​വാ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ദാ​വ​ണ​ഗെ​രെ ജി​ല്ല​യി​ലെ ജ​ഗ​ലൂ​രി​ൽ​നി​ന്നു​ള്ള മ​നോ​ജ്കു​മാ​റി​ന്‍റെ​യും തു​മ​ക്കൂ​രു ജി​ല്ല​യി​ലെ ഷി​റ താ​ലൂ​ക്കി​ലെ ചി​ര​ത​ഹ​ള്ളി​യി​ൽ​നി​ന്നു​ള്ള അ​നി​ത​യു​ടെ​യും വി​വാ​ഹ​ത്തി​നു​മു​ൻ​പു​ള്ള വി​വാ​ഹ​സ​ത്‌​കാ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്പോ​ഴാ​ണു കു​ടി​വെ​ള്ള​പ്ര​ശ്നം ക​ല്യാ​ണം മു​ട​ക്കി​യാ​യ​ത്. കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ കു​ടി​വെ​ള്ളം ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച വ​ഴ​ക്ക് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും തു​ട​ർ​ന്നു. ഒ​ട്ടേ​റെ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ വി​വാ​ഹം​ത​ന്നെ വേ​ണ്ടെ​ന്നു വ​ച്ച് ഇ​രു​കൂ​ട്ട​രും അ​ടി​ച്ചു​പി​രി​ഞ്ഞു

Read More

ചൂ​ടു​ള്ള പാ​നീ​യം ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ​വീ​ണ് ഡെ​ലി​വ​റി ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പൊ​ള്ള​ൽ: 415 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

കാ​ലി​ഫോ​ർ​ണി​യ: ചൂ​ടു​ള്ള പാ​നീ​യം ദേ​ഹ​ത്തു വീ​ണു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഡെ​ലി​വ​റി ഡ്രൈ​വ​ർ​ക്ക് 50 മി​ല്യ​ൺ ഡോ​ള​ർ (415 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു ബ​ഹു​രാ​ഷ്ട്ര കോ​ഫി​ഹൗ​സ് ശൃം​ഖ​ല​യാ​യ സ്റ്റാ​ർ​ബ​ക്സി​നോ​ടു കാ​ലി​ഫോ​ർ​ണി​യ സു​പ്പീ​രി​യ​ർ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ്റ്റാ​ർ​ബ​ക്സി​ന്‍റെ ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഔ​ട്ട്ല​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ മൈ​ക്ക​ൽ ഗാ​ർ​ഷ്യ​യ്ക്കാ​ണ് ഓ​ർ​ഡ​ർ എ​ടു​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ​ത്. ചൂ​ടു​ള്ള പാ​നീ​യ​വു​മാ​യി പോ​കു​ന്പോ​ൾ ജീ​വ​ന​ക്കാ​ര​ന്‍റെ മ​ടി​യി​ലേ​ക്കു വീ​ഴു​ക​യും ജ​ന​നേ​ന്ദ്രി​യ​ത്തി​ന് ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ജ​ന​നേ​ന്ദ്രി​യ​ത്തി​ന്‍റെ നാ​ഡീ​ക്ഷ​ത​ത്തി​നും ഇ​ത് കാ​ര​ണ​മാ​യി. ഇ​തേ​തു​ട​ർ​ന്നു 2020ൽ ​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് ഇ​പ്പോ​ൾ വി​ധി വ​ന്ന​ത്. ജീ​വ​ന​ക്കാ​ര​ന്‍റെ അ​നു​ദി​ന​ജീ​വി​ത​ത്തെ​യും ശാ​രീ​രി​ക​ക്ഷ​മ​ത​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ പ​രി​ക്കേ​റ്റി​ട്ടും അ​ദ്ദേ​ഹ​ത്തെ വേ​ണ്ട​രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ സ്റ്റാ​ർ​ബ​ക്സ് ക​ന്പ​നി അ​ധി​കൃ​ത​ർ അ​ശ്ര​ദ്ധ കാ​ണി​ച്ചു​വെ​ന്നും അ​ത് അ​യാ​ളു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​ന​ക്കാ​ര​ൻ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ശാ​രീ​രി​ക വേ​ദ​ന, മാ​ന​സി​ക​ക്ലേ​ശം, അ​പ​മാ​നം, വൈ​കാ​രി​ക ക്ലേ​ശ​ങ്ങ​ൾ എ​ന്നി​വ…

Read More

സു​നി​ത​യു​ടെ കു​ടും​ബ​വേ​രു​ക​ൾ ഇ​ന്ത്യ​യി​ൽ, ഗു​ജ​റാ​ത്തി​ൽ ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തു​കാ​ര​നാ​യ ന്യൂ​റോ സ​യ​ന്‍റി​സ്റ്റ് ദീ​പ​ക് പാ​ണ്ഡ്യ​യു​ടെ​യും സ്ലൊ​വേ​നി​യ​ൻ വം​ശ​ജ​യാ​യ ബോ​ണി​യു​ടെ​യും മ​ക​ളാ​യി 1965ൽ ​ഒ​ഹാ​യോ​യി​ലെ യൂ​ക്ലി​ഡി​ലാ​ണ് സു​നി​ത​യു​ടെ ജ​ന​നം. നേ​വി പൈ​ല​റ്റാ​യ സു​നി​ത പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഭ​ർ​ത്താ​വ് മൈ​ക്കി​ൾ ജെ. ​വി​ല്യം​സി​നൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്കു മ​ക്ക​ളി​ല്ല. 1998ൽ ​നാ​സ​യി​ൽ ചേ​ർ​ന്ന സു​നി​ത നാ​ലു ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. സു​നി​ത വി​ല്യം​സി​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നെ​ന്നും രാ​ജ്യം പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രി മോ​ദി ഇ​ന്ന​ലെ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ പ്ര​ശ​സ്ത​യാ​യ മ​ക​ളു​ടെ മ​ട​ങ്ങി​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1972, 2007, 2013 വ​ർ​ഷ​ങ്ങ​ളി​ൽ സു​നി​ത ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. സു​നി​ത വി​ല്യം​സും സം​ഘ​വും തി​രി​ച്ചെ​ത്തി​യ​തി​ൽ സു​നി​ത​യു​ടെ അ​ച്ഛ​ന്‍റെ ജ​ന്മ​നാ​ടാ​യ ഗു​ജ​റാ​ത്തി​ലെ ജു​ലാ​സ​ൻ ഗ്രാ​മ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. നി​ര​വ​ധി പേ​രാ​ണ് സു​നി​ത​യു​ടെ മ​ട​ങ്ങി വ​ര​വ് പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ച​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും നാ​ട്ടു​കാ​ർ വി​ത​ര​ണം ചെ​യ്തു.

Read More

ആ​റ് സ്ലീ​പ്പിം​ഗ് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ ര​ണ്ട് കു​ളി​മു​റി​ക​ള്‍ ഒ​രു ജിം 360 ​ഡി​ഗ്രി വ്യൂ ​ബേ വി​ന്‍​ഡോ ആ​റ് കി​ട​പ്പു​മു​റി​കൾ… അറിയാം ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലെ പ്രത്യേകത

അ​ന്പ​ത്തൊ​ന്പ​തു​കാ​രി​യാ​യ സു​നി​ത വി​ല്യം​സി​ന്‍റെ​യും 62കാ​ര​നാ​യ ബു​ച്ച് വി​ൽ​മോ​റി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലെ (ഐ‌​എ​സ്‌​എ​സ്) ജീ​വി​തം നി​ർ​ണാ​യ​ക​ദൗ​ത്യ​ങ്ങ​ളും അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. 286 ദി​വ​സം നീ​ണ്ട ഇ​വി​ട​ത്തെ താ​മ​സ​ത്തി​നി​ടെ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ന്‍റെ പ​രി​പാ​ല​ന​ത്തി​ൽ ഇ​രു​വ​രും നി​ർ​ണാ​യ​ക പ​ങ്കാ​ണു വ​ഹി​ച്ച​ത്. ഒ​ന്നി​ല​ധി​കം ബ​ഹി​രാ​കാ​ശ ന​ട​ത്ത​ങ്ങ​ളി​ൽ ഇ​വ​ർ ഏ​ർ​പ്പെ​ട്ടു. മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ലെ ബ​ഹി​രാ​കാ​ശ കൃ​ഷി, ശാ​രീ​രി​ക ആ​രോ​ഗ്യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 150ലേ​റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലി​രു​ന്ന് ഭൂ​മി​യു​മാ​യി അ​വ​ർ നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വ​രും വോ​ട്ട് ചെ​യ്തു. ദീ​പാ​വ​ലി, ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ സു​നി​ത വി​ല്യം​സ് ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ചു. സീ​റോ ഗ്രാ​വി​റ്റി​യി​ൽ ക്രി​സ്മ​സ് അ​ത്താ​ഴം ക​ഴി​ച്ചു. 2024ലെ ​പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് പ്ര​ത്യേ​ക സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചു. ത​ന്‍റെ പേ​രി​ലു​ള്ള സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സു​നി​ത വി​ല്യം​സ് സം​വ​ദി​ക്കു​ക​യും ശാ​സ്ത്ര​വും ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ​വും പി​ന്തു​ട​രാ​ൻ യു​വ​മ​ന​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. കു​ടും​ബ​വു​മാ​യും…

Read More

മൈ​ക്രോ​പ്ലാ​സ്റ്റി​ക് സ​സ്യ​ങ്ങ​ളു​ടെ അ​ന്ത​ക​ൻ..!​ആ​ഗോ​ള ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു പ​ഠ​നം

ന്യൂ​യോ​ർ​ക്ക്: പ​രി​സ്ഥി​തി​യി​ലേ​ക്കു ത​ള്ള​പ്പെ​ടു​ന്ന വ​ലി​യ അ​ള​വി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നു വി​ഘ​ടി​ക്ക​പ്പെ​ടു​ന്ന മൈ​ക്രോ​പ്ലാ​സ്റ്റി​ക് ആ​ഗോ​ള ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു പ​ഠ​നം. സ​സ്യ​ങ്ങ​ളു​ടെ പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ശേ​ഷി​യെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് ത​ക​രാ​റി​ലാ​ക്കും. ചോ​ളം, അ​രി, ഗോ​ത​മ്പ് തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ള​ക​ളെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വ്യാ​പ​ക മ​ലി​നീ​ക​ര​ണം നാ​ലു ശ​ത​മാ​നം മു​ത​ൽ 14 ശ​ത​മാ​നം വ​രെ കാ​ർ​ഷി​കോ​ത്പാ​ദ​നം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി വി​ദ​ഗ്ധ​ർ ക​ണ​ക്കാ​ക്കു​ന്നു.എ​വ​റ​സ്റ്റ് കൊ​ടു​മു​ടി മു​ത​ൽ ആ​ഴ​മേ​റി​യ സ​മു​ദ്ര​ങ്ങ​ൾ വ​രെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് ക​ണി​ക​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. സ​സ്യ​ങ്ങ​ളെ പ​ല ത​ര​ത്തി​ൽ മൈ​ക്രോ​പ്ലാ​സ്റ്റി​ക് ന​ശി​പ്പി​ക്കു​മെ​ന്ന് ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന ക​ണി​ക​ക​ൾ ഇ​ല​ക​ളി​ൽ സൂ​ര്യ​പ്ര​കാ​ശം എ​ത്തു​ന്ന​ത് ത​ട​യു​ക​യും മ​ണ്ണി​നെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യും. മൈ​ക്രോ​പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഫ​ല​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​യേ​ക്കാം. 2022 ൽ 700 ​ദ​ശ​ല​ക്ഷം ആ​ളു​ക​ളെ ബാ​ധി​ച്ച പ്ര​തി​സ​ന്ധി, 2040 ആ​കു​മ്പോ​ഴേ​ക്കും 400 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ​ക്കൂ​ടി പ​ട്ടി​ണി​യി​ലേ​ക്കു ത​ള്ളി​വി​ടു​മെ​ന്ന് ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ക​ണ്ടെ​ത്ത​ലു​ക​ൾ…

Read More

കാ​ൻ​സ​റാ​ണെ​ന്ന് പ​റ​ഞ്ഞു കാ​മു​ക​നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 28 ല​ക്ഷം: ഒ​ടു​വി​ൽ പി​ടി​ക്ക​പ്പെ​ട്ട​തി​ങ്ങ​നെ

ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നു വേ​ണ്ടി മ​റ്റു​ള്ള​വ​രെ പ​റ്റി​ച്ച് ജീ​വി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് തോ​ന്നി​യാ​ൽ അ​ടു​ത്ത ന​മ്പ​റു​മാ​യി അ​വ​ർ സ്ഥ​ലം വി​ടും. കാ​ൻ​സ​റാ​ണെ​ന്ന് പ​റ​ഞ്ഞ് കാ​മു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​റ​ഞ്ഞ് പ​റ്റി​ച്ച ലോ​റ മ​ക്ഫെ​ർ​സ​ൺ എ​ന്ന 35 -കാ​രി​യു​ടെ ക​ഥ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കാ​മു​ക​നാ​യ ജോ​ൺ ലി​യോ​നാ​ർ​ഡി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ആ​ണ് ലോ​റ പ​റ്റി​ച്ച് സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​ളു​ടെ ചി​കി​ത്സ​ക​ൾ​ക്കാ​യി അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ഏ​ക​ദേ​ശം 28 ല​ക്ഷം രൂ​പ ആ​ണ് ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ അ​ൾ​ട്രാ ഇ​വ​ന്‍റ്സ് വ​ഴി ചാ​രി​റ്റി​ക്ക് വേ​ണ്ടി 39 മി​ല്യ​ൺ പൗ​ണ്ട് ആ​ണ് ജോ​ൺ ലി​യോ​നാ​ർ​ഡ് ശേ​ഖ​രി​ച്ച​ത്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന് റോ​യ​ൽ ഡെ​ർ​ബി ആ​ശു​പ​ത്രി​യി​ൽ കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​യാ​കു​ക​യാ​ണെ​ന്നാ​ണ് ലോ​റ ജോ​ണി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​ത്. ഓ​സ്ട്രി​യ​യി​ലെ മെ​യ്ർ ക്ലി​നി​ക്കി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ജോ​ണി​ൽ നി​ന്ന് പി​ന്നെ​യും പ​ണം നേ​ടി​യെ​ടു​ത്തു. പ​ക്ഷേ…

Read More

ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ലേ​ക്ക് പ്ര​ശ​സ്തി​യോ​ടെ മ​ട​ക്കം

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ബ​ഹി​രാ​കാ​ശ​ത്തു ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മ​റും ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. സു​നി​ത​യെ​യും വി​ൽ​മ​റി​നെ​യും തി​രി​കെ ഭൂ​മി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള നാ​സ​യു​ടെ​യും സ്പേ​സ് എ​ക്സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ഡ്രാ​ഗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്തി​രു​ന്നു. ഏ​ഴു ദി​വ​സ​ത്തെ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ​എ​സ്എ​സ്) എ​ത്തി​യ സു​നി​ത​യ്ക്കും വി​ൽ​മോ​റി​നും പേ​ട​ക​ത്തി​ന്‍റെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് 287 ദി​വ​സം നി​ല​യ​ത്തി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു.  ബോ​യിം​ഗ്-​നാ​സ സ്റ്റാ​ർ​ലൈ​ന​റി​ലാ​യി​രു​ന്നു സു​നി​ത​യു​ടെ​യും വി​ൽ​മോ​റി​ന്‍റെ​യും യാ​ത്ര. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്തം ന​ൽ​കു​ക​യെ​ന്ന യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബോ​യിം​ഗും ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ സ്പേ​ക്സ് എ​ക്സും നാ​സ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. വി​ശ്വ​സ്ത ക​ന്പ​നി​യാ​യ ബോ​യിം​ഗി​ൽ നാ​സ കൂ​ടു​ത​ൽ പ​ണം മു​ട​ക്കി​യെ​ങ്കി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ സ്പേ​സ് എ​ക്സി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം.  2024 ജൂ​ണ്‍ അ​ഞ്ചി​ന് ബോ​യിം​ഗ് സ്റ്റാ​ർ​ലൈ​നി​ൽ സു​നി​ത​യും വി​ൽ​മോ​റും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. എ​ന്നാ​ൽ,…

Read More