ഒ​രേ സ​മ​യം മ​ര​ചി​ല്ല​യി​ൽ നി​ന്ന് ഡ​സ​ൻ ക​ണ​ക്കി​ന് പ​ക്ഷി​ക​ൾ ച​ത്ത് വീ​ഴു​ന്നു: ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ക്ഷി​ക​ളു​ടെ കൂ​ട്ട​മ​ര​ണം; പ​ക്ഷാ​ഘാ​ത​മെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് വി​ദ​ഗ്ദ​ര്‍

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ കൊ​റ​ല്ല ഇ​ന​ത്തി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് പ​ക്ഷി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ന്യൂ​കാ​സി​ൽ, കാ​രിം​ഗ്ട​ൺ, ഹാ​മി​ൽ​ട്ട​ൺ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ക്ഷി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഈ ​അ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ന്ന​ത്. പ​ക്ഷി വി​ഷ​ബാ​ധ​യേ​റ്റ​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്ന് സം​ശ​യം. ഒ​രേ സ​മ​യം മ​ര​ചി​ല്ല​യി​ൽ നി​ന്ന് ഡ​സ​ൻ ക​ണ​ക്കി​ന് പ​ക്ഷി​ക​ളാ​ണ് ച​ത്ത് താ​ഴേ​ക്ക് പ​തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​ഴെ വീ​ണ പ​ക്ഷി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച അ​വ​സ്ഥ​യി​ലും പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലു​മാ​യി​രു​ന്നു. അ​തീ​വ ദുഃ​ഖ​ക​രം എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ല​ന്നാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യു​ടെ റെ​ഗു​ലേ​റ്റ​റി ഓ​പ്പ​റേ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജേ​സ​ൺ പ​റ​ഞ്ഞു.

Read More

മീ​റ​റ്റ് കൊ​ല​ക്കേ​സ്: കൊ​ല​യ്ക്കു​ശേ​ഷം ഹോ​ളി ആ​ഘോ​ഷം; പ്ര​തി​ക​ളാ​യ യു​വ​തി​യും കാ​മു​ക​നും ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്

മീ​റ​റ്റ്: മു​ൻ മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ സൗ​ര​ഭ് ര​ജ്പു​ത്തി​നെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി വെ​ട്ടി​ക്കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി വീ​പ്പ​യി​ല​ട​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ഭാ​ര്യ മു​സ്‌​കാ​ൻ റ​സ്തോ​ഗി​യും കാ​മു​ക​ൻ സാ​ഹി​ൽ ശു​ക്ല​യും കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ​യും ഹോ​ളി ആ​ഘോ​ഷി​ച്ച​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കൊ​ല​ന​ട​ത്തി പ​തി​നൊ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ണാ​ലി​യി​ലെ​ത്തു​ന്ന​ത്. അ​വി​ടെ ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. മു​സ്‌​കാ​നും സാ​ഹി​ലും വ​ർ​ണ​പ്പൊ​ടി​ക​ൾ വി​ത​റി​യ മു​ഖ​വു​മാ​യി കാ​മ​റ​യി​ലേ​ക്കു നോ​ക്കി പു​ഞ്ചി​രി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഗീ​തം കേ​ൾ​ക്കാം, മ​റ്റ് ആ​ളു​ക​ളെ​യും കാ​ണാ​ൻ ക​ഴി​യും. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഇ​രു​വ​രും ഷിം​ല​യും മ​ണാ​ലി​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഹി​മാ​ച​ൽ പ്ര​ദേ​ശ് യാ​ത്ര​യി​ൽ മു​സ്കാ​ൻ സാ​ഹി​ലി​ന് കേ​ക്ക് കൊ​ടു​ക്കു​ന്ന​തും “ജ​ന്മ​ദി​നാ​ശം​സ​ക​ൾ’ നേ​രു​ന്ന​തും ചും​ബി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. യാ​ത്ര​യി​ൽ​നി​ന്നു​ള്ള ചി​ല ഫോ​ട്ടോ​ക​ളി​ൽ മു​സ്‌​ക​ൻ മ​ഞ്ഞി​ൽ ന​ട​ക്കു​ന്ന​തും കാ​ണാം. മു​സ്‌​കാ​നും സാ​ഹി​ലും യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന്…

Read More

വ​ര​ൻ വ​ധു​വി​നെ എ​ടു​ത്തു​യ​ർ​ത്തി പോ​സ് ചെ​യ്തു: ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ക​ള​ർ ബോം​ബ്’ പൊ​ട്ടി​ത്തെ​റി​ച്ചു; ന​വ​വ​ധു​വി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ഗു​രു​ത​ര പ​രി​ക്ക്

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ “ക​ള​ർ ബോ​ബ്’ പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ധു​വി​നു പ​രി​ക്കേ​റ്റ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. കാ​ന​ഡ​യി​ൽ താ​മ​സ​മാ​ക്കി​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ വി​ക്കി​യു​ടെ​യും പി​യ​യു​ടെ​യും ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ര​ന്‍ വ​ധു​വി​നെ എ​ടു​ത്തു​യ​ര്‍​ത്തി​യ സ​മ​യ​ത്താ​ണു ക​ള​ര്‍ ബോം​ബ് പൊ​ട്ടി​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു നി​റ​ങ്ങ​ൾ വി​ത​റ​ണ്ടേ ക​ള​ര്‍ ബോം​ബ് ന​വ​ദ​മ്പ​തി​ക​ളു​ടെ നേ​രെ പാ​ഞ്ഞ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ബോം​ബ് ത​ട്ടി​ത്തെ​റി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തെ​റ്റാ​യ രീ​തി​യി​ൽ ബോം​ബ് സ്ഥാ​പി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. വ​ധു​വി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു സാ​ര​മാ​യ പ​രി​ക്കേ​റ്റു. ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു ചി​ല​ർ​ക്കും പ​രി​ക്കു​ണ്ട്.  

Read More

എ​ന്താ സാ​ർ ഭാ​വ​ങ്ങ​ൾ ഒ​ന്നും ഇ​ഷ്ട​പ്പെ​ട്ടി​ല്ലാ​ന്നു​ണ്ടോ… റീ​ൽ​സി​നാ​യി ‘കൊ​ല​പാ​ത​കം’: ര​ണ്ടു പേ​രെ പോ​ലീ​സ് പൊ​ക്കി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​കാ​നും വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും ആ​ളു​ക​ൾ നി​ര​വ​ധി വേ​ഷ​ങ്ങ​ൾ കെ​ട്ടി​യാ​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം, ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സി​ൽ പു​തു​മ പ​രീ​ക്ഷി​ച്ച ര​ണ്ടു​പേ​രെ ഒ​ടു​വി​ൽ പോ​ലീ​സ് പൊ​ക്കി. ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി ഹം​നാ​ബാ​ദ് റിം​ഗ് റോ​ഡി​ൽ കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​താ​യി അ​ഭി​ന​യി​ച്ച് അ​ത് ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്ത​ത്. സാ​യ്ബ​ന്ന, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​രം​ഗം ചി​ത്രീ​ക​രി​ക്കാ​ൻ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​വും ചു​വ​ന്ന ദ്രാ​വ​ക​വും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചു. സ​ച്ചി​ൻ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​ത്തു​കി​ട​ക്കു​മ്പോ​ള്‍, മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ന​ടി​ച്ച്‌ സാ​യ്ബ​ന്ന സ​ച്ചി​ന്‍റെ ദേ​ഹ​ത്തു​ക​യ​റി ഇ​രു​ന്നു. ഇ​തു ക​ണ്ട നാ​ട്ടു​കാ​ർ സം​ഭ​വം അ​ഭി​ന​യ​മാ​ണെ​ന്ന​റി​യാ​തെ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും കൈ​യോ​ടെ പൊ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Read More

ചൂടത്തൊരാശ്വാസം… ആ​ല്‍​ക്ക​ഹോ​ള്‍ ഇ​ത​ര പാ​നീ​യ​ങ്ങ​ള്‍ ലോ​ക്കോ പൈ​ല​റ്റു​മാ​ര്‍​ക്ക് ക​ഴി​ക്കാം

ന്യൂ​ഡ​ല്‍​ഹി: ലോ​ക്കോ പൈ​ല​റ്റു​മാ​ര്‍​ക്ക് ആ​ല്‍​ക്ക​ഹോ​ള്‍ ഇ​ത​ര പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​തി​ല്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലെ​ന്ന് കേ​ന്ദ്ര​റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. രാ​ജ്യ​സ​ഭ​യി​ല്‍ എ​ഴു​തി ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​വ​ര്‍ ജോ​ലി​ക്കെ​ത്തും​മു​ന്‍​പോ ജോ​ലി​സ​മ​യ​ത്തോ സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍, പ​ഴ​ങ്ങ​ള്‍, ക​ഫ് സി​റ​പ്പ്, ക​രി​ക്കി​ന്‍​വെ​ള്ളം എ​ന്നി​വ ക​ഴി​ക്ക​രു​തെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ ഏ​തെ​ങ്കി​ലും സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ല്‍ ഈ ​ചൂ​ടു​കാ​ല​ത്ത് അ​വ​രോ​ട് കാ​ണി​ക്കു​ന്ന അ​ധാ​ര്‍​മി​ക​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യ പ്ര​വ​ർ​ത്തി​യാ​ണി​തെ​ന്നും ചോ​ദ്യ​മു​ന്ന​യി​ച്ച​വ​ർ പ​റ​ഞ്ഞു. ക​രി​ക്കി​ന്‍​വെ​ള്ളം, ഹോ​മി​യോ മ​രു​ന്നു​ക​ള്‍, ചി​ല​ത​രം വാ​ഴ​പ്പ​ഴ​ങ്ങ​ള്‍, ചു​മ മ​രു​ന്നു​ക​ളി​ല്‍​പ്പെ​ട്ട സി​റ​പ്പു​ക​ള്‍, ല​ഘു​പാ​നീ​യ​ങ്ങ​ള്‍, മൗ​ത്ത് വാ​ഷ് എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നേ​ര​ത്തെ ദ​ക്ഷി​ണ റെ​യി​ല്‍​വേ ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

Read More

“നാ​യ​യെ ഓ​ർ​ത്ത് ഭ​ക്ഷ​ണം​പോ​ലും ഇ​റ​ങ്ങു​ന്നി​ല്ല’; മു​ത്ത​ശ്ശി​യെ ക​ടി​ച്ചു​കൊ​ന്ന നാ​യ​യെ തി​രി​കെ വേ​ണ​മെ​ന്നു കൊ​ച്ചു​മ​ക​ൻ

മു​ത്ത​ശ്ശി​യെ ക​ടി​ച്ചു​കീ​റി​ക്കൊ​ന്ന നാ​യ​യെ തി​രി​കെ വേ​ണ​മെ​ന്നു കൊ​ച്ചു​മ​ക​ൻ. 90 വ​യ​സു​ള്ള മു​ത്ത​ശ്ശി നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ​യെ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൻ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നെ സ​മീ​പി​ച്ച​ത്. നാ​യ​യെ കൊ​ണ്ടു​പോ​യ​ശേ​ഷം വീ​ട്ടി​ലാ​ർ​ക്കും ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലാ​ണു സം​ഭ​വം.ഹോ​ളി ദി​ന​ത്തി​ൽ കാ​ൺ​പു​രി​ലെ വി​കാ​സ് ന​ഗ​റി​ൽ വ​ച്ചാ​ണ് മോ​ഹി​നി ത്രി​വേ​ദി എ​ന്ന സ്ത്രീ ​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ മോ​ഹി​നി​യെ നാ​യ ആ​ക്ര​മി​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. റി​ട്ട. കേ​ണ​ൽ കൂ​ടി​യാ​യ മ​ക​ൻ സ​ഞ്ജീ​വ് ത്രി​വേ​ദി, കൊ​ച്ചു​മ​ക​ൻ ധീ​രു പ്ര​ശാ​ന്ത് ത്രി​വേ​ദി, മ​രു​മ​ക​ൾ കി​ര​ൺ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ പെ​റ്റ് ആ​യി​രു​ന്നു സ്ത്രീ​യെ കൊ​ന്ന നാ​യ. വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ നാ​യ​യെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി​രു​ന്നു. നാ​യ​യെ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ച്ചു​മ​ക​ൻ ധീ​രു പ്ര​ശാ​ന്ത്…

Read More

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് പു​തു​പ്പാ​ടി​യി​ൽ പെ​ണ്ണി​ല്ല! ബ​ന്ധ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി ഒ​റ്റ​പ്പെ​ടു​ത്തും; മ​യ​ക്കു​മ​രു​ന്നി​നെ പൂ​ട്ടാ​ന്‍ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ വി​വാ​ഹം ന​ട​ക്കാ​ന്‍ കോഴിക്കോട് ജില്ലയിൽ പു​തു​പ്പാ​ടി​യി​ലെ മ​ഹ​ല്ല് ക​മ്മി​റ്റി​കൾ ക്കു കീഴിൽ ഇ​നി ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​വ​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി ഒ​റ്റ​പ്പെ​ടു​ത്തും. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് വി​വാ​ഹം അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ്വ​ഭാ​വ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി​ല്ല. താ​മ​ര​ശേ​രി മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടും ഉ​പ​ഭോ​ഗ​വും അ​തു​മൂ​ല​മു​ള്ള ക്രൂ​ര​കൃ​ത്യ​ങ്ങ​ളും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് പു​തു​പ്പാ​ടി​യി​ലെ വി​വി​ധ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍ നീ​ങ്ങി​യി​രി​ക്കു​ന്ന​ത്. മു​സ്‌​ലിം മ​ത​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട മ​ഹ​ല്ലു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ സം​യു​ക്ത​മാ​യി ഒ​ടു​ങ്ങാ​ക്കാ​ട് മ​സ്ജി​ദ് ഹാ​ളി​ല്‍ യോ​ഗം ചേ​ര്‍​ന്നാ​ണ് ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്. ല​ഹ​രിവ​സ്തു ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി അ​റി​യു​ന്ന​വ​ര്‍​ക്ക് മ​ഹ​ല്ലു​ക​ളി​ല്‍നി​ന്നു വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി മ​റ്റു മ​ഹ​ല്ലു​ക​ളി​ലേ​ക്ക് സ്വ​ഭാ​വ​ശു​ദ്ധി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി​ല്ല. ആൺ-പെ​ണ്‍​ സൗ​ഹൃ​ദ​ങ്ങ​ള്‍ അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്താ​തി​രി​ക്കാ​ന്‍ ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്തും. ര​ക്ഷി​താ​ക്ക​ള്‍​ക്കും ബോ​ധ​വ​ല്‍​കര​ണം ന​ല്‍​കും. ഫ​ല​പ്ര​ദ​മാ​യ പാ​ര​ന്‍റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ല്‍ മ​ഹ​ല്ല് ത​ല​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. സ​മൂ​ഹ​ത്തെ വെ​ല്ലു…

Read More

ക​ണ്ടാ​ൽ ഭീ​ക​ര​ൻ, വി​ല 50 കോ​ടി! കാ​ട്ടു​ചെ​ന്നാ​യ​യെ​പോ​ലു​ള്ള നാ​യ​യെ സ്വ​ന്ത​മാ​ക്കി ബം​ഗ​ളൂ​രു സ്വ​ദേ​ശി

വി​ല​യു​ടെ കാ​ര്യ​ത്തി​ൽ വാ​ർ​ത്താ​താ​രം ആ​യി​രി​ക്കു​ക​യാ​ണു ബം​ഗ​ളൂ​രു സ്വ​ദേ​ശി സ്വ​ന്ത​മാ​ക്കി​യ ഒ​രു നാ​യ. വി​ല 50 കോ​ടി രൂ​പ! കാ​ട്ടു​ചെ​ന്നാ​യ​യോ​ട് വ​ള​രെ സാ​മ്യ​മു​ള്ള ഈ ​വോ​ൾ​ഫ്ഡോ​ഗി​ന് കാ​ഴ്ച​യി​ൽ ഭീ​മാ​കാ​ര രൂ​പ​മാ​ണ്. കൊ​ക്കേ​ഷ്യ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളു​ടെ​യും ചെ​ന്നാ​യ്ക്ക​ളു​ടെ​യും സ​ങ്ക​ര​യി​ന​മാ​ണ് ഈ ​നാ​യ. പേ​ര് “കാ​ഡ​ബോം​സ് ഒ​കാ​മി’. ഇ​ന്ത്യ​ൻ ഡോ​ഗ് ബ്രീ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​സ്. സ​തീ​ഷ് ആ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ​തെ​ന്നു ക​ണ​ക്കാ​ക്കു​ന്ന നാ​യ​യു​ടെ ഉ​ട​മ. അ​മേ​രി​ക്ക​യി​ലാ​ണ് ഇ​തി​ന്‍റെ ജ​ന​നം. എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള നാ​യ​യെ ഫെ​ബ്രു​വ​രി​യി​ലാ​ണ് വാ​ങ്ങി​യ​ത്. 75 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ണ്ട്. ഉ​യ​രം 30 ഇ​ഞ്ച്. ദി​വ​സം മൂ​ന്നു കി​ലോ പ​ച്ച​യി​റ​ച്ചി ക​ഴി​ക്കും. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ഈ ​ഇ​നം നാ​യ്ക്ക​ൾ ഇ​തി​നു​മു​ൻ​പ് ലോ​ക​ത്ത് വി​റ്റു​പോ​യി​ട്ടി​ല്ലെ​ന്നു സ​തീ​ഷ് അ​വ​കാ​ശ​പ്പെ​ടു​ന്നു. 150ലേ​റെ വ്യ​ത്യ​സ്ത ഇ​നം നാ​യ്ക്ക​ൾ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഷോ​ക​ളി​ൽ ഇ​വ​യെ പ്ര​ദ​ർ​ശി​പ്പി​ക്ക​ലാ​ണു സ​തീ​ഷി​ന്‍റെ ഹോ​ബി​യും…

Read More

ഉ​ത്ത​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​ത് കി​ട്ടി​യ​തു​മി​ല്ല ക​ക്ഷ​ത്തി​ലി​രു​ന്ന​ത് പോ​വു​കേം ചെ​യ്തു: പു​തി​യ ക​ന്പ​നി​യി​ൽ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ച യു​വ​തി​ക്ക് സം​ഭ​വി​ച്ച​ത്…

ജോ​ലി സം​ബ​ന്ധ​മാ​യ ധാ​രാ​ളം പ്ര​ശ്ന​ങ്ങ​ളാ​ണ് യു​വാ​ക്ക​ൾ നേ​രി​ടു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ഠി​ച്ചി​ട്ടും തു​ശ്ച​മാ​യ രൂ​പ ശ​ന്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ധാ​രാ​ളം ആ​ളു​ക​ളാ​ണ് ന​മു​ക്ക് ചു​റ്റി​ലു​മു​ള്ള​ത്. പ​ല​രും കോ​ൺ​ട്രാ​ക്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​കും ക​ന്പ​നി​ക​ളി​ൽ നി​യോ​ഗി​ക്കു​ന്ന​ത് പോ​ലും. റെ​ഡ്ഡി​റ്റി​ൽ ജോ​ലി സം​ബ​ന​അ​ധ​മാ​യ ധാ​രാ​ളം പോ​സ്റ്റു​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു പോ​സ്റ്റ് ആ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഒ​ന്നു മാ​റ​ണ​മെ​ന്ന് ക​രു​തി​യ ഒ​രു യു​വ​തി പു​തി​യ ക​ന്പ​നി​യി​ൽ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ചു. പ​രീ​ക്ഷ​യും ഇ​ന്‍റ​ർ​വ്യൂ​വും എ​ല്ലാം പാ​സാ​യി ജോ​യി​നിം​ഗ് ഡേ​റ്റും കി​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ക സം​ഭ​വം യു​വ​തി​യെ തേ​ടി​യെ​ത്തി​യ​ത്. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ രാ​ജി​ക്ക​ത്ത് കൊ​ടു​ത്ത​പ്പോ​ഴാ​ണ് അ​വി​ടെ നോ​ട്ടീ​സ് പി​രീ​ഡ് തി​ക​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​വി​ടു​ത്തെ നോ​ട്ടീ​സ് പി​രീ​ഡ് തി​ക​യ്ക്കു​ന്പോ​ഴേ​ക്കും പു​തി​യ ക​ന്പ​നി​യി​ൽ ജോ​യി​ൻ ചെ​യ്യാ​നു​ള്ള സ​മ​യ​വും വൈ​കും. ഉ​ള്ള ജോ​ലി​യും പോ​യി പു​തി​യ​തൊ​ട്ട് കി​ട്ടു​ക​യും ഇ​ല്ല…

Read More

മോളേ ഹാപ്പി അല്ലേ…​യു​വ​തി​യു​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ത്തി

കാ​യം​കു​ളം: യു​വ​തി​യു​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ത്തി ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കാ​യം​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി​നി​യാ​യ ശി​വ​ഗം​ഗ​യു​ടെ ഇ​രു​പ​തി​നാ​യി​രം രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ശി​വ​ഗം​ഗ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ എ​രു​വ ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ റോ​ഡി​ൽനി​ന്നും മൊ​ബൈ​ൽ ഫോ​ൺ കി​ട്ടി​യ എ​രു​വ സ്വ​ദേ​ശി​യി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത് ശി​വ​ഗം​ഗ​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം സിഐ അ​രു​ൺ ഷാ​യോ​ടൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കു​മാ​ർ, റെ​ജി​ൻ എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ച്ച​ത്.

Read More