റെ​യി​ൽ​വേ പാ​ള​ത്തി​ൽ അഞ്ച് സിം​ഹ​ങ്ങ​ൾ; ട്രെ​യി​ൻ നി​ർ​ത്തി ര​ക്ഷി​ച്ച് ലോ​ക്കോ പൈ​ല​റ്റ്

ഗു​ഡ്സ് ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ അ​ഞ്ചു സിം​ഹ​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ലാ​ണു സം​ഭ​വം. റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ൽ​ക്കു​ന്ന അ​ഞ്ച് സിം​ഹ​ങ്ങ​ളെ ക​ണ്ട​യു​ട​ൻ എ​ഞ്ചി​ൻ ഡ്രൈ​വ​ർ എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഗി​ർ വ​ന​ത്തി​ലെ പി​പാ​വാ​വ്-​റ​ജു​ല സെ​ക്ഷ​നി​ൽ പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​ശ്ചി​മ റെ​യി​ൽ​വേ​യു​ടെ ഭാ​വ്‌​ന​ഗ​ർ ഡി​വി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലോ​ക്കോ പൈ​ല​റ്റ് ഭൂ​പേ​ന്ദ്ര മീ​ണ​യാ​ണ് ഗു​ഡ്‌​സ് ട്രെ​യി​ൻ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. സിം​ഹ​ങ്ങ​ളു​ടെ​യും മ​റ്റും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​വി​ടെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന വ​നം​വ​കു​പ്പ് ട്രാ​ക്ക​ർ​മാ​ർ, സിം​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ട്രാ​ക്കി​ലു​ണ്ടെ​ന്ന് ഭൂ​പേ​ന്ദ്ര മീ​ണ​യെ അ​റി​യി​ച്ചു. വി​വ​രം മ​ന​സി​ലാ​ക്കി ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി. ഈ ​സ​മ​യം സിം​ഹ​ങ്ങ​ൾ പാ​ള​ത്തി​ൽ​നി​ന്നു മാ​റി​പ്പോ​യി. ട്ര​യി​ൻ യാ​ത്ര തു​ട​രു​ക​യും ചെ​യ്തു.

Read More

ഗ്രാ​മ​ത്തെ ക്ഷേ​ത്ര​മാ​യി ക​ണ​ക്കാ​ക്കു​ന്നു: മ​ണ്ണി​ൽ ന​ഗ്ന​പാ​ദ​രാ​യി ന​ട​ന്ന് ഗ്രാ​മ​നി​വാ​സി​ക​ൾ

ന​ഗ്ന​പാ​ദ​രാ​യി ആ​ളു​ക​ൾ ന​ട​ക്കു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട് ഇ​ന്ത്യ​യി​ൽ. ചെ​ന്നൈ​യി​ൽ​നി​ന്ന് 450 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ആ​ൻ​ഡ​മാ​ൻ (Andaman) എ​ന്ന കൊ​ച്ചു ഗ്രാ​മ​മാ​ണ് അ​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട് ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​ണ്. റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് പ്രാ​യ​മാ​യ​വ​രോ രോ​ഗി​ക​ളോ മാ​ത്ര​മേ ഇ​വി​ടെ ചെ​രു​പ്പ് ധ​രി​ക്കാ​റു​ള്ളൂ. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്ന​ത് പോ​ലും ചെ​രു​പ്പ് ധ​രി​ക്കാ​തെ​യാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഈ ​ഗ്രാ​മ​ത്തി​ൽ ഉ​ള്ള ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്താ​ണ് ആ​ളു​ക​ൾ ഇ​പ്പോ​ഴും ചെ​രു​പ്പ് ധ​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത്. മു​ത്യാ​ല​മ്മ എ​ന്ന ദേ​വി ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​ദേ​വി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് മ​ണ്ണി​ൽ ന​ഗ്ന​പാ​ദ​രാ​യി ഇ​വ​ർ ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്രം പോ​ലെ​യാ​ണ് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തെ അ​വ​ർ കാ​ണു​ന്ന​ത്. ആ​ളു​ക​ൾ ചെ​രു​പ്പ് ധ​രി​ച്ച് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ത്ത പോ​ലെ ഗ്രാ​മ​ത്തി​ലും ചെ​രുപ്പു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു.

Read More

മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ ക​ള്ള​ൻ പു​സ്ത​കം വാ​യി​ച്ചി​രു​ന്നു​പോ​യി; ഒ​ടു​വി​ൽ പി​ടി​വീ​ണു

മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ ക​ള്ള​ൻ ഉ​റ​ങ്ങി​പ്പോ​യി പി​ടി​യി​ലാ​യ സം​ഭ​വം ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​ര​ത്തി​ലൊ​രു വാർത്ത ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ പ​രി​സ​രം മ​റ​ന്ന് പു​സ്ത​കം വാ​യി​ച്ചാ​ണ് ക​ള്ള​ന്‍ പി​ടി​യി​ലാ​യ​ത്. റോ​മി​ലെ പ്ര​തി ജി​ല്ല​യി​ലാ​ണ് (Prati district) സം​ഭ​വം. അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ക​ള്ള​ൻ ക​യ​റി​യ​പ്പോ​ള്‍ ഒ​രു വൃ​ദ്ധ​ന്‍ മാ​ത്ര​മാ​യി​രു​ന്നു അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ബാ​ല്‍​ക്ക​ണി വ​ഴി​യാ​ണ് ക​ള്ള​ൻ അ​ക​ത്തേ​ക്ക് ക​യ​റി​യ​ത്. വീ​ട്ടു​ട​മ ബാ​ൽ​ക്ക​ണി​യി​ൽ വ​ച്ച് ക​ള്ള​നെ കാ​ണു​മ്പോ​ൾ പ​രി​സ​രം പോ​ലും മ​റ​ന്ന് അ​യാ​ൾ പു​സ്ത​കം വാ​യി​ക്കു​ക​യാ​യി​രു​ന്നു. ജി​യോ​വാ​നി നു​ച്ചി​യു​ടെ ( Giovanni Nucci) ‘ദ ​ഗോ​ഡ്‌​സ് അ​റ്റ് സി​ക്‌​സ് ഓ​ക്ലോ​ക്ക്’ (The Gods at Six O’Clock) എ​ന്ന പു​സ്ത​മാ​ണ് ക​ള്ള​ൻ വാ​യി​ച്ച​ത്. ​ഈ സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ് ജി​യോ​വാ​നി നു​ച്ചി വ​ലി​യ സ​ന്തോ​ഷ​മാ​ണ് പ​ങ്കു​വ​ച്ച​ത്. ‘ഇ​ത് അ​തി​ശ​യ​ക​ര​മാ​ണ്. പി​ടി​ക്ക​പ്പെ​ട്ട ആ​ളെ ക​ണ്ടെ​ത്തി പു​സ്ത​ക​ത്തി​ന്‍റെ ഒ​രു കോ​പ്പി കൊ​ടു​ക്കാ​ൻ ഞാ​ൻ…

Read More

മ​ദ്യ​പി​ക്ക​രു​ത്, പു​ക​വ​ലി​ക്ക​രു​ത്, ഇ​വ​യൊ​ന്നും വി​ൽ​ക്കാ​നും സാ​ധി​ക്കി​ല്ല; ഇത് വ്യ​ത്യ​സ്ത​മാ​യൊ​രു മാ​തൃ​കാ ഗ്രാ​മം

ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. തി​ര​ക്കു​ക​ൾ കു​റ​ഞ്ഞ പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ. എ​ന്നാ​ൽ ഇ​വ​യ്ക്ക് പു​റ​മേ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യു​ള്ള ഒ​രു ഗ്രാ​മ​മു​ണ്ട് ഇ​ന്ത്യ​യി​ൽ. പ​റ​ഞ്ഞു​വ​രു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​കേ​കു​ർ​വാ​ഡി എ​ന്ന ഗ്രാ​മ​ത്തെ കു​റി​ച്ചാ​ണ്. ഇ​വി​ടെ മ​ദ്യ​വും പു​ക​യി​ല​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ദ്യ​പി​ക്ക​രു​ത് പു​ക​വ​ലി​ക്ക​രു​ത് എ​ന്ന​തി​നൊ​പ്പം ഇ​വ​യൊ​ന്നും ഈ ​ഗ്രാ​മ​ത്തി​ൽ വി​ൽ​ക്കാ​നും സാ​ധി​ക്കി​ല്ല. മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​വു​മി​ല്ല. പുറത്ത് നിന്നും മദ്യവുമായി ​ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ല ഗ്രാ​മ​ത്ത​ല​വ​നാ​യ അ​മ​ർ സൂ​ര്യ​വം​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് വ​ർ‍​ഷം​കൊ​ണ്ടാ​ണ് ഈ ​മാ​റ്റം പൂ​ർ​ണ​മാ​യും സം​ഭ​വി​ച്ച​ത്. ഇ​ത് മാ​ത്ര​മ​ല്ല, മ​റ്റൊ​രു കാ​ര്യ​വും ഗ്രാ​മം നേ​ര​ത്തെ ത​ന്നെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഗ്രാ​മ​ത്തി​ൽ വൈ​കു​ന്നേ​രം 6 മ​ണി മു​ത​ൽ 8 മ​ണി വ​രെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമർഗ തഹ്‌സിലിലാണ് ജകേകുർവാദി ഗ്രാമം.…

Read More

പു​ക​ഴ്ത്തി​യാ​ൽ എ​ട്ടു ല​ക്ഷം രൂ​പ​വ​രെ പ്ര​തി​ഫ​ലം! സ​മൂ​ഹ​മാ​ധ്യ​മ ന​യ​വു​മാ​യി യു​പി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്തി​യാ​ൽ പ്ര​തി​ഫ​ല​വും ദേ​ശ​വി​രു​ദ്ധ പോ​സ്റ്റു​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്ത്യ ത​ട​വു​ശി​ക്ഷ​യും ന​ൽ​കു​ന്ന പു​തി​യ സ​മൂ​ഹ​മാ​ധ്യ​മ ന​യം പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, എ​ക്സ്, യു​ട്യൂ​ബ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണു ന​യം ബാ​ധ​ക​മാ​കു​ക. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ങ്ങ​ളും മി​ക​ച്ച​രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​ക്ക് എ​ട്ടു ല​ക്ഷം രൂ​പ​വ​രെ പ്ര​തി​ഫ​ലം ല​ഭി​ക്കും. ഫോ​ളോ​വേ​ഴ്സി​ന്‍റെ​യും സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ടെ​യും എ​ണ്ണ​മ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​തി​ഫ​ലം. അ​തേ​സ​മ​യം ദേ​ശ​വി​രു​ദ്ധ പോ​സ്റ്റു​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണു പു​തി​യ ന​യം. എ​ന്നാ​ൽ ദേ​ശ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ എ​ന്തൊ​ക്കെ​യാ​ണു വ​രി​ക​യെ​ന്നു വ്യ​ക്ത​മ​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ റീ​ച്ചി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ യു​പി സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സ്, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, ഷോ​ർ​ട്സ്, പോ​ഡ്കാ​സ്റ്റ്, യു​ട്യൂ​ബ് എ​ന്നി​വ​യി​ലെ​ല്ലാം സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കും. എ​ക്സ്, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ലൂ​ടെ​യാ​ണെ​ങ്കി​ൽ പ്ര​തി​മാ​സം പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം, നാ​ലു ല​ക്ഷം, മൂ​ന്നു ല​ക്ഷം…

Read More

‘ഈ ​പാ​മ്പാ​ണ് സാ​റേ ക​ടി​ച്ച​ത്, ഉ​ട​ന്‍ ചി​കി​ത്സി​ക്കൂ…ക​ടി​ച്ച മൂ​ർ​ഖ​നു​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍..! അ​ന്പ​ര​ന്ന് ഡോ​ക്ട​ർ​മാ​ർ

 ‘ഈ ​പാ​മ്പാ​ണ് സാ​റേ ക​ടി​ച്ച​ത്… ഉ​ട​ന്‍ ചി​കി​ത്സി​ക്കൂ…’ ത​ന്നെ ക​ടി​ച്ച ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ര്‍​ഖ​നെ പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വ് ഡോ​ക്ട​ര്‍​മാ​രോ​ടു പ​റ​ഞ്ഞു. പാ​ന്പു​മാ​യെ​ത്തി​യ യു​വാ​വി​നെ ക​ണ്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ആ​ദ്യം അ​മ്പ​ര​ന്നെ​ങ്കി​ലും പെ​ട്ടെ​ന്നു​ത​ന്നെ ചി​കി​ത്സ ന​ൽ​കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ ഖേ​രി ജി​ല്ല​യി​ലാ​ണു സം​ഭ​വം. സ​മ്പൂ​ര്‍​ണ​ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഹ​രി​സ്വ​രൂ​പാ​ണ് ത​ന്നെ ക​ടി​ച്ച പാ​ന്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. വീ​ട്ടി​ല്‍ ചി​ല്ല​റ ജോ​ലി​ക​ളി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​മ്പോ​ഴാ​ണു യു​വാ​വി​ന്‍റെ കൈ​യി​ല്‍ മൂ​ര്‍​ഖ​ന്‍ ക​ടി​ച്ച​ത്. ക​ടി​ച്ച പാ​മ്പ് ഏ​ത് ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്നു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞാ​ൽ വേ​ഗ​ത്തി​ല്‍ ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ല്‍​കാ​ന്‍ ഡോ​ക്ട​ർ​മാ​ർ​ക്ക് സാ​ധി​ക്കു​മെ​ന്നു മ​ന​സി​ലാ​ക്കി​യി​രു​ന്ന ഹ​രി​സ്വ​രൂ​പ് മൂ​ര്‍​ഖ​നെ ത​ന്ത്ര​പൂ​ര്‍​വം പി​ടി​കൂ​ടു​ക​യും പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ക​ടി​യേ​റ്റ ഭാ​ഗ​ത്തു​നി​ന്നു ര​ക്തം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ക​യും വി​ഷം ശ​രീ​ര​ത്തി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​തെ തു​ണി​കൊ​ണ്ടു കെ​ട്ടു​ക​യും ചെ​യ്തു. ഉ​ട​ന്‍​ത​ന്നെ പാ​ന്പു​മാ​യി ആ​ശു​പ​ത്രി​യി​ലു​മെ​ത്തി. എ​ക്‌​സി​ല്‍ പ്ര​ച​രി​ക്കു​ന്ന ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ ഹ​രി​സ്വ​രൂ​പ് ആ​ശു​പ​ത്രി​യി​ല്‍…

Read More

താ​ങ്ക​ൾ വി​ളി​ക്കു​ന്ന സ​ബ്സ്ക്രൈ​ബ​ർ ഇ​നി പ​രി​ധി​ക്ക് പു​റ​ത്താ​കി​ല്ല: ഗ​വി​യും മൊ​ബൈ​ൽ പ​രി​ധി​യി​ൽ

പ്ര​കൃ​തി ര​മ​ണീ​യ​ത​യാ​ലും ക​ണ്ണി​നു കു​ളി​ർ​മ​യേ​കു​ന്ന കാ​ഴ്ച​ക​ളാ​ലും സ​ഞ്ചാ​രി​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന സ്ഥ​ല​മാ​ണ് ഗ​വി. ഇ​പ്പോ​ഴി​താ ഗ​വി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മൊ​ബൈ​ൽ ക​വ​റേ​ജും ഇ​ന്‍റ​ർ​നെ​റ്റും യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഗ​വി​ക്ക് ഉ​ത്സ​വഛാ​യ പ​ക​ർ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഫോ​ർ ജി ​ട​വ​ർ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ബി​എ​സ്എ​ൻ​എ​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വി​യി​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ടെ​ലി​ഫോ​ൺ അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യി​ൽ നി​ര​വ​ധി​ത്ത​വ​ണ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ബൈ​ൽ ക​വ​റേ​ജും ഇ​ന്‍റ​ർ​നെ​റ്റും ഗ​വി​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു. ഏ​ക​ദേ​ശം 150 കു​ടും​ബ​ങ്ങ​ളാ​ണ് ഗ​വി​യി​ൽ വ​സി​ക്കു​ന്ന​ത്. ദി​വ​സേ​ന​യു​ള്ള ര​ണ്ട് കെ​എ​സ് ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ഒ​ഴി​ച്ചാ​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും പു​റ​ത്തു​ക​ട​ക്കു​ക വ​ള​രെ പ്ര​യാ​സ​ക​ര​മാ​യ ഒ​രു സ്ഥ​ല​മാ​ണ് ഗ​വി. പു​റ​മേ നി​ന്നു​ള്ള ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ പ്ര​തി​ദി​നം ഗ​വി​യി​ൽ എ​ത്തു​ന്നു​ണ്ട്. വ​ന​മേ​ഖ​ല​കൂ​ടി​യാ​യ പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര…

Read More

‘അ’ ​അ​മ്മ… ഇ​നി മ​ല​യാ​ളം പാ​ടാ​ണെ​ന്ന് ഇ​വ​ർ പ​റ​യി​ല്ല: ച​ങ്ങാ​തി മി​ക​വു​ത്സ​വം; കു​റ​വി​ല​ങ്ങാ​ട്ട് പ​രീ​ക്ഷ എ​ഴു​തി​യ​ത് 428 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍

അ​തി​ഥി ദേ​വോ ഭ​വ എ​ന്ന​ല്ലേ പ​റ​യു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും ന​മ്മു​ടെ നാ​ട്ടി​ലെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​മ്മു​ടെ മാ​തൃ​ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​ത് വ​ലി​യ കാ​ര്യം​ത​ന്നെ​യാ​ണ്. പ​റ​യാ​ൻ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ങ്കി​ലും എ​ഴു​തു​ന്ന​തി​നാ​ണ് പ്ര​യാ​സം. എ​ന്നാ​ൽ ഇ​നി കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ മ​ല​യാ​ളം പ​റ​യു​ക മാ​ത്ര​മ​ല്ല എ​ഴു​തു​ക​യും ചെ​യ്യും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​ന്‍ കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ച​ങ്ങാ​തി പ​ദ്ധ​തി​യു​ടെ മി​ക​വു​ത്സ​വ​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ​ത് 428 പേ​ര്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ച​ങ്ങാ​തി പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​സം, ഒ​ഡീ​ഷ, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ബീ​ഹാ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ് പ​ഠി​താ​ക്ക​ളി​ല്‍ അ​ധി​ക​വും. പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ഠ​നം ന​ട​ത്തി​യ 502 പേ​രി​ല്‍ 428 പേ​രാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം പാ​ഠ​പു​സ്ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ഠി​പ്പി​ച്ച​ത്. ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യം നേ​ടി​യ…

Read More

കൈ ​അ​ടി​ക്കെ​ടാ മ​ക്ക​ളേ… ഇ-​വേ​സ്റ്റ് ക​ള​ക്‌​ഷ​നു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ; ല​ഭി​ക്കു​ന്ന പ​ണം​കൊ​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കും

അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ വ​ർ​ഷ​വും ഇ- ​വേ​സ്റ്റ് ക​ള​ക്‌ഷ​നു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ര​ണ്ട് ട​ൺ ഇ-​വേ​സ്റ്റു​ക​ളാ​ണ് ഒ​രു മാ​സം കൊ​ണ്ട് ശേ​ഖ​രി​ച്ച​ത്. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽനി​ന്നു​മാ​ണ് ഇ-​വേ​സ്റ്റു​ക​ൾ ശേ​ഖ​രി​ച്ച​ത്. ഇ- ​വേ​സ്റ്റി​ലൂ​ടെ കി​ട്ടു​ന്ന വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കും. സെ​പ്റ്റം​ബ​ർ നാ​ലി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തും. മ​ർ​ച്ച​​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​​ന്‍റ് പി.​എം. ബേ​ബി, പ്രി​ൻ​സി​പ്പ​ൽ എം.എ​സ്. അ​ജി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ നി​തി​ൻ മോ​ഹ​ൻ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ബി​ജി​ൽ ബെ​ന്നി, ബേ​സി​ൽ സി​ജു, ബി​ച്ചു ഷാ​ജു, എം.ബി. അ​ഭി​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.  

Read More

പൊ​ന്നോ​ണ സ​മ്മാ​നം: ഓ​ണ​ത്തി​ന് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഓ​ടും, അ​ധി​കം കോ​ച്ചു​ക​ളും ഘ​ടി​പ്പി​ക്കും

ഓ​​ണ​​ത്തി​​ര​​ക്കി​​ന് ആ​​ശ്വാ​​സ​​മാ​​യി റെ​​യി​​ല്‍​വേ മൂ​​ന്നു സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ ഓ​​ടി​​ക്കു​​ന്ന​​തി​​നു പു​​റ​​മെ പ്ര​​ധാ​​ന ട്രെ​​യി​​നു​​ക​​ളി​​ല്‍ ഒ​​ന്നോ ര​​ണ്ടോ വീ​​തം അ​​ധി​​കം കോ​​ച്ചു​​ക​​ളും ഘ​​ടി​​പ്പി​​ക്കും. കൊ​​ച്ചു​​വേ​​ളി-​​ബം​​ഗ​​ളൂ​​രു (വി​​ശ്വേ​​ശ്വ​​ര​​യ്യ), കൊ​​ച്ചു​​വേ​​ളി- ചെ​​ന്നൈ (താ​​മ്പ​​രം), കൊ​​ച്ചു​​വേ​​ളി- മാം​​ഗ​​ളൂ​​രു റൂ​​ട്ടു​​ക​​ളി​​ലാ​​ണ് വീ​​ക്ക്‌​​ലി സ്‌​​പെ​​ഷ​​ല്‍ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​സാ​​മു​​ദ്ദീ​​ന്‍, മം​​ഗ​​ള, കേ​​ര​​ള, ശ​​ബ​​രി, ജ​​യ​​ന്തി, മ​​ല​​ബാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ പ​​ത്ത് ട്രെ​​യി​​നു​​ക​​ള്‍​ക്കാ​​ണ് അ​​ധി​​കം കോ​​ച്ചി​​ന് അ​​നു​​മ​​തി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ഡ​​ല്‍​ഹി, മും​​ബൈ, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ട്ടി​​ലേ​​ക്ക് റി​​സ​​ര്‍​വേ​​ഷ​​ന്‍ കി​​ട്ടി​​ല്ല. തി​​ര​​ക്കു പ​​രി​​ഗ​​ണി​​ച്ചു കൊ​​ച്ചു​​വേ​​ളി -മം​​ഗ​​ളൂ​​രു സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​ന്‍ സെ​​പ്റ്റം​​ബ​​ര്‍ 28 വ​​രെ നീ​​ട്ടി​​യി​​ട്ടു​​ണ്ട്. വ്യാ​​ഴം, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​ത്രി 7.30ന് ​​മം​​ഗ​​ളൂ​​രു​​വി​​ല്‍ നി​​ന്ന് പു​​റ​​പ്പെ​​ട്ടു പി​​റ്റേ​​ന്ന് രാ​​വി​​ലെ എ​​ട്ടി​​ന് കൊ​​ച്ചു​​വേ​​ളി​​യി​​ലെ​​ത്തും. തി​​രി​​കെ വെ​​ള്ളി, ഞാ​​യ​​ര്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വൈ​​കു​​ന്നേ​​രം 6.40നു ​​കൊ​​ച്ചു​​വേ​​ളി​​യി​​ല്‍ നി​​ന്നു പു​​റ​​പ്പെ​​ട്ടു പി​​റ്റേ​​ന്ന് രാ​​വി​​ലെ ഏ​​ഴി​​ന് മം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തും. കൊ​​ല്ലം, കാ​​യം​​കു​​ളം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, ആ​​ലു​​വ, തൃ​​ശൂ​​ര്‍, ഷൊ​​ര്‍​ണൂ​​ര്‍,…

Read More