ശുചിമുറിയിൽവച്ചു തന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പെരുന്പാന്പിനെ കഴുത്തുഞെരിച്ചുകൊന്ന് തായ്ലൻഡ് യുവാവ്. ക്ലോസ്റ്റിലിരിക്കുന്പോൾ യുവാവിന്റെ വൃക്ഷണസഞ്ചിയിൽ പെരുന്പാന്പു കടിക്കുകയായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസിലാകാതെ അലറിവിളിച്ചെഴുന്നേറ്റ യുവാവ് കണ്ടതു ക്ലോസ്റ്റിനുള്ളിൽ ചുറ്റിയിരിക്കുന്ന സാമാന്യം വലിപ്പമുള്ള പെരുന്പാന്പിനെയാണ്. പിന്നെ അവിടെ നടന്നത്, പെരുന്പാന്പും യുവാവും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവിൽ പെരുന്പാന്പിന്റെ കഴുത്തിൽ പിടിത്തം കിട്ടിയ യുവാവ് അതിനെ ഞെരിച്ചുകൊന്നു. പാന്പിന്റെ മരണം ഉറപ്പാക്കിയശേഷമാണ് ആശുപത്രിയിലേക്കു പോകാൻ തയാറായത്. വൃഷ്ണസഞ്ചിക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവച്ച ഇതിന്റെ വീഡിയോ പതിനായിരങ്ങളാണ് കണ്ടത്. ഇത്തരം സംഭവങ്ങൾ നടക്കുമെന്നു മുന്നറിയിപ്പു നൽകാനും ബോധവത്കരിക്കാനും വേണ്ടിയാണ് തന്റെ അനുഭവം പങ്കുവച്ചതെന്നു യുവാവ് പറഞ്ഞു. പെരുന്പാന്പിനെ കൊല്ലാതെ തനിക്കു മറ്റു പോംവഴികളുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
Read MoreCategory: Today’S Special
13 മിനിറ്റിനുള്ളിൽ ലാപ്ടോപ്പ് ഡെലിവറി; പോസ്റ്റ് വൈറലായതിന് പിന്നാലെ സമ്മാനവുമായി ഫ്ലിപ്പ്കാർട്ട്
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ അത് കൈയിൽ കിട്ടാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും. എന്നാൽ ഓർഡർ ചെയ്ത് ലാപ്ടോപ്പ് വളരെ പെട്ടന്ന് ഡെലിവറി ചെയ്ത് ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം ബംഗളൂരുവിലാണ്. ഫ്ളിപ്കാർട്ട് മിനിറ്റ്സ് വഴി ലാപ്ടോപ്പ് ഓർഡർ ചെയ്ത ശേഷം 13 മിനിറ്റിനുള്ളിൽ അത് ലഭിച്ചതായി സോഫ്റ്റ്വെയർ ഡെവലപ്പറായ സണ്ണി ആർ ഗുപ്ത പങ്കുവെച്ചു. കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു അപ്രതീക്ഷിത സമ്മാനവും അയാൾക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ ട്വീറ്റിന് ലഭിച്ച ശ്രദ്ധയ്ക്ക് അഭിനന്ദന സൂചകമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് ബാഗാണ് അയച്ചുകൊടുത്തത്. എന്നാൽ തൻ്റെ അനുഭവം ഒരു മാർക്കറ്റിംഗ് സ്റ്റണ്ടിൻ്റെയോ ആസൂത്രിത പ്രമോഷൻ്റെയോ ഭാഗമല്ലെന്ന് എക്സിലെ ഫോളോ-അപ്പ് പോസ്റ്റിൽ സണ്ണി വിശദീകരിച്ചു. ‘ഞാൻ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരു പുതിയ വിൻഡോസ് ലാപ്ടോപ്പിനായി ബ്രൗസ് ചെയ്യുകയായിരുന്നു. എൻ്റെ ബഡ്ജറ്റിനും ആവശ്യകതകൾക്കും അനുയോജ്യമായ ഒരു…
Read Moreഅറിയും തോറും വളരും, വളരും തോറും അറിയും; പാമ്പാടുംപാറയില്‍ ആവേശമായി ‘നവചേതന’ സാക്ഷരതാ പഠിതാക്കള്‍
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളില്‍ നടപ്പിലാക്കുന്ന നവചേതന എന്ന പേരിലുള്ള നാലാം ക്ലാസ് തുല്യതാപരീക്ഷ പാമ്പാടുംപാറ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഇതില്‍ 19 മുതല്‍ 85 വയസുവരെയുള്ളവര്‍ പരീക്ഷ എഴുതി. 55 വയസിന് മുകളിലുള്ളവരായിരുന്നു ഭൂരിഭാഗം പേരും. കഴിഞ്ഞ ആറു മാസമായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളിലും ഒഴിവുസമയങ്ങളിലും സമയം കണ്ടെത്തിയാണ് ഇവരെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചത്. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഏഴ്, പത്ത്, പ്ലസ് വണ്‍ തുല്യതാ പരീക്ഷകള്‍ എഴുതാന്‍ കഴിയും. പാമ്പാടുംപാറ പുതുക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ പരീക്ഷയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബേബിച്ചന് ചിന്താര്‍മണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ജെ. ഉദയകുമാര്‍ മുഖ്യ…
Read Moreഓണസമ്മാനം; സഞ്ചാരികളേ ഇതിലേ… ഇതിലേ… നിങ്ങൾക്കായ് ഇതാ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു
തൊടുപുഴ: ഓണക്കാലമെത്തുന്നതോടെ ജില്ലയിൽ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നതിനാൽ വലിയ തോതിൽ ഇത് ടൂറിസം മേഖലയെ ബാധിച്ചിരുന്നു. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും സഞ്ചാരികളുടെ എണ്ണം കുറയാനിടയാക്കി. എന്നാൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴയ്ക്ക് ശമനമാകുകയും അലർട്ടുകൾ മെല്ലെ പിൻവലിക്കപ്പെടുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. സ്വാതന്ത്ര്യദിനം ഉൾപ്പെടെ പൊതു അവധികൾ ലഭിച്ചെങ്കിലും സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനയുണ്ടായില്ല. സാധാരണ ഓഗസ്റ്റ് മാസം സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ എത്തിയ സന്ദർശകരുടെ എണ്ണ 10,729 ആണ്. വാഗമണ്ണിലാണ് കൂടുതൽ പേരെത്തിയത് വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 2655 പേരും മൊട്ടക്കുന്നിൽ 3697 പേരും…
Read Moreറെയിൽവേ ട്രാക്കിൽ കുട നിവർത്തി കിടന്നുറങ്ങുന്ന മനുഷ്യൻ; ട്രെയിൻ നിർത്തി പുറത്തിറങ്ങി ലോക്കോ പൈലറ്റ്
ആവശ്യത്തിന് ഉറങ്ങുക എന്നത് മെച്ചപ്പെട്ട ആരോഗ്യത്തിന് അനിവാര്യമാണ്. ചില മനുഷ്യർക്ക് പരിമിതമായ സൗകര്യങ്ങളിൽ സുഖമായി ഉറങ്ങാൻ സാധിക്കും. അവർക്ക് സ്ഥലമോ സൗകര്യമോ ഒന്നും തന്നെ ഒരു വിഷയമല്ല. എത്രയൊക്കെ ഉറക്കം വന്നെന്ന് പറഞ്ഞാലും ആരെങ്കിലും റെയിൽ വേ ട്രാക്കിൽ കിടന്ന് ഉറങ്ങുമോ? എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്ന ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ ദിവസം എക്സിൽ പ്രചരിച്ച വീഡിയോയിൽ ഒരാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കാണിച്ചു. ട്രാക്ക് തലയിണയായി മാറ്റി തണലിന് വേണ്ടി ഒരു കുട സമീപത്ത് വച്ചാണ് അയാളുടെ ഉറക്കം. എന്നാൽ ആയുസിന്റെ ബലംകൊണ്ട് അയാൾ രക്ഷപ്പെട്ടെന്ന് തന്നെ പറയാം. ട്രാക്കിൽ ഇയാൾ കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് തന്നെ നിർത്തി. തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങി ലോക്കോ പൈലറ്റ് ഇയാളെ ട്രാക്കിൽ നിന്നും മാറ്റി ട്രെയിൻ ഓടിച്ച് പോവുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.…
Read Moreസ്വയംഭരണ അധികാരം തേടി മലയാളം അടക്കമുള്ള ക്ലാസിക്കൽ ഭാഷകൾ
ന്യൂഡൽഹി: പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി സ്വയംഭരണാവകാശം നൽകണമെന്ന ആവശ്യവുമായി മലയാളമടക്കമുള്ള ക്ലാസിക് ഭാഷാകേന്ദ്രങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾ ക്ലാസിക്കൽ ഭാഷകളായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിനു (സിഐഐഎൽ) കീഴിൽ ആരംഭിച്ച പ്രത്യേക ഭാഷാകേന്ദ്രങ്ങളാണു സ്വയംഭരണാധികാരം തേടുന്നത്. രാജ്യത്ത് ആറു ക്ലാസിക്കൽ ഭാഷകളാണുള്ളത്. ഇതിൽ തമിഴ് ഭാഷയ്ക്കായി പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സ്വയംഭരണാധികാരമുണ്ട്. സംസ്കൃത വിഭാഗത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നു നേരിട്ട് പ്രവർത്തനഫണ്ട് സ്വീകരിക്കാനാകും. ഇതിനു പുറമേ ഭാഷാപ്രോത്സാഹനത്തിനു പ്രത്യേകമായി സർവകലാശാലകളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളമടക്കം ഭാഷാകേന്ദ്രങ്ങൾ സ്വയംഭരണാധികാരം ആവശ്യപ്പെടുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഭാഷാകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജൂണിൽ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായിട്ടില്ലെന്നാണ് ഭാഷാകേന്ദ്രങ്ങളുടെ ആരോപണം. 2004ൽ തമിഴ്, 2005ൽ സംസ്കൃതം, 2008ൽ കന്നഡ, തെലുങ്ക്, 2013ൽ മലയാളം, 2014ൽ ഒഡിയ എന്നിവയാണു…
Read Moreഅഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 16 സെൻ്റീമീറ്റർ നീളമുള്ള ഹെയർബോൾ
ഉത്തർപ്രദേശിലെ സിന്ധൗലി ജില്ലയിലെ അംദാർ ഗ്രാമത്തിൽ നിന്നുള്ള ഖുഷി ഗൗതം എന്ന 17 വയസുകാരി കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന, അസ്വസ്ഥത, തുടർച്ചയായ ഛർദ്ദി എന്നിവയാൽ കഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഷാജഹാൻപൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തി. കുട്ടിയുടെ അവസ്ഥ നിർണയിക്കാൻ ഡോക്ടർമാർ നിരവധി പരിശോധനകളും നടത്തി. സിടി സ്കാനിൽ ഖുഷിയുടെ വയറിനുള്ളിൽ മുടിയുടെ ഒരു കെട്ട് തന്നെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടക്കത്തിൽ ഖുഷിക്ക് വൃക്കയിൽ കല്ല് ഉണ്ടെന്ന് മെഡിക്കൽ സംഘം സംശയിച്ചിരുന്നതായി മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ പൂജ ത്രിപാഠി വിശദീകരിച്ചു. എന്നാൽ സിടി സ്കാനിൽ പെൺകുട്ടിയുടെ വയറ്റിൽ വൻതോതിൽ മുടി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരം കേസുകൾ അപൂർവമാണെന്നും ട്രൈക്കോട്ടില്ലോമാനിയ എന്നറിയപ്പെടുന്ന മുടി കഴിക്കുന്ന നിർബന്ധിത ശീലമാണ് ഖുഷിയുടെ അവസ്ഥയ്ക്ക് കാരണമെന്നും ഡോ ത്രിപാഠി അഭിപ്രായപ്പെട്ടു. ഈ സ്വഭാവം…
Read Moreവിനോദസഞ്ചാരികളെ ശ്രദ്ധിക്കുക… കുരങ്ങൻമാർക്ക് തീറ്റ കൊടുക്കല്ലേ പണികിട്ടും
ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ ദയവുചെയ്തു കുരങ്ങൻമാർക്കും മറ്റും തീറ്റകൊടുക്കരുതെന്ന് അധികൃതർ. കഴിഞ്ഞദിവസം അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങന്റെ കടിയേറ്റിരുന്നു. പാലക്കാട് ചന്ദ്രനഗർ സ്വദേശിനിയായ യുവതിയുടെ കൈയിൽ ഐസ്ക്രീം കണ്ടാണ് കുരങ്ങൻ ആക്രമിച്ചതെന്നാണ് പറയുന്നത്. വിനോദസഞ്ചാരികളിൽ പലരും റോഡിലും തങ്ങൾക്കരികിലുമെത്തുന്ന കുരങ്ങൻമാർക്കു കടലയും മറ്റു തീറ്റകളും ഇട്ടുകൊടുക്കാറുണ്ട്. വനംവാച്ചർമാർ അടക്കമുള്ളവർ ഇതു മിക്കപ്പോഴും തടയാറുണ്ടെങ്കിലും അവർ കാണാതെ തീറ്റകൊടുക്കൽ തുടരാറുണ്ട്. ഒന്നോ രണ്ടോ കുരങ്ങന്മാർക്ക് തീറ്റകൊടുത്താൽ കൂടുതൽ കുരങ്ങന്മാർ സഞ്ചാരികളുടെ അടുത്തേക്ക് വരും. തീറ്റ അവയ്ക്ക് കിട്ടിയില്ലെങ്കിൽ സഞ്ചാരികളുടെ കൈയിലുള്ളത് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അതിരപ്പിള്ളിയിൽ വച്ച് ഏതെങ്കിലും മൃഗങ്ങളുടെ ആക്രമണത്തിന് വിനോദസഞ്ചാരികൾ ഇരയായാൽ അടിയന്തിര ചികിത്സ നൽകണമെങ്കിൽ അതിരപ്പിള്ളിയിൽ അതിനുള്ള സൗകര്യങ്ങളില്ലെന്നതു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകണമെങ്കിൽ അവരെ അതിരപ്പിള്ളിയിൽ നിന്ന് വെറ്റിലപ്പാറയ്ക്ക് കൊണ്ടുവരണം. അല്ലെങ്കിൽ ചാലക്കുടിയിലേക്ക്. ആംബുലൻസ് സൗകര്യം വെറ്റിലപ്പാറയിലാണുള്ളത്. അതിരപ്പിള്ളിയിൽ…
Read Moreഏഴ് സൂര്യന്മാരുള്ള ആകാശം! വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമിങ്ങനെ…
രാവിലെ ഉണരുമ്പോൾ മിക്ക ദിവസങ്ങളിലും നിങ്ങളെ സ്വാഗതം ചെയ്യുന്നത് ആകാശത്ത് ജ്വലിക്കുന്ന അഗ്നിഗോളമായ സൂര്യനാണ്. എന്നാൽ ഒന്നോ രണ്ടോ അല്ല ഏഴ് സൂര്യന്മാരെ ആകാശത്ത് കണ്ടാൽ എന്തായിരിക്കും അവസ്ഥ. തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ ചെങ്ഡുവിലാണ് വിചിത്രമായ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ആശുപത്രിയുടെ പതിനൊന്നാം നിലയിൽ നിന്ന് മിസ് വാങ് എന്ന സ്ത്രീ ഏഴ് സൂര്യന്മാരുടെ ചിത്രം പകർത്തിയതെന്നാണ് റിപ്പോർട്ട്. അസാധാരണമായ ദൃശ്യങ്ങൾ ആകാശത്ത് തുടർച്ചയായി ഏഴ് സൂര്യന്മാരെ കാണിച്ചു, ഓരോന്നും വ്യത്യസ്ത തീവ്രതയോടെ കത്തി ജ്വലിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഈ പ്രതിഭാസം വെറും 60 സെക്കൻഡ് നീണ്ടുനിൽക്കുകയും മനോഹരമായി കാണപ്പെടുകയും ചെയ്തു. ഈ വിചിത്രമായ സംഭവം ഒരു കോസ്മിക് പ്രതിഭാസമല്ല, മറിച്ച് ഒരു ഒപ്റ്റിക്കൽ മിഥ്യയായിരുന്നു. ആശുപത്രി വിൻഡോയിലെ ഓരോ ഗ്ലാസ് പാളിയിലൂടെയും പ്രകാശത്തിന്റെ അപവർത്തനം കാരണം ദൃശ്യങ്ങൾ ഏഴ് സൂര്യന്മാരെ കാണിച്ചു. സൂര്യന്റെ ഈ വെർച്വൽ…
Read Moreമൂന്ന് കാലുള്ള കോഴി; കാണാന്‍ എത്തുന്നവർ മടങ്ങുന്നത് സെൽഫിയുമായി
സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒരു ചിത്രം വൈറലായിരുന്നു. മൂന്നു കാലുകൾ ഉള്ള ഒരു കോഴിയുടെ ചിത്രമായിരുന്നു അത്. ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ആണ് ഇത്തരത്തിൽ ഒരു അപൂർവ്വ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതും ബ്രോയിലര്‍ കടയില്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബഹ്റൈച്ച് നഗരത്തില്‍ കോഴിക്കട നടത്തുകയാണ് അഫ്താബ് ആലം. അദ്ദേഹത്തിന്റെ കടയിലാണ് ഇത്തരമൊരു കോഴി എത്തിയത്. ഒട്ടനവധി കോഴികള്‍ക്കിടയില്‍ ഇതിനെ കണ്ടപ്പോള്‍ ആലം ഞെട്ടി. പിന്നാലെ കോഴിയെ കാണാനെത്തിയ നാട്ടുകാരും ഞെട്ടി. വാര്‍ത്ത കാട്ടുതീയായപ്പോള് നിരവധിപേര്‍ കോഴിയെ കാണാന്‍ എത്തി. മൂന്നാമത്തെ കാല് പിന്നിലായിട്ടാണുള്ളത്. ജനിതവൈകല്യമാകാം ഈ കാലിന് കാരണമെന്നാണ് കരുതുന്നത്. എന്തായാലും നിരവധിപേര്‍ മൂന്ന് കാലില്‍ പ്രതികരിച്ചു. “അതിനെ വാങ്ങുന്നവന് മൂന്ന് ചിക്കാന്‍ കാല്; കോളടിക്കും’ എന്നാണൊരാള്‍ കുറിച്ചത്. “ഈ കൗതുകം കാരണം ആ പാവം ഇപ്പോഴും കൊല്ലപ്പെടാതെ കൂട്ടില്‍ നില്ക്കുന്നു’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Read More