തെരുവിലിറങ്ങി മദ്യപാനികളെ മർദിച്ച് സ്ത്രീകൾ. മുംബൈയിലാണ് സംഭവം. വഴിയോരങ്ങളിൽ നിരന്തരമായി കാണുന്ന മദ്യപാനികളുടെ ശല്യം കാരണമാണ് സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ജനങ്ങളുടെയും സമൂഹത്തിൻ്റെയും ഉന്നമനത്തിനായി പരിശ്രമിച്ച സ്ത്രീകളെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്തത് മുംബൈയിലെ ലാൽജി പാദ, കാന്തിവാലിയിൽ നിന്നാണ്. മദ്യപാനവും പൊതു ശല്യവും മൂലം നിരാശരായ സ്ത്രീകൾ പൊതുസ്ഥലത്ത് പരസ്യമായി മദ്യം കഴിക്കുന്ന പുരുഷന്മാരെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. ഒരു കൂട്ടം സ്ത്രീകൾ മദ്യപരുടെ അടുത്തേക്ക് ചൂലുമായി നടക്കുന്നതും വീഡിയോയിൽ കാണാം. മദ്യപിക്കുന്നവരെ കണ്ടാലുടൻ ചൂലുകൊണ്ട് മർദിക്കുകയും പ്രദേശം വിടാൻ നിർബന്ധിക്കുകയും ചെയ്തു. സ്ത്രീകളുടെ ഈ നീക്കത്തെ യഥാർത്ഥ ‘സ്ത്രീ ശാക്തീകരണവും’ ‘സ്ത്രീകളുടെ ശക്തിയും’ ആയി വാഴ്ത്തിയാണ് വീഡിയോയ്ക്ക് നെറ്റിസൺസ് കമന്റിട്ടിരിക്കുന്നത്. Housewives thrashed alcoholics consuming liquor on the…
Read MoreCategory: Today’S Special
യുവതിയുടെ കമ്മൽ കളഞ്ഞുപോയി, കണ്ടെത്താൻ ഒപ്പം കൂടിയത് ഒരു കൂട്ടം അപരിചിതർ; വീഡിയോ വൈറൽ
പലപ്പോഴും അത്യാവശ്യ സമയങ്ങളിൽ അപരിചിതരായ ആളുകളാവും സഹായത്തിനായി എത്തുക. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എമ്മ ഹ്യൂസ് എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഭവമെന്തെന്നാൽ കൺസേർട്ടിന് പോയി വരുമ്പോൾ ഈ പെൺകുട്ടി അവളുടെ കമ്മൽ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. അത് തിരയാൻ നിന്നപ്പോൾ അപരിചിതരായ ആളുകൾ അവളോടൊപ്പം കമ്മൽ തിരയാൻ ചേർന്നു എന്നാണ്. ആളുകൾ കമ്മൽ തിരയുന്നത് വീഡിയോയിൽ കാണാം. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. എല്ലാവരും ഒന്നിച്ചാണ് കമ്മൽ തിരയുന്നത്. ‘ഇപ്പോൾ മൊത്തം 14 പേർ കമ്മൽ തിരയുന്നുണ്ട് എന്നും ദാ ഒരാൾ കൂടി അവർക്കൊപ്പം ചേർന്നു’വെന്നും യുവതി പറയുന്നു. ഒപ്പം, ‘ചില നേരങ്ങളിൽ എനിക്ക് മനുഷ്യരെ വലിയ ഇഷ്ടമാണ്’ എന്നും എമ്മ പറയുന്നുണ്ട്. ‘ഇത് കണ്ടിട്ടും മനുഷ്യത്വത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിച്ചില്ലെങ്കിൽ പിന്നെന്ത് കണ്ടാലാണ് അത് വർധിക്കുക’…
Read Moreപഴമയും പാരമ്പര്യവും വിടാതെ ഇടപ്പാടിയിലെ നെയ്ത്തുശാല
പാലാ: ഒരു കാലത്ത് പ്രൗഢിയോടെ നിലനിന്നിരുന്ന ഇടപ്പാടിയിലെ കൈത്തറി നെയ്ത്തുശാല ഇന്നു നിലനില്‍പ്പിനായുള്ള നിലവിളിയിലാണ്. മൂന്നു നെയ്ത്തുതറികളില്നിന്നു കേട്ടുകൊണ്ടിരുന്ന ശബ്ദം ഇപ്പോള്‍ ഈ നെയ്ത്തുശാലയില്‍ അധികം കേള്‍ക്കാനില്ല. പതിനഞ്ചാം വയസില്‍ തുടങ്ങിയ നെയ്ത്തുജോലി 72-ാം വയസിലും ചുറുചുറുക്കോടെ ചെയ്യാന്‍ സാധിക്കുന്നുണ്ട് ഉടമയായ പങ്കജാക്ഷന്. ബാലരാമപുരം സ്വദേശിയായ പങ്കജാക്ഷന് തന്റെ ഇരുപത്തിരണ്ടാം വയസില്‍ പാലായിലെത്തിയതാണ്. അന്നു തുടങ്ങിയ നെയ്ത്തുശാലയാണ് ഇത്. ഇപ്പോള്‍ ആകെ ഒരു നെയ്ത്തുതറി മാത്രമേ പങ്കജാക്ഷന്റെ നെയ്ത്തുശാലയിലുള്ളൂ. തന്റെ മക്കളെയൊന്നും ഈ കൈത്തൊഴില്‍ പഠിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തൊഴില്‍കൊണ്ടു മാത്രം ജീവിച്ചു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മക്കളെ ഈ തൊഴിലിലേക്ക് കൊണ്ടുവരാഞ്ഞത്. ഭാര്യയും പങ്കജാക്ഷനും ഒരുമിച്ച് ചേര്‍ന്നാണ് ഇപ്പോള്‍ ഈ നെയ്ത്തുശാല കൊണ്ടുപോകുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ജോലി ചെയ്തുകൊടുക്കുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നെയ്ത്തു ജോലിയോടുള്ള താത്പര്യമൊന്നുകൊണ്ടു മാത്രമാണ് ഇപ്പോഴും തുടരുന്നത്. നെയ്ത്തിനുള്ള നൂല് ബാലരാമപുരത്ത്…
Read Moreശരീരത്തിലെ 99.98 ശതമാനവും ടാറ്റൂ ചെയ്തു; ലോക റിക്കാർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ
ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീ എന്ന ലോക റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന. ഇവർ അമേരിക്കൻ ആർമിയിൽ നിന്നും വിരമിച്ച ശേഷമാണ് അവൾ ടാറ്റൂ ചെയ്ത് തുടങ്ങിയത്. ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീ എന്ന പ്രത്യേകത മാത്രമല്ല, ബോഡി മോഡിഫിക്കേഷൻ വരുത്തിയ സ്ത്രീയും ലുമിനസ്കയാണ്. ഇവരുടെ ശരീരത്തിലെ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കുകയാണത്രെ. കൺപോളകളിൽ പച്ചകുത്തുകയും തലയോട്ടിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 89 ബോഡി മോഡിഫിക്കേഷനാണ് അവൾ ഇതുവരെയായി ചെയ്തത്. ‘അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക’ എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും എല്ലാം അവൾ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ‘ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു’ എന്നാണ് ലോക റിക്കാർഡ് നേട്ടത്തിൽ അവളുടെ…
Read Moreഉൾനാടൻ ജലപാതകൾക്ക് അനന്തസാധ്യത; ചരക്കുഗതാഗതത്തിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ
കോഴിക്കോട്: കേരളത്തിലെ ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുഗതാഗതം പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമാണെന്ന വിലയിരുത്തലിൽ ഈ മേഖലയ്ക്കു കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ജലപാതകളിലെ ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ബാർജ് ഓപ്പറേറ്റർമാർക്ക് സബ്സിഡി നൽകുന്നതിനുപുറമെ, ബാർജ് നിർമാണത്തിന് സബ്സിഡിയും ഈ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കാപ്പിറ്റൽ സബ്സിഡിയും നൽകുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ചു ചർച്ച ചെയ്ത് നൂതന ആശയങ്ങൾ തയാറാക്കി സമർപ്പിക്കാൻ കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി. ഉൾനാടൻ ജലഗതാഗത ചരക്കുനീക്കത്തിന് സബ്സിഡി നൽകിയതു മൂലമുണ്ടായ മാറ്റങ്ങളെക്കുറിച്ചു പഠിച്ച് ജലഗതാഗത ചീഫ് എൻജിനിയർ നൽകിയ റിപ്പോർട്ടിൽ ഈ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016-17ൽ സംസ്ഥാന സർക്കാർ ബാർജ് ഓപ്പറേറ്റർമാർക്കായി സബ്സിഡി അനുവദിച്ചുതുടങ്ങിയശേഷം ദേശീയ ജലപാത മൂന്നിലൂടെ ബാർജ് മുഖേനെ കൊണ്ടുപോകുന്ന സൾഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, സൾഫർ,…
Read Moreഇത് എന്ത് ശിക്ഷയാണ്; മാല പൊട്ടിച്ച കള്ളനെക്കൊണ്ട് നൃത്തം ചെയ്യിച്ച് നാട്ടുകാർ
മോഷണക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികൾ കൈയോടെ പിടിക്കപ്പെടുമ്പോൾ കഠിനമായി മർദിക്കപ്പെടാറുണ്ട്. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ ഇവിടെ പിടിക്കപ്പെട്ട കള്ളന് രസകരവും അസാധാരണവുമായ ഒരു ശിക്ഷയാണ് നാട്ടുകാർ നൽകിയിരിക്കുന്നത്. അടുത്തിടെ എൻസിആറിൽ പിടികൂടിയ ഒരു കള്ളന് ജനക്കൂട്ടം നൽകിയത് വ്യത്യസ്തമായൊരു ശിക്ഷയാണ്. സ്വർണ്ണമാല തട്ടിയെടുത്ത മോഷ്ടാവിനെ കൈയോടെ പിടികൂടി അധികാരികൾക്ക് കൈമാറുന്നതിനുപകരം ജനക്കൂട്ടം അവനെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു. ഒരു ഭോജ്പുരി ഗാനത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാനാണ് ജനക്കൂട്ടം കള്ളനോട് ആവശ്യപ്പെട്ടത്. മരത്തടികൾ കൈയിൽ പിടിച്ച് ഒരു കൂട്ടം ആളുകൾ അയാളെ വളഞ്ഞിട്ടുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ഈ ശിക്ഷയെക്കുറിച്ച് ആളുകൾ വീഡിയോയ്ക്ക് കമന്റുകളുമായെത്തി. 9 ലക്ഷത്തിനടുത്ത് വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം ഭൂരിപക്ഷം ആളുകളും…
Read Moreചീങ്കണ്ണിക്ക് തീറ്റ നൽകാൻ കുളത്തിലിറങ്ങി യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഒരു സ്ത്രീ കൈയിൽ വടിയുമായി കുളത്തിൽ നീന്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കുളത്തിനുള്ളിൽ ഒരു വലിയ ചീങ്കണ്ണിയും ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ ചീങ്കണ്ണിക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഗാബി എന്ന സ്ത്രീ ഒരു മൃഗ രക്ഷാപ്രവർത്തകയും ബെല്ലോവിംഗ് ഏക്കർ അലിഗേറ്റർ സാങ്ച്വറി എന്ന പേരിലുള്ള ഒരു വന്യജീവി സങ്കേതത്തിന്റെ ഉടമയുമാണ്. വൈറൽ വീഡിയോയിൽ കാട്ടിലെ ഒരു കുളത്തിലേക്ക് അവൾ ഇറങ്ങുന്നത് കാണാം. ഒരു വലിയ ചീങ്കണ്ണി ആ കുളത്തിൽ നീന്തുന്നുമുണ്ട്. ബെല്ല അക്രമകാരിയായ ചീങ്കണ്ണിയാണ്. ഇക്കാരണത്താൽ ഭക്ഷണം നൽകുമ്പോൾ അവൾക്ക് ദേഷ്യം വരാതിരിക്കാനും, ബെല്ലയെ ശാന്തയാക്കാനും ഗാബിയും സംഘവും ശ്രമിക്കുന്നു. ഗാബി വെള്ളത്തിലിറങ്ങിയതിന് പിന്നാലെ ബെല്ല അവളുടെ അടുത്തേക്ക് വരുന്നുണ്ട്. തുടർന്ന് ഗാബി ചീങ്കണ്ണിക്ക് ഭക്ഷണം കൊടുക്കാനും തുടങ്ങുന്നു. ‘ബെല്ല അലിഗേറ്ററിനൊപ്പം പ്രവർത്തിക്കുന്നു!…
Read Moreമാലിന്യത്തിന് പകരം വീട്ടിൽ അലക്ഷ്യമായി കിടക്കുന്നത് പണത്തിന്റെ നോട്ടുകൾ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വീഡിയോ
സമ്പന്നരാകാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച് ആഡംബര ജിവിതം നയിക്കുക എന്നത് ആളുകളുടെ സ്വപ്നമാണ്. ഓഫീസിൽ ജോലി ചെയ്യുന്നതിനു പുറമേ, ചിലർ തങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി സൈഡ് ബിസിനസുകളും ചെയ്യാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി പണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്ത്രീ അവരുടെ വീട് വൃത്തിയാക്കുകയാണ് വീഡിയോയിൽ. എന്നാൽ മാലിന്യത്തിന് പകരം പണമാണ് വീടിനുള്ളിൽ അലക്ഷ്യമായി കിടക്കുന്നത്. വൃത്തിയാക്കിയ ശേഷം അവൾ ഈ നോട്ടുകൾ ചവറ്റുകുട്ടയിൽ ഇടുമെന്ന് തോന്നുന്നു. @mrs.good.lucky എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിന്റെ സോഷ്യൽ മീഡിയ വ്ലോഗറായ അനസ്താസിയ ബൽവനോവിച്ച് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലത്ത് കിടക്കുന്ന നോട്ടുകൾ ശേഖരിക്കുന്നതിനുപകരം അവർ അത് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവരെ ഏകദേശം 7 ലക്ഷം വ്യൂസ് ലഭിച്ച അനസ്താസിയയുടെ വീഡിയോ രണ്ടായിരത്തിലധികം പേർ ലൈക്ക്…
Read Moreയോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയർ ഇന്ത്യക്ക് 90 ലക്ഷം പിഴ
യോഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയ സംഭവത്തിൽ എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതിനുപുറമേ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർക്ക് ആറു ലക്ഷം രൂപയും ട്രെയിനിംഗ് ഡയറക്ടർക്ക് മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ (ഡിജിസിഎ) ആണു പിഴ ചുമത്തിയത്. ജൂലൈ ഒൻപതിനാണു പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും മുംബൈയിൽ നിന്നു സൗദി തലസ്ഥാനമായ റിയാദിലേക്കു വിമാനം പറത്തിയത്. ട്രെയിനിംഗ് ക്യാപ്റ്റനൊപ്പം ട്രെയിനി പൈലറ്റ് വിമാനം പറത്തണമെന്നാണ് ചട്ടം. എന്നാൽ പരിശീലകനു ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്ന് പരിശീലകനല്ലാത്ത ക്യാപ്റ്റനെയാണു കമ്പനി വിമാനം പറത്താൻ നിയോഗിച്ചത്. സംഭവം ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട പൈലറ്റിന് ഡിജിസിഐ മുന്നറിയിപ്പ് നൽകി.
Read More‘തുള്ളി തുള്ളി ഹൂഫിറ്റ് ഹിറ്റായി’; ഓ…പില്ലഗാ… ഇൻസ്റ്റഗ്രാമിൽ കണ്ടത് 50 മില്യണിലധികം ആളുകൾ
കാഞ്ഞങ്ങാട്: സംഗതി അല്പം കടന്നകൈയായിരുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ ഓരത്തുവച്ചൊരു ഡാൻസ്. ആരും അനുകരിക്കരുതെന്നല്ല, ഇനി മേലാൽ നിങ്ങളും ചെയ്തുപോകരുതെന്ന് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ പറയുകയും ചെയ്തു. എന്നാലും നൃത്തത്തോടുള്ള അഭിനിവേശം ജീവിതത്തിന്റെ ആഘോഷമാക്കിമാറ്റിയ രാജപുരം മാലക്കല്ല് സ്വദേശികളായ നാൽവർ സംഘം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുമാസത്തിനുള്ളിൽ 50 മില്യണിലധികം ആളുകളാണ് ഇവരുടെ ഡാൻസ് കണ്ടത്. മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടത് അതിലേറെയും. കാസർഗോഡിന്റെ സ്വന്തം എംപി രാജ്മോഹൻ ഉണ്ണിത്താനും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇവരുടെ ഡാൻസ് ഷെയർ ചെയ്തു. രാജപുരം ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ ലിബിൻ ജേക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായത്രി മോഹനൻ എന്നിവരാണ് അത്രയൊന്നും പ്ലാൻ ചെയ്യാതെ ഇൻസ്റ്റഗ്രാമിൽ അപ് ലോഡ് ചെയ്ത ഒരു ഡാൻസിലൂടെ വൈറലായത്. ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ നൃത്തസംവിധായകനും വീഡിയോ…
Read More