ചണ്ഡീഗഢ്: ചണ്ഡീഗഢ് സന്ദര്‍ശിച്ചതിന് ശേഷം ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ നഗരം കണ്ടിട്ട് ഇന്ത്യയാണെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. റസ്സല്‍ ഹെന്ഡേഴ്സണ് എന്ന ആര്‍ക്കിടെക്ടാണ് ഇന്ത്യയെ കുറിച്ച് വാ തോരാതെ പറയുന്നത്. നഗരത്തിന്റെ ക്രമീകരണവും തിരക്കില്ലാത്ത അന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുന്നു. മാലിന്യങ്ങളോ ചവറുകളോ ഒട്ടുമില്ലാത്ത, വൃത്തിയുള്ള വിശാലമായ നടപ്പാതകളിലൂടെ അദ്ദേഹം നടക്കുന്നതും വീഡിയോയില്‍ കാണാം. യുകെ, തായ്ലന്ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം നിലവില്‍ ടാന്‍സാനിയയില്‍ താമസിക്കുകയാണ് ഹെന്ഡേഴ്സണ്. ‘ആദ്യത്തെ അനുഭവമാണിത്. ഇത് നോക്കൂ. ഇത് ഇന്ത്യയിലെ ഒരു നഗരമാണെന്ന് നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നുണ്ടോ? ഇത് അതിശയിപ്പിക്കുന്നതാണ്. നിങ്ങള്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന ഒന്നുമല്ല ഇത്, ശരിക്കും. ഹെന്ഡേഴ്സണ് പറഞ്ഞു. ഇവിടെ ഇരുവശത്തും റോഡ് ഗതാഗതമുണ്ട്. ദാ അവിടെ നോക്കൂ, സൈക്കിള്‍…
Read MoreCategory: Today’S Special
സിനിമാറ്റിക് സ്റ്റൈലിൽ ഒരു പ്രണയാഭ്യർഥന, വൈകാരികവും ഹൃദയസ്പർശിയുമായ വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഒരു പ്രണയാഭ്യർഥന സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ആർമി പൈലറ്റായ യുവാവ് കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോയാണ് വൈറലായത്. ഇന്ത്യൻ ആർമിയിലെ ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിംഗ് സ്കൂളിൽ നിന്ന് വിജയകരമായി വൈമാനിക പരിശീലനം പൂർത്തിയാക്കിയ ശേഷം കാമുകി ആരുഷിയോട് വിവാഹാഭ്യർഥന നടത്തിയത്. സൈനിക ഹെലികോപ്റ്ററിന് മുന്നിൽ വച്ചായിരുന്നു പ്രണയാഭ്യര്‍ഥന. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം കൈവരിച്ച ഭരത് ഭരദ്വാജ് സൈനിക യൂണിഫോമിൽ തന്നെ കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഒരു സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ ഇതിനകം ലക്ഷകണക്കിന് പേരാണ് കണ്ടത്. സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ട്രെയിനര്‍മാരും അതിഥികളും ചുറ്റും നില്‍ക്കെ, ക്യാപ്റ്റന്‍ ഭരദ്വാജ് മുട്ടുകുത്തി നിന്ന് തന്റെ കാമുകിയായ ആരുഷിക്ക് മോതിരം സമ്മാനിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഈ നിമിഷത്തില്‍ തികച്ചും വികാരാധീനയായ ആരുഷി സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും…
Read Moreഇന്ത്യൻ യുവാവിന് ജർമനിയിൽ വംശീയ അധിക്ഷേപം, തിരികെ നാട്ടിലെത്തി, ഇന്ന് ലക്ഷങ്ങളുടെ ബിസിനസ്; സമൂഹ മാധ്യമങ്ങളിൽ വൈറൽ
ജർനിയിലെ ജോലിയിൽ നിന്ന് വംശീയ അധിക്ഷേപം മൂലം പിരിച്ചുവിടപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യയിൽ തിരിച്ചെത്തി സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുത്ത് പ്രതിമാസം 9.5 ലക്ഷം രൂപയോളം ലാഭം കൊയ്യുന്ന മുംബൈ സ്വദേശിയായ ഗെയിം ഡെവലപ്പർ അനുൽ അഗർവാളിന്റെ ജീവിതയാത്രയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജർമനിയിൽ ഒരു ഗെയിം പ്രൊഡ്യൂസർ ആയി ജോലി ചെയ്യുകയായിരുന്നു അനുൽ അഗർവാൾ. ഏകദേശം മൂന്നര വർഷം മുമ്പ് കമ്പനിയിലെ വംശീയതയും ആഭ്യന്തര മാനേജ്മെന്റ് പ്രശ്നങ്ങളും കാരണം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. ജോലി പോയതോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാനും സ്വതന്ത്രമായി ഗെയിമുകൾ വികസിപ്പിക്കാനും തീരുമാനിച്ചു. സ്വന്തമായി നിർമിച്ച ആപ്പുകൾ, ഗെയിമുകൾ, ഉള്ളടക്ക നിർമ്മാണം എന്നിവയിലൂടെ അദ്ദേഹം ഇപ്പോൾ പ്രതിമാസം ഏകദേശം 10,000 ഡോളർ ലാഭമായി നേടുന്നു. തന്റെ പ്രൊജക്റ്റുകളുടെ പുരോഗതിയും കഥകളും സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പങ്കുവെക്കുന്ന ശൈലി അദ്ദേഹം സ്വീകരിച്ചു. ലിങ്ക്ഡ്ഇൻ വഴി തന്റെ ജോലികൾ പങ്കുവെച്ചതുവഴി…
Read Moreവോ ലഡ്കി ഹേ കഹാൻ എന്ന ഗാനത്തിന് ചുവടുവച്ച് അച്ഛനും ബേബി കാരിയറിൽ ഇരുന്ന് കുഞ്ഞും, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഒരു അച്ഛൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നൃത്തം ചെയ്യുന്ന അതിമനോഹരമായ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. ഹൃദയസ്പർശിയും വൈകാരികവുമാണ് ഈ വീഡിയോ. ഇൻസ്റ്റാഗ്രാമിൽ അക്ഷയ് പാലിവാൾ എന്ന വ്യക്തി പങ്കുവെച്ച ഈ റീൽ ഇതിനോടകം തന്നെ 23 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ബംഗളൂരുകാരനായ അക്ഷയ് പാലിവാളും അദ്ദേഹത്തിന്റെ കൊച്ചുമകളുമാണ് ഈ വീഡിയോയിലുള്ളത്. 2001ൽ പുറത്തിറങ്ങിയ ‘ദിൽ ചാഹ്താ ഹേ’ എന്ന ചിത്രത്തിലെ പ്രശസ്തമായ “വോ ലഡ്കി ഹേ കഹാൻ” എന്ന ഗാനത്തിനാണ് അച്ഛനും മകളും ചുവടുകൾ വയ്ക്കുന്നത്. കുഞ്ഞിനെ ഒരു ബേബി കാരിയറിൽ സുരക്ഷിതമായി കെട്ടിവെച്ചാണ് അച്ഛൻ ചുവടുവെക്കുന്നത്. അച്ഛന്റെ ഡാൻസിനൊപ്പം കുഞ്ഞ് ചിരിക്കുന്നതും കൈകാലുകൾ ഇളക്കി ആസ്വദിക്കുന്നതുമാണ് വീഡിയോയുടെ ഹൈലൈറ്റ്. നെറ്റിസൺസ് ഈ വീഡിയോയെ “ക്യൂട്ട്” എന്നും മനോഹരമായ ഒരു കുടുംബ നിമിഷം എന്നും വിശേഷിപ്പിച്ചു. സ്റ്റെപ്പുകൾ അച്ഛന്റേതാണെങ്കിലും ഷോ മുഴുവൻ കൊണ്ടുപോയത് കുഞ്ഞാണ്…
Read Moreവർക്ക് ലൈഫ് ബാലൻസിന് പ്രാധാന്യം, 72 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം നിരസിച്ച് യുവാവ്; മാനേജർക്ക് അയച്ച മറുപടി കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ
ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർ 72 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം നിരസിച്ച വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കഠിനമായ കമ്പനി നിയമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുറവുമാണ് ഇത്രയും വലിയ പാക്കേജ് വേണ്ടെന്നുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ വന്ന് തന്നെ ജോലി ചെയ്യണം എന്നതായിരുന്നു കമ്പനിയുടെ പ്രധാന നിബന്ധന. പുതിയ സ്ഥലത്തേക്ക് മാറുന്നതിനുള്ള യാത്രാ താമസ ചിലവുകൾ കമ്പനി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ ശമ്പളത്തിൽ നിന്നും വെറും 25% മാത്രമായിരുന്നു വർദ്ധനവ്. ഉയർന്ന ജീവിതചെലവുള്ള നഗരത്തിലേക്ക് മാറുമ്പോൾ ഈ തുക ലാഭകരമല്ലെന്ന് അദ്ദേഹം വിലയിരുത്തി. കമ്പനിയുടെ കരാർ പൂർണമായും സ്ഥാപനത്തിന് മാത്രം അനുകൂലമായ ഒന്നാണെന്നും, ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം കമ്പനി റിക്ക്രൂട്ടറോട് വാട്സാപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കി. കരിയറിന്റെ തുടക്കകാലത്തായിരുന്നെങ്കിൽ ഒരുപക്ഷെ താൻ ഇത് സ്വീകരിക്കുമായിരുന്നു, എന്നാൽ നിലവിലെ സാഹചര്യത്തിൽ സമാധാനപരമായ ജീവിതത്തിനാണ് മുൻഗണനയെന്നും…
Read Moreജോലിക്ക് പ്രവേശിച്ച ആദ്യ ദിവസം തന്നെ അയാൾ അപ്രത്യക്ഷനായി, കമ്പനി നല്കിയ മാക്ബുക്ക് ലാപ്ടോപ്പുമായി കടന്നു; കോർപ്പറേറ്റ് മേഖലയുടെ ചരിത്രത്തിൽ ഇത് ആദ്യ സംഭവമെന്ന് കമ്പനി
കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച ആദ്യ ദിവസം തന്നെ കമ്പനി നല്കിയ മാക്ബുക്ക് ലാപ്ടോപ്പുമായി ഒരു ഉദ്യോഗാർഥി മുങ്ങിയ സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ ഡിജിറ്റൽ വിവരങ്ങളെല്ലാം പൂർണമായി ഇല്ലാതാക്കി യുവാവ് അപ്രത്യക്ഷനായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഊബർ കന്പനിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കമ്പനി ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വിലകൂടിയ മാക്ബുക്കുമായാണ് ഇയാൾ മുങ്ങിയത്. കമ്പനിക്ക് തന്നെ പിന്നീട് ബന്ധപ്പെടാൻ സാധിക്കാത്ത വണ്ണം തന്റെ ഫോൺ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ തുടങ്ങിയ എല്ലാ ഡിജിറ്റൽ രേഖകളും ഇയാൾ പൂർണ്ണമായും ഡിലീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊബർ ഓഫീസിലാണ് സംഭവം നടന്നത്. ഊബറിലെ പ്രിൻസിപ്പൽ റിക്രൂട്ടറായ രഘു തെന്നേറ്റി ആണ് ഈ സംഭവത്തെക്കുറിച്ച് ലിങ്ക്ഡ്ഇൻ വഴി വെളിപ്പെടുത്തിയത്.യാതൊരുവിധ സൂചനകളും അവശേഷിപ്പിക്കാതെ ഇയാൾ അപ്രത്യക്ഷനായതിനെ…
Read Moreസ്പെയിനിലെയും ഇന്ത്യയിലെയും ഹൈവേകൾ താരതമ്യം ചെയ്തു, ഇന്ത്യയിലെ റോഡ് വികസനം വിദേശരാജ്യങ്ങൾക്ക് ഒപ്പമെത്തുന്ന രീതിയിൽ മെച്ചപ്പെട്ടു; അങ്കിതയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി
യൂറോപ്പ് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അങ്കിത എന്ന യുവതി രാജ്യത്ത് കണ്ട വലിയ വ്യത്യാസങ്ങൾ ചൂണ്ടികാണിച്ചു സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് കുറിച്ചതാണ് ഇപ്പോൾ വലിയ ചർച്ചയായിമാറിയിരിക്കുന്നത്. ഇന്ത്യയിലെ റോഡ് വികസനം, ( റോഡ് ഇൻഫ്രാസ്ട്രക്ചർ ) വിദേശരാജ്യങ്ങൾക്ക് ഒപ്പമെത്തുന്ന രീതിയിൽ മെച്ചപ്പെട്ടുവെന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അങ്കിത വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ റോഡുകളും ഇന്ത്യയിലെ റോഡുകളും തമ്മിലുള്ള വ്യത്യാസം (Infrastructure Gap) ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെന്ന് ഇവർ തന്റെ വീഡിയോയിൽ പറയുന്നു. സ്പെയിനിലെയും ഇന്ത്യയിലെയും ഹൈവേകൾ താരതമ്യം ചെയ്തുകൊണ്ടാണ് അങ്കിത ഈ വീഡിയോ പങ്കുവെച്ചത്. മുൻകാലങ്ങളിൽ വിദേശയാത്രകൾ നടത്തുമ്പോൾ ഇന്ത്യയിൽ ഇല്ലാത്ത സൗകര്യങ്ങളെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതെങ്കിൽ, പുതിയ യാത്ര ഇന്ത്യയിലെ വികസനം തിരിച്ചറിയാൻ സഹായിച്ചുവെന്ന് അങ്കിത പറയുന്നു. ഇന്ത്യയിലെ പുതിയ റോഡുകളുടെ ടാറിംഗ്, ലാൻഡ്സ്കേപ്പിംഗ്, സൈൻ ബോർഡുകൾ, കൃത്യമായ മെയിന്റനസ് എന്നിവ വികസിത രാജ്യങ്ങളിലെ റോഡുകളോട്…
Read More30,000 രൂപ വേണ്ടെന്ന് വച്ചു, യുവാവ് ഇന്ന് പ്രതിമാസം നേടുന്നത് 2 ലക്ഷം രൂപയിലധികം;സമൂഹ മാധ്യമങ്ങളിൽ ഈ ടാക്സി ഡ്രൈവറാണ് താരം
മുംബൈ: ഒരു ടാക്സി ഡ്രൈവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. എൻജിനീയറിംഗ് ബിരുദ്ധമുണ്ടായിട്ടും കോർപ്പറേറ്റ് ജോലിക്ക് പോകാതെ, സ്വന്തമായി സംരംഭം ആരംഭിച്ച് ഇന്ന് മാസത്തിൽ 2 ലക്ഷം രൂപ വരെ വരുമാനം നേടുന്ന ഈ യുവാവാണ് സമൂഹ മാധ്യമങ്ങളിൽ കൈയടികൾ നേടുന്നത്. കനേഡിയൻ കൺഡന്റ് ക്രിയേറ്റർ കാലെബ് ഫ്രീസെൻ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ യുവാവിന്റെ ബിസിനസ്സ് വിജയഗാഥ പുറംലോകമറിയുന്നത്. എൻജിനീയറിംഗ് പൂർത്തിയാക്കിയ ശേഷം ലഭിച്ച ജോലി വാഗ്ദാനങ്ങളിൽ ശമ്പളം 20,000 മുതൽ 30,000 രൂപ വരെ മാത്രമായിരുന്നു. പഠനത്തിനായി ചെലവാക്കിയ പണവും സമയവും വെച്ച് നോക്കുമ്പോൾ ഈ ശമ്പളം തീർത്തും അപര്യാപ്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതാണ് ഭാവിയിൽ കൂടുതൽ ഗുണകരമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്. ഒരു കാർ മാത്രം വാങ്ങി ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ്സ് ഇന്ന് നാല് വാഹനങ്ങളിലേക്ക് വളർന്നു. സ്വന്തമായി…
Read Moreപരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിനു മുന്‍പ് പണി, ബിഎഡ് വിദ്യാർഥികൾ ഓടയിലേക്ക് വീണു; പിന്നാലെ വീഡിയോ വൈറൽ
പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ് ഒരു കൂട്ടം ബിഎഡ് ഉദ്യോഗാർത്ഥികൾ ഓടയിലേക്ക് പതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ 25 ഓളം വിദ്യാർത്ഥികൾ ഉൾപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷാ കേന്ദ്രത്തിന് സമീപമുള്ള ഒരു കടയ്ക്ക് സമീപം വിദ്യാർഥികൾ തടിച്ചുകൂടുകയും, അവർ നിന്നിരുന്ന പ്രതലം പെട്ടെന്ന് ഇടിഞ്ഞുവീണ് നിമിഷങ്ങൾക്കുള്ളിൽ നിരവധി ഉദ്യോഗാർഥികൾ കാൽ വഴുതി താഴെയുള്ള അഴുക്കുചാലിൽ പതിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അപകടം വിദ്യാർത്ഥികളിലും കാഴ്ചക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. അകത്ത് കുടുങ്ങിയവരെ സഹായിക്കാൻ നാട്ടുകാർ ഓടിയെത്തി. പ്രദേശവാസികൾ സഹായഹസ്തം നീട്ടുമ്പോൾ വിദ്യാർഥികൾ പുറത്തേക്ക് കയറാൻ ശ്രമിക്കുന്നതും കാണാം. ഇവരുടെ ബാഗുകൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവ ചെളിയിലും വൃത്തികെട്ട വെള്ളത്തിലും മൂടിയിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ചില വിദ്യാർത്ഥികൾക്ക് പരിക്കുകൾ സംഭവിച്ചു. തിരിച്ചടി നേരിട്ടെങ്കിലും, അവരിൽ പലരും പരീക്ഷ എഴുതാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. വീട്ടിലേക്ക് മടങ്ങുന്നതിന് പകരം മുന്നോട്ടു…
Read Moreരണ്ട് ലക്ഷം രൂപ സൂക്ഷിച്ച ബാഗ് തട്ടിപ്പറിച്ചു; കുരങ്ങൻ മരത്തിൽനിന്ന് നോട്ടുമഴ പെയ്യിച്ച വീഡിയോ വൈറൽ
നാടകീയ രംഗങ്ങളാണ് ബുലന്ദ്ശഹറിൽ അരങ്ങേറിയത്. പണം നിറച്ച ബാഗ് തട്ടിപ്പറിച്ച് കുരങ്ങച്ചൻ. പിന്നീട് ജനം കണ്ടത് മരത്തിൽനിന്ന് മഴ പെയ്യുംപോലെ നോട്ടുകൾ വർഷിക്കുന്നതാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലാണ് ഒരേ സമയം ആശങ്കയും അത്ഭുതവുമേറ്റിയ ഈ സംഭവം. വസ്തു രജിസ്ട്രേഷനായുള്ള മുദ്രപ്പത്രം വാങ്ങാൻ ബുലന്ദ്ശഹർ ജില്ല കോടതിയിൽ എത്തിയതായിരുന്ന രവീന്ദ്ര ലോധി എന്ന രാജു. കൈയിൽ രണ്ട് ലക്ഷം രൂപയടങ്ങുന്ന ബാഗുമുണ്ടായിരുന്നു. സ്റ്റാമ്പ് വെൻഡറുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് പൊടുന്നനെ കോടതിവളപ്പിലെ ഒരു കുരങ്ങ് ബാഗ് തട്ടിപ്പറിച്ചത്. പിന്നാലെ ഓടിയിട്ടും കാര്യമായില്ലെന്ന് മാത്രമല്ല. ഒടുവിൽ നാട്ടുകാരെ സാക്ഷി നിർത്തി മരത്തിന് മുകളിൽനിന്ന് 500ന്റെ നോട്ടുകൾ ഒന്നിനു പുറകെ ഒന്നായി കുരങ്ങൻ താഴേക്കെറിയാൻ തുടങ്ങിയപ്പോഴാണ് മുട്ടൻ പണി കിട്ടിയത്. മരത്തിൽ നിന്ന് പണം പറന്നു വീഴാൻ തുടങ്ങിയതോടെ താഴെ നിന്നവർക്ക് നോട്ടുകൾ പെറുക്കാനായി തടിച്ചുകൂടി. രംഗം വഷളാകുന്നത് കണ്ട് കോടതി പരിസരത്തുണ്ടായിരുന്ന പൊലീസുകാർ…
Read More