വ​ർ​ക്ക് ലൈ​ഫ് ബാ​ല​ൻ​സി​ന് പ്രാ​ധാ​ന്യം, 72 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ച് യു​വാ​വ്; മാ​നേ​ജ​ർ​ക്ക് അ​യ​ച്ച മ​റു​പ​ടി ക​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ഒ​രു ഇ​ന്ത്യ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ 72 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ച വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ക​ഠി​ന​മാ​യ ക​മ്പ​നി നി​യ​മ​ങ്ങ​ളും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കു​റ​വു​മാ​ണ് ഇ​ത്ര​യും വ​ലി​യ പാ​ക്കേ​ജ് വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്.

ആ​ഴ്ച​യി​ൽ 5 ദി​വ​സ​വും ഓ​ഫീ​സി​ൽ വ​ന്ന് ത​ന്നെ ജോ​ലി ചെ​യ്യ​ണം എ​ന്ന​താ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ്ര​ധാ​ന നി​ബ​ന്ധ​ന. പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റു​ന്ന​തി​നു​ള്ള യാ​ത്രാ താ​മ​സ ചി​ല​വു​ക​ൾ ക​മ്പ​നി ന​ൽ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ലെ ശ​മ്പ​ള​ത്തി​ൽ നി​ന്നും വെ​റും 25% മാ​ത്ര​മാ​യി​രു​ന്നു വ​ർ​ദ്ധ​ന​വ്. ഉ​യ​ർ​ന്ന ജീ​വി​ത​ചെ​ല​വു​ള്ള ന​ഗ​ര​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ ഈ ​തു​ക ലാ​ഭ​ക​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

ക​മ്പ​നി​യു​ടെ ക​രാ​ർ പൂ​ർ​ണ​മാ​യും സ്ഥാ​പ​ന​ത്തി​ന് മാ​ത്രം അ​നു​കൂ​ല​മാ​യ ഒ​ന്നാ​ണെ​ന്നും, ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ക​മ്പ​നി റി​ക്ക്രൂ​ട്ട​റോ​ട് വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്താ​യി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷെ താ​ൻ ഇ​ത് സ്വീ​ക​രി​ക്കു​മാ​യി​രു​ന്നു, എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ക്സി​ലും റെ​ഡ്ഡി​റ്റി​ലും ഈ ​വാ​ർ​ത്ത പ​ങ്കു​വെ​ക്ക​പ്പെ​ട്ട​തോ​ടെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. പ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വ​ന്തം ആ​രോ​ഗ്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​യ എ​ൻ​ജി​നീ​യ​റു​ടെ തീ​രു​മാ​ന​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം പ്ര​ശം​സി​ച്ചു. കോ​ർ​പ്പ​റേ​റ്റ് ഇ​ന്ത്യ​യി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തോ​ടൊ​പ്പം മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന പു​തി​യൊ​രു ചി​ന്താ​ഗ​തി​യി​ലേ​ക്ക് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്നു.

Related posts

Leave a Comment