പച്ച വേഷം വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് നൽകാനുള്ള ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ തീരുമാനം വ്യാപകമായ വിമർശനത്തെ തുടർന്ന് പിൻവലിച്ചു. നിലവിൽ സൊമാറ്റോയിൽ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ്. എന്നാൽ പച്ച നിറം ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവർക്കാണ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. പ്യുവർ വെജ്’ ഫ്ലീറ്റിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് എല്ലാ ഡെലിവറി പങ്കാളികളും ചുവപ്പ് യൂണിഫോം ധരിക്കുന്നത് തുടരുമെന്ന് സൊമാറ്റോ അറിയിച്ചത്. വെജിറ്റേറിയൻ കഴിക്കുന്നവർക്കായി നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് കീഴിൽ വിതരണത്തിന് നിൽക്കുന്ന ആളുകൾക്ക് പച്ച യൂണിഫോം നൽകാനുള്ള തീരുമാനം കമ്പനി പിൻവലിക്കുകയാണെന്നും, ചുവപ്പ് തന്നെ നിറമായി തുടരുമെന്നും കമ്പനി സിഇഒ തന്നെയാണ് നേരിട്ട് അറിയിച്ചത്. “ഞങ്ങളുടെ എല്ലാ റൈഡർമാരും അതായത് സാധാരണ ഫ്ലീറ്റും സസ്യാഹാരികൾക്കുള്ള ഫ്ലീറ്റും ചുവപ്പ് നിറം തന്നെ ഡ്രസ്സ് കോഡ് ധരിക്കുന്നത് തുടരും” എന്ന്…
Read MoreCategory: Today’S Special
അന്റാർട്ടിക്കയിൽ തപാൽ ഓഫീസിൽ ജോലി ഒഴിവ്; പെൻഗ്വിനുകളുടെ എണ്ണവും എടുക്കേണ്ടിവരും!
നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള അന്റാർട്ടിക്കയിൽ അപൂർവമായ ഒരു ജോലിക്കു നിങ്ങൾക്ക് അവസരമുണ്ട്. അന്റാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്റോയിലെ തപാൽ ഓഫീസിലാണു ജോലി. ഇവിടെ കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ. ദ്വീപിലെ പെൻഗ്വിനുകളുടെ എണ്ണവും എടുക്കണം..! രണ്ടു ലക്ഷത്തിലേറെയാണു പ്രതിമാസ ശമ്പളം. ദ്വീപിന്റെ നിയന്ത്രണച്ചുമതലയുള്ള യുകെ അന്റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റാണ് നിയമനം നടത്തുന്നത്. ബേസ് ലീഡർ, ഷോപ്പ് മാനേജർ, ജനറൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ തസ്തികയിൽ നിയമിതരാകുന്നവരും പെൻഗ്വിൻ സർവേക്കു പോകേണ്ടിവരും. വർഷത്തിൽ 18,000 ക്രൂയിസ് കപ്പൽ സന്ദർശകർ ഇവിടെയെത്താറുള്ളതായി ട്രസ്റ്റിന്റെ വെബ്സൈറ്റിൽ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിമിംഗലങ്ങളെ വേട്ടയാടിയിരുന്ന കപ്പലുകളുടെ സുരക്ഷിതതാവളമായിരുന്നു പോർട്ട് ലോക്ക്റോയ്. ബ്രിട്ടീഷുകാർ ഇവിടെയൊരു താവളം നിർമിച്ചെങ്കിലും 1962ൽ അടച്ചുപൂട്ടി. 1996ൽ പോർട്ട്…
Read Moreഎവിടെ പോയാലും വേഷം കാക്കി: പോലീസെന്ന് പറഞ്ഞ് വിവാഹ നിശ്ചയം; യുവതിയുടെ ആൾമാറാട്ടം പൊളിച്ച് പ്രതിശ്രുത വരൻ
പോലീസുകാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥിരം കാക്കി ധരിച്ച് നടന്ന യുവതിയെ കുടുക്കി പ്രതിശ്രുത വരൻ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവികയാണ് നല്‍ഗോണ്ട റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഒരു വർഷത്തോളമാണ് യുവതി ആൾമാറാട്ടം നടത്തിയിരുന്നത്. മാളവിക തന്റെ വിവാഹ നിശ്ചയത്തിനും കാക്കി ധരിച്ചെത്തിയതോടെയാണ് പ്രതിശ്രുത വരന് സംശയം തോന്നിയത്. ഇതോടെ ഐ.ടി. ഉദ്യോഗസ്ഥനായ ഇയാൾ മാളവികയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ആര്.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്നും ഇവര്‍ക്ക് ഒരു ജോലിയുമില്ലെന്നും വ്യക്തമായി. തുടർന്ന് വിവരമറിഞ്ഞ റെയിൽവേ പോലീസ് സംഭവത്തിൽ നടപടി എടുക്കുകയായിരുന്നു. യുവതിയിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖയും പോലീസ് യൂണിഫോമും പിടിച്ചെടുക്കുകയും ചെയ്തു. എവിടെ പോകുമ്പോഴും മാളവിക കാക്കി ധരിക്കുമായിരുന്നു. കുടുംബ ചടങ്ങുകളിലും ക്ഷേത്ര ദർശനത്തിനും യാത്രകളിലുമൊക്കെ കാക്കി…
Read Moreഭുവനേശ്വര്‍-ജുനഗര്‍ എക്സ്പ്രസിന്റെ എസിയില്‍ ‘യാത്രക്കാരനായി’ മുട്ടനെലിക്കുഞ്ഞ്; വീഡിയോ കാണാം
കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഒരു യാത്രാ മാര്ഗമാണല്ലൊ ട്രെയിന്‍. അതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാന്‍ നല്ല പ്രയാസമായിരിക്കും. പലരും കാശ് കൂടുതല്‍ മുടക്കി എസിയിലും മറ്റും സീറ്റ് ഒപ്പിക്കും. എന്നാല്‍ ഇങ്ങനെ ശാന്തമായി യാത്ര ആഗ്രഹിക്കുന്നതിനിടെ ഒരു “ശല്യക്കാരൻ’ എത്തിയാല്‍. അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഭുവനേശ്വര്‍-ജുനഗര്‍ എക്സ്പ്രസില്‍ നിന്നുള്ള കാഴ്ചയാണ്. ദൃശ്യങ്ങളില്‍ ട്രെയിനിലെ എസി കംപാര്‍ട്ട്മെന്റില്‍ ഒരു എലി ഓടി നടക്കുന്നതാണുള്ളത്. എലി സീറ്റുകള്‍ക്കിടയിലൂടെ യഥേഷ്ടം സഞ്ചരിക്കുകയാണ്. മുകള്‍ സീറ്റില്‍ കിടന്ന പതി എന്ന യുവതിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവര്‍ ഇക്കാര്യത്തില്‍ പരാതി പറയുകയുമുണ്ടായി. മാത്രമല്ല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. വീഡിയോ നിമിത്തം റെയില്‍വേ പ്രതികരിക്കുകയുണ്ടായി. തങ്ങള്‍ വിഷയത്തില്‍ വേണ്ട നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാഴ്ച ആദ്യമല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍…
Read Moreഅവിശ്വസനീയം ഈ രക്ഷപ്പെടൽ..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
കേപ്ടൗൺ: മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എന്നാൽ, ദക്ഷിണാഫ്രിക്കയിൽനിന്നു പുറത്തുവന്ന ഒരു യുവാവിന്റെ രക്ഷപ്പെടലിനെക്കുറിച്ച് അറിഞ്ഞാൽ ഞെട്ടിപ്പോകും. 13 അടി വലിപ്പമുള്ള ഒരു പടുകൂറ്റൻ മുതലയുടെ വായിൽനിന്നായിരുന്നു ആ രക്ഷപ്പെടൽ. ഭാര്യയ്ക്കും മകനുമൊപ്പം ദക്ഷിണാഫ്രിക്കയിലെ ഒരു അണക്കെട്ടിൽ അവധി ആഘോഷിക്കാനെത്തിയ ആന്റണി ജോബർട്ട് എന്ന മുപ്പത്തിയേഴുകാരനാണു മുതലയുടെ വായിൽ അകപ്പെട്ടത്. ചൂണ്ട ഇടുന്നതിനിടെ മുതല ആന്റണിയുടെ കാലിൽ പിടികൂടി ശരവേഗത്തിൽ ശരീരത്തിന്റെ പകുതിയോളം വായ്ക്കുള്ളിലാക്കുകയായിരുന്നു. മുതലയുടെ വായിലിരുന്ന് ആന്റണി മരണത്തിന്റെ മുഖം ശരിക്കും നേരിൽ കണ്ടു. ഇയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നല്ലേ? രക്ഷാപ്രവർത്തകരൊന്നുമല്ല അത് ചെയ്തത്. മകനൊപ്പം ആ ഭീകരദൃശ്യത്തിന് ദൃക്സാക്ഷിയായ ആന്റണിയുടെ ഭാര്യ അന്നാലൈസ് ആണു സ്വന്തം ജീവൻ പണയപ്പെടുത്തി മുതലവായിൽനിന്നു ഭർത്താവിനെ അത്ഭുതകരമായി രക്ഷിച്ചെടുത്തത്. മുതല ആന്റണിയെ വിഴുങ്ങിക്കൊണ്ടിരിക്കേ അന്നാലൈസ് ഒരു തടിക്ഷണമെടുത്ത് മുതലയുടെ തലയിൽ…
Read Moreബൈക്ക് യാത്രക്കാരന്റെ ഹെല്‍മറ്റ് കാമറയില്‍ കുടുങ്ങിയ പ്രേതം; വൈറലായി വീഡിയോ
പ്രേതങ്ങളെ പേടിയുള്ളവരായിരിക്കും മിക്ക ആളുകളും. പ്രേതമില്ലെന്ന് എത്രയൊക്കെ അവകാശപ്പെട്ടാലും ഉള്ളിന്റെ ഉള്ളിൽ എല്ലാവർക്കുമൊരു ഭയമുണ്ട്. നമ്മൾ രാത്രിയിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. അപ്പോൾ അപ്രതീക്ഷിയമായി ഒരു രൂപം നമ്മുടെ വാഹനത്തിനു മുൻപിലേക്ക് വന്നാലെന്താകും അവസ്ഥ. ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഫിലിപ്പീയന്‍സില്‍ നിന്നുള്ള ഒരു ബൈക്ക് റൈഡറായ കാൾ ഡാഗസ് ആണ് വീഡിയോ പങ്കുവച്ചത്. ഫിലിപ്പിയന്‍സിലെ കഗയാൻ ഡി ഓറോയിലെ ഒരു ദേശീയ പാതയിലൂടെ കാൾ ഡാഗസ് സുഹൃത്തുമൊത്ത് ബൈക്കുമായി പോകുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. നഗരത്തിലൂടെ ഇവർ ബൈക്കിൽ പോകുകയായിരുന്നു പെട്ടെന്ന് റോഡ് കടന്നുകൊണ്ട് മനുഷ്യരൂപം പോലെ ഒന്ന് ബൈക്കിന് മുന്നിലൂടെ കടന്ന് പോയി. ഇത് കണ്ടപ്പോൾത്തന്നെ കാൾ ഡാഗസ് ബൈക്ക് നിർത്തി ചുറ്റുപാടും നോക്കി. എന്നാൽ എവിടെയും ആ രൂപത്തെ കാണാൻ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ ഹെല്‍മറ്റില്‍…
Read Moreഇങ്ങനെ പോയാൽ വേഗം പരലോകത്തെത്താം; രാത്രിയിൽ റോഡിൽ യുവതിയുടെ അഭ്യാസ പ്രകടനം; വീഡിയോ കാണാം
പല തരത്തിലുള്ള വീഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില വീഡിയോ കാണുന്പോൾ വൈറലാകാൻ വേണ്ടി ചെയ്യുന്നതാണെന്ന് തോന്നിപ്പോകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച. ഒരു യുവതി തന്റെ രണ്ട് കൈയും വിട്ട് സ്കൂട്ടി ഓടിക്കുന്നതാണ് വീഡിയോ. ഇത് മാത്രമല്ല, കൈകൾ കൊണ്ട് പറക്കുന്നത് പോലെയുള്ള ആംഗ്യവും ഇവർ കാണിക്കുന്നുണ്ട്. ഡാൻസ് ചെയ്തുകൊണ്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്. രാത്രിയിലാണ് യുവതിയുടെ അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോ പെട്ടെന്ന്തന്നെ വൈറലായി. ഗർ കേ കലേഷ് ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. 1.1 മില്യൺ ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി ആളുകളാണ് യുവതിയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാൽ ചേച്ചിക്ക് പെട്ടെന്ന് തന്നെ പരലോകത്തിൽ പോകാം, അവരൊരു പ്രൊഫഷണല്‍ സ്റ്റണ്ട് വുമണാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. Fearless Scooter Didi having…
Read Moreകാർ പാർക്കിംഗിനായി കുഴിയെടുത്തപ്പോൾ ലഭിച്ചത് 1,800 വർഷം പഴക്കമുള്ള അമൂല്യ നിധി
വീട് വൃത്തിയാക്കുന്പോഴും പുതിയ കെട്ടിടങ്ങൾ പണിയാൻ കുഴിയെടുക്കുന്പോഴുമൊക്കെ പല പുരാവസ്തുക്കളും ലഭിക്കാറുണ്ട്. അത്തരത്തിലൊരു പുരാവസ്തു ലഭിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിൽ. ഇംഗ്ലണ്ടിലെ ഒരു പഴയ വീടിന് കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുക്കുന്നതിനിടെ 1,800 വര്‍ഷത്തെ പഴക്കമുള്ള പുരാവസ്തു കണ്ടെടുത്തിരിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായ ഗ്രെഗ് ക്രാളി ഭൂമി കുഴിക്കുന്നതിനിടെ ഒരു മാര്‍ബിള്‍ തല കണ്ടു. ലിങ്കൺഷെയർ കൗണ്ടിയിലുള്ള 16 -ാം നൂറ്റാണ്ടില്‍ പണിത ഒരു പഴയ മാളികയായ ബർഗ്ലി ഹൗസിൽ പാർക്കിംഗ് സ്ഥലത്തിന്റെ നിർമ്മാണത്തിനിടെയാണ് ഗ്രെഗിനു പുരാവസ്തു കണ്ടുകിട്ടിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള ഒരു യുവതിയുടെ മാര്‍ബിള്‍ തലയായിരുന്നു അത്. അവിടെ നിന്നും കുറച്ച് മാറി കുഴിയെടുത്തപ്പോൾ തലയോടൊപ്പമുള്ള ചുമലിന്റെ ഭാഗങ്ങളുും കണ്ടെത്തി. “മുഖം കൊത്തിയ ഒരു വലിയ കല്ലാണെന്ന് ഞാൻ ആദ്യം കരുതിയിരുന്നത്. അത് കണ്ടെപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. പിന്നീട് അത് കൈയിൽ എടുത്തു നോക്കിയപ്പോഴാണ് ഒരു പ്രതിമയുടെ…
Read Moreഅച്ഛനൊപ്പമുള്ള എന്റെ ആദ്യ വിമാനയാത്ര; കുഞ്ഞുമായി പൈലറ്റ്; വീഡിയോ വൈറൽ
ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളെല്ലാവരും. മേഘങ്ങള്‍ക്കിടയിലൂടെ അതി വിശാലമായി സഞ്ചരിക്കുന്ന അനുഭവം ഒന്നു വേറെതന്നെയാണ്. ഭൂമിയെ തൊടാതെയുള്ള ഈ സഞ്ചാരത്തെക്കുറിച്ച് പലരും പിന്നീട് വാചാലരാകും. എന്നാല്‍ സ്ഥിരം ഈ ജോലി ചെയ്യുന്ന പൈലറ്റിനൊ മറ്റ് ജീവനക്കാര്‍ക്കൊ ഇതില്‍ അത്ര കൗതുകം കാണില്ല. പക്ഷേ ഇവിടെയൊരു പൈലറ്റിന്റെ ഒരു വിമാനയാത്ര ഏറെ പ്രത്യേകതയുള്ളതായി മാറിയിരിക്കുന്നു. ബെന്‍ എന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റ് ആണ് ഈ വ്യക്തി. അദ്ദേഹത്തിന്റെ യാത്ര സവിശേഷമാകാന്‍ കാരണം ആ യാത്രയില്‍ തനിക്കൊപ്പം ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ എത്തിയ ദൃശ്യങ്ങളില്‍ ബെന്‍ തന്റെ കുഞ്ഞിനെ കെെയില്പിടിച്ച് യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അദ്ദേഹം അവരോടായി പറഞ്ഞു ഇത് തനിക്കേറ്റം പ്രിയപ്പെട്ട യാത്രയാണ്. കാരണം തന്റെ മകള്‍ക്കൊപ്പമുള്ള ആദ്യ യാത്രയാണിത്. “അവളുടെ പൈലറ്റായി ഞാനുള്ള അവളുടെ ആദ്യ വിമാനമാണിത്’ എന്ന അദ്ദേഹത്തിന്റെ…
Read Moreഗുണ കേവ് ഒക്കെ എന്ത്..!! ആവോകിഗഹര വനത്തിൽ കടക്കുന്നവർ തിരിച്ചുവരാറില്ല
ടോക്കിയോ: കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ “മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ ലോകത്തിനു കാട്ടിത്തന്നു. എന്നാൽ, ഗുണ കേവിനേക്കാൾ ഭയാനകവും ഭീകരവുമായ ഇടങ്ങൾ ലോകത്തുണ്ട്. “ആത്മഹത്യാവനം’ എന്നറിയപ്പെടുന്ന ജപ്പാനിലെ ഒരു കൊടുംവനം ഗുണ കേവിനെയൊക്കെ അപ്രസക്തമാക്കുമെന്നാണു റിപ്പോർട്ടുകൾ. ജപ്പാനിലെ ആവോകിഗഹര വനത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ഈ വനത്തിനുള്ളിലേക്കു കയറിപ്പോയവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണത്രെ തിരിച്ചുവന്നിട്ടുള്ളത്. 35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ വനത്തിലേക്ക് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽനിന്നു രണ്ടുമണിക്കൂർ യാത്രയുണ്ട്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ മരങ്ങളുടെ സമുദ്രം എന്നും ഈ വനം അറിയപ്പെടുന്നു. ഇവിടെ കാന്തിക മൂലകങ്ങളുടെ നിക്ഷേപം വലിയതോതിലുണ്ട്. അഗ്നിപർവതങ്ങളാൽ ഉണ്ടായതാണിത്. ഇതുമൂലം വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെയെത്തിയാൽ പ്രവർത്തിക്കില്ല. മൊബൈൽ ഫോണുകൾക്കു സിഗ്നലും കിട്ടില്ല. വനത്തിനുള്ളിൽ കയറിയാൽ വന്നവഴി കണ്ടുപിടിക്കുക അസാധ്യം. അതുകൊണ്ടാണു പുറത്തിറങ്ങാനാവാതെ കുടുങ്ങുന്നതും മരണപ്പെടുന്നതും. ലോകത്തിൽ ഏറ്റവും കൂടുതൽ…
Read More