കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ വെന്‍ഡിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ. രുചിപ്രേമികള്‍ക്ക് ഇനി മുതല്‍ കോഴിക്കോടിന്റെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആസ്വദിച്ചു കഴിക്കാം. സംസ്ഥാനത്തെ ആദ്യത്തെ വെന്‍ഡിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റൊരുക്കി രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്. നിലവില്‍ ബീച്ചിലെ 90 കച്ചവടക്കാരെ ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക. കോഴിക്കോട് കോര്പറേഷന് ഓഫീസിന്റെ എതിര്‍വശം മുതല്‍ ഫ്രീഡം സ്ക്വയര്‍ വരെയാണ് ബീച്ചിന്റെ സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഒരുക്കുക. ഒരു വരിയില്‍ തട്ടുകടകള്‍ ഒരുക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ഡിപിആര്‍ വകയിരുത്തിയത്.ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.
Read MoreCategory: Today’S Special
ഭയാനകമായ അപകട വീഡിയോ: ഡിവൈഡറിലിടിച്ച ശേഷം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നിന്നുള്ള ഭയാനകമായ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. സിദ്ദിപേട്ടയിലെ ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് റോഡിന്റെ എതിർവശത്തുകൂടി വരികയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇടിയുടെ ആഘാതം വീഡിയോയിൽ നിന്ന് വ്യക്തമായി കാണാം. അപകടത്തിൽ ഇരു കാറുകളും പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നെന്ന് ആളുകൾ വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. റോഡിൽ തടയണ ഉണ്ടായിരുന്നെങ്കിൽ വലിയ അപകടം ഒഴിവാക്കാമായിരുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ റോഡ് സുരക്ഷാ നടപടികൾ വർധിപ്പിക്കണമെന്നും ഈ അപകടം ഓർമപ്പെടുത്തുന്നു. A severe road accident occurred on the Rajiv…
Read Moreകാല് നിലത്ത് കുത്തില്ല; കൊച്ചുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ നടക്കുന്നത് പത്തടി നീളമുള്ള വടിയിൽ ചവിട്ടി
പത്തടി നീളം വരുന്ന വടിയുടെ പകുതിയിൽ ചവിട്ടി നടക്കുന്നതിനെ കുറിച്ചൊന്ന് സങ്കല്പിച്ചു നോക്കൂ. അങ്ങനെ ചിന്തിക്കാൻ കൂടി കഴിയുന്നില്ലല്ലേ. എന്നാൽ പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ അങ്ങ് എത്യോപ്യയിൽ കാണാവുന്നതാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇങ്ങനെയാണ് നടക്കുന്നത്. ഒരു പ്രത്യേകം ഗോത്രവിഭാഗത്തിൽ പെട്ട ആളുകളാണ് ഇത്തരത്തിൽ വിഭിന്നമായ ഒരു രീതി പിന്തുടരുന്നത്. നമുക്കറിയാത്ത പല ജനവിഭാഗങ്ങൾ ലോകത്തുണ്ട്. അവർക്ക് അവരുടേതായ ജീവിതരീതികളും സംസ്കാരവും ഒക്കെയുണ്ട്. പുറത്ത് നിന്നും കാണുമ്പോൾ അവയൊക്കെ നമുക്ക് അത്ഭുതവും അമ്പരപ്പും തോന്നിപ്പിക്കുമെങ്കിലും അത്തരമൊരു ജീവിതരീതി പിന്തുടരുന്നതിന് അവർക്ക് അവരുടേതായ കാരണങ്ങളും കാണും. ഇത്തരത്തിൽ എത്യോപ്യയിൽ നിന്നുള്ള ഈ പൊയ്ക്കാലുകളിൽ നടക്കുന്ന മനുഷ്യരുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. എത്യോപ്യയിലെ ബന്ന ഗോത്രത്തിനിടയിലാണ് ഈ രീതി കണ്ടുവരുന്നത്. പത്തടിയെങ്കിലും നീളമുള്ള വടിയെടുത്ത് അത് നിലത്ത് കുത്തി അതിന്റെ പകുതി ഭാഗത്ത് കയറി നിന്നാണ്…
Read Moreഒടുക്കം പിടികൂടി: രക്തദാഹിയായ കടുവയെ വെടിവച്ചു കൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ
ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിൽ കടുവയെ വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. മേഖലയിൽ പത്തോളം പേരെ കടുവ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മൃഗത്തെ കൊല്ലാനുള്ള നടപടി സ്വീകരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾക്ക് സാരമായി പരിക്കേറ്റെന്ന വാർത്ത പ്രദേശത്ത് പരന്നതോടെ ജനം ഭീതിയിലായി. വന്യമൃഗത്തിൻ്റെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെട്ടു. തുടർന്ന് പ്രദേശവാസികളെ കടുവ ആക്രമിക്കുന്നതായി എംഎൽഎ വനംവകുപ്പിന് പരാതി നൽകി. ജനങ്ങളുടെയും എംഎൽഎയുടെയും പരാതിയിൽ വനംവകുപ്പ് കടുവയെ വേട്ടയാടാൻ ശ്രമം തുടങ്ങി. അവർ ഒരു സംഘം രൂപീകരിച്ച് കടുവയെ പിടികൂടാൻ കാട്ടിൽ എത്തി. ഉദ്യോഗസ്ഥർ സമീപത്തെ കാട്ടിൽ തിരച്ചിൽ നടത്തിയതോടെയാണ് പ്രവർത്തനം ആരംഭിച്ചത്. അവർ ഡ്രോണിലൂടെ മൃഗത്തെ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഡ്രോൺ ഉപയോഗിച്ച് മൃഗത്തെ വളയുകയും…
Read More3600 വർഷം പഴക്കം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിപ്സ്റ്റിക് ഇറാനിൽ കണ്ടെത്തി
തെക്കുകിഴക്കൻ ഇറാനിലെ കെർമാൻ പ്രവിശ്യയിലെ ജിറോഫ്റ്റ് മേഖലയിലെ പുരാവസ്തു ഗവേഷകർ ശ്രദ്ധേയമായ ഒരു കണ്ടുപിടിത്തം നടത്തി.3,600 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയ ലിപ്സ്റ്റിക് ആണിതെന്ന് വിശ്വസിക്കപ്പെടുന്നു. കൊള്ളയടിക്കപ്പെട്ട ഒരു ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയ ഈ വെങ്കലയുഗ സൗന്ദര്യവർദ്ധക വസ്തു പുരാതന സംസ്കാരങ്ങളുടെ സങ്കീർണ്ണതയിലേക്ക് വെളിച്ചം വീശിക്കൊണ്ട് പഴയ കാലഘട്ടത്തിലെ സൗന്ദര്യ സമ്പ്രദായങ്ങളിലേക്ക് ആകർഷകമായ ഒരു കാഴ്ച നൽകുന്നു. സയൻ്റിഫിക് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്, ഇന്ന് ആളുകൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്ന രീതിക്ക് സമാനമായ രീതിയിൽ ലിപ്സ്റ്റിക്കിൻ്റെ ഉടമ അത് ഉപയോഗിച്ചിരിക്കാം എന്നാണ്. കുപ്പിയുടെ മെലിഞ്ഞ ആകൃതിയും പരിമിതമായ കനവും സൂചിപ്പിക്കുന്നത്, അത് ഒരു ചെമ്പ്/വെങ്കല കണ്ണാടി ഉപയോഗിച്ച് സൗകര്യപ്രദമായി പിടിക്കാമെന്നുമാണ്. കൊള്ളയടിക്കപ്പെട്ടതിനാൽ ലിപ്സ്റ്റിക്കിൻ്റെ കൃത്യമായ ഉത്ഭവം അജ്ഞാതമായി തുടരുന്നു. ഇത് ഒരു പ്രാദേശിക വെങ്കലയുഗ നാഗരികതയിൽ നിന്നുള്ളതാണെന്ന് ഗവേഷകർക്ക് ഉറപ്പുണ്ട്.…
Read Moreചുമടുമായെത്തിയ കര്‍ഷകനെ വിലക്കി; സെക്യൂരിറ്റിയെ പിരിച്ചുവിട്ട് നമ്മ മെട്രോ
ബംഗളൂരുവിൽ കർഷകനെ മെട്രോയിൽ കയറുന്നതിൽ നിന്ന് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് നമ്മ മെട്രോ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും മെട്രോ അധികൃതർ എക്സിലൂടെ പറഞ്ഞു. രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ഫെബ്രുവരി 18ന് ആയിരുന്നു സംഭവം. വെള്ള ഷർട്ടും മുണ്ടും ധരിച്ച് തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവുമായെത്തിയ കർഷകനെയാണ് മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയത്. എന്നാൽ ടിക്കറ്റ് കൈയിലുണ്ടായിരുന്നിട്ടും കർഷകനെ തിരിച്ചയക്കാനുള്ള ഉദ്യോഗസ്ഥന്റെ ശ്രമത്തെ യാത്രക്കാരും എതിർത്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ യാത്രക്കാരിലൊരാൾ സുരക്ഷാ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നതും വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. യാതൊരു സുരക്ഷാ ഭീഷണിയും കർഷകന് ഉയര്‍ത്തുന്നില്ലെന്നും ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചട്ടങ്ങളൊന്നും തന്നെ ലംഘിച്ചിട്ടില്ലന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കയറാൻ…
Read Moreവസ്ത്രത്തിൽ പ്രിന്റ് ചെയ്ത അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം
വസ്ത്രധാരണം ഒരു മനുഷ്യന്റെ ഇഷ്ടമാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്പോൾ സമൂഹത്തിൽ നിന്നു പലപ്പോഴും വിവേചനം നേരിടുന്നവരും ഉണ്ട്. ധരിക്കുന്ന വസ്ത്രത്തിൽ മതപരമായ എന്തെങ്കിലും ചിഹ്നമോ പടമോ ഉണ്ടെങ്കിലോ? അക്കാര്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്തത്തിലൊരു സംഭവമാണ് ഇന്ന് വൈറലാകുന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീ ആള്‍കൂട്ടാക്രമണം നേരിട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇവർ ധരിച്ച വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് പറഞ്ഞ് സ്ത്രീയെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ ചൊടിപ്പിച്ചു. യുവതി, ഭക്ഷണം കഴിക്കുന്നതിനായി നഗരത്തിലെ റസ്റ്റോറന്റില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. യുവതി ധരിച്ച വസ്ത്രത്തിലെ അറബി വാക്യം ഖുറാല്‍ നിന്നുള്ളതാണെന്ന് റസ്റ്റോറന്റിലെത്തിയ ചിലര്‍ പറഞ്ഞു. ഇത്…
Read Moreഅവൻ വീണ്ടുമെത്തി, 90 വർഷത്തിന് ശേഷം; കാലുകളില്ല, കൂർത്തമുഖം ഭൂമിക്കടിയിൽ വസിക്കുന്ന വിചിത്രപല്ലി
ഭൂമിയിൽ 90 വർഷത്തോളം കാണാതിരുന്ന ജീവിയെ വീണ്ടും കണ്ടെത്തി. സൊമാലി ഷാർപ് സ്നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തിയത്. സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിലെ ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. ആൻസൈലോക്രേനിയം സൊമാലിക്കം എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. വ്യത്യസ്തമായ ജൈവവൈവിധ്യത്താൽ സമ്പന്നമായ രാജ്യമാണ് സൊമാലിയ എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി ജീവികളെ ഇവിടെ നിന്നും മുമ്പും കണ്ടെത്തിയിട്ടുണ്ട്. ഈ വിചിത്രപല്ലിയെ 1931 -ലാണ് മാർക് സ്പൈസർ എന്ന ഗവേഷകനും സംഘവും ചേർന്ന് കണ്ടെത്തിയത്. പിന്നീട് ഇവയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിങ്ക് ശരീരനിറമുള്ള ഈ പല്ലിവർഗത്തെ കണ്ടാൽ ഒരു മണ്ണിരയാണെന്നേ തോന്നൂ. മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. കാഴ്ച ശക്തിയിൽ പിന്നോട്ടാണെങ്കിലും കേൾവി ശക്തിയിൽ മുന്നിലാണിവർ. കാലുകളില്ലാത്ത പല്ലികളെ അമേരിക്കൻ വൻകരകൾ,…
Read More14 -ാം വയസ്സിൽ കൂലിവേല, ഇന്ന് 34 കോടിയുടെ ആസ്തി; സ്ത്രീകൾക്ക് മാതൃകയായൊരു വധു
ചൈനയിൽ നിന്നുള്ള ലിസി എന്ന യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാ സ്ത്രീകൾക്കും ഇവൾ മാതൃകയാണെന്നാണ് പലരും ഇന്ന് ലിസിയെ കുറിച്ച് പറയുന്നത്. അത്യാഡംബരമായ ലിസിയുടെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. തനിക്കിന്ന് 34 കോടിയുടെ ആസ്തിയുണ്ട്. തന്റെ കഠിനാധ്വാനത്തിലൂടെ ലഭിച്ചതാണിതൊക്കെ എന്നാണ് അവൾ പറഞ്ഞത്. 14-ാമത്തെ വയസിലാണ് ലിസി ആദ്യമായി ജോലി ചെയ്യുന്നത്. അത് സമീപത്തെ ഒരു ഫാക്ടറിയിലായിരുന്നു. പിന്നീട് ഒരു ബ്യൂട്ടി സലൂൺ തുറന്നു. ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും അതിന് ബ്രാഞ്ചുകളുണ്ട്. ഷെൻഷെനിൽ ഒരു ഫ്ലാറ്റ്, ഒരു ഹോളിഡേ വില്ല, ഒരു ഫെരാരി, 9.99 ദശലക്ഷം യുവാൻ (1.4 ദശലക്ഷം യുഎസ് ഡോളർ) പണം എന്നിവയാണ് അവൾ തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇതെല്ലാമാണ് അവൾക്കുള്ള സ്ത്രീധനം എന്നും എല്ലാം അവൾ തനിച്ച് സമ്പാദിച്ചതാണ് എന്നുമാണ് പറയുന്നത്. ഇതിന്റെ ലിസ്റ്റും…
Read Moreഫിഷ് ഫ്രൈ ഓർഡർ ചെയ്തത് തെറ്റായ വിലാസത്തിൽ: സഹായം ചോദിച്ച യുവതിക്ക് സൊമാറ്റോയുടെ മറുപടി ഇങ്ങനെ… ചിരിനിർത്താനാവാതെ സോഷ്യൽ മീഡിയ
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണം തെറ്റായ ലൊക്കേഷനിലേക്ക് ഓർഡർ ചെയ്തിട്ടുണ്ടോ? എന്നിട്ട് എന്തുകൊണ്ടാണ് ഭക്ഷണം ഇതുവരെ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിയില്ല എന്ന് ചിന്തിച്ചിരുന്നിട്ടുണ്ടോ? അടുത്തിടെ, റിതിക എന്ന യുവതി സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഡെലിവറിക്ക് തെറ്റായ സ്ഥലം തിരഞ്ഞെടുക്കുകയും പ്രശ്നം പരിഹരിക്കാൻ ചാറ്റ് അധിഷ്ഠിത ഹെൽപ്പ് ലൈനെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇതിന് ലഭിച്ച മറുപടികൾ വളരെ വിചിത്രവും അസാധാരണവുമായിരുന്നു. തെറ്റായ വിലാസത്തിലാണ് താൻ ഓർഡർ നൽകിയതെന്നും സാധ്യമെങ്കിൽ സഹായിക്കണമെന്നുമാണ് യുവതി അയച്ച സന്ദേശം. അല്പ സമയത്തിനുള്ളിൽ തന്നെ സന്ദേശത്തിനോട് പ്രതികരിച്ച് ഓർഡറിൻ്റെ വിശദാംശങ്ങൾ പങ്കിടാൻ യുവതിയോട് സൊമാറ്റോ ആവശ്യപ്പെട്ടു. ഒരു ഫിഷ് ഫ്രൈ എന്ന് റിതിക പറഞ്ഞപ്പോൾ ‘പാനി മേം ഗയി (വെള്ളത്തിൽ പോയി)’ എന്ന് സൊമാറ്റോ മറുപടി പറഞ്ഞു, തുടർന്ന് റിതിക “ചപ്പക്ക്” എന്ന് പറഞ്ഞു. തുടർന്ന് ഉപഭോക്താവും ഡെലിവറി…
Read More