ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാനില്ലാത്തതിലാൽ കഴിച്ച പാത്രത്തിൽ പാറ്റയെ ഇട്ട് പ്രശ്നമുണ്ടാക്കുന്നത് നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു തട്ടിപ്പ് നടത്തിയിരിക്കുകയാണ് ലിത്വാനിയൻ വംശജനായ ഐഡാmസ്. ഇയാൾ സ്പെയിനിലെ 20 ഓളം റെസ്റ്റോറന്റുകളിൽ ആണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പല തട്ടിപ്പുകൾ കാണിച്ച് ഇവിടുന്നൊക്കെ ഇയാൾ രക്ഷപ്പെട്ടെങ്കിലും ഒടുവിൽ പണി കിട്ടി. തുടർച്ചയായ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇയാളുടെ ചിത്രം റെസ്റ്റോറന്റുകളിൽ പതിപ്പിച്ച് വച്ചു. എന്നാൽ റഷ്യൻ സാലഡ് കഴിക്കുമ്പോൾ വൈറ്റ് ലേബൽ വിസ്കി കുടിക്കുന്ന ശീലം ഐഡാസിന് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇങ്ങനെ അയാൾ ആവശ്യത്തിനുള്ളവ ഒരു റെസ്റ്റോറന്റിൽ കഴിച്ചതിന് ശേഷം ബോധം കെട്ട് തറയിൽ വീണു. ഇനി ഇത്തരത്തിൽ ആർക്കും പണി കിട്ടാണ്ടിരിക്കാൻ ഇയാളുടെ ഫോട്ടോ അവർ എല്ലാ റെസ്റ്റോറന്റുകളിലേക്കും അയച്ചു. ഇയാളാകട്ടെ അവശത അഭിനയിച്ച് റെസ്റ്റോറന്റിന് പുറത്തേക്ക് പോകുകയും ചെയ്തു. എന്നാൽ ജീവനക്കാർ അയാളെ തടഞ്ഞ്…
Read MoreCategory: Today’S Special
ഐസ്ലൻഡിൽ വനിതകൾക്ക് വിവാഹം കഴിക്കാൻ പുരുഷന്മാരില്ല, വിദേശത്ത് നിന്നുള്ളവർ തയാറെങ്കിൽ സർക്കാർ നൽകുന്നത് 4.16 ലക്ഷം രൂപയോ? സത്യകഥ ഇങ്ങനെ
ഐസ്ലൻഡിലെ സ്ത്രീകളെ വിവാഹം കഴിക്കുന്ന വിദേശ പുരുഷന്മാർക്ക് സർക്കാർ പണം നൽകുമെന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു. സമൂഹ മാധ്യമമായ ക്വോറയിലാണ് ഇതുമായ് ബന്ധപ്പെട്ട ഒരു കുറിപ്പ് പ്രചരിച്ചത്. ഐസ്ലൻഡിൽ പുരുഷന്മാർ കുറവായതിനാലാണ് വിദേശീയരായ പുരുഷന്മാർക്കായ് നാല് രക്ഷം രൂപ നൽകി വിവാഹം കഴിപ്പിക്കുന്നത്. ഇത് സത്യമാണന്നാണ് പലരും വിശ്വസിച്ചത്. എന്നാൽ എന്താണ് ഇതിലെ സത്യകഥ? ഇത് തട്ടിപ്പായിരുന്നു എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2016 ജൂണിലാണ് ആഫ്രിക്കൻ വെബ്സൈറ്റുകളിൽ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്ന ലേഖനങ്ങൾ വന്നത്. ഈ റിപ്പോർട്ടുകൾ സ്പിരിറ്റ് വിസ്പേഴ്സ് എന്ന സൈറ്റാണ് ആദ്യമായി പരിശോധിച്ചത്. ഈ വാർത്ത പുരുഷന്മാർ പലരും ഗൗരവത്തോടെയാണ് എടുത്തത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും തുടങ്ങി. പിന്നാലെ ഐസ്ലൻഡിലെ സ്ത്രീകൾക്ക് വിദേശികളായ പുരുഷന്മാരിൽ നിന്ന് അഭ്യർഥനകൾ വന്നുകൊണ്ടിരിക്കുകയാണ്. പുറത്തുവന്ന ഇത്തരം വാർത്തകൾ തെറ്റാണെന്ന് അറിയിച്ചുകൊണ്ട് ഐസ്ലൻഡ്…
Read Moreഹായ് പണം കായ്ക്കുന്ന മരം, മരം കുലുക്കിയാൽ വീഴുന്നത് നോട്ടുകൾ; എന്നാൽ ഇത് കണ്ട് അടുത്തേക്ക് പോകണ്ട, കാരണമിത്
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രാങ്ക് വീഡിയോ. ദിവസേന എത്ര വീഡിയോകളാണ് ഇത്തരത്തിൽ നമ്മൾ കാണുന്നത്. എന്നാൽ രസകരമായ ഒരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പണം ആവശ്യമില്ലാത്തതായ് ആരാണ് ഉള്ളത്. വെറുതെ കിട്ടിയാൽ വേണ്ടന്ന് ആരും പറയില്ല. അനാവശ്യമായ് പണം ചെലവാക്കുമ്പോഴോ കൈയിൽ നിന്നും അശ്രദ്ധ കാരണം നഷ്ടപ്പെടുത്തുമ്പോഴോ നമ്മൾ കേൾക്കുന്ന ചോദ്യമാണ് ‘വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ?’ എന്ന്. ജീവിതത്തിൽ നമ്മളിൽ പലരും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്. എന്നാൽ അത്തരത്തിലൊരു മരത്തിൽ നിന്ന് പണം കുലുക്കി വീഴുന്നത് കാണിക്കുകയാണ് ഈ വീഡിയോയിൽ. വീഡിയോയുടെ ആരംഭത്തിൽ ഒരു യുവാവ് മരത്തിൽ ചവിട്ടുകയും പിന്നാലെ മരത്തിൽ നിന്ന് വീഴുന്ന പണം പെറുക്കി എടുക്കുന്നതും കാണിക്കുന്നു. ഓരോ ചവിട്ടിനും നോട്ടുകൾ വീണുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ച കണ്ട് മറ്റൊരു യുവാവ് അവിടെ നിൽപ്പുണ്ടായിരുന്നു.…
Read Moreഇത് ‘മോണാറ്റോ’ അല്ലെങ്കിൽ ‘ആലൂ ലിസ’; ഉരുളക്കിഴങ്ങിൽ മൊണാലിസയുടെ മുഖം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഭക്ഷണം ക്യാൻവാസായി ഉപയോഗിക്കുന്നവരെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ മൊണാലിസയുടെ മുഖചിത്രം ഉരുളക്കിഴങ്ങിന്റെ പ്രതലത്തിൽ ഒരു വ്യക്തി വരയ്ക്കുന്ന വീഡിയോയാണിത്. കലാകാരന്റെ ഈ കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. @huylson-ന്റെ ഇൻസ്റ്റാഗ്രാം റീലിൽ കറുത്ത പേന ഉപയോഗിച്ച് ഒരു ഉരുളക്കിഴങ്ങിൽ മൊണാലിസയുടെ മുഖചിത്രം വരയ്ക്കുന്നത് കാണാം. പിന്നീട് ഉരുളക്കിഴങ്ങിന്റെ പുറം അറ്റങ്ങൾ ഇരുണ്ട നിറങ്ങളാൽ വരയ്ക്കുന്നു. മുഖം വരച്ച് പൂർത്തിയാക്കിക്കഴിഞ്ഞ് മോണലിസ പെയിന്റിംഗ് പൂർത്തിയാക്കാൻ കലാകാരൻ വ്യത്യസ്ത പച്ചക്കറികൾ ഉപയോഗിക്കുന്നു. ഓഗസ്റ്റിലാണ് വീഡിയോ പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ വൈറലാണ്. ഇതുവരെ 4.7 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. “മോണാറ്റോ”, “ആലൂ ലിസ”, “വെഗ്ഗി ലിസ” എന്നിങ്ങനെ പേരുകളാണ് ഈ സൃഷ്ടിയ്ക്ക് വന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreപാകിസ്താന് ജയ് വിളിച്ച ആരാധകനെ തടഞ്ഞ് പോലീസ്; വീഡിയോ വെെറൽ
ബംഗളൂരുവിൽ പാകിസ്താനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെ പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്.ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സംഭവം. താൻ പാക്കിസ്താനി ആണെന്നും തന്റെ രാജ്യം കളിക്കാനിറങ്ങുമ്പോൾ രാജ്യത്തെയാണ് താൻ അനുകൂലിക്കുന്നത്. അതുകൊണ്ടാണ് അവർക്ക ജയ് വിളിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസുകാരന്റെ മറുപടി. ‘ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലേ പിന്നെ എന്തുകൊണ്ട് പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചൂടാ? അത് നല്ലതും ഇത് ചീത്തതുമാണോ. ഞാൻ പാകിസ്താനിൽ നിന്നാണ് വരുന്നത്’, എന്ന് യുവാവ് പറയുന്നുണ്ട്. പാകിസ്താന് താരം മുഹമ്മദ് റിസ്വാന് ഔട്ടായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുന്നതിനിടെ അദ്ദേഹത്തിനു നേരെ കാണികള് ജയ് ശ്രീറാം മുഴക്കിയത് ചർച്ച ആയതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തിറങ്ങിയത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകരാട്ടെ മാസ്റ്ററെ മത്സരത്തിനു വെല്ലുവിളിച്ച് ബോഡി ബിൽഡർ;പിന്നാലെ പല്ലും പോയി പെടലിയും പോയി;വീഡിയോ വെെറൽ
കരാട്ടെ മാസ്റ്ററും ബോഡി ബിൽഡറും തമ്മിൽ ഏറ്റുമുട്ടിയാൽ എന്തു സംഭവിക്കും? പലതും സംഭവിക്കും. രണ്ട് പേരിൽ ആർക്കാണ് കൂടുതൽ ശക്തിയെന്നു ചോദിച്ചാൽ കുടുങ്ങി പോകും. എന്നാൽ ഇതാ കണ്ടോളൂ. കൊറിയൻ കരാട്ടെ മാസ്റ്റർ ചാങ്ങിനെ തന്നോട് മുട്ടാൻ ബോഡി ബിൽഡർ പാറ്റി വെല്ലു വിളിച്ചു. താൻ ശക്തരിൽ ശക്തനാണെന്നും കുട്ടികാലം മുതൽ പരിശീലനം നേടിയിട്ടുണ്ടെന്നും പാറ്റി അവകാശപ്പെടുന്നു. മാത്രമല്ല പാറ്റിക്ക് 91 കിലോ തൂക്കവും അഞ്ചടി 10 ഇഞ്ച് ഉയരവുമാണുള്ളത്. സാസ്റ്റർക്കാകട്ടെ 57 കിലോ ഭാരവും 5.2 അടി നീളവും. പാറ്റി സംഭവത്തിന്റെ എല്ലാ വീഡിയോയും പകർത്തിയിട്ടുണ്ട്. കരാട്ടെ മാസ്റ്റർ പാറ്റിയുടെ വെല്ലുവിളി ഇരു കയ്യും നീട്ടി സ്വീകരിക്കുക മാത്രമല്ല, താൻ തോറ്റാൽ തന്റെ സ്റ്റുഡിയോയുടെ താക്കോൽ പാറ്റിക്ക് നൽകുമെന്നും പറഞ്ഞു. ബോഡിബിൽഡർ vs കരാട്ടെ മാസ്റ്റർ: ആരാണ് വിജയിക്കുക? എന്ന തലക്കെട്ടോടെയാണ് പാറ്റി വീഡിയോ പോസ്റ്റ്…
Read More60,000 രൂപയ്ക്ക് വാങ്ങിയത് ഫ്രഞ്ച് ബുൾഡോഗിനെ; വളർന്ന് വന്ന നായയെ കണ്ട് ഞെട്ടി യുവതി
ബുൾഡോഗ് ഇനത്തിലുള്ള നായകൾക്ക് ആരാധകരേറെയാണ്. അതിനാൽ തന്നെ എത്ര വിലകൊടുത്തും അവയെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത്തരത്തിൽ 60000 രൂപ നൽകി യുവതി ഒരു ബുൾഡോഗിനെ വാങ്ങി. പക്ഷേ നായക്കുട്ടി വളർന്ന് കഴിഞ്ഞാണ് ആ സത്യം മനസിലാക്കുന്നത്. താൻ പണം നൽകി വാങ്ങിയ ആ നായക്കുട്ടി ബുൾഡോഗിനത്തിൽപ്പെട്ടതല്ലെന്ന് യുവതിയ്ക്ക് മനസിലായി. ഓൺലൈനിൽ കണ്ട ഒരു പരസ്യത്തെ തുടർന്നാണ് യുകെയിലുള്ള യുവതി നായക്കുട്ടിയെ വാങ്ങാനൊരുങ്ങിയത്. തന്റെ അമ്മയ്ക്കുള്ള സമ്മാനമായാണ് നായ്ക്കുട്ടിയെ വാങ്ങിയത്. ബുൾഡോഗ് നായക്കുട്ടിയ്ക്ക് താരതമ്യേന 60000 രൂപ കുറവാണെന്ന് മനസിലാക്കിയ യുവതി അതിനെ വാങ്ങാൻ തീരുമാനിച്ചു. വാങ്ങിയപ്പോൾ ചെറിയ സംശയം തോന്നിയങ്കിലും അവൾ അത് കാര്യമായെടുത്തില്ല. എന്നാൽ വളർന്ന് വന്നപ്പോഴാണ് മറ്റേതോ ഇനത്തിൽപ്പെട്ട നായയാണെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് നായയുടെ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. തുടർന്ന് നായയുടെ ഇനം ഏതാണെന്നാണ് അറിയാൻ യുവതി മൃഗഡോക്ടറെ…
Read Moreഇതെന്ത് മാജിക്? നിമിഷങ്ങൾക്കുള്ളിൽ ട്രക്ക് മാറി റെസ്റ്റോറന്റായി;വീഡിയോ കണ്ട് കണ്ണ് തള്ളി കാണികൾ
ദിവസേന പല തരത്തിലുള്ള വീഡിയോയും ഫോട്ടോയുമാണ് വെെറലാകുന്നത്. ഭക്ഷണങ്ങളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയെ വേണ്ട. ഭക്ഷണം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. സോഷ്യൽ മീഡിയയുടെ വരവോടെ ഭക്ഷണത്തിന്റെ സ്പോട്ട് സഹിതമുള്ള വിവരങ്ങൾ ഇന്ന് ലഭിക്കും. പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ്. ചെറുപ്പക്കാർ അധികവും സ്ട്രീറ്റ് ഫുഡിനു പിന്നാലെയാണ് പായാറുള്ളത്. അത്തരത്തിൽ ഒരു സ്ഥലമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു വാഹനമാണെന്നേ തോന്നുകയുള്ളു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അതൊരു റെസ്റ്റോറന്റിന്റെ രൂപത്തിൽ മാറുന്നതു നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ചുമന്ന നിറത്തിലുള്ള ഒരു ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ അൽപ സമയത്തിനു ശേഷം ട്രക്ക് നിന്ന സ്ഥാനത്ത് വലിയൊരു റെസ്റ്റോറന്റ് പ്രത്യക്ഷപ്പെടുകയാണ്. ആദ്യം സ്റ്റെപ്പുകൾ താഴേക്ക് വരുന്നു. പിന്നാലെ ചിറകുകൾ പോലെ രണ്ട് ജനാലകൾ ഉണ്ടാകുന്നു. ഇതെന്ത് മാജിക്കാണെന്ന് അതിശയിച്ചു പോകും. അതിനു പിന്നാലെ മേൽക്കൂരയും കിച്ചണും…
Read Moreതടികൂട്ടിയാൽ വിവാഹം കഴിക്കാമെന്ന് കാമുകൻ, ഒറ്റ മാസംകൊണ്ട് മോഡൽ കൂട്ടിയത് 35 കിലോ; ഒടുവിൽ സംഭവിച്ചതിങ്ങനെ…
പ്രണയത്തിലിരിക്കുമ്പോൾ തന്റെ പങ്കാളിയുടെ താൽപര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നവരാണ് അധികവും. തങ്ങളുടെ ഇഷ്ടങ്ങളെക്കാൾ പങ്കാളിയ്ക്ക് എന്താണ് ഇഷ്ടമാകുക എന്നാണ് അവർ നോക്കുന്നത്. എന്നാൽ ഇഷ്ടങ്ങളും താൽപര്യങ്ങളുമൊക്കെ പങ്ക് വെച്ചയാൾ പിരിഞ്ഞ് പോകുമ്പോഴാണ് പലരും ചെയ്ത കാര്യങ്ങളെ കുറിച്ചോർത്ത് വിഷമിക്കുന്നത്. ഇത്തരത്തിൽ ചൈനയിൽ നിന്നുള്ള ഒരു മോഡൽ തനിയ്ക്കുണ്ടായ ഒരു ദുരനുഭവം പങ്ക് വെച്ചിരിക്കുകയാണ്. സെങ് എന്ന യുവതി മോഡലിംഗ് രംഗത്തുള്ള ഒരാളായതുകൊണ്ട് തന്നെ അവർക്ക് അമിതമായ ശരീരഭാരം ഇല്ലായിരുന്നു. എന്നാൽ തന്റെ കാമുകനാകട്ടെ തടിച്ചിരിക്കുന്ന സ്ത്രീകളെയാണ് ഇഷ്ടവും. സെങ് തടിവെച്ചാൽ താൻ കല്ല്യാണം കഴിക്കാൻ തയാറാണെന്നും അയാൾ പറഞ്ഞു. ഇത് കേട്ടതിന് തൊട്ടുപിന്നാലെ യുവതി ഒറ്റമാസംകൊണ്ട് കൂട്ടിയത് 35കിലോയാണ്. എന്നാൽ ട്വിസ്റ്റ് ഇനിയാണ്. കാരണം ശരീര ഭാരം കൂട്ടിയതാർക്ക് വേണ്ടിയാണോ അയാൾ അവളെ ഉപേക്ഷിച്ച് പോയി. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല അമിത ഭാരം ആയതിനാൽ മോഡലിംഗ്…
Read Moreബാത്ത്റൂമിൽ അധികസമയം നിൽക്കണ്ട, കാമറയുണ്ട്; പോസ്റ്റ് വൈറലാകുന്നു
ക്ലാസ് റൂമിൽ താമസിച്ചെത്തുന്ന വിദ്യാർഥികളിലധികവും ഇടവേള സമയത്ത് ബാത്ത്റൂമിലോ സ്കൂൾ വരാന്തയിലോ സംസാരിച്ച് നിന്ന് സമയം കളയുന്നവരായിരിക്കും. ഇത്തരക്കാരെ അധ്യാപകർ ശാസിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാൽ ഒരു വിദ്യാർഥി റെഡ്ഡിറ്റിൽ പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ സംസാര വിഷയം. ബാത്ത്റൂമിന്റെ മുന്നിലായ് ഒരു നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്. കൂടുതൽ നേരം വിദ്യാർഥികൾ ബാത്ത്റൂമിൽ ചെലവഴിക്കുന്നത് അവസാനിപ്പിക്കണമെന്നും, അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ബാത്ത്റൂമിലേക്ക് വരിക, ബാത്ത്റൂം ഉപയോഗിക്കുക എന്നിങ്ങനെയാണ് നോട്ടീസിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിലുപരി അതിശയമുളവാക്കുന്നതെന്തെന്നാൽ അവസാന ഭാഗത്ത് പറയുന്ന കാര്യമാണ്. കാമറയിലേക്ക് നോക്കി ചിരിക്കൂ എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റിട്ടു. ചിലർ ഇതിൽ പ്രശ്നമില്ലെന്നാണ് പറഞ്ഞത്. എന്നാൽ മറ്റ് ചിലരാകട്ടെ ഇത് വിദ്യാർഥികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു.…
Read More