ഇന്ന് വെെറൽ ലോകത്തിന്റെ സമയമാണ്. സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ എന്ത് ചെയ്താലും വെെറലാകാൻ നിഷ്പ്രയാസമാണ്. അത്തരത്തിൽ വെെറൽ പോസ്റ്റൊന്നു കാണാം. ബസിൽ യാത്രചെയ്യാത്തവർ കുറവാണ്. ഒരു ബസ് യാത്രക്കിടെ കണ്ട രസകരമായ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബസിൽ ഡ്രെെവറുടെ സീറ്റിനു പിന്നിൽ എഴുതിയിരിക്കുന്ന ചെറിയൊരു ക്വോട്ട് ആണ് ആളുകളിൽ ചിരി ഉണർത്തുന്നത്. സാധാരണ മഹത് വചനങ്ങൾ വാഹനങ്ങളിൽ എഴുതാറുണ്ട്. അതുപോലെ ഒരു എഴുത്താണ് ഇത്. പക്ഷേ മഹൻമാരുടേത് അല്ലെന്ന് മാത്രം. ദയവു ചെയ്ത് പ്രേമിച്ച് കളയരുത്, വളരെ കഷ്ടപ്പെട്ടു കിട്ടിയ സ്റ്റാഫുകളാണ് എന്നാണ് എഴുത്ത്. വായിച്ചാൽ ആരായാലും ചിരിച്ച് പോകും. ബസിലെ ജീവനക്കാരോട് പ്രേമം തോന്നുന്നവർ കുറവല്ല.അതാകാം ബസ് ഉടമയെ കൊണ്ട് ഇത്തരത്തിലൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. എന്തായാലും ആളുകൾ ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഒരു ബസുടമയുടെ രോദനം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.…
Read MoreCategory: Today’S Special
യാതൊരു പ്രോട്ടീനും അടങ്ങിയിട്ടില്ലാത്ത ഛന്ന ബട്ടൂര പ്രഭാത ഭക്ഷണമായി എങ്ങനെയാണ് ആളുകൾ കഴിക്കുന്നത്;ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
ഛന്ന ബട്ടൂര പ്രേമികൾ ധാരാളമാണ്. നോർത്ത് ഇന്ത്യൻ ഭക്ഷണമാണെങ്കിലും ഇന്ന് മിക്ക സ്ഥലങ്ങളിലും ബട്ടൂര പ്രസിദ്ധമാണ്. കേരളത്തിലും ബട്ടൂര പ്രേമികൾ കുറവല്ല. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും ബട്ടൂര മുൻ പന്തിയിൽ തന്നെ. ഏതു സമയത്തും കഴിക്കാൻ സാധിക്കുന്ന ഭക്ഷണമാണ് ബട്ടൂര. പ്രഭാത ഭക്ഷണമായും ഉച്ചഭക്ഷണമായും ഡിന്നറായും ബട്ടൂര കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഛന്ന ബട്ടൂര ഓൺലൈൻ സംവാദത്തിന്റെ വിഷയമായി മാറിയിരിക്കുകയാണ്. ഫിറ്റ്നസ് ട്രയിനറായ ചിയാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് ഛന്ന ബട്ടൂര ഒരു വിഷയമാക്കി എടുത്തത്. യാതൊരു പ്രോട്ടീനും അടങ്ങിയിട്ടില്ലാത്ത ഛന്ന ബട്ടൂര പ്രഭാത ഭക്ഷണമായി എങ്ങനെയാണ് ആളുകൾ കഴിക്കുന്നതെന്ന് എനിക്കിതുവരെയും മനസിലായിട്ടില്ലെന്നാണ് ചിയാൻ ട്വിറ്ററിൽ കുറിച്ചത്. ഭക്ഷണം കഴിക്കുന്നത് ആളുകളുടെ ചോയ്സാണ് അതിനെ തടയാൻ ആർക്കും പറ്റില്ലെന്നാണ് മറ്റ് ഉപയോക്താക്കൾ പറയുന്നത്. എന്തായാലും ബട്ടൂര ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ചിയാന്റെ…
Read Moreട്രെയിനിൽ നൃത്തംചെയ്ത്‘സൽമാൻ ഖാൻ’; അതിശയപ്പെട്ട് ആരാധകർ
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ പ്രശസ്ത ഹിന്ദി നടൻ സൽമാൻ ഖാൻ നൃത്തംചെയ്തോ?’ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ആളുകൾ അതിശയപ്പെട്ടു. സമൂഹമാധ്യമമായ എക്സിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. “ഇഷ്ക് ദി ഗല്ലി വിച്ച് നോ എൻട്രി’ എന്ന ജനപ്രിയ ഗാനത്തിനു സൽമാൻ ഖാൻ എന്നു തോന്നുന്നയാൾ ചുവടുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. നിമിഷനേരംകൊണ്ട് വീഡിയോ ഹിറ്റാകുകയും ചെയ്തു. “മുംബൈ ലോക്കൽ ട്രെയിൻ ഒരിക്കലും വിസ്മയം അവസാനിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഇതിൽ നൃത്തംചെയ്യുന്നയാളെ കണ്ടാൽ സൽമാൻ ഖാൻതന്നെയെന്നു തോന്നും. എന്നാൽ, ഗാനരംഗത്തുള്ളത് സൽമാൻ ഖാൻ അല്ല. ഒറിജിനലിനെ വെല്ലുന്ന “ഡ്യൂപ്പ്’ ആണ്. തന്റെ നൃത്ത വൈദഗ്ധ്യം കൊണ്ട് സൽമാന്റെ ആരാധകരെപോലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് “ഡ്യൂപ്പ്’ കാഴ്ചവയ്ക്കുന്നത്. “ഇത് ഒറിജിനലിനേക്കാൾ മികച്ചതാണ്’, “മുംബൈയുടെ ആത്മാവ് ആസ്വദിക്കൂ…’ എന്നൊക്കെയാണ് വീഡിയോക്കു കിട്ടിയ കമന്റ്. മുംബൈ ലോക്കൽ ട്രെയിനുകളിലെ യാത്രയ്ക്കിടെ…
Read Moreഓൾട്ടോ കാറിന് മുകളിൽ കയറി നിന്ന് ആൾക്കൂട്ടത്തിനു നടുവിലേക്ക് നോട്ടുകൾ വാരിയെറിഞ്ഞു; വീഡിയോ വെെറൽ
തിരക്കേറിയ റോഡ് എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരായി ഓടി പായുന്നു. അവിടേക്ക് മുഖം മൂടി ധരിച്ച് ഒരു അജ്ഞാതൻ കാറിലെത്തി കാറിനു മുകളിൽ കയറുന്നു. അയാൾ തന്റെ ബാഗിൽ നിന്നും നോട്ടു കെട്ടുകൾ വാരി ജനക്കൂട്ടങ്ങളുടെ നടുവിലേക്ക് വാരി വിതറുന്നു. ഒരു സിനിമ കഥ പറയുക ആണെന്ന് ധരിക്കേണ്ട. യഥാർഥത്തിൽ നടന്ന സംഭവമാണ്. മറ്റെങ്ങുമല്ല ജയ്പൂരിൽ അരങ്ങേറിയ ഞെട്ടിക്കുന്ന രംഗമാണിത്. വെറും 40 സെക്കന്റ് മാത്രം ദെെർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാവുകയാണ്. കാറിന് മുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നടുവിലേക്ക് നോട്ടുകൾ വാരിയെറുകയും അത് വാരനുള്ള ജനങ്ങളുടെ പാച്ചിലും വീഡിയോയിൽ കാണാൻ സാധിക്കും. ‘മണി ഹെയ്സ്റ്റ്’ വെബ് സീരിസിലേതിന് സമാനമായി മാസ്ക്ക് ധരിച്ചാണ് അജ്ഞാതൻ കാറിലെത്തിയത്. സംഭവത്തിലെ കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreപൂക്കളിലെ ഭീമൻ, കാണാൻ സുന്ദരൻ; അടുത്തേക്ക് ചെന്നാലോ അഴുകിയ മാംസത്തിന്റെ ദുർഗന്ധം
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ലേഷ്യ. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം എന്ന ഖ്യാതി റഫ്ലേഷ്യയ്ക്കാണ്. ഒരു പുഷ്പത്തിന് പത്തു കിലോയോളം തൂക്കമുണ്ടാകും. അതേസമയം, മറ്റൊരു കുപ്രസിദ്ധിയും ഈ പൂവിനുണ്ട്. ലോകത്തിലെ ഏറ്റവും മോശം മണമുള്ള പൂവു കൂടിയാണിത്. ശവപുഷ്പമെന്നു വിളിക്കപ്പെടുന്ന ഈ പൂക്കൾക്ക് അഴുകിയ മാംസത്തിന്റെ ദുർഗന്ധമാണുള്ളത്. ഇന്തോനേഷ്യൻ വനത്തിലാണ് റഫ്ലേഷ്യയെ കണ്ടെത്തിയിട്ടുള്ളത്. പൂവിട്ടു കഴിഞ്ഞാൽ ഹ്രസ്വകാലത്തേക്കു മാത്രമാണ് ഇവ ഉണ്ടാകൂ. പെട്ടെന്നുതന്നെ അഴുകി നശിക്കും. കടുത്ത ദുർഗന്ധമുണ്ടെങ്കിലും ഇവയുടെ പൂക്കൾ കാണാൻ തേടിപ്പിടിച്ചെത്തുന്നവർ നിരവധി. അവരിൽ ഗവേഷകരാണു കൂടുതൽ. പരാന്നഭോജി ജനുസിൽപ്പെട്ട റഫ്ലേഷ്യ വിഭാഗത്തിലെ ഒട്ടുമിക്ക സസ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. റഫ്ലേഷ്യയുടെ നിലവിൽ കണ്ടെത്തിയിട്ടുള്ള 67 ശതമാനവും സംരക്ഷിത പ്രദേശങ്ങൾക്കു പുറത്തായതുകൊണ്ട് വംശനാശം അതിവേഗം സംഭവിക്കുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭീമൻ പൂവ് അധികകാലം ഭൂലോകത്ത് ഉണ്ടാവാനിടയില്ലെന്നു…
Read Moreമണ്ണിൽ പുരട്ടിയ ഭക്ഷണം കുരങ്ങന് നൽകി; അത് വാങ്ങി കുരങ്ങൻ ചെയ്തതിങ്ങനെ… വൈറലായ് വീഡിയോ
ഭക്ഷണത്തിനായി കുരങ്ങൻമാർ അടുത്തെത്തി നമ്മുടെ കൈകളിൽ നിന്ന് അവ തട്ടിയെടുക്കാറുണ്ട്. ഇത്തരം സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാൽ ആരെങ്കിലും ഒരു കുരങ്ങിനെ മനപ്പൂർവ്വം ശല്യപ്പെടുത്തുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരമൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മണ്ണിൽ പുരട്ടിയതിന് ശേഷം ഒരാൾ ഭക്ഷണപ്പൊതി കുരങ്ങന് കൈമാറാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. വൃത്തിഹീനമായ ഈ പ്രവർത്തി കുരങ്ങൻ ശ്രദ്ധിച്ചു. അയാൾ ആ ഭക്ഷണപ്പൊതി കൊടുത്തപാടെ കുരങ്ങൻ അത് വാങ്ങിച്ചു. പിന്നീട് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് വൃത്തിയാക്കുന്നു. അതിന് ശേഷം പാക്കറ്റ് പല്ലുകൾ കൊണ്ട് കീറി പൊട്ടിച്ച് കേക്ക് പുറത്തെടുത്ത് അത് ആസ്വദിച്ച് കഴിക്കുന്നു. കുരങ്ങുകൾക്ക് പോലും അവരുടേതായ ശുചിത്വ മാനദണ്ഡങ്ങൾ ഉണ്ടെന്ന് തോന്നുന്നിപ്പിക്കുന്ന ഒരു വീഡിയോയാണിത്. വീഡിയോ 27.4 ദശലക്ഷം ആളുകളാണ് ഇത് വരെ കണ്ടത്. ‘തലച്ചോറുള്ള മനുഷ്യൻ ഏതാണ്? നൽകുന്നയാളോ സ്വീകരിക്കുന്നയാളോ’,’ ഇപ്പോൾ ആരാണ്…
Read Moreഭാര്യ ഷോപ്പിംഗിലാണ്; ബോറടിച്ച ഭർത്താവ് ചെയ്തത് കണ്ട് കണ്ണു തള്ളി സോഷ്യൽ മീഡിയ
ഭാര്യയുടെ കൂടെ ഷോപ്പിംഗിന് പോവുന്ന സമയം മിക്ക ഭർത്താക്കൻമാരും ബോറടിച്ച് ഒരു സെെഡിൽ പോയി ഇരിക്കുകയാണ് പതിവ്. ബോഡോമിന് സ്വദേശിയായ ഹാരി മഡോക്സ് എന്ന യുവാവ് തന്റെ ഭാര്യക്കൊപ്പം ഷോപ്പിംഗിനു പോയ സമയം ബോറടി മാറ്റാനായി ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ. ഭാര്യക്ക് കാർ ഓടിക്കാൻ അറിയാത്തതിനാൽ ഭാര്യക്കൊപ്പം പോയതായിരുന്നു ഹാരി. ഭാര്യ ഷോപ്പിംഗിൽ തിരക്കിലാണ്. കാത്തു നിന്ന് മടുത്ത ഹാരി ഷോപ്പിംഗ് കഴിഞ്ഞ് തന്നെ വിളിച്ചാൽ മതി എന്ന ഉറപ്പിൽ നേരെ പോയത് സെന്റ് ഓസ്റ്റലിലെ പോര്ത്തപ്പീന് ബീച്ചിലേക്കാണ്. അവിടെ എത്തി ഹാരിയുടെ കണ്ണുകൾ ആദ്യം ഉടക്കിയത് ബീച്ചിന്റെ തീരത്ത് ചിതറി കിടന്ന കല്ലുകളിലാണ്. ബീച്ചിലെ കല്ലുകള് പെറുക്കി എടുത്ത് ഹാരി മനോഹരമായ സൃഷ്ടി തയ്യാറാക്കി. സമയം കളയാന് ചെയ്ത കല്ല് ശില്പത്തെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. നിരവധി പേരാണ് ഹാരിയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയത്.…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച സമ്മാനങ്ങളും മെമന്റോകളും ഇ-ലേലത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. തിങ്കളാഴ്ചയാണ് ഇ-ലേലം ആരംഭിച്ചത്. ഒക്ടോബർ 31ന് ലേലം അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ലേലത്തിന്റെ വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാറ്റിവെക്കുമെന്ന് പ്രധാനമന്തി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളുമാണ് ഇ-ലേലത്തിൽ വെച്ചിരിക്കുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ പ്രദർശനത്തിന്റെ ഭാഗമായിചില ഇനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും ചിത്തോർഗഡിലെ വിജയ് സ്തംഭത്തിന്റെയും പകർപ്പുകൾ, വാരണാസിയിലെ ഘാട്ടിന്റെ പെയിന്റിംഗ് എന്നിവ ലേലത്തിനെത്തുന്നുണ്ട്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ലേലത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. , “ഇന്ന് മുതൽ, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന എക്സിബിഷനില് സമീപകാലത്ത് എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും വിപുലമായ ശ്രേണി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് ഇവയെല്ലാം.…
Read Moreസിനിമയെ വെല്ലുന്ന പ്രണയം; ഒറ്റ കേൾവിയിൽ കേട്ട ശബ്ദത്തോടു തോന്നിയ പ്രണയം വിവാഹത്തിലെത്തിയ കഥ
തനത്സ ലൂക്കാസ് എന്ന യുവതി ഓർഡർ ചെയ്ത സാധത്തിനായി കാത്തു നിൽക്കുകയായിരുന്നു. പെട്ടെന്ന് ഫോൺ വന്നു. അവൾ ഫോണെടുത്തു ഹലോ പറഞ്ഞു. മറു തലക്കൽ നിന്ന് വീടിന് പുറത്ത് പാർസൽ വെച്ചിട്ടുണ്ട് എന്ന ഡെലിവറി ബോയിയുടെ ശബ്ദം കേട്ടു. നല്ല ഗാംഭീര്യമുള്ള അയാളുടെ ശബ്ദം അവളെ ഏറെ ആകർഷിച്ചു. ശബ്ദത്തോടു വല്ലാത്തൊരു അനുരാഗം അവൾക്ക് തോന്നി. ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് തന്നെ അവൾ തന്റെ പ്രണയം തുറന്നു പറഞ്ഞു. ഡേറ്റിങ്ങിനായി തന്റെ കൂടെ വരാൻ സാധിക്കുമോ എന്നവൾ ചോദിച്ചു. കോറി എന്നാണ് ഡെലിവറി ഏജന്റിന്റെ പേര്. ഓസ്ട്രേലിയയിലെ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിന്റെ കേസ് മാനേജരാണ് തനത്സ. അങ്ങനെ തനത്സയും കോറിയും പരസ്പരം കാണുകയും പ്രണയം പൂവിടുകയും ചെയ്തു. അങ്ങനെ അവർ തമ്മിൽ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോൾ അവർക്ക് രണ്ട് കുട്ടികളുണ്ട്. സിനിമാ കഥ…
Read Moreആർത്തവത്തിന്റെ പേരിൽ ജീവനക്കാരിയെ കളിയാക്കി ബോസ്; 27 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ട്രെെബ്യൂണൽ
ആർത്തവം സ്ത്രീകൾക്ക് എല്ലാ മാസവും വരുന്ന പ്രതിഭാസമാണ്. ആർത്തവ സമയത്ത് സ്ത്രീകളിൽ പല തരത്തിലുളള മാനസികാവസ്ഥ വ്യതിയാനം സംഭവിക്കാറുണ്ട്. ആർത്തവ പ്രശ്നങ്ങൾ പലരും അത്ര ഗൗരവത്തിൽ കണക്കിലെടുക്കാറില്ല. അത്തരത്തിൽ ഓഫീസിലെ ജീവനക്കാരിയെ ആർത്തവത്തിന്റെ പേരിൽ കളിയാക്കിയ കമ്പനി ഉടമയോട് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ട്രെെബ്യൂണൽ. 27 ലക്ഷം രൂപയാണ് സ്ത്രീക്ക്നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. 49 -കാരിയായ കാരെൻ ഫാർകുഹാർസൺ എന്ന സ്ത്രീയാണ് ബോസിനെതിരെ പരാതി നൽകിയത്. ആർത്തവ വിരാമം എല്ലാത്തിനുമുള്ള ഒഴിവു കഴിവാക്കുകയാണ്’ ഇവർ എന്നാണ് ബോസ് പറയുന്നത്. മാനസികവും ശാരീരികവും ആയി ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ബോസിനോട് തനിക്ക് ആർത്തവ സമയം ആവാറായി എന്ന് തോന്നുന്നു, അതിനാൽ തനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു. അങ്ങനെ രണ്ട് ദിവസം അവൾ വർക്ക് ഫ്രം ഹോം എടുത്തു. മൂന്നാമത്തെ ദിവസം അവൾ ജോലിക്കെത്തിയപ്പോൾ ബോസ് അവളോട്…
Read More