ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ ട്വിറ്റർ പോസ്റ്റ് വിവാദമാകുന്നു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തേജീന്ദർ പാലിന്റെ പോസ്റ്റ്. ഹര്‍ദീപ് സിംഗ് നിജ്ജര്‍ സ്വവർഗാനുരാഗിയായിരുന്നു. നിജ്ജറിനോട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇഷ്ടമുണ്ടായിരുന്നു, പക്ഷേ മറ്റൊരാൾക്ക് വേണ്ടി നിജ്ജർ ട്രൂഡോയെ ഉപേക്ഷിച്ചു. കൊലപാതകത്തിനുള്ള കാരണം അതാണോ ?’ എന്നാണ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ വിവാദപരമായ പോസ്റ്റ്. ഇന്ത്യൻ സർക്കാരിനു നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. അതിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിനു വിള്ളലുകൾ വീണിരിക്കുകയാണ്. നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണങ്ങളോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞിരുന്നു. തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ ട്വിറ്റർ പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. …
Read MoreCategory: Today’S Special
പോലീസ് സ്റ്റേഷനു മുന്നിൽ നിന്ന് മദ്യം കുടിക്കാനും ഒരു റേഞ്ച് വേണം;വെെറലായി കുട്ടികുരങ്ങൻ
ഇന്നലെ ഗാന്ധിജയന്തി ദിവസം ബാറുകളും ഷാപ്പുകളും അവധി ആയതിനാൽ മദ്യം വാങ്ങാൻ സാധിച്ചിരുന്നില്ല. എങ്കിലും ഞാൻ മദ്യം കുടിക്കും എന്നു പറഞ്ഞ് മദ്യം കുടിക്കുന്ന കുട്ടികുരങ്ങന്റെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നാണ് കുരങ്ങൻ മദ്യം കുടിക്കുന്നത്. കാൺപൂരിലെ പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ വെച്ചിരിക്കുന്ന ബാഗിൽ നിന്നും റോയൽ സ്റ്റാഗിന്റെ കുപ്പി എടുത്ത് തുറന്നു കുടിക്കുന്നതാണ് വീഡിയോ. റോയൽ സ്റ്റാഗിന്റെയും റോയൽ ചലഞ്ചിന്റെയും കുപ്പിയാണ് ബാഗിൽ ഉണ്ടായിരുന്നത്. നിമിഷങ്ങൾക്കുളളിൽ കുരങ്ങൻ അത് കുടിച്ചു തീർക്കുന്നു. പിയുഷ് റായ് എന്ന ട്വിറ്റർ ഉപയോക്താവാണ് മദ്യം കുടിക്കുന്ന കുരങ്ങന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
Read Moreപാനിപൂരി…ബേൽപൂരി…മസാൽപൂരിയേ… വെെറലായി പാനിപൂരി റെസിപ്പി
സാങ്കേതിക വിദ്യ ഒരുപാട് വളർച്ച പ്രാപിച്ചിരിക്കുന്ന ഇന്നത്തെ കാലത്ത് എന്തു ചെയ്താലും വെെറലാകാൻ കാലതാമസം ഇല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവോടെ ധാരാളം വ്ലോഗേഴ്സ് പിറവി എടുത്തു. യാത്രകളും പാചകവും നൃത്തവും എന്നു തുടങ്ങി പല കാര്യങ്ങളും അവർ വ്ലോഗുകളാക്കി പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചു. അത്തരമൊരു പാചക വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്നത്. ഒരു യുവതി പാനിപൂരി ഉണ്ടാക്കുന്നതാണ് വീഡിയോയിലുളളത്. നല്ലൊരു സിനിമാ ഗാനം കണ്ട ഫീലാണ് ആ വീഡിയോ തരുന്നത്. കൃത്യമായി പ്ലാന്‍ ചെയ്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. നീരജ് എലങ്ഗോ എന്ന ഉപയോക്താവ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ധാരാളം പാചക പരീക്ഷണ വീഡിയോ നീരജ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘സിനിമാറ്റിക് പാനി പൂരി റെസിപ്പി – ജവാൻ സ്പെഷ്യൽ’ എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഈ വീഡിയോയ്ക്ക് കൃത്യമായി ഹെലികോപ്റ്റർ…
Read Moreഅഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ ‘കടുവ നഖം’ ഇന്ത്യയിലേക്ക്
മറാഠാ രാജ്യത്തിലെ രാജാവായിരുന്ന ഛത്രപജി ശിവജി, 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്റെ ജനറലായിരുന്ന അഫ്സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ‘കടുവ നഖ ‘ആയുധം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വാഗ് നാഖ് ഉപയോഗിച്ച് വധിച്ചത്. മൂന്ന് വർഷത്തെ പ്രദർശനത്തിനാണ് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് കടുവ നഖം ഇന്ത്യയിലെത്തുന്നത്. ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കടുവ നഖം ഇന്ത്യയിലേക്ക് എത്തുന്നത്. ആയുധം തിരികെ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ ഇന്ന് ലണ്ടനിലെത്തി. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും ‘വാഗ് നാഖി’ന്റെ പ്രദര്‍ശനം ഉണ്ടാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Read Moreചോദിച്ചപ്പോള്‍ ലാപ്ടോപ്പ് കൊടുത്തില്ല പെണ്‍കുട്ടി സ്വന്തമായി നിര്‍മ്മിച്ച ലാപ്ടോപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പല തരത്തിലുള്ള വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു പോസ്റ്റാണ് ഏറെ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം നേഹ എന്ന ട്വിറ്റര്‍ ഉപയോക്താവ് രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘മരുമകള്‍ തന്റെ ലാപ്ടോപ്പ് ചോദിച്ചു, എന്നാല്‍ തരില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂറ് കൊണ്ട് അവള് സ്വന്തമായി ഒരു ലാപ്ടോപ്പ് നിര്‍മ്മിച്ചു എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. വളരെ പെട്ടന്നു തന്നെ നേഹയുടെ പോസ്റ്റ് വെെറലായി. കാര്ബോഡില് ലാപ്ടോപ്പിന്റെ ആകൃതിയില്‍ ചിത്രം വരച്ച കട്ട്ഔ ട്ടുകളാണ് നേഹ ഷെയർ ചെയ്തത്. കാർഡ്ബോഡിൽ കറുത്തപെയിന്റ് ഉപയോഗിച്ച് സ്ക്രീനും വരച്ചു ചേർത്തിട്ടുണ്ട്. എല്ലാ കീകളും വരച്ചതിനു പുറമെ ലെെക്ക് സൂം ഗോ നോ റെെറ്റ് സെലക്ട് എന്നിവയും വരച്ചു ചേർത്തിട്ടുണ്ട്. പോസ്റ്റിനു താഴെ പലരും കമന്റുമായി എത്തി. കുട്ടിക്ക് ഭയങ്കര…
Read Moreയുവാവിന്റെ ഐഫോണ്‍ 13 കേടായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ആശിച്ച് ഫോൺ വാങ്ങിയാൽ തലയിലും താഴത്തും വെക്കാതെ ആകും മിക്കവരും കൊണ്ട് നടക്കുന്നത്. ബാംഗ്ളൂർ ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാൻ എന്ന 30 കാരൻ അതുപോലെ ആഗ്രഹിച്ച് 2021 ഒക്ടോബറിൽ ഐഫോൺ 13 വാങ്ങി. ഒരു വർഷത്തെ വാറണ്ടി ആണ് ഫോണിനുണ്ടായിരുന്നത്. എന്നാൽ കുറച്ച് മാസങ്ങള്‍ കുറച്ച് മാസങ്ങൾക്ക് ശോഷം ഫോണിന്റെ ബാറ്ററിയും സ്പീക്കറും പ്രശ്നത്തിലായി. അങ്ങനെ 2022 ഓഗസ്റ്റിൽ ആവേസ് ഖാന് ഫോണ്‍ ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിൽ നന്നാക്കുന്നതിനായി എത്തിച്ചു. ഫോണിനു നിസാരമായ പ്രശ്നമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പരിഹരിക്കാമെന്നും ജീവനക്കാർ യുവാവിനോട് പറഞ്ഞു.ഫോൺ അവർ വാങ്ങി വെച്ചു. എന്നാൽ രണ്ടാഴ്ചയോളം ഫോണിനെ കുറിച്ച് യാതൊരു വിവരവും ആവേസ് ഖാനുണ്ടായില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫോണിന്റെ പുറം കവറിനുള്ളില്‍ പശ പോലുള്ള ഒട്ടുന്ന എന്തോ ഒരു വസ്തു കണ്ടെത്തിയതായി സേവന കേന്ദ്രത്തില്‍ നിന്നും വിളിച്ച് പറഞ്ഞു.…
Read Moreഫെറിസ് വീലിൽ പെൺകുട്ടിയുടെ മുടി കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ…
ഫെറിസ് വീലിൽ ഒരു പെൺകുട്ടിയുടെ മുടി കുടുങ്ങിയതിന്റെ ഭയാനകമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ പട്ടണത്തിലെ പ്രാദേശിക മേളയിലാണ് സംഭവം. തലമുടി തുറന്ന് റൈഡിൽ ഇരുന്ന പെൺകുട്ടി രണ്ട് തവണ കറങ്ങിയ ശേഷം ചക്രത്തിന്റെ മാസ്റ്റുകളിലൊന്നിൽ മുടി കുടുങ്ങിയതിനെ തുടർന്ന് നിലവിളിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഉടൻ തന്നെ സവാരി നിർത്തി മറ്റുള്ളവരെ ഒഴിപ്പിച്ചു. പെൺകുട്ടിയെ രക്ഷിക്കാൻ കുറച്ചുപേർ കയറുന്നത് വീഡിയോയിൽ കാണാം. ഒരാൾ അവളുടെ തലയിൽ പിടിക്കുകയും, മറ്റൊരാൾ കത്തി ഉപയോഗിച്ച് അവളുടെ മുടി മുറിക്കുകയും ചെയ്യുന്നു. ആളുകൾ ശ്വാസമടക്കിപ്പിടിച്ച് ഇത് കാണുകയാണ്. ചിലർ സംഭവം മൊബൈലിൽ പകർത്തി. വീഡിയോ കണ്ടതിന് ശേഷം പലരും പരിഭ്രാന്തരായി, പെൺകുട്ടി സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവർ ശ്രദ്ധാലുവായിരിക്കണമെന്നും സന്തോഷകരമായ യാത്ര ഒരു പേടിസ്വപ്നമായി മാറാതിരിക്കാൻ മുടി ശരിയായി കെട്ടാൻ സ്ത്രീകളെ ഉപദേശിക്കുകയും ചെയ്തു.…
Read Moreറോഡ് വൃത്തിയാക്കാൻ ജർമ്മൻ ഷെപ്പേർഡ് പോലീസിനെ എങ്ങനെ സഹായിക്കും? വൈറലായ് വീഡിയോ
യുഎസിലെ കാർമൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ ജർമ്മൻ ഷെപ്പേർഡിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ന്യൂയോർക്ക് തെരുവിൽ ആടുകൾ നിറഞ്ഞ റോഡ് വൃത്തിയാക്കാൻ സഹായിച്ചുകൊണ്ട് നായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തിൽ ആടുകൾ റോഡ് മുറിച്ചുകടക്കുന്നത് കാണാം. പിയട്രോയും അതിന്റെ മനുഷ്യ സുഹൃത്തും വഴിയരികിൽ നിൽക്കുന്നു. നടപടിയെടുക്കാനും ആടുകളെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കാനും അവർ വേഗത്തിൽ നീങ്ങുന്നു. വീഡിയോ ഇതിനോടകം 13,000-ലധികം ആളുകൾ കണ്ടു. നിരവധി ലൈക്കുകളും നേടി. കെ 9 പിയട്രോയും ഓഫീസർ ഡിസാന്റോലയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. വീഡിയോ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഅറബിക്കടൽ തീരത്ത് നിൽക്കുന്ന സിംഹം; സോഷ്യൽ മീഡിയയിൽ വിസ്മയമായ് ചിത്രങ്ങൾ
കടൽ തീരത്ത് നിൽക്കുന്ന സിംഹത്തിന്റെ അപൂർവവുമായ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വൈറലായ ചിത്രത്തിൽ കടലിലെ തിരമാലകൾ ആസ്വദിക്കുന്നതുപോലെ സിംഹം കടൽ തീരത്ത് നിൽക്കുന്നതായി കാണാം. ഗിർ ദേശീയോദ്യാനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏഷ്യൻ സിംഹങ്ങൾ ഇപ്പോൾ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നതായാണ് പഠനങ്ങൾ പറയുന്നത്. മൃഗസ്നേഹികൾക്ക് ചിത്രം ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്തു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജുനഗഡ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് എഴുതി, ”ഭദ്രാവ പൂനം പട്രോളിംഗിനിടെ ദര്യ കാന്ത പ്രദേശത്ത് ഒരു സിംഹത്തെ കണ്ടെത്തി”. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാനും ഈ ചിത്രം പങ്കുവെച്ച് ഇങ്ങനെ എഴുതി. ഗുജറാത്ത് തീരത്ത് അറബിക്കടലിന്റെ വേലിയേറ്റം ആസ്വദിക്കുന്ന ഒരു സിംഹരാജാവിനെ കണ്ടെത്തി . കടപ്പാട്: സിസിഎഫ്, ജുനാഗഡ്.” മറ്റൊരു പോസ്റ്റിൽ, ഏഷ്യാറ്റിക് ലയൺസിനെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അദ്ദേഹം പങ്കിട്ടു. ભાદરવા પૂનમ પેટ્રોલિંગ…
Read Moreമോഡലിന്റെ വസ്ത്രത്തിനുള്ളിൽ പാറികളിക്കുന്ന ചിത്രശലഭം;കയ്യടിച്ച് ആരാധകർ
എല്ലാ കാലത്തും പുത്തൻ പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് ഫാഷൻ ലോകം. വ്യത്യസ്തമായ വസ്ത്രങ്ങളും മേക്കപ്പുകളും ലുക്കുമായി ഓരോ ദിവസവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ് മോഡലുകൾ. സ്പ്രിംഗ്-സമ്മർ ശേഖരങ്ങളോടെയുള്ള പാരിസ് ഫാഷൻ വീക്ക് സെപ്തംബർ 25 -നാണ് തുടങ്ങിയത്. പാരിസ് ഫാഷൻ വീക്ക് 2024 -ൽ കാണികളെ ഞെട്ടിച്ചു കൊണ്ട് ഒരു മോഡൽ റാംപിൽ കൂടി നടക്കുകയാണ്. മോഡൽ ജീവനുള്ള ചിത്രശലഭങ്ങളാൽ നിറഞ്ഞ വസ്ത്രം ധരിച്ചാണ് റാംപിൽ കൂടി നടന്നത്. മോഡലിന്റെ വസ്ത്രം എല്ലാവരിലും ഏറെ കൗതുകമുണർത്തി. അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ഈ വസ്ത്രം തയ്യാറാക്കിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വെെറലായി.യുവതിയുടെ വസ്ത്രത്തിനുള്ളിൽ ജീവനുള്ള ചിത്രശലഭങ്ങൾ പാറി കളിക്കുന്നത് ഏവരിലും കൗതുകമുണർത്തി. പലരും വസ്ത്രത്തിന്റെ ഡിസെെനറെ അഭിനന്ദിച്ച് രംഗത്തെത്തി. അസാമാന്യ കഴിവാണെന്ന് പലരും പ്രശംസിച്ചു. എന്നാൽ കുറ്റപ്പെടുത്തുന്നവരും കുറവില്ലായിരുന്നു. ജീവികൾ നിങ്ങൾക്ക്…
Read More