ഇന്നത്തെ കാലത്ത് ബ്രൈഡൽ ഫാഷൻ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. യുവതികൾ തങ്ങളുടെ വിവാഹദിനത്തിൽ ഏറ്റവും വിലപിടിപ്പുള്ളതും മനോഹരവുമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സെലിബ്രിറ്റികൾ തങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ മുടക്കി വ്യത്യസ്തമായതും പുതുമ നിറഞ്ഞതുമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇവയൊക്കെ സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ചയ്ക്ക് കാരണമാണ്. വിവാഹ വസ്ത്രങ്ങൾ മനോഹരമാക്കാൻ എത്ര പണം വേണെങ്കിലും മുടക്കാൻ പുത്തൻ തലമുറ തയാറാണ്. അതുകൊണ്ട് തന്നെ വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്ന ഡിസൈനർമാർക്ക് വലിയ ഡിമാന്റാണ്. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് നൽകിയ ഒരു തൊഴിൽ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. ആളുകൾ തങ്ങളുടെ ഐടി ജോലികൾ ഉപേക്ഷിച്ച് ലെഹംഗ വിൽക്കുന്ന ബിസിനസിലേക്ക് പ്രവേശിക്കാനാണ് ഉപദേശം. അമിത് ജഗ്ലാനാണ് ഇത്തരത്തിൽ ഒരു ഉപദേശം നൽകിയത്. പഴയ ഡൽഹിയിലെ ചരിത്രപരവും തിരക്കേറിയതുമായ ഒരു സ്ഥലമാണ് ചാന്ദ്നി ചൗക്ക്. തുണിത്തരങ്ങൾക്കും ആഭരണങ്ങൾക്കും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്കും പേരുകേട്ടതാണ് ഈ…
Read MoreCategory: Today’S Special
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് പുതിയ ഒരു ട്വിസ്റ്റ്; ഓടുന്ന ട്രെയിനിൽ വിവാഹച്ചടങ്ങുകൾ നടത്തി, വൈറലായി വീഡിയോ
മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നൃത്തം ചെയ്യുന്നത് ഈയിടെയായി കൂടിവരുന്നുണ്ട്. എന്നാൽ ഇവിടെ ദമ്പതികൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഓടുന്ന ട്രെയിനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ട്രെൻഡിന് സവിശേഷമായ ഒരു ട്വിസ്റ്റ് നൽകി. ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയായി ഒരു അതിവേഗ ട്രെയിൻ തിരഞ്ഞെടുത്തു. വീഡിയോയിൽ ദമ്പതികൾ വിവാഹ ചടങ്ങുകൾ നടത്തുന്നത് നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിലാണ്. ഓടുന്ന ട്രെയിനിലെ കല്യാണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വരൻ വധുവിന്റെ കഴുത്തിൽ മംഗളസൂത്രം കെട്ടുന്നതും വീഡിയോയിൽ കാണിക്കുന്നു. വധു വരന്റെ പാദങ്ങളിൽ സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു.അസൻസോൾ-ജാസിദിഹ് ട്രെയിനിൽ വച്ചാണ് ഈ ചടങ്ങ് അരങ്ങേറിയതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 74,000-ലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്തുകൊണ്ടാണ് ദമ്പതികൾ ട്രെയിനിൽ വച്ച് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് അറിയാൻ…
Read Moreമൂന്ന് ദിവസമായി ഓടയിൽ കുടുങ്ങി നായ; സഹായഹസ്തവുമായി ഫയർ സർവീസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: മൂന്ന് ദിവസമായി ഓടയിൽ കുടുങ്ങിയ തെരുവ് നായയെ ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഡൽഹിയിലെ ഗ്രീൻ പാർക്കിലാണ് സംഭവം. നായയുടെ കരച്ചിൽ റോഡിൽ കേട്ടതിനെ തുടർന്ന് ആരോ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സിമന്ത വി മഹന്തയാണ് രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉദ്യോഗസ്ഥർ റോഡ് മുറിക്കാൻ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ചു. തുടർന്ന് വഴിയിൽ നിന്ന് കല്ലുകൾ വൃത്തിയാക്കി. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവർക്ക് നായയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. തുടർന്ന് ഫയർ സേഫ്റ്റി ഉദ്യോഗസ്ഥൻ നായയെ പുറത്തെടുത്ത് ഭക്ഷണവും വെള്ളവും നൽകി. സമാനമായ സംഭവത്തിൽ അമേരിക്കയിൽ എട്ട് മണിക്കൂറോളം അഴുക്കുചാലിൽ കുടുങ്ങി ഭയന്ന നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. സാൻ അന്റോണിയോയിലാണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്ത് കളിക്കുന്നതിനിടെ തുറന്ന വാൽവിലേക്ക് വീണ മൂന്ന് നായ്ക്കുട്ടികൾ വീണു. സാൻ അന്റോണിയോ…
Read Moreനാളെ കോട്ടയം പപ്പാ നഗരം; മൂവായിരം ക്രിസ്മസ് പപ്പമാര്‍ നഗരത്തിലിറങ്ങും
കോട്ടയം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയത്ത് ക്രിസ്മസ് പപ്പ വിളംബരയാത്ര ബോണ്‍ നത്താലേ സീസണ് -ത്രീ നാളെ നടക്കും. വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും. തിരുനക്കര മൈതാനത്തേക്കാണ് റാലി. തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തില്‍ കോട്ടയത്തെ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് കേക്ക് മുറിക്കും. തുടര്‍ന്ന് കോട്ടയത്തെ വിവിധ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്മസ് ദൃശ്യാവിഷ്കാരവുമുണ്ടായിരിക്കും. മുവായിരത്തിലധികം പപ്പമാര്‍ അണിനിരക്കുന്ന റാലിയില്‍ കാരിത്താസ് നഴ്സിംഗ് കോളജ്, കാരിത്താസ് ഫാര്‍മസി കോളജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം, ബിസിഎം കോളജ്, കെഇ സ്കൂള്‍, ചെത്തിപ്പുഴ നഴ്സിംഗ് കോളജ്, മേരിക്വീന്‍സ് നഴ്സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ നഴ്സിംഗ്…
Read Moreഇന്ന് ഇന്ത്യന്‍ നാവികസേന ദിനം: അറിയാം ഈ ദിനത്തിന്റെ പ്രാധാന്യവും, ആഘോഷങ്ങളും
ഇന്ത്യന്‍ പ്രതിരോധസേനയിലെ ഏറ്റവും കരുത്തരാണ് നാവികസേന. ഡിസംബര്‍ നാലിന് രാജ്യം ദേശീയ നാവികസേന ദിനം ആചരിക്കുന്നു. സേനയുടെ കരുത്തും നേട്ടങ്ങളും എടുത്തുകാട്ടുന്ന ഈ ദിനം ഇന്ത്യയെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. 1971 ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷന് ട്രൈഡന്റ് ദിനം കുടിയാണ് ഇന്ന്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാവികസേനയുടെ യുദ്ധോപകരണങ്ങളും കപ്പലുകളും വിമാനങ്ങളും പൊതുജനങ്ങള്കായി ഇന്ന് പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ‘ഓപ്പറേഷന് ട്രൈഡന്റ് ‘ 1971 ഡിസംബര്‍ മൂന്നിന് പാകിസ്ഥാന് ഇന്ത്യന്‍ നാവികസേന താവളം അക്രമിച്ചു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ നാവികസേന ഡിസംബര്‍ നാലിനും അഞ്ചിനുമായി കറാച്ചിയിലെ പാകിസ്ഥാന് നാവികസേന ആസ്ഥാനം അക്രമിച്ചു. ഐഎന്‍എസ് വീര്‍, ഐഎന്‍എസ് നിപാട്, ഐഎന്‍എസ് നിര്‍ഘട്ട്, വിദ്യുക്ലാസ് ബോട്ട് എന്നീ മിസൈല്‍ ബോട്ടുകളുപയോഗിച്ച് ഇന്ത്യന്‍ സൈന്യം പിഎന്‍എസ് കബിര്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെ മൂന്ന് യുദ്ധകപ്പലുകള്‍ തകര്‍ത്തു. ഈ തിരിച്ചടിയാണ്…
Read Moreശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം; ക്ലാസെടുത്ത് ഓസ്ട്രേലിയന്‍ അധ്യാപകന്
കടുകട്ടിയും കേട്ടുകേള്‍വിയും ഇല്ലാത്ത ആംഗലേയ പദപ്രയോഗത്തിന് പേര് കേട്ട ആളാണ് ശശി തരൂര്‍ എം പി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ട് മനസിലാക്കണമെങ്കില്‍ ഒരു നിഘണ്ടു കൂടി കയ്യില്‍ കരുതുന്നതാണ് ബുദ്ധി. ഇപ്പോളിതാ ശശി തരൂരിന്റെ പ്രസംഗം വിശകലനം ചെയ്ത് രംഗത്തെത്തിയിരുക്കുകയാണ് ഓസ്ട്രേലിയക്കാരനായ അധ്യാപകൻ. തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം മനോഹരമാണെന്ന് പറഞ്ഞാണ് അധ്യാപകനായ ജയ് വീഡിയോ ആരംഭിക്കുന്നത്. തരൂരിന്റെ ഒരു വീഡിയോ ഉദാഹരണമായി കാണിച്ച ജയ്, ശശി തരൂര്‍ വാക്കുകള്‍ക്ക് നല്കുന്ന ഉച്ചാരണവും ചില പ്രത്യേക സ്വരങ്ങള്‍ക്ക് കൊടുക്കുന്ന ഊന്നലുമാണ് പ്രസംഗങ്ങളെ വ്യത്യസ്തമാക്കുന്നത്. പരിചിതമല്ലാത്ത വാക്കുകളുടെ ഉപയോഗം തരൂരിന്റെ പ്രസംഗങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ചര്‍ച്ച ചെയ്യപ്പെടുന്നതിനും കാരണമാകുന്നെന്നും ജയ് പറഞ്ഞു. പൊതുവേ ഇന്ത്യക്കാര്‍, പ്രധാനമായും നോര്‍ത്ത് ഇന്ത്യന്‍സ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇത്തരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജയ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.…
Read Moreകുളിമുറിയിൽ ഒളിച്ചിരുന്നു, കൈയോടെ പൊക്കി വീട്ടുകാർ; കിട്ടിയതാകട്ടെ ഉഗ്രവിഷപ്പാമ്പിനെ
ഓസ്ട്രേലിയയിൽ വരുമ്പോൾ പാമ്പുകളെ എവിടെയും കാണാം. പലപ്പോഴും ആളുകൾ ഈ ഇഴജന്തുക്കളെ അവരുടെ വീടുകളിലും ഓഫീസുകളിലും പതുങ്ങിയിരിക്കുന്നത് കാണാറുണ്ട്. സൗത്ത് ഓസ്ട്രേലിയയിൽ സമാനമായ ഒരു സംഭവത്തിൽ, ഒരു സ്ത്രീ തന്റെ ബാത്ത്റൂം സ്കെയിലിൽ വിഷപ്പാമ്പിനെ കാണുകയും ഉടൻ തന്നെ പാമ്പ് പിടുത്തക്കാരനെ വിളിച്ച് അതിനെ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ബറോസ റെപ്റ്റൈൽ സർവീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ പാമ്പ് പിടുത്തക്കാരൻ സ്കെയിൽ തുറക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നു. പാമ്പിനെ നഗ്നമായ കൈകൊണ്ട് പിടിച്ച് അയാൾ ഒരു കറുത്ത ബാഗിലാക്കി സുരക്ഷിതമായി വീട്ടിൽ നിന്ന് പുറത്തെടുക്കുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ കര പാമ്പാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. മെൽബൺ സർവ്വകലാശാലയിലെ ഓസ്ട്രേലിയൻ വെനം റിസർച്ച് യൂണിറ്റിന്റെ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള പാമ്പുകളിൽ ഏറ്റവും വിഷമുള്ളവയിൽ രണ്ടാം സ്ഥാനമാണ്…
Read Moreഈ കപ്പൽ ആടി ഉലയുകയില്ല; മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങൾ കൊണ്ട് ചിത്രം
മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദരവിന്റെ സൂചകമായി 38 തരത്തിലുള്ള വിവിധ മത്സ്യങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചിത്രം ഒരുക്കി മത്സ്യതൊളിലാളികൾ. എട്ട് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷാണ് ചിത്രം നിർമ്മിച്ചത്. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ ഇതിന്റെ ചിത്രം ഉൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ഇത്തരമൊരു ചിത്രം ആദ്യമായാകും. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിർമിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച് വള്ളത്തിന്റെ…
Read Moreവൈറലാകാൻ റെയിൽവേ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്ത് യുവതി; എന്നാൽ പണിപാളി
മുംബൈ: മെട്രോ സ്റ്റേഷനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു ഇടങ്ങളിലുമൊക്കെ ആളുകൾ നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈ പ്രകടനങ്ങൾ പലപ്പോഴും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു വീഡിയോ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ തിരക്കേറിയ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു യുവതി ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രത്തിലെ ‘കോയി മിൽ ഗയാ’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. 4.8 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം വ്ലോഗറായ സീമ കനോജിയയാണ് തിരക്കുള്ള പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കാൻ ഇറങ്ങിയത്. നീല ടോപ്പും കറുത്ത പാന്റും ധരിച്ച് കനോജിയ തറയിൽ ഉരുണ്ട് വിവിധ നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കാഴ്ചക്കാരായ ചിലർ അവളെ കൗതുകത്തോടെ നോക്കുമ്പോൾ മറ്റുചിലർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. 102,000-ലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. എന്നാൽ വീഡിയോയ്ക്കെതിരെ നിരവധി വിമർശനങ്ങൾ കമന്റുകളായി എത്തി. ചിലർ…
Read More22 മുതൽ 24 മണിക്കൂർ വരെ പ്രവർത്തനസമയം, കൽക്കരിയും മരവും ഉപയോഗിച്ച് പാൽ ചൂടാക്കുന്നു; 75 വർഷമായി കത്തുകയാണ് ഈ കടയിലെ തീജ്വാല
തലമുറകളുടെ തുടർച്ചയുടെ ഉദാഹരണമായി നിലകൊള്ളുന്ന വ്യത്യസ്തമായ ഒരു പാൽക്കടയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ജോധ്പൂരിന്റെ ഹൃദയഭാഗത്തായാണ് ഈ പാൽക്കട. സൊജാതി ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഈ അസാധാരണമായ പാൽ സ്റ്റോറിൽ പാൽ ചൂടാക്കാൻ ഉപയോഗിക്കുന്ന തീജ്വാല 1949 മുതൽ കത്തുന്നതായാണ് അവർ അവകകാശപ്പെടുന്നത്. കടയുടമ വിപുൽ നിക്കൂബ് പറഞ്ഞത് അനുസരിച്ച് അയാളുടെ മുത്തച്ഛൻ 1949 ലാണ് ഈ പാൽക്കട ആരംഭിച്ചത്. 1949 മുതൽ ഇവിടുത്തെ തീജ്വാല തുടർന്ന് കത്തുന്നു. എല്ലാ ദിവസവും 22 മുതൽ 24 മണിക്കൂർ വരെ കട പ്രവർത്തിക്കുന്നു. പരമ്പരാഗതമായി കൽക്കരിയും മരവും ഉപയോഗിച്ചാണ് പാൽ ചൂടാക്കുന്നത്.” “ഏകദേശം 75 വർഷമായി കട സ്ഥിരമായി പ്രവർത്തിക്കുന്നു, ഞങ്ങൾ തലമുറതലമുറയായി ഇവിടെ പ്രവർത്തിക്കുകയാണ്. ഞാൻ മൂന്നാം തലമുറയിൽ നിന്നുള്ളയാളാണ്, ഈ കട ഇവിടെ ഒരു പാരമ്പര്യമായി മാറി. പാൽക്കട പ്രശസ്തമാണ്, ആളുകൾ ഇത് ഇഷ്ടപ്പെടുന്നു,…
Read More