നന്മയുള്ള മനുഷ്യരും നമുക്കിടയിലുണ്ടെന്ന് വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മരണത്തിന്‍റെ വക്കില്‍ നിസാഹായവസ്ഥയില്‍ കിടക്കുന്ന ഒരു പശുവിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. മഴയില്‍ റോഡിന് സമീപത്തുള്ള ചെളി നിറഞ്ഞ കുഴിയില്‍ നാലുകാലുകളും താഴ്ന്ന് കിടക്കുന്ന ഒരു പശുവിനെ ബൈക്ക് റൈഡേഴ്‌സായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തിരിച്ച് കയറ്റാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആളുകള്‍ ഉടൻതന്നെ ഏറ്റെടുത്തു. സഹായിക്കാന്‍ മനസുള്ളവരും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ആനി അരുണ്‍ എന്ന ആളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. കര്‍ണാടകയിലെ ഉഡുപ്പിയിലെ അമാസെബൈലു എന്ന ഗ്രാമത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന വഴിയാണ് യുവാക്കള്‍ ചെളിയില്‍ മുങ്ങികിടക്കുന്ന പശുവിനെ കണ്ടത്. തുടര്‍ന്ന് ഉടന്‍ വാഹനം നിര്‍ത്തി അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മണ്ണില്‍…
Read MoreCategory: Today’S Special
തട്ടിപ്പിനിരയായ യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ്ഗോപി ! സകല സമ്പാദ്യവും തട്ടിയെടുത്തത് മലയാളി
മലയാളിയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്കു സഹായവുമായി നടന് സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു രാജ്യത്തു തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചെലവുകള്‍ക്കുള്ള തുക എന്നിവയുള്‍പ്പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് ഗോപിക്കു വേണ്ടി പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ തുക കൈമാറി. ഭര്‍ത്താവിനൊപ്പം 2007ലാണു പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു. 2010ല്‍ ഭര്‍ത്താവ് കൊച്ചിയില്‍ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. 2011ല്‍ സ്വന്തം പണമുപയോഗിച്ചു തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍…
Read More‘ചില മാഷന്മാര് പിടി പിരീഡ് ക്ലാസെടുക്കുന്നുണ്ട്…അതിവിടെ നടക്കൂല ! വൈറലായി ഏഴാംക്ലാസുകാരിയുടെ പ്രസംഗം…
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിലേക്ക് കേരളാ രാഷ്ട്രീയം കേന്ദ്രീകരിക്കുന്ന വേളയില്‍ സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏഴാം ക്ലാസുകാരിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങള്‍ക്കും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. താന്‍ സ്കൂള്‍ ലീഡറായാല്‍ പി ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയുമെന്നും അധ്യാപകര്‍ക്ക് ഡ്രസ്കോഡ് നടപ്പാക്കാന്‍ ശ്രമിക്കുമെന്നുമാണ് കുട്ടിയുടെ വാഗ്ദാനം. കൈയടികളോടെ വന്‍പിന്തുണയാണ് സ്ഥാനാര്‍ത്ഥിക്ക് സഹപാഠികള്‍ നല്‍കുന്നത്. തലശ്ശേരി കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്കൂള്‍ എന്ന് കാണുന്ന വീഡിയോയില്‍ തന്‍റെ ചിഹ്നം പെന്‍ ആണെന്നും പറയുന്നുണ്ട്. കുട്ടിയുടെ പ്രസംഗം ഇങ്ങനെ…ഞാനിവിടെ സ്കൂള്‍ ലീഡറായി വന്നാല്‍ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാന്‍ പറയുന്നു. കാരണം നമ്മുടെ സ്കൂള്‍ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാര്…
Read Moreസൂക്ഷിച്ചോളൂ…എങ്ങനെ വേണെങ്കിലും പറ്റിക്കപ്പെടാം; കസ്റ്റമര്‍ കെയര്‍ ഏജന്‍റെന്ന് പറഞ്ഞ് വിളിച്ച് 64 കാരിയിൽ നിന്ന് തട്ടിയത് 25000രൂപ
ഇക്കാലത്ത് കൂടുതൽപേരും ഓൺലൈനായാണ് സാധനങ്ങൾ വാങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ. എന്നാല്‍ ഒന്നു കരുതിയിരുന്നോളൂ. തട്ടിപ്പുകാര്‍ ഏത് വിധേനയും പറ്റിക്കാനായി ഇറങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങള്‍ നല്‍കി പണം തട്ടിയെടുക്കുന്ന വാര്‍ത്തകള്‍ എന്നും കേള്‍ക്കാറുള്ളതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ബംഗുളൂരുവിലും സമാനമായൊരു സംഭവം നടന്നു. ബംഗുളൂരുവിലെ നാഗവാരയിലാണ് 64കാരിയായ ശില്പ സര്‍ണോബത്ത് തട്ടിപ്പിനിരയായത്. ഫുഡ് ഡെലിവറി ആപ്പില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇവര്‍ അല്പസമയം കഴിഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി. തുടര്‍ന്ന് അവർ ക്യാന്‍സലേഷന്‍ ചാര്‍ജ് ചുമത്തുകയും ചെയ്തു. പിന്നാലെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ശില്പയ്ക്ക് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ വന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്ന ഫുഡ് ഡെലിവറി ആപ്പിലെ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനാണെന്ന് പറഞ്ഞാണ് ഫോള്‍ വിളിച്ചയാള്‍ സംസാരിച്ചത്. ക്യാന്‍സലേഷന്‍ ചാര്‍ജ് തിരികെ…
Read Moreകോഴിയിറച്ചി സൗജന്യമായി നല്‍കിയില്ലെന്ന് ആരോപിച്ച് ദളിത് യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ച് യുവാക്കള്‍ ! വീഡിയോ വൈറല്‍
ഉത്തര്‍പ്രദേശില്‍ സൗജന്യമായി കോഴിയിറച്ചി നല്‍കാത്തതിന്റെ പേരില്‍ ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്യലഹരിയില്‍ ചെരിപ്പ് ഉപയോഗിച്ച് യുവാവിനെ ഇവര്‍ അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലളിത്പൂരില്‍ നടുറോഡിലാണ് സംഭവം. ഗ്രാമങ്ങള്‍ തോറും ബൈക്കിലെത്തി കോഴിയിറച്ചി വില്‍ക്കുന്ന സുജന്‍ അഹിര്‍വാര്‍ ആണ് മര്‍ദ്ദനത്തിന് ഇരയായത്. ജോലിക്കിടെ യുവാക്കളുടെ സംഘം തടഞ്ഞുനിര്‍ത്തി, സൗജന്യമായി കോഴിയിറച്ചി നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ പണം ആവശ്യപ്പെട്ടതോടെ, കുപിതരായ സംഘം സുജന്‍ അഹിര്‍വാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെരിപ്പ് ഉപയോഗിച്ചാണ് സംഘം മര്‍ദ്ദിച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഅഭിനയത്തില്‍ എത്ര മികവ് കാട്ടിയാലും വ്യക്തിയെന്ന നിലയില്‍ പൊതുസമൂഹത്തില്‍ വിനായകന് യാതൊരു ആദരവും അര്‍ഹിക്കുന്നില്ലെന്ന് കുറിപ്പ്
നടന് വിനായകനെതിരേ കുറിപ്പുമായി അഞ്ജു പാര്‍വതി പ്രഭീഷ്. വിനായകന് അഭിനേതാവ് എന്ന നിലയില്‍ മികവു കാട്ടിയാലും പൊതു സമൂഹത്തിലുള്ള താരത്തിന്റെ ഇടപെടലുകള്‍ ആദരവ് അര്‍ഹിക്കുന്നതല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. രുചിയുള്ള ഭക്ഷണ വസ്തുക്കള്‍ കാണുമ്പോള്‍ അത് ആസ്വദിക്കാന്‍ കൊതിയൂറുന്നത് പോലെ പെണ്‍ശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാള്‍ മുന്നിലിരിക്കുന്ന ജേര്‍ണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതില്‍ ആര്‍ക്കും സ്ത്രീവിരുദ്ധത തോന്നിയില്ല. ഏറ്റവും ഒടുവില്‍ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശം ഒക്കെ ഒരു വ്യക്തിയെന്ന നിലയില്‍ ഒരു ആദരവും അര്‍ഹിക്കാത്ത മനുഷ്യന് ആണ് വിനായകന് എന്ന കാര്യം തെളിക്കുന്നുണ്ടെന്നും അഞ്ജു പറയുന്നു. അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റ് ഇങ്ങനെ… ഇടതിടങ്ങളില്‍ എങ്ങും നടന് വിനായകസ്തുതി ഗീതങ്ങള്‍ ആണ്. വിനായകന് അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടന് തന്നെയാണ്, സമ്മതിക്കുന്നു. ജയിലര്‍…
Read Moreജന്മദിനത്തില്‍ ശ്രീദേവിയെ അനുസ്മരിച്ച് ഗൂഗിള്‍; ഡൂഡിലായി വിരിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ
അന്തരിച്ച നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തിൽ അനുസ്മരണവുമായി ഗൂഗിള്‍. ശ്രീദേവിയുടെ ജന്മദിനമായ ഇന്ന്, ഗൂഗിൾ അവരുടെ ഹോംപേജിൽ ഡൂഡിലായി ശ്രീദേവിയുടെ മുഖമാണ് നൽകിയിരിക്കുന്നത്. ഭൂമിക മുഖര്‍ജി എന്ന കലാകാരിയുടെ കൈകളാണ് ഈ ചിത്രം സമ്മാനിച്ചത്. തന്‍റെ നാലാം വയസില്‍ ‘കന്ദൻ കരുണൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ ശ്രീദേവി അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ടുകളോളം നീണ്ടുനില്‍ക്കുന്ന സിനിമാ ജീവിതമായിരുന്നു ശ്രീദേവിയുടെത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾക്ക് അവര്‍ ജീവൻ നൽകി. പുരുഷ കഥാപാത്രങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന തട്ടകത്തിലേക്ക് അത്രേയും നാള്‍ നിലനിന്നിരുന്ന പതിവുകളെല്ലാം തെറ്റിച്ച് ഒറ്റയ്ക്ക് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ സൃഷ്ടിച്ച നടിയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ വരവോടെ പുതിയൊരു മാറ്റമാണ് ബോളിവുഡിന് സംഭവിച്ചത്. ഇന്ത്യന്‍ സിനിമയില്‍ തന്‍റെ ശക്തമായ കഥാപാത്രങ്ങൾക്കൊണ്ട് ശ്രീദേവി തന്‍റെ പേര് കുറിച്ചിട്ടു. അതുവരെ കണ്ടുവന്നതില്‍ നിന്നും വ്യത്യസ്തമായി…
Read Moreആളുമാറി അറസ്റ്റ്; 12 വയസുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്, പിന്നാലെ പ്രതിഷേധം, ഒടുവില്‍ മാപ്പ് പറയലും
ആളുമാറി അറസ്റ്റ് ചെയ്ത് അബദ്ധത്തില്‍ ചാടിയിരിക്കുകയാണ് പോലീസ്. വാഹനമോഷണ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് അറസ്റ്റ് ചെയ്തത് പന്ത്രണ്ട് വയസുള്ള കുട്ടിയെയാണ്. എന്നാല്‍ ദൃശ്യങ്ങള്‍ ടിക് ടോക്കില്‍ പ്രചരിച്ചതിന് പിന്നാലെ വൻപ്രതിഷേധമാണ് പോലീസിനെതിരെ ഉയർന്നുവന്നത്. തുടർന്ന് ഖേദം പ്രകടിപ്പിച്ച് മിഷിഗണ്‍ പോലീസ് രംഗത്തെത്തിയിരുന്നു. ഒരു അപാര്‍ട്‌മെന്‍റ് കെട്ടിടത്തിന് മുന്നില്‍ നിന്നാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. മാലിന്യം കളയാനായി പുറത്തേക്ക് പോയ കുട്ടി തിരികെ എത്താത്തതിനാല്‍ സംശയം തോന്നിയ അച്ഛന്‍ തിരക്കിയിറങ്ങിയപ്പോഴാണ് പോലീസുകാര്‍ കുട്ടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടത്. പിന്നാലെ പോലീസുകാര്‍ വിലങ്ങഴിക്കുകയും അല്പ സമയം കുട്ടിയോട് സംസാരിക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം വാര്‍ത്താ സമ്മേളനം നടത്തി പ്രതിഷേധം അറിയിച്ചിരുന്നു.
Read Moreഇത് അഭിമാനനിമിഷം; ബിരുദദാന വേളയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ഥി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
നിരവധി വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങള്‍ തേടി പഠനത്തിനായി പോകുന്നത്. ഇവരില്‍ ഭൂരിഭാഗവും വിദേശത്ത് സ്ഥിരതാമസമാക്കാനാണ് ശ്രമിക്കുന്നതും. എന്നാല്‍ വിദേശരാജ്യത്ത് നിന്നും ബിരുദം പൂര്‍ത്തിയാക്കുന്ന ഓരോ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്കും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ബിരുദം സ്വീകരിക്കുന്ന ദിവസം. എന്നാല്‍ തന്‍റെ ബിരുദദിനത്തില്‍ വളരെ വ്യത്യസ്തമായൊരു കാര്യം ചെയ്തിരിക്കുകയാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി. ഐഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ എക്സിൽ പങ്ക് വെച്ച വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ബിരുദം സ്വീരകരിക്കുവാനായി വേദിയിലേക്കെത്തുന്ന വിദ്യാര്‍ഥി പോക്കറ്റില്‍ കരുതിയിരുന്ന ഇന്ത്യന്‍ ദേശീയ പതാക സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന് മുന്‍പായി പുറത്തെടുത്തു. തുടര്‍ന്ന് ജനക്കൂട്ടത്തിന് മുന്നില്‍ അത് തുറന്നുകാട്ടുന്നു. ഒരു ദിവസം കൊണ്ട് എക്‌സില്‍ ഈ വീഡിയോ കണ്ടത് 600,000ത്തിലധികം ആളുകളാണ്. ഈ നിമിഷം ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാം എന്നും, വിദ്യാര്‍ഥി ബിരുദം മാത്രമല്ല ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ…
Read Moreആറ് മാസത്തിലൊരിക്കൽ ജോലി, ലക്ഷങ്ങൾ ശമ്പളം; ഇത് ഉയരങ്ങൾ കീഴടക്കിയ സാഹസികത
എല്ലാ ജോലികള്‍ക്കും അതിന്‍റെതായ കഷ്ടപാടുകളും ബുദ്ധിമുട്ടുകളുമുണ്ട്. ടവറില്‍ കയറി അതിന്‍റെ മുകളിലുള്ള ബള്‍ബ് മാറ്റിയിടുക എന്നതാണ് കെവിന്‍ സ്മിത്തിന്‍റെ ജോലി. കേൾക്കുമ്പോൾ നിസാരമായി തോന്നാം. എന്നാൽ ഈ ടവറിന് 1500അടി ഉയരമാണുള്ളത്. പലര്‍ക്കും ഉയരം പേടിയാണ്. എന്നാല്‍ കെവിന് ഇത്രേയും ഉയരത്തില്‍ കയറുക എന്നത് വളരെ അനായാസമാണ്. ആറ് മാസത്തില്‍ ഒരിക്കല്‍ ടവറില്‍ കയറി ബള്‍ബ് മാറ്റിയിടുന്നതിന് കെവിന് ലഭിക്കുന്ന ശമ്പളം 16ലക്ഷം രൂപയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയില്‍ കെവിന്‍ തന്‍റെ ജോലി ചെയ്യുന്നത് കാണാം. വിമാനങ്ങൾക്ക് ടവറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് കെവിന്‍റെ ജോലിയാണ്. വളരെ അനായാസമാണ് അത്രയും ഉയരത്തിലെത്തി കെവിൻ തന്‍റെ ജോലി ചെയ്യുന്നത്. ജോലിയെ സ്നേഹിച്ച് വെല്ലുവിളികളെറ്റെടുത്ത് ഉയരങ്ങൾ കീഴടക്കുന്ന കെവിനെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
Read More