1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാനാവും. എന്നാല്‍ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ശോഷണീയമായ നിലയിലാണ് ഇന്നുള്ളത്. നിലനില്‍പ്പിനായി ഐഎംഎഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പാകിസ്ഥാനില്‍ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണ്. ആകെ രക്ഷയുള്ളത് സെലിബ്രിറ്റികള്‍ക്ക് മാത്രം. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്റ ഹസ്സന് മാന്‍ഷ അത്തരത്തിലൊരു സെലിബ്രിറ്റിയാണ്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനായ മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സന്. പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവര്‍. പാകിസ്ഥാനിലെ വസ്തുവകകളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടല്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന്റെ സിഇഒയാണ് ഇഖ്റ…
Read MoreCategory: Today’S Special
വേഗം പൊക്കോ കുഞ്ഞേ…അമ്മയെ നോക്കണ്ട; കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ജീവന് മുതലയ്ക്ക് ബലി നല്കി അമ്മ
എത്ര വലിയ അപകടമാണെങ്കിലും ജീവന് നല്കി മറ്റൊരാളെ രക്ഷിക്കാന്‍ ആരെത്തിയില്ലെങ്കിലും സ്വന്തം അമ്മ എത്തും. അതാണ് മാതൃസ്നേഹം. മനുഷ്യരെപ്പോലെ തന്നെ ലോകത്തിലെ ഏതൊരു ജീവിക്കും തന്റെ മക്കള്‍ ജീവനാണ്. ഈ സ്നേഹ ബന്ധം കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ കരളലിയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പുഴയിലൂടെ ഒരു മാന്കുട്ടി നീന്തി വരുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ വളരെ വേഗത്തില്‍ത്തന്നെ വലിയൊരു മുതല ഈ മാന്‍കുട്ടിയെ ലക്ഷ്യംവെച്ച് പാഞ്ഞടുക്കുകയാണ്. ഇപ്പോള്‍ പിടിക്കും എന്ന കരുതി പേടിച്ചിരിക്കുമ്പോഴാണ് തന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി അമ്മ മാന്‍ നീന്തി എത്തുന്നത്. മുതലയുടെ മുന്നിലേക്ക് വേഗത്തിലെത്തിയ ആ അമ്മ മാന്‍ കുഞ്ഞില്‍ നിന്നും ശ്രദ്ധ മാറ്റാനായി മുതലയുടെ അടുത്തെത്തി വേഗത കുറച്ച് നിന്നു. പിന്നാലെ ചീറിപ്പാഞ്ഞെത്തിയ മുതല അമ്മ മാനെ വായ്ക്കുള്ളിലാക്കി. തന്റെ കുഞ്ഞിനെ…
Read Moreഅസൂയപ്പെടേണ്ട പുരുഷന്മാരെ… ലോകത്തിലെ നീളംകൂടിയ താടിയുടെ ഉടമയായി സ്ത്രീ; 11.81 ഇഞ്ച് നീളം
താടിയും മീശയും വളര്‍ത്തുക എന്നത് പുരുഷന്മാരുടെ വലിയ ആഗ്രഹമാണ്. പലരും താടി വളരാത്തതുകൊണ്ട് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ പുരുഷന്മാര്ക്ക് അസൂയ തോന്നും വിധത്തിലാണ് എറിന് ഹണിക്കട്ട് എന്ന യുവതിയുടെ താടി. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ ഹണികട്ട് ലോകത്തിലെ ഏറ്റവും വലിയ താടിയുള്ള വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയാണ്. 11.81 ഇഞ്ച് നീളമാണ് ഹണികട്ടിന്റെ താടിക്കുള്ളത്. സമൂഹത്തില്‍ നിന്നുണ്ടാകുന്ന എല്ലാ എതിര്‍പ്പുകളെയും മറികിടന്നാണ് ഇവര്‍ താടി വളര്‍ത്തിയത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് യുവതിയുടെ മുഖത്തെ അമിത രോമ വളര്‍ച്ചയ്ക്ക് കാരണം. താടി വളര്‍ത്താന്‍ ഹോര്‍മോണുകളോ സപ്ലിമെന്റുകളോ ഹണികട്ട് ഉപയോഗിച്ചിട്ടില്ല. ആദ്യം രോമവളര്‍ച്ച വലിയ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഇപ്പോള്‍ ഹണികട്ടിന് അതൊരു പ്രശ്നമേയല്ല. മുഖത്ത് അമിതമായി രോമവളര്‍ച്ച തുടങ്ങിയത് പതിമൂന്നാം വയസിലായിരുന്നു. ഇത് മാനസികമായി അവരെ തളര്‍ത്തി. തുടര്‍ന്ന് താടി രോമങ്ങള്‍ വളരുന്നതനുസരിച്ച് അവര്‍ ഷേവ് ചെയ്യാനും തുടങ്ങി.…
Read Moreബീച്ചിലേക്ക് ഇടിഞ്ഞു വീഴുന്ന പാറക്കെട്ടുകള്‍ ! ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭയാനകമായ വീഡിയോ വൈറല്‍
ജനശ്രദ്ധയാകര്‍ഷിക്കുന്ന അനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോഴിതാ ഡോര്‍സെറ്റില്‍ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിരിക്കുന്നത്. ബീച്ചിന് മുകളില്‍ ഉയര്‍ന്ന് നില്ക്കുന്ന പാറക്കെട്ട് ഇടിഞ്ഞ് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബീച്ച് സന്ദര്‍ശിക്കാനെത്തിയ ജനങ്ങള്‍ തലനാരിയ്ക്കാണ് ഈ പാറക്കെട്ട് ഇടിഞ്ഞ് വീണതില്‍ നിന്നും രക്ഷപ്പെട്ടത്. ആളുകള്‍ എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അമ്പരപ്പോടെ നോക്കുകയും പൊടുന്നനെ അവിടെ നിന്നും ഓടിമാറുകയും ചെയ്യുകയാണ്. ആര്‍ക്കും പരിക്കില്ല എന്ന ആശ്വാസകരമായ വാര്‍ത്തയും ഡോര്‍സെറ്റ് കൗണ്‍സില്‍ പങ്ക് വച്ചു. കുന്നിടിയുന്നതും മണ്ണിടിച്ചിലുകളും പോലുള്ള അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഈ ആളുകള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വെസ്റ്റ് ബേയിലെ പാറക്കെട്ടിന്റെ മുകളിലുള്ള പാത നിലവില്‍ അടച്ചിട്ടിരിക്കുകയാണ് എന്ന് കൗണ്‍സില്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വീഡിയോ പകര്‍ത്തിയത് ഡാനിയല്‍ ക്നാഗ് ആണെന്നും അദ്ദേഹത്തിന് നന്ദി എന്നും പോസ്റ്റില്‍ പറയുന്നു.
Read Moreഏഴു മാസം പ്രായമുള്ള മകളെ വിദേശത്ത് വച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവ് ! വിട്ടുകിട്ടാന്‍ രാജ്യതലസ്ഥാനത്ത് സമരവുമായി അമ്മ
രാജ്യം സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാനിരിക്കുമ്പോള്‍ സ്വന്തം മകള്‍ക്കായി രാജ്യതലസ്ഥാനത്ത് സമരമിരിക്കുകയാണ് ഒരമ്മ. ജര്‍മനിയില്‍ അധികൃതര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ മകള്‍ക്ക് ഇന്ത്യന്‍ വംശജര്‍ക്കൊപ്പം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ഈ അമ്മയുടെ ആവശ്യം. ജന്തര്‍മന്തറില്‍ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. മകള്‍ക്കായി കഴിഞ്ഞ 20 മാസത്തിലേറെയായി ധാര ഷാ എന്ന അമ്മ കാത്തിരിക്കുകയാണ്. ജോലിയുടെ ഭാഗമായി 2018ലാണ് ധാരയും ഭര്‍ത്താവ് ഭാവേഷും ജര്‍മ്മനിയിലെത്തുന്നത്. 2021ലാണ് മകളുടെ ജനനം. ഏഴു മാസം പ്രായമുളളപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ലൈംഗിക അതിക്രമത്തിന്റെ സൂചനയാണെന്ന് കാട്ടി ഡോക്ടര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ദമ്പതികള്‍ക്കെതിരേ കേസെടുത്ത് കുട്ടിയുടെ സംരക്ഷണം ജര്‍മ്മന്‍ അധികൃതര്‍ ഏറ്റെടുത്തു. എന്നാല്‍ ലൈംഗികാതിക്രമം നടന്നെന്ന് യാതൊരു തെളിവുമില്ലായിരുന്നു. മകളെ വിട്ടുകിട്ടാന്‍ അന്നുമുതല്‍ ശ്രമിക്കുകയാണ് ഇവര്‍. ഇന്ത്യന്‍ പൗരന് എന്ന നിലയിലുളള…
Read Moreതാഴെക്കിട്ടാല്‍ എന്താ? എന്റെ ഫോണല്ലല്ലോ; പാലത്തിന് മുകളില്‍ നിന്ന് താഴെക്കെറിഞ്ഞത് പുതിയ മോഡല്‍ ഐഫോണ്‍; പിന്നീട് സംഭവിച്ചത് ഇങ്ങനെ…
സ്വന്തമായൊരു ഐഫോണ്‍ എന്നത് മിക്കവരുടെയും സ്വപ്നമാണ്. വിപണിയില്‍ ഏറ്റവും ജനപ്രീയമായതും ചെലവേറിയതുമായ സ്മാര്‍ട്ട്ഫോണാണ് ഇത്. സമ്പന്നരായവരില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നതും ഐഫോണാണ്. ഇപ്പോള്‍ സാധാരണക്കാര്‍ക്കും വാങ്ങാവുന്ന രീതിയില്‍ ഇഎംഐ സംവിധാനം വഴി ഐഫോൺ സ്വന്തമാക്കാവുന്നതാണ്. എന്നാല്‍ തമാശയ്ക്കായി താഴെയിട്ട് ഒരാള്‍ ഐഫോണ്‍ പൊട്ടിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതും ഏറ്റവും പുതിയ മോഡലിലുള്ള ഫോണാണ് വെള്ളത്തിലേക്ക് എറിഞ്ഞത്. ചെറിയൊരു തടാകത്തിനടുത്ത് നില്ക്കുന്ന ഇയാള്‍ ടെന്നീസ് ബോള്‍ ഉപയോഗിച്ചാണ് ഫോണ്‍ താഴെ വെള്ളത്തിലേക്കിടുന്നത്. ഇത് എന്റെ ഫോണല്ല. എന്നാല്‍ ഞാന്‍ അങ്ങേയറ്റം പരിഭ്രാന്തിയാണെന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ കമന്റുകളുമായെത്തി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും, ബാറ്റ് വാങ്ങിക്കാന്‍ പാവത്തിന് പണമില്ലായിരിക്കും എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
Read Moreപിരിയാൻ വയ്യ; പൂച്ചയെ ബാഗിലാക്കി ജോലിക്ക് പോകുന്ന യുവതി, വൈറലായി ദൃശ്യങ്ങൾ
വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കരുതുന്നവരാണു പലരും. പക്ഷേ, ജീവിതത്തിരക്കിനിടയിൽ അവയെ പരിചരിക്കുക എന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ബംഗളൂരുവിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ യുവതി തന്റെ പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാൻ നടത്തുന്ന ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ കൗതുകമുള്ള വാർത്തയായി. യുവതി രാവിലെ ജോലിസ്ഥലത്തേക്കു പോകുമ്പോൾ വീട്ടിൽ പൂച്ച തനിച്ചാകും. വീടിനുള്ളിൽ തനിച്ചു കഴിയേണ്ടി വരുന്ന പൂച്ചയുടെ വിഷമവും അപകടസാധ്യതകളും മനസിലാക്കിയ യുവതി ഇതിനു പരിഹാരമായി വളർത്തു പൂച്ചയെ ദിവസവും ഓഫീസിലേക്കു കൊണ്ടുപോകുന്നു. പൂച്ചയെ ബാഗിലിട്ട് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കു പോകുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തിരക്കേറിയ നഗരത്തിലൂടെ സ്കൂട്ടർ ഓടിക്കുന്ന യുവതിയുടെ പിന്നിൽ തൂക്കിയിട്ട ബാഗിൽ പൂച്ച കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
Read Moreലക്ഷ്മി അമ്മാളിനെ തനിച്ചാക്കി കൊച്ചനിയന് യാത്രയായി ! വൃദ്ധസദനത്തില്‍ വിവാഹിതരായ ദമ്പതികളെ വേര്‍പിരിച്ച് മരണം
കൊച്ചനിയനെ മരണം വിളിച്ചതോടെ ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി. തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് 2019 ഡിസംബര്‍ 28നായിരുന്നു കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളിന്റെയും വിവാഹം. അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48കാരനായ കൃഷ്ണയ്യര്‍ സ്വാമിയായിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്. ദിവസവും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയന് കാണാറുണ്ട്. സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി കൊച്ചനിയന് സ്വാമിയുടെ പാചകസഹായിയായി മാറി. 20 വര്‍ഷം മുമ്പ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന് പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തി. കൊച്ചനിയന് അമ്മാളെ അവിടെ കാണാനെത്താറുണ്ടായിരുന്നു. അതിനിടെ ഗുരുവായൂരില്‍…
Read Moreബൈക്ക് വാങ്ങാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു; വീട് വിറ്റ് പതിനെട്ടുകാരന്; കോടതി ഇടപെട്ടപ്പോൾ സംഭവിച്ചതിങ്ങനെ…
ബൈക്ക് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ വീട് വില്‍ക്കാനൊരുങ്ങി പതിനെട്ടുവയസുകാരന്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. പാരമ്പര്യമായി ലഭിച്ച ഏകദേശം 1 മില്യണ്‍ യുവാന്‍ വിലവരുന്ന വസ്തു പകുതി വിലയ്ക്കായാണ് വിറ്റത്. തുടർന്ന് സിയാവുവയും വസ്തു വിൽപനക്കാരും തമ്മിലുള്ള ഇടപാടിന്റെ പേപ്പറുകള്‍ കോടതി പരിശോധിച്ചതിന് ശേഷം വില്പന റദ്ദാക്കുകയും അന്യായമാണെന്ന് കണ്ടെത്തുകയും ചെയ്തു. ബൈക്ക് വാങ്ങാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയാണ് മുത്തച്ഛനില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്ത് വില്ക്കാന് ഇയാള്‍ തീരുമാനിച്ചത്. പിന്നാലെ മാതാപിതാക്കളെ അറിയിക്കാതെ വസ്തു വില്പനക്കാരെ ഇയാൾ സമീപിച്ചു. ഇടപാടിനെക്കുറിച്ചറിഞ്ഞ സിയാവുവയുടെ അമ്മ വസ്തു വില്ക്കാന് ഏല്‍പ്പിച്ച ഇടനിലക്കാരെ സമീപിക്കുകയും ഇടപാട് റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വില്പന റദ്ദാക്കാന്‍ അവർ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നിയമനടപടി സ്വീകരിച്ചു. തുടര്‍ന്ന് സിയാവുവിന് വസ്തുവിന്റെ വിപണിമൂല്യത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും വസ്തു വാങ്ങാനെത്തിയവര്‍ കബിളിപ്പിച്ച് വളരെ കുറഞ്ഞ…
Read Moreആണ്‍സുഹൃത്തിനെ പോലീസ് പൊക്കി ! പോലീസുകാരുടെ മേല്‍ കലിപ്പ് തീര്‍ത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി
ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ ദേഷ്യം പോലീസുകാരുടെ മേല്‍ തീര്‍ത്ത് പെണ്‍കുട്ടി. ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണു സംഭവം. ഗോശാലപ്പറമ്പില്‍ വിഷ്ണുവിനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ ജീപ്പില്‍ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അതിക്രമം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ജി.അനൂപ് പറഞ്ഞു. ഡോറിനിടയില്‍പെട്ട് സിപിഒ ശെല്‍വരാജിന്റെ കൈക്കു പരുക്കേറ്റു. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റി.
Read More