പുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുക എന്നത്പോലെ പ്രധാനമാണ് അച്ചടക്കശീലം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നതും. പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചടത്തോളം സ്കൂളില്‍ നിന്ന് ലഭിക്കുന്ന അറിവും ശീലങ്ങളുമൊക്കെ അവരെ വളരെയധികം സ്വാധീനിക്കുന്നതാണ്. എന്നാല്‍ തന്റെ ക്ലാസിലെ കുട്ടികളില്‍ അച്ചടക്കശീലം വളര്‍ത്തിയെടുക്കുവാനായി ഒരു അധ്യാപിക സ്വീകരിച്ച വ്യത്യസ്തമായ മാര്‍ഗമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവര്ണ്മെന്റ് ഗോകുല്‍റാം വര്‍മ്മ പ്രൈമറി സ്കൂളിലെ അധ്യാപികയായ ജാന്‍വി യാദു കുട്ടികളുടെ അതേ യൂണിഫോം ധരിച്ചാണ് സ്കൂളില്‍ പഠിപ്പിക്കാന്‍ എത്തുന്നത്. ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ഥികളെപ്പോലെ യൂണിഫോം ധരിച്ചെത്തുന്നതിലൂടെ വിദ്യാര്‍ഥികളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് ജാന്‍വിയുടെ വിശ്വാസം. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാവരും തുല്യരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകും. എന്തായാലും അധ്യാപിക യൂണിഫോം ധരിച്ച് സ്കൂളിലെത്താന്‍ തുടങ്ങിയതിന് പിന്നാലെ യൂണിഫോമിട്ട് സ്കൂളിലെത്താന്‍ കുട്ടികള്‍ക്കും ആവേശമായി. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകര്‍ക്കും വലിയ സ്വാധീനമുണ്ട്. സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ…
Read MoreCategory: Today’S Special
മാറ്റവുമായി യൂട്യൂബ്; ഇത് ഇൻസ്റ്റഗ്രാമിനുള്ള പണിയോ?
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള് അറിയാനാകട്ടെ ആളുകള്‍ക്ക് ഏറെ കൗതുകവും ആകാംക്ഷയുമാണ്. ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ യുട്യൂബിന്റെ ഫീച്ചര്‍ മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഏറ്റവും പുതിയത്. നിരവധി മികച്ച ഫീച്ചറുകളാണ് യുട്യൂബിൽ സമീപകാലത്തായി എത്തിയിട്ടുള്ളത്. യുട്യൂബ് തുറന്നുനോക്കുമ്പോൾ ഹോം പേജിൽ ശൂന്യത..! ഒരു വീഡിയോ പോലും കാണാനില്ല. ഇതുപോലെയുള്ള അനുഭവം ആരെങ്കിലും നേരിട്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ, പേടിക്കാനൊന്നുമില്ല, അത് യുട്യൂബിന്റെ പുതിയ അപ്ഡേറ്റിന്റെ ഭാഗമാണ്. നിങ്ങൾ യുട്യൂബിന്റെ വാച്ച് ഹിസ്റ്ററി (watch history) ഓഫ് ചെയ്തിടുന്ന ആളാണെങ്കിൽ, യുട്യൂബിൽ ഒന്നും സെർച്ച് ചെയ്തിട്ടില്ലെങ്കിൽ ഹോം പേജിൽ വീഡിയോ റെക്കമെന്റെഷനുകളൊന്നും തന്നെ ദൃശ്യമാകില്ല. പൊതുവെ നിങ്ങൾ കാണുന്ന വീഡിയോകൾ അനുസരിച്ചാണ്, ഹോം പേജിൽ യുട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യുട്യൂബിനും അതുപോലെ യൂസർമാർക്കും ഏറെ…
Read Moreബിസി 800 കാലഘട്ടത്തിൽ ഉൽക്കാ ഇരുമ്പ് വ്യാപാരം നടന്നിരുന്നു; ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമിങ്ങനെ…
ഏകദേശം 150 വർഷം മുമ്പ് പുരാവസ്തു ഗവേഷകർക്ക് സ്വിറ്റ്സർലൻഡിൽനിന്ന് ചെറിയൊരു അസ്ത്രമുന ലഭിച്ചു. ഒന്നരനൂറ്റാണ്ട് പിന്നിട്ടിട്ടും ആ അസ്ത്രമുനയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ബിസി 900നും 800നും ഇടയിൽ നിർമിച്ച അന്പ് ഉൽക്കാശിലയിൽനിന്നുള്ള ഇരുമ്പുകൊണ്ടു നിർമിച്ചതാണെന്ന് ഗവേഷണലേഖനത്തിൽ പറയുന്നു. 1873-1874ലാണ് സ്വിറ്റ്സർലൻഡിലെ മൊറിഗനിലെ ബീൽ തടാകത്തിനു സമീപത്തു പുരാവസ്തു ഗവേഷകർക്ക് ഈ അമ്പടയാളം ലഭിക്കുന്നത്. പിന്നീട്, സ്വിറ്റ്സർലൻഡിലെ ബേൺ ഹിസ്റ്റോറിക്കൽ മ്യൂസിയത്തിലേക്ക് ഇതു മാറ്റുകയായിരുന്നു. മധ്യ, പടിഞ്ഞാറൻ യൂറോപ്പിൽ ഉൽക്കാശിലയിൽനിന്നുള്ള ഇത്തരം പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ വിരളമായിട്ടാണെങ്കിലും നടന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ബിസി 800 കാലഘട്ടത്തിൽ ഉൽക്കാ ഇരുമ്പ് വ്യാപാരം നടന്നിരുന്നുവെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്കു പ്രവേശിക്കുന്ന വസ്തുക്കളാണ് ഉൽക്കകൾ. നാസയുടെ കണക്കനുസരിച്ച്, ഓരോ ദിവസവും 48.5 ടൺ ഉൽക്കാശിലകൾ ഭൂമിയിൽ പതിക്കുന്നു. ഇവയിൽ…
Read Moreകുട്ടികളുടെ വാശി മാറ്റാൻ മൊബൈൽ കൊടുക്കരുത്; സൂക്ഷിക്കണം കുട്ടികളുടെ യുട്യൂബ് കാഴ്ചയെ ; മുന്നറിയിപ്പ് നൽകി പോലീസ്
സ്വന്തം ലേഖികകൊച്ചി: കുട്ടികളുടെ വാശി മാറ്റാനും മറ്റ് ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും വേണ്ടിയും യുട്യൂബ് വീഡിയോ പ്ലേ ചെയ്തു കൊടുക്കുന്ന രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. കുട്ടികളുടെ യുട്യൂബ് കാഴ്ച അത്ര സേഫ് അല്ലെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. യുട്യൂബില്‍ കുട്ടികള്‍ എന്തുകാണുന്നുവെന്നതിനെക്കുറിച്ച് പല രക്ഷിതാക്കള്‍ക്കും അറിയില്ല. മൊബൈല്‍ കിട്ടിയില്ലെങ്കില്‍ അക്രമാസക്തരാകുന്ന കുട്ടികളുമുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ യൂട്യൂബ് അവരുടേതായ പോളിസികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് രക്ഷിതാക്കള്‍ കരുതുന്നത് ഈ ഇടം കുട്ടികള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ളതാണെന്നാണ്. യുട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷ, ലൈംഗിക ഉള്ളടക്കം, നഗ്നത തുടങ്ങിയവയൊക്കെ ഒരു അല്‍ഗോരിതം മുഖേന പരിശോധിച്ച ശേഷം മാത്രമായിരിക്കും വീഡിയോ അപ്ലോഡ് ആവുക. എന്നാല്‍ അവയെ കബളിപ്പിക്കുന്ന തരത്തില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. വീഡിയോയിലെ കണ്ടന്റ് യുട്യൂബ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം…
Read Moreക്ഷണിക്കപ്പെടാത്ത അതിഥി; അവധി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ശുചിമുറിയില്‍ കണ്ടത് പാമ്പിനെ
പാമ്പുകളെ പേടിയില്ലാത്തവര്‍ വളരെ കുറവായിരിക്കും. അടച്ചിട്ടിരിക്കുന്ന ഒരു കൂട്ടിലാണെങ്കിലും കുറച്ച് പിന്നിലേക്ക് വലിഞ്ഞ് എത്തിയാണ് ചിലര്‍ പാമ്പിനെ നോക്കുന്നതുപോലും. അങ്ങനെയെങ്കില്‍ അപ്രതീക്ഷിതമായി കണ്ടാലെങ്ങനെയിരിക്കും. അടച്ചിട്ട വീടുകളില്‍ സാധാരണയായി പാമ്പുകള്‍ ഇങ്ങനെ സ്ഥാനം പിടിക്കാറുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ പോയി തിരിച്ചെത്തിയ മിഷേല്‍ വീട്ടിലെ ശുചിമുറി കണ്ടപ്പോള്‍ ഒന്നു ഞെട്ടി. ടോയ്ലറ്റിനുള്ളില് കിടക്കുന്ന ഒരു പാമ്പിനെയാണ് അവർ കണ്ടത്. ടക്സണിനടുത്തുള്ള കാറ്റലീന ഫൂത്ത്ഹില്‍സ് എന്ന സ്ഥലത്തെ താമസക്കാരിയായ മിഷേല്‍ ലെസ്പ്രോണിന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന് റാറ്റില്‍ സ്നേക്ക് എന്ന കമ്പനിയുടെ സഹായത്തോടെയാണ് കറുപ്പും പിങ്കും നിറത്തിലുള്ള കോച്ച്വിപ്പിനെയാണ് പിടികൂടിയത്. പിന്നാലെ, ടോയ്ലറ്റിനുള്ളില് നിന്നും പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ അവര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വളരെ അപൂര്‍വമാണെന്നും ഈ പാമ്പുകള്‍ സെപ്റ്റി ടാങ്ക് സിസ്റ്റങ്ങളിലൂടെ മറ്റ് വീടുകളില്‍ നിന്ന് ഒഴുകിയെത്തുന്നതിനും സാധ്യതയുണ്ടൈന്നും അവര്‍ പറഞ്ഞു.
Read Moreഇനി 24 മണിക്കൂറും മധുരം കഴിക്കാം; വരുന്നു കപ്പ് കേക്ക് തരുന്ന എടിഎം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മധുരപലഹാരങ്ങളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന് കണ്ടെത്തുക പ്രയാസമാണ്. ചീസ് കേക്ക്, ബ്രൗണി, കുക്കി, മഫിന്‍ തുടങ്ങിയവയെല്ലാം ഇതില്‍ മുന്നില്‍ നില്ക്കുന്നവയാണ്. ഈ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ പാതിരാത്രി ഇതൊക്കെ കഴിക്കണമെന്ന് തോന്നിയാല്‍ എന്താ ചെയ്യുക. ഇത്തരത്തില്‍ ഏത് സമയത്തും കപ്പ് കേക്ക് കഴിക്കാനായി പുതിയൊരു പദ്ധതിയുമായെത്തിയിരിക്കുകയാണ് സ്പ്രിം ഗിള്‍സ് എന്ന അമേരിക്കയിലെ ഒരു ബേക്കറി ശൃംഖല. എടിഎമ്മില്‍ നിന്ന് ഏത് സമയത്തും പണം എടുക്കാന്‍ സാധിക്കുന്നത് പോലെ കപ്പ് കേക്കും ഇനിയെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ എടിഎമ്മില്‍ നിന്നും ഇഷ്ടമുള്ള കപ്പ് കേക്ക് തിരഞ്ഞെടുത്ത് കഴിക്കുന്ന വീഡിയോ സ്പ്രിംഗിള്‍സ് സമൂഹ മാധ്യമ ത്തിലൂടെ പങ്കുവെച്ചിരുന്നു. 24 മണിക്കൂറും ഈ സേവനം ലഭിക്കുന്നതാണ്. എങ്ങനെയാണ് ഈ എടിഎമ്മിലൂടെ കപ്പ് കേക്ക് എടുക്കുന്നതെന്നും വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് കപ്പ് കേക്കിന്റെ വില നല്‍കാവുന്നതാണ്. പിന്നാലെ ഒരു ബോക്സില്‍…
Read Moreദോശയ്ക്കൊപ്പം ഐസ്ക്രീമും, ഗുലാബ് ജാമുനും; വൈറലായി വിചിത്രമായൊരു കൂട്ടുകെട്ട്
വ്യത്യസ്തമായ പാചക പരീക്ഷണങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദോശ, പാനീപൂരി, മോമോസ് തുടങ്ങിയ വിഭവങ്ങളുടെ പുതിയ രുചിക്കൂട്ടുകെട്ടുകളുടെ വീഡിയോകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. എന്നാല്‍ അതുപോലൊരു വ്യത്യസ്തമായ പാചക വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ് ദോശ. അതുപോലെ തന്നെ ഐസ്ക്രീമും ഗുലാബ് ജാമുനും. എന്നാല്‍ ഇവ ഒരുമിച്ച് യോജിപ്പിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. ഒരു വഴിയോര കച്ചവടക്കാരന് ദോശ ഉണ്ടാക്കിയതിന് ശേഷം അതിലേക്ക് ഗുലാബ് ജാമുനും ഐസ്ക്രീമും ചേര്‍ത്ത് പുതിയൊരു വിഭവം ഉണ്ടാക്കി നല്‍കുകയാണ് വീഡിയോയില്‍. വ്യത്യസ്തമായ ഈ കൂട്ടുകെട്ട് കണ്ട് എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു. എന്നാൽ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതിന് പിന്നാലെ അധികം ആളുകളും വിമര്ശനവുമായാണെത്തിയത്. Will you eat this? pic.twitter.com/UtNt935Hpd — Sharanya Shettyy (@Sharanyashettyy) August 10, 2023
Read Moreതിരുനാവായ ക്ഷേത്രത്തിന് ഏറ്റവും വേണ്ടുന്ന സഹായവുമായി അബ്ബാസും ഹംസക്കുട്ടിയും ! ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ഇനി ചെളിയില്‍ ചവിട്ടേണ്ട
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ് അബ്ബാസ് പുതുപറമ്പിലും ഹംസക്കുട്ടി ചെറുപറമ്പിലും ചെയ്ത സഹായപ്രവൃത്തി. ഇരുവരും ചേര്‍ന്ന് ഇന്റര്‍ലോക്ക് പതിപ്പിച്ച് അവിടമാകെ മനോഹരമാക്കുകയും അഞ്ച് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. നാലു ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഇരുവരും ബാല്യകൗമാരങ്ങളില്‍ ഓടിക്കളിച്ച മണ്ണാണിത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ചളിയില്‍ ചവിട്ടി പ്രവേശിക്കുന്ന കാഴ്ച അബ്ബാസിനെയും ഹംസക്കുട്ടിയെയും ഏറെ ദുഖിപ്പിച്ചിരുന്നു. ഇരിക്കാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ പുഴയിലിറങ്ങുന്നവരുടെ വസ്ത്രങ്ങള്‍ പിടിച്ച് കരയില്‍ നില്ക്കുന്ന കാഴ്ചകളും പതിവായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഈയൊരു പരിതസ്ഥിതി പരിഹരിക്കുന്നതിനായി ക്ഷേത്രമുറ്റത്തെ 1500 സ്ക്വയര്‍ ഫീറ്റില്‍ ഇന്റലോക്ക് പതിക്കാനും അഞ്ച് ഇരിപ്പിടങ്ങള്‍ നിര്‍മിക്കാനുമുള്ള ആഗ്രഹം പ്രവാസികളായ ഇരുവരും ദുബായിയിലിരുന്നുതന്നെ ക്ഷേത്രക്കമ്മിറ്റിയുമായി പങ്കുവച്ചു. നാട്ടിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചായിരുന്നു ഇത്. കഴിഞ്ഞ കര്‍ക്കടക വാവിനു മുമ്പേ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ബിസിനസുകാരായ…
Read Moreഎത്ര നാളായി കാത്തിരിക്കുന്നു ഈ നിമിഷത്തിനായി ! കുട്ടിക്കള്ളന് 18 തികഞ്ഞയുടന്‍ കേക്കുമായി വീട്ടിലെത്തി പോലീസിന്റെ സര്‍പ്രൈസ് നീക്കം
കുട്ടിക്കള്ളന്റെ 18-ാം പിറന്നാള്‍ ദിനത്തില്‍ അവന്റെ വീട്ടില്‍ കേക്കുമായെത്തിയ പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. പോലീസും പയ്യനും ചേര്‍ന്ന് കേക്ക് മുറിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടു വര്‍ഷം പഴക്കമുള്ളതാണ് ഈ വീഡിയോയെന്നാണ് കരുതപ്പെടുന്നത്. ബ്രസീലിയന്‍ നിയമപ്രകാരം 18 താഴെ പ്രായമായവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇതാണ് പ്രതിക്ക് 18 വയസാകുന്നത് വരെ കാത്തിരിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പിറന്നാള്‍ ദിവസം കേക്കുമായി എത്തിയാണ് പോലീസ് പ്രതിക്ക് സര്‍പ്രൈസ് കൊടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതി കേക്കും മുറിക്കുന്നതും പോലീസുകാര്‍ ചുറ്റും കൂടിനിന്ന് കൈയടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം. ആപ്പ്സര്ക്കിള് കോ-ഫൗണ്ടര്‍ തന്‍സു ഈഗനാണ് ഇപ്പോള്‍ വീഡിയോ വീണ്ടും വൈറലാക്കിയത്. ഇദ്ദേഹം എക്സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ആ യുവാവിന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത പിറന്നാളായിരിക്കും ഇതെന്നായിരുന്നു…
Read Moreപശുവിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
അമ്മയ്ക്കും സഹോദരനുമൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പശു ക്രൂരമായി ആക്രമിച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി. ചെന്നൈയിലെ എംഎംഡിഎ കോളനിയിലാണ് സംഭവം നടന്നത്. രണ്ട് പശുക്കള്‍ മുന്നിലെത്തിയപ്പോള്‍ കുടുംബം റോഡിന്റെ ഒരു വശത്തേക്ക് കൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പെട്ടെന്നാണ് രണ്ട് പശുക്കളിലൊന്ന് പിന്നോട്ട് തിരിഞ്ഞ് പെണ്‍കുട്ടിക്കുനേരെ തിരിഞ്ഞത്. കൊമ്പുകൊണ്ട് ഉയര്‍ത്തി നിലത്തിട്ടു കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളിയും അമ്മയുടെ കരച്ചിലും കേട്ട് രക്ഷിക്കാനായി നാട്ടുകാരോടിയെത്തുകയും, ഓടിയെത്തിയവര്‍ കല്ലെറിഞ്ഞും ഒച്ചവെച്ചും പശുക്കളെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയിലും പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു. പിന്നാലെ രക്ഷാപ്രവര്‍ത്തിനെത്തിയ ഒരാള്‍ വടി ഉപയോഗിച്ച് പശുവിനെ ഓടിക്കുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക
Read More