നാട്ടില്‍ തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്ത അവസ്ഥയാണെന്ന് ഇപി ജയരാജന്. തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുണ്ടാകുമെന്നും ഇത്തരത്തില്‍ തഴമ്പുള്ളവരെ സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇഷ്ടമല്ലെന്നും ഇപി പറഞ്ഞു. അതിനാല്‍ നാട്ടില്‍ തെങ്ങുകയറാന്‍ ആളെക്കിട്ടാനില്ലെന്നും ഇപി വ്യക്തമാക്കി. കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇപിയുടെ പരാമര്‍ശങ്ങള്‍. മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. ട്രേഡ് യൂണിയനുകള്‍ക്ക് എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ല. തെങ്ങില്‍ കയറാന്‍ ആളില്ല അതാണിപ്പോഴത്തെ പ്രശ്നം. തേങ്ങ പറിക്കുന്നില്ല, അതെന്തുകൊണ്ടാണന്നു വെച്ചാല്‍ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല കാരണം കൈക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ ചെത്തിന് പോകുന്നില്ല. ചെറുപ്പക്കാരധികം തേങ്ങ പെറുക്കിയെടുക്കുകയാണ്. ടോഡി ബോര്‍ഡ് ഉടന്‍ രൂപീകരിക്കുമെന്നും കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെത്തു…
Read MoreCategory: Today’S Special
സോറി..ലേശം കൗതുകം കൂടുതലാ ! ഉറങ്ങിക്കിടന്ന സുഹൃത്തിനെ തൊട്ടുനോക്കാന്‍ വന്ന പൂച്ചയെ വിറപ്പിച്ച് നായക്കുട്ടി; വീഡിയോ
കൗതുകം ജനിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ദിനംപ്രതി സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ തൊടാന്‍ വരുന്ന പൂച്ചയെ പേടിപ്പിക്കുന്ന നായക്കുട്ടിയാണ് വീഡിയോയിലെ താരം. ഇവര്‍ക്കിടയിലെ ചെറിയ ഫൈറ്റ് സീന്‍ ആണ് വീഡിയോയില്‍. നിലത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന സുഹൃത്തിനെ കൗതുകം കൂടിയിട്ട് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന പൂച്ചയെ തടയുന്ന നായക്കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. പൂച്ച കൈ കൊണ്ടു വരുമ്പോഴേക്കും നായക്കുട്ടി ചാടി വീണു. പെട്ടന്ന് പൂച്ച കൈ വലിച്ചു. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നായക്കുട്ടി ചാടി സോഫയില്‍ കയറി. പണി പാളുമെന്നായപ്പോള്‍ പൂച്ച പതിയെ ശ്രമം ഉപേക്ഷിച്ച് നിലച്ചു കിടന്നു. ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്. യോഗ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. വീഡിയോ കണ്ട് ചിരി നിര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റു ചെയ്തത്. ‘ബെസ്റ്റ് ബോഡിഗാര്‍ഡ്’…
Read Moreമരണത്തേ വെല്ലുവിളിച്ചൊരു യാത്ര; പാകിസ്ഥാനിലെ തൂക്കുപാലത്തിലൂടെ യുവാവിന്റെ സാഹസികത
യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്ന സാഹസികരായ ആളുകള്‍ അവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ സമൂഹമാധ്യ മങ്ങളില് പങ്കുവെക്കാറുണ്ട്. അവരെ സംബന്ധിച്ചടത്തോളം ഇത്തരം യാത്രകള്‍ ആവേശ ത്തോടെയും വളരെ ആഗ്രഹ ത്തോടെയുമാണ് ചെയ്യുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് അപകടരമായി തോന്നും. യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്ന സാഹസികരായ ആളുകള്‍ അവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ സമൂഹമാധ്യ മങ്ങളില് പങ്കുവെക്കാറുണ്ട്. അവരെ സംബന്ധിച്ചടത്തോളം ഇത്തരം യാത്രകള്‍ ആവേശ ത്തോടെയും വളരെ ആഗ്രഹ ത്തോടെയുമാണ് ചെയ്യുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് അപകടരമായി തോന്നും. ഇത്തരത്തില്‍ അപകടം നിറഞ്ഞ ഒരു പാലത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത്. പാകിസ്ഥാനിലെ ഏറ്റവും അപകടകരമായ പാലങ്ങളിലൊന്നായ തൂക്കുപാലത്തിലൂടെയാണ് ഒരു ട്രാവൽ വ്ലോഗർ യാത്രചെയ്യുന്നത്. ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ ഏറ്റവും നീളമേറിയ പാലമാണിത്. കയറുകളും മരപ്പലകകൾക്കൊണ്ടുമാണ് പാലം നിർമിച്ചിരിക്കുന്നത്. ഈ തൂക്കുപാലം വളരെ അപകടം നിറഞ്ഞതാണ്. തൂക്കുപാലത്തിന്റെ തൊട്ടുതാഴെയാണ് ഹുന്‍സ എന്ന…
Read Moreഎ ആര് റഹ്മാനു വേണ്ടി പാടിയ പാട്ട് ഹിറ്റായതോടെ അദ്ദേഹം പിന്നെ എന്നെ വിളിക്കാതെയായി; എല്ലാം തുറന്നു പറഞ്ഞ് ഗായിക മിന് മിനി
സ്വാഗതം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ഗായികയാണ് മിനി ജോസഫ് എന്ന മിന് മിനി. മിനിയുടെ ശബ്ദം മാധുര്യം തിരിച്ചറിഞ്ഞ ഗായകന് ജയചന്ദ്രന് ഇളയരാജയോട് മിനിയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. അങ്ങനെ 1991 ല്‍ മിനിയും അച്ഛനും ഇളയരാജയെ കാണാനായി ചെന്നു. ഒരു കീര്‍ത്തനം ആലപിക്കാനാണ് മിനിയോട് ആദ്യം ഇളയരാജ ആവശ്യപ്പെട്ടത്. പക്ഷേ കീര്‍ത്തനം അറിയില്ല എന്ന് മിനി പറഞ്ഞതോടെ ഇഷ്ടമുള്ള പാട്ട് പാടാനായി നിര്‍ദ്ദേശം. ആദ്യഗാനം കേട്ട് കഴിഞ്ഞപ്പോള്‍ മറ്റൊന്ന് കൂടി പാടാന്‍ ഇളയരാജ മിനിയോട് ആവശ്യപ്പെട്ടു. മിനിയുടെ സ്വരമാധുര്യം അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി.അതേ ദിവസം തന്നെ ഇളയരാജ മിനിയെ കൊണ്ട് ‘ മീര ‘ എന്ന തമിഴ് ചിത്രത്തിലെ പാട്ടു പാടിക്കുകയും ചെയ്തു. മിനി ജോസഫ് എന്ന പേര് മാറ്റി തമിഴ് ചുവ ഉള്ള ‘ മിന് മിനി ‘ എന്ന പേര് സമ്മാനിച്ചതും…
Read Moreഏകലവ്യനെപ്പോലെ അദ്ദേഹത്തിന്റെ ശിഷ്യനായ ആളാണ് ഞാന്‍ ! ഇന്ന് ബിഗ്ബോസ് കണ്ട് അദ്ദേഹം എന്റെ ആരാധകനായിരിക്കുന്നു; ഹിറ്റ് സംവിധായകനെക്കുറിച്ച് അഖില്‍ മാരാര്‍
ബിഗ്ബോസ് സീസണ് അഞ്ചിന്റെ തുടക്കം മുതലുണ്ടായിരുന്ന മുന്‍തൂക്കം നിലനിര്‍ത്തിയാണ് സംവിധായകന് അഖില്‍ മാരാര്‍ വിജയിയായത്. നിരവധി ആരാധകര്‍ക്കൊപ്പമാണ് അഖില്‍ ബിഗ്ബോസില്‍ നിന്ന് മടങ്ങിയത്. മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകരുടെ വാദം. ശത്രുക്കളെ പോലും കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ഗെയിമിനെ ഗെയിമായി കാണാനുള്ള കഴിവാണ് താരത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് സംവിധായകന് ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചുക്കൊണ്ട് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സാറ് അറിയാതെ സാറിന്റെ ശിഷ്യനായവനാണ് ഞാന്‍. ഇപ്പോ സാര്‍ എന്റെ ഫാനായിരിക്കുന്നു എന്നാണ് താരത്തിന്റെ കുറിപ്പ്. അഖിലിന്റെ കുറിപ്പ് ഇങ്ങനെ… മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്… പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട്…
Read Moreയാത്ര ചെയ്യുമ്പോള്‍ ബാഗില്‍ കുക്കര്‍ കൊണ്ടുപോകും ! മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല; സുധാ മൂര്‍ത്തിയ്ക്ക് വിമര്‍ശനം
താന്‍ പൂര്‍ണ സസ്യാഹാരിയാണെന്നും മാംസാഹാരം വിളമ്പിയ സ്പൂണ്‍ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന പേടിയുള്ളതിനാല്‍ യാത്രയില്‍ ഭക്ഷണം കൂടെക്കൊണ്ടു പോവുമെന്നും തുറന്നു പറഞ്ഞ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തി. എന്നാല്‍ ഈ പ്രസ്താവന ഇതിനോടകം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പാത്രമായിക്കഴിഞ്ഞു.”ഞാനൊരു സസ്യാഹാരിയാണ് (വെജിറ്റേറിയനാണ്). മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിന് ഒരേ സ്പൂണ്‍ ഉപയോഗിക്കുമോ എന്നതില്‍ എനിക്കു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തു പോകുമ്പോഴൊക്കെ വെജിറ്റേറിയന്‍ റസ്റ്ററന്റുകള്‍ കണ്ടുപിടിച്ച് അവിടെ പോയി ഭക്ഷണം കഴിക്കും. അതല്ലെങ്കില്‍ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിക്കും. അതിനായി ഭക്ഷ്യപദാര്‍ഥങ്ങളും പാചകം ചെയ്യാനുള്ള സംവിധാനങ്ങളും അടങ്ങിയ ബാഗ് എപ്പോഴും കൈയില്‍ കരുതും” സുധാമൂര്‍ത്തി പറയുന്നു. അതേസമയം സുധാമൂര്‍ത്തിയുടെ പ്രസ്താവന ചര്‍ച്ചയായതോടെ പലവിധ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും പല ഇന്ത്യക്കാരും വിദേശത്തുപോകുമ്പാള് ഭക്ഷണം…
Read Moreഅവൾ നടന്നാൽ പുഴ ഒഴുകില്ല, അവൾ നിന്നാൽ പുഴയൊഴുകും…! അത്ഭുതകാഴ്ചയുടെ വീഡിയോ വൈറൽ
ഈ ലോകത്ത് നമ്മള് കാണുന്ന കാര്യങ്ങളെല്ലാം അതുപോലെ തന്നെയാണെന്ന് പറയാന്‍ സാധിക്കുമോ? ചിലപ്പോള്‍ നമ്മുടെ കണ്ണില്‍ കാണുന്നതുപോലെ ആയിരിക്കില്ല ചില കാഴ്ചകളുടെ യഥാര്‍ഥ രൂപം. അത്തരം കാര്യങ്ങളെ ഒപ്റ്റിക്കല്‍ മിഥ്യാധാരണ എന്നുപറയും. ഇപ്പോള്‍ അത്തരമൊരു വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. കണ്ടുനിൽക്കുമ്പോൾ കണ്ണിന് ആശയക്കുഴപ്പം തോന്നുന്നത് പോലെ ഒഴുകുന്ന ഒരു നദിയുടെ വീഡിയോ ആണ്. ഈ നദിയുടെ പ്രത്യേകത എന്തെന്നാല്‍ മനുഷ്യന്റെ ചലനം നദിയുടെ ചലനത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ്. മനുഷ്യന് നടക്കാന്‍ തുടങ്ങുമ്പോള്‍ നദിയുടെ ചലനം നില്ക്കും. ഇനി നടക്കുന്നത് നിര്‍ത്തിയാലോ നദി ഒഴുകാന്‍ തുടങ്ങുന്നതായും തോന്നും. വീഡിയോയില്‍ നദി ഒഴുകുന്നതും വ്യക്തമാണ്. ഒരു സ്ത്രീയാണ് വീഡിയോ പകര്‍ത്തുന്നത്. അവര്‍ ക്യാമറയുമായി നടക്കാന്‍ തുടങ്ങുമ്പോള്‍ നദി ഒഴുകുന്നത് നിര്‍ത്തിയതായി തോന്നുന്നു. എന്നാല്‍ അവര്‍ നിശ്ചലമാകുമ്പോള്‍ നദി ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ പാരലാക്സ് ഇഫക്ട് എന്നാണ് വിളിക്കുന്നത്.…
Read Moreഅശ്ലീല വീഡിയോകോളില്‍ കേന്ദ്രമന്ത്രിയെ കുടുക്കാന്‍ ശ്രമം ! ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച രണ്ടു പേര് പിടിയില്‍
അശ്ലീലകോളില് കുടുക്കി കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര് പിടിയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വീഡിയോ കോള്‍ വിളിച്ച രാജസ്ഥാന് സ്വദേശികളെയാണ് പിടികൂടിയതെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. വാട്സാപ്പില്‍ വീഡിയോ കോള്‍ വന്നപ്പോള്‍ പ്രഹ്ലാദ് ഫോണ്‍ എടുത്തെന്നും ഉടനെ രതിചിത്രം പ്ലേ ചെയ്യാന്‍ തുടങ്ങിയെന്നും പോലീസ് പറഞ്ഞു. രതിചിത്ര ദൃശ്യങ്ങള്‍ കണ്ടതോടെ കേന്ദ്രമന്ത്രി ഉടന്‍ കോള്‍ റദ്ദാക്കി ഫോണ്‍ താഴെ വച്ചു. ഉടനെ മറ്റൊരു നമ്പറില്‍നിന്ന് കോള്‍ വരികയും മന്ത്രിയുള്‍പ്പെട്ട രതിചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി വിവരം പോലീസിനെ അറിയിച്ചു. ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന് സ്വദേശികളാണെന്നു മനസ്സിലായി. സംഭവത്തില്‍ മുഹമ്മദ് വക്കീല്‍, മുഹമ്മദ് സാഹിബ് എന്നിവരെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നു പോലീസ്…
Read Moreഇനിയും മറക്കല്ലേ… കാറിൽ കുട്ടികളെ മറന്നു പൂട്ടുന്നത് പതിവാകുന്നു; സൂക്ഷിച്ചാൽ ദുഖിക്കേണ്ട
കാറിന്റെ കീ ഉള്ളില്‍ ഇരിക്കവെ പുറത്തുനിന്നും ലോക്ക് ആയിപോകുന്ന അബദ്ധങ്ങള്‍ സാധാരണയായി സംഭവിക്കാറുള്ളതാണ്. എന്നാല്‍ ഇവിടെ കാറിനുള്ളില്‍ താക്കോലിനൊപ്പം കുഞ്ഞും കുടുങ്ങിപ്പോയി. ടെക്സസിലാണ് സംഭവം. കാറിനുള്ളില്‍ അകപ്പെട്ട്പോയ കുഞ്ഞിനെ മറ്റാരുടെയും സഹായമില്ലാതെ തന്നെ കാറിന്റെ ചില്ല് പൊട്ടിച്ചാണ് യുവാവ് രക്ഷപ്പെടുത്തിയത്. കാറിന്റെ ചില്ല് ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ ആദ്യം ടികടോക്കില് വന്നിരുന്നു. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലുമെത്തി വീഡിയോ വൈറലായി. രക്ഷാപ്രവര്‍ത്തനത്തിന് സഹായത്തിനായി ലോക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യയിലും സമാനമായൊരു സംഭവം നടന്നിരുന്നു. പഞ്ചാബിലെ ലുധിയാനയില്‍ മൂന്നുവയസുകാരന് കാറില്‍ കുടുങ്ങി. തുടര്‍ന്ന് ടയര്‍ റിപ്പയര്‍ മെക്കാനിക്കിന്റെ സഹായത്തോടെ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
Read More‘കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും’ ! രാഘവ് ഛദ്ദയെ കാക്ക കൊത്തുന്ന വൈറല്‍ ചിത്രത്തിന് ക്യാപ്ഷനിട്ട് ബിജെപി
പാര്‍ലമെന്റിനു പുറത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയുടെ തലയില്‍ കാക്ക കൊത്തുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. പിടിഐ ഫൊട്ടോഗ്രാഫറാണ് ചൊവ്വാഴ്ച പാര്‍ലമെന്റിനു പുറത്തുനടന്ന സംഭവം പകര്‍ത്തിയത്. ഇതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയായിരുന്നു. പാര്‍ലമെന്റിനു പുറത്തേക്ക് ഫോണില്‍ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളില്‍ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പകര്‍ത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫൊട്ടോഗ്രാഫര്‍ ഷഹബാസ് ഖാന് പകര്‍ത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഛദ്ദയെ പഴഞ്ചൊല്ലിലൂടെ പരിഹസിച്ച് ബിജെപി ഡല്‍ഹി ഘടകം ട്വിറ്ററിലൂടെ രംഗത്തെത്തി. ”കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും’ എന്ന പഴഞ്ചൊല്ലാണ് ബിജെപി ട്വീറ്റ് ചെയ്തത്. ”ഇന്നുവരെ ഇതു നമ്മള് കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക…
Read More