സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത് പുതിയ ഭക്ഷണ പരീക്ഷണങ്ങളുടെ വീഡിയോകളാണ്. ഒരിക്കല്‍പോലും ചിന്തിച്ച് നോക്കാത്ത കൂട്ടുകെട്ടുകളായിരിക്കും അവ. നല്ല വിശപ്പുള്ള സമയത്ത് ഫ്രൈഡ് റൈസ് കിട്ടിയാല്‍ ആരെങ്കിലും കഴിക്കാതിരിക്കുമോ? എന്നാല്‍ ചോക്ലേറ്റ് ചേര്‍ത്ത ഫ്രൈഡ് റൈസ് ആയാലോ? ഇത്തരത്തില്‍ പുതിയൊരു കൂട്ടുകെട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ ഒരു മനുഷ്യന്‍ പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് നിരവധി ഓറിയോ ബിസ്‌ക്കറ്റുകള്‍ ചേര്‍ക്കുന്നത് കാണാം. തുടര്‍ന്ന് ഈ ബിസ്‌ക്കറ്റുകള്‍ ചതച്ച് പേസ്റ്റാക്കി വയ്ക്കും. അല്പസമയത്തിന് ശേഷം അയാള്‍ ഒരു പാത്രത്തില്‍ വേവിച്ച അരിയും കാരറ്റും ഉപ്പുമൊക്കെ ചേര്‍ക്കുന്നു. പിന്നാലെ ഇതിലേക്ക് സോയ സോസ് ഒഴിച്ച് ഓറിയോ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നു. അവസാനം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വിഭവത്തെ കാരറ്റും പച്ചഉള്ളിയുമൊക്കെ ചേര്‍ത്ത് അലങ്കരിക്കുന്നതും കാണാം. വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധി പേര്‍ രംഗത്തെത്തി.…
Read MoreCategory: Today’S Special
എത്ര മനോഹരമായ ആചാരങ്ങള്‍… വിവാഹ തടസത്തിന് ഇങ്ങനെയൊരു പരിഹാരമോ
വീട്ടുകരുടെ സമ്മതത്തോടെ ഉള്ള വിവാഹം ആയിരിക്കും ഒട്ടുമിക്ക കമിതാക്കളുടെയും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അത് നടക്കാതെ പോകാറുണ്ട്. അങ്ങനെ ഉള്ള കമിതാക്കള്‍ നിരാശരാകാന്‍ വരട്ടെ. പ്രണയബന്ധത്തിന്‍ നേരിടുന്ന തടസങ്ങള്‍ മറികിടന്ന് ഇഷ്ടമുള്ള ആളെ ജീവിത പങ്കാളിയാക്കാന്‍ ഒരു മാര്‍ഗമുണ്ട്. പറഞ്ഞുവരുന്നത് ലഖ്‌നൗവിലെ ഒരു ക്ഷേത്രത്തിലെ വഴിപാടിനെ കുറിച്ചാണ്. ഇവിടെ വന്ന് ഒരു സിഗരറ്റ് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ പ്രണയബന്ധത്തിലെ എല്ലാ തടസങ്ങളും മറികടന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. പണം നല്‍കിയും ഇവിടെ പ്രാര്‍ഥിക്കുന്നവരുമുണ്ട്. സിഗരറ്റ് വാലേ ബാബ എന്ന അറിയപ്പെടുന്ന കാപ്റ്റന്‍ സാഹേബിനെയാണ് ഇവിടെ പ്രാര്‍ഥിക്കുന്നത്. വിവാഹത്തിന് തടസംനേരിടുമ്പോഴാണ് ആളുകള്‍ ഇവിടെ എത്തുന്നത്. സിഗരറ്റും പണവും കൂടാതെ മദ്യവും മാംസവും ഇവിടെ ആളുകള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കാറുണ്ട്.
Read Moreവരുന്നൂ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയില്‍; അറിയാം യുഗേ യുഗീന്‍ ഭാരതിന്‍റെ സവിശേഷതകൾ…
വരുന്ന യുഗേ യുഗീന്‍ ഭാരത് നാഷണല്‍ മ്യൂസിയം ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി കണക്കാക്കപ്പെടും. മ്യൂസിയത്തില്‍ എട്ട് തീമാറ്റിക് സെഗ്‌മെന്‍റുകൾ ഉണ്ടായിരിക്കും. 5000 വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രത്തെ മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്തെ പോരാട്ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്. സൗത്ത് ബ്ലോക്കില്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയും, നോര്‍ത്ത് ബ്ലോക്കില്‍ ധനകാര്യം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായിരിക്കും. യുഗേ യുഗീന്‍ ഭാരത് എന്ന സംസ്‌കൃത പദം വ്യക്തമാക്കുന്നത് നിത്യ ഇന്ത്യ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പ്രഗതി മൈതാനിലെ കണ്‍വന്‍ഷന്‍ ഹാള്‍ ഉദ്ഘാടന വേദിയില്‍ വെച്ച് യുഗേ യുഗീന്‍ ഭാരത് നാഷണല്‍ മ്യൂസിയത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും, ചരിത്രം ഉള്‍ക്കൊള്ളുന്നതുമായ ലോകത്തിനല ആദ്യ മ്യൂസീയമായിരിക്കും ഇതെന്നും മോദി വ്യക്തമാക്കി. ഏകദേശം 1.17 ലക്ഷം ചതുരശ്ര വിസ്തീര്‍ണത്തിലുള്ള മ്യൂസിയം ഒരു ബേസ്‌മെന്‍റിലായിരിക്കും. താഴത്തെ…
Read Moreകടന്നുപോകുന്നത് ഏറ്റവും ചൂടേറിയ മാസം; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൂടിനൊപ്പം അതിശക്തമഴയും
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക് അനുസരിച്ച് ജൂലൈ 6 ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ദിവസമായി കണ്ടെത്തി.1,20,000 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ. നിലവിലെ ഏറ്റവും ചൂടേറിയ ജൂലൈ 2019ലെ ജൂലൈയാണ്. 2023 ജൂലൈയില്‍ 2019 ജൂലൈയെക്കാള്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായി ആഗോള ശരാശരി താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം സൂചിപ്പിക്കുന്നത്. ജൂലൈ റെക്കോര്‍ഡ് ചൂടിന്‍റെ മാസമായിരുന്നു മാത്രമല്ല ഇന്ത്യ, പാകിസ്ഥാന്‍, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, യുഎസ് എന്നിവയുള്‍പ്പടെ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ജൂലൈയില്‍ സാധരണ നിലയേക്കാള്‍ 60ശതമാനം കൂടുതലായിരുന്നു മഴ.
Read Moreതിരമാലകളായി മേഘക്കൂട്ടം; വൈറലായി കെല്‍വിന്‍ ഹെലംഹോള്‍ട്ട്‌സ് മേഘങ്ങളുടെ അമ്പരിക്കുന്ന കാഴ്ച
വെള്ള പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങള്‍ ആകാശത്ത് ഒഴുകുന്നത് കാണാന്‍ പ്രത്യേക ഭംഗി തന്നെയാണ്. പുലര്‍ച്ചയും സന്ധ്യാസമയത്തുമൊക്കെ മേഘങ്ങള്‍ വിസ്മയിപ്പിച്ചുകൊണ്ട് നീങ്ങിപ്പോകാറുമുണ്ട്. ചില സമയങ്ങളില്‍ ഇങ്ങനെ ആകാശത്ത് പാഞ്ഞോടുന്ന മേഘങ്ങള്‍ ഓരോ രൂപങ്ങള്‍ സൃഷ്ടിക്കും. അത്തരത്തില്‍ ഒരു കാഴ്ചയാണ് യുകെയിലെ നോര്‍ഫോക്കിലെ ട്രിമിംഗ്ഹാമം കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസം പ്രത്യക്ഷമായത്. തിരമാലകള്‍ക്ക് സമാനമായായിരുന്നു മേഘങ്ങള്‍ രൂപപ്പെട്ടത്. ഇങ്ങനെയുള്ള മേഘ രൂപങ്ങളെ കെല്‍വിന്‍ ഹെലംഹോള്‍ട്ട്‌സ് വേവ്‌സ് എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ ഞാറാഴ്ചയാണ് നോര്‍ഫോക്കിലെ കടലിലേക്ക് ജോയ് പാട്രിക് തന്‍റെ വീട്ടിലെ മുറിയിലൂടെ നോക്കിയപ്പോള്‍ ഈ രൂപത്തിലുള്ള മേഘങ്ങളെ കണ്ടത്. പിന്നാലെ ഈ മേഘങ്ങളുടെ ചിത്രങ്ങള്‍ വൈറലാകുകും ചെയ്തിരുന്നു. വളരെ അപൂര്‍വമായൊരു പ്രതിഭാസമാണ് കെല്‍വിന്‍ ഹെലംഹോള്‍ട്ട്‌സ് മേഘങ്ങളെന്നും ഇവ ആകാശത്ത് ഒരു മേഘം ഒരു തരംഗത്തിന്‍റെ രൂപം സൃഷ്ടിക്കുമെന്നും മെറ്റ് ഓഫീസ് വെബ്‌സൈറ്റ് വ്യക്തമാക്കി.
Read Moreവിശ്രമിക്കാനായി മരച്ചുവട്ടില്‍ ഇരുന്നു, ഷര്‍ട്ടിനുള്ളിലേക്ക് കയറിയത് വലിയ മൂര്‍ഖന്‍ പാമ്പ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജോലിക്കിടെ വിശ്രമിക്കാന്‍ മരത്തിന്‍റെ തണല്‍ എല്ലാവരും തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ്. കാറ്റും, തണലും, ചെറുകിളികളുടെ ശബ്ദവുമൊക്കെ വിശ്രമിക്കാൻ പറ്റിയ അന്തരീക്ഷമാണ്. പക്ഷേ എല്ലാസമയത്തും മരത്തണല്‍ അത്ര സുരക്ഷിതമാവില്ല. ഇഴജന്തുക്കൾ ഇവിടെ ധാരാളം കാണും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. മരത്തിന്‍റെ ചുവട്ടില്‍ സുഖമായി വിശ്രമിക്കുന്ന ആളിന്‍റെ ഷര്‍ട്ടിനുള്ളിലേക്ക് വലിയ പാമ്പ് കയറുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ചെറിയ പാമ്പ് ഒന്നുമല്ല വസ്ത്രത്തിനുള്ളിലേക്ക് കയറിയത് മറിച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പാണ്. ഒരു മരത്തിന്‍റെ താഴെയാണ് വിശ്രമിക്കാനായി അയാള്‍ ഇരുന്നത്. ഇതിനിടെ ചെറുമയക്കത്തിലായിരുന്ന സമയത്ത് പാമ്പ് വസ്ത്രത്തിനുള്ളിലേക്ക് കയറുകയായിരുന്നു. അതേസമയം ഷര്‍ട്ടിനുള്ളില്‍ പ്രവേശിച്ച പാമ്പിനെ പിടിക്കാന്‍ കുറച്ചുപേര്‍ കൂടി ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഷര്‍ട്ടിന്‍റെ കുടുക്കിന്‍റെ വിടവിലൂടെ പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അയാളുടെ ശരീരത്തില്‍ നിന്നും ഇറങ്ങിയ പാമ്പ് അവിടെ നിന്നും…
Read Moreമധ്യപ്രദേശിലെ ധാറില്‍ നിന്നും 650 വര്‍ഷം പഴക്കമള്ളു ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി; മാംസഭോജികളായ ദിനോസറുകളുടെ മുട്ടകളെന്ന് സംശയം
മധ്യപ്രദേശിലെ ധാറില്‍ നിന്നും വീണ്ടും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. ആറുമാസം മുന്‍പ് ഇവിടെ നിന്നും 256 ഫോസിലൈസ് ചെയ്യപ്പെട്ട ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയിരുന്നു. നര്‍മ്മദാ താഴ്വാരയില്‍ ദശലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ദിനോസറുകള്‍ മുട്ടവിരിയിക്കുവാനായി തിരഞ്ഞെടുത്ത സ്ഥലമാണിതെന്നാണ് പാലിയന്‍റോളജിസ്റ്റുകള്‍ അവകാശപ്പെട്ടത്. അതേസമയം ഇത്തവണ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത് വനംവകുപ്പാണ്. കുറച്ചു മാസങ്ങളായി ഈ പ്രദേശത്ത് ദിനോസര്‍ മുട്ടയുടെ പുതിയ ഫോസിലുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. തിരച്ചിലില്‍ വനംവകുപ്പിനൊപ്പം ദിനോസര്‍ വിദഗ്ദരും പങ്കെടുത്തിരുന്നു. 25 ദിനോസര്‍ മുട്ടകളുടെ ഫോസിലുകളാണ് ബാഗ് ഗ്രാമത്തിലെ ബഗെയ്ന്‍ നദിയുടെ തീരത്ത് മൂന്നിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. ഏകദേശം 650വര്‍ഷത്തെ പഴക്കം ഇവയ്ക്ക് കാണുമെന്നാണ് കണക്ക്. ഇവ വിശദപരിശോധനയ്ക്കായി ചത്തീസ്ഗഢിലെയും ലഖ്‌നൗവിലെയും ഗവേഷണകേന്ദ്രങ്ങളിലേക്ക് അയക്കും. അതേസമയം വനംവകുപ്പ് കൂടുതല്‍ മുട്ടകള്‍ കിട്ടിയ സാഹചര്യത്തില്‍ ഇവിടെ ദിനോസര്‍ ഫോസില്‍ പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
Read Moreഒന്നിച്ചു നിന്നു, ഹൃദയമായി; തീരത്ത് ഹൃദയത്തിന്‍റെ ആകൃതിയില്‍ രൂപം തീര്‍ത്ത് തിമിംഗലങ്ങള്‍
നിരവധി അത്ഭുതങ്ങളാണ് കടലില്‍ ഒളിച്ചിരിക്കുന്നത്. മനുഷ്യന്‍ കണ്ടതും കാണാത്തതുമായി എത്ര എത്ര അത്ഭുതങ്ങളാണ് കടലില്‍ ഉള്ളത്. എന്നാല്‍ അതുപോലൊരു അത്ഭുത കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹൃദയത്തിന്‍റെ ആകൃതിയില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലുള്ള ഒരു വിദൂര കടല്‍ത്തീരത്ത് നൂറോളം പൈലറ്റ് തിമിംഗലങ്ങളുടെ കൂട്ടമാണുള്ളത്. അല്‍ബാനിയില്‍ നിന്ന് 60കിലോമീറ്റര്‍ ദൂരെ ചെയിന്‍ ബീച്ചിന് സമീപമാണ് ഇത്തരത്തില്‍ തിമിംഗലങ്ങള്‍ കൂട്ടമായി ഹൃദയാകൃതിയില്‍ രൂപപ്പെട്ടത്. ജൂലൈ 25ന് വൈകിട്ട് തിമിംഗലങ്ങളെ ചത്തനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി അവശേഷിക്കുന്ന ജീവനുള്ള തിമിംഗലങ്ങളെ കടലിലേക്ക് തിരികെ മടങ്ങാന്‍ സഹായിച്ചിരുന്നു. ഒരു പൈലറ്റ് തിമിംഗലത്തിന്‍റെ ഭാരം ഏകദേശം 1000കിലോ വരും. 4മീറ്ററോളം നീളവും ഇവയ്ക്ക് ഉണ്ടാകും. എന്നാൽ രക്ഷാപ്രവര്‍ത്തനം നടത്തി കടലിലേക്ക് അയച്ച തിമിംഗലങ്ങള്‍ വീണ്ടും തിരിച്ചെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീരത്തേക്ക്…
Read Moreവേഗത്തിലെത്തിയ കാർ റോഡിന് നടുവിൽ നിർത്തി; തോക്ക് പിടിച്ച് നഗ്നയായി റോഡിലിറങ്ങി യുവതി; പിന്നീട് സംഭവിച്ച കാഴ്ചകൾ നടുക്കുന്നത്…
കലിഫോര്‍ണിയ: പൊതുസ്ഥലത്ത് പൂര്‍ണനഗ്നയായി ഇറങ്ങി വെടിയുതിര്‍ത്ത് യുവതി. കലിഫോര്‍ണിയയിലെ നഗരത്തി ല്‍ ഇന്നലെ വൈകുന്നേരം 4.40നാണ് സംഭവം. ഡ്രൈവറായി ജോലി ചെയ്യുന്ന യുവതിയാണ് ഇപ്രകാരം ചെയ്തതെന്ന് റിപ്പോ ര്‍ട്ടുകളിലുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ-ഓക്ലാ ന്‍ഡ് ബേ ബ്രിഡ്ജിനടുത്ത് യുവതി വാഹനം നിറുത്തി നഗ്നയായി റോഡിലിറങ്ങി. വാഹനത്തില്‍ നിന്നും ആദ്യം ഇറങ്ങിയപ്പോള്‍ യുവതിയുടെ കൈയില്‍ കത്തിയാണ് ഉണ്ടായിരുന്നത്. ഈ സമയം കലി ഫോര്‍ണിയ ഹൈവേ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇത് കണ്ട് വാഹനത്തില്‍ കയറി സമീപത്തുള്ള ടോള്‍ പ്ലാസയ്ക്ക് അടുത്തെത്തിയ യുവതി റോഡിലേക്ക് ഇറങ്ങി തോക്കെ ടുക്ക് മറ്റ് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുവാന്‍ തുടങ്ങി. വൈകാതെ തന്നെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തില്‍ യുവതിയുടെ അടുത്തേക്ക് പോകാന്‍ പോലീസ് ധൈര്യപ്പെട്ടില്ല. ഇതോടെ ഈ പ്രദേശത്ത് ഗതാഗതക്കു രുക്ക് രൂക്ഷമായി. വെടിയുതിര്‍ക്കുന്നതിനൊപ്പം യുവതി അവിടെ നിന്നവരോട് ശബ്ദമുയര്‍ത്തി തര്‍ക്കിച്ചുവെന്നും റിപ്പോ ര്‍ട്ടിലുണ്ട്.…
Read Moreപരിചയപ്പെടാം ഇന്ത്യയിലെ കണ്ടിരിക്കേണ്ട കടുവ സംരക്ഷണകേന്ദ്രങ്ങള്‍
കടുവ സംരക്ഷണത്തിന്‍റെ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി അന്തരാഷ്ട്ര കടുവ ദിനം ജൂലൈ 29നാണ് ആചരിക്കുന്നത്. ലോകത്തിലെ ഭൂരിഭാഗം കടുവകളുടെയും ആവാസ കേന്ദ്രമാണ് ഇന്ത്യ. വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെയും അനുബന്ധ സംഘടനകളുടെയും നടപടികള്‍ രാജ്യത്ത് കടുവകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് കാരണമായി. ഏറ്റവും പുതിയ ദേശീയ കടുവ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ കുറഞ്ഞത് 3,167 കടുവകളെങ്കിലും ഉണ്ട്. 2018ലെ കടുവ സെന്‍സസില്‍ ഈ കണക്ക് 2,967 ആയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്ന കണ്ടല്‍ക്കാടാണ് സുന്ദര്‍ബന്‍സ്. ബംഗാള്‍ കടുവകളെ ധാരാളമായി ഇവിടെ കാണാവുന്നതാണ്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ഇവിടെ കാഴ്ചയ്ക്കായി എത്താന്‍ പറ്റിയ സമയം. മനസ് നദിയുടെ പേരില്‍ അറിയപ്പെടുന്ന ദേശീയോദ്യാനമാണ് മറ്റൊന്ന്. സങ്കോഷ് നദി മുതല്‍ ദര്‍ശിനി നദി വരെ വ്യാപിച്ചു കിടക്കുന്ന 500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന…
Read More