ആ​ർ​ബി​ഐ വെ​ബ്സൈ​റ്റി​നു നേ​രേ ഹാ​ക്കിം​ഗ് ശ്ര​മം ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത് 6.1 കോ​ടി ത​വ​ണ

റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന് നേ​രേ വ​ന്‍​തോ​തി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. 2025 ഒ​ക്‌​ടോ​ബ​ർ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള മൂ​ന്നു മാ​സ​ത്തി​നി​ടെ മാ​ത്രം 6.1 കോ​ടി ത​വ​ണ​യാ​ണ് വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, അ​തി​നൂ​ത​ന​മാ​യ ഫ​യ​ര്‍​വാ​ളു​ക​ളും സു​ര​ക്ഷാ എ​ന്‍​ജി​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു​വെ​ന്ന് ആ​ര്‍​ബി​ഐ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സൈ​ബ​ര്‍ ഭീ​ഷ​ണി അ​തി​വേ​ഗം വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഏ​പ്രി​ല്‍-​ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ 1.9 കോ​ടി ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ങ്കി​ല്‍ അ​ടു​ത്ത പാ​ദ​ത്തി​ല്‍ ഇ​ത് 3.1 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് 6.1 കോ​ടി​യാ​യി ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഹാ​ക്ക​ര്‍​മാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി ആ​ര്‍​ബി​ഐ വെ​ബ്സൈ​റ്റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഭേ​ദി​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ഭ​വം ക​ണ്ടെ​ത്താ​നും പാ​റ്റേ​ണു​ക​ള്‍ മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ത​ട​യാ​നും ആ​ര്‍​ബി​ഐ ഇ​പ്പോ​ള്‍ കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

ജെ​ൻ‌​സി​ക​ളെ വീ​ഴ്ത്താ​ൻ അ​ൽ​പം മോ​ഡേ​ൺ ആ​ക​ണം: സ്ഥാ​നാ​ർ​ഥി​ക്ക് റീ​ൽ​സ് ഒ​രു​ക്കാ​ൻ പ്ര​ഫ​ഷ​ണ​ൽ സം​ഘം, എ​ഐ മു​ത​ൽ റോ​ബോ​ട്ട് വ​രെ

എ​ഐ മു​ത​ൽ റോ​ബോ​ട്ട് വ​രെ വോ​ട്ട് പി​ടി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. തെ​രു​വോ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ കൊ​ണ്ട് നി​റ​യു​ക​യാ​ണ്. കു​ട്ടി​ക​ളെ കൊ​ഞ്ചി​ച്ചും അ​മ്മ​മാ​രു​ടെ കൈ​ക​വ​ർ​ന്നും വീ​ട്ട​മ്മ​മാ​രോ​ട് കു​ശ​ലം പ​റ​ഞ്ഞു കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് ഉ​ണ്ടെ​ങ്കി​ലും അ​തി​ലേ​റെ ഡി​മാ​ൻ​ഡ് ഇ​ന്ന് ജെ​ൻ സി ​വോ​ട്ട​ർ​മാ​ർ​ക്കാ​ണ്. കൈ​പി​ടി​ച്ച് കു​ശ​ലം ചോ​ദി​ച്ചാ​ലൊ​ന്നും വീ​ഴാ​ത്ത ജെ​ൻ സി​ക​ളെ വീ​ഴ്ത്താ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്. കൊ​ച്ചി മ​ണ്ഡ​ല​ത്തി​ൽ ക്രി​ക്ക​റ്റ് ബാ​റ്റു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് മു​ഹ​മ്മ​ദ് ഷി​യാ​സ് വോ​ട്ടു പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യ​പ്പൂ​പ്പ​നാ​യി ത​ന്നെ തു​ട​രാ​ൻ കു​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ പൂ​ക്കി​കു​ട്ട​ൻ അ​പ്പു​പ്പ​നാ​യി കൊ​ണ്ടു​ള്ള വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ങ്ങ​ളും നേ​മ​ത്ത് ന​ട​ക്കു​ക​യാ​ണ്. മ​റ്റാ​രു​ണ്ട് എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ… കേ​ര​ളം ജ​യി​ക്കും യു​ഡി​എ​ഫ് ന​യി​ക്കും… മാ​റാ​ത്ത​ത് മാ​റും ഇ​നി കേ​ര​ളം വ​ള​രും… തു​ട​ങ്ങി മു​ൻ​നി​ര പാ​ർ​ട്ടി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ് കേ​ര​ളം മു​ഴു​വ​നും. മാ​ധ്യ​മ​ങ്ങ​ളി​ലും പോ​സ്‌​റ്റ​റു​ക​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്…

Read More

ചു​ട്ടു​പൊ​ള്ളും: ചൂ​ട് കൂ​ടു​ന്പോ​ൾ ജാ​ഗ്ര​ത വേ​ണം, ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

കേ​ര​ള​ത്തി​ൽ അ​നു​ദി​നം ചൂ​ട് കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ൾ ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് തു​ട​രു​ക​യാ​ണ്. ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കേ​ണ്ട​ത് ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. പ​ക​ൽ 11 മു​ത​ല്‍ മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ORS ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. മാ​ർ​ക്ക​റ്റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ (ഡം​പിം​ഗ് യാ​ർ​ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ തീ​പി​ടു​ത്ത​ങ്ങ​ൾ വ​ർ​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും…

Read More

ആ​കാ​ശ​ത്ത് പ​റ​പ​റ​ക്കു​ന്ന കാ​ൻ​വാ​സ്: വി​മാ​നം മു​ഴു​വ​ൻ പെ​യി​ന്‍റിം​ഗു​മാ​യി ച​രി​ത്ര​ത്തി​ലേ​ക്ക്; ചി​ത്ര​കാ​രി​യു​ടെ നി​റ​ക്കൂ​ട്ട​ഴ​കി​ൽ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പ​റ​ക്കും

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ചി​ത്ര​കാ​രി​യു​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ണ​മാ​യി വി​മാ​ന​ത്തി​ല്‍ പ​ക​ര്‍​ത്തി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്. കൊ​ച്ചി ബി​നാ​ലെ​യി​ൽ മ്യൂ​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ ഓ​ഷീ​ന്‍ ശി​വ​യു​ടെ ഗ്രാ​ഫി​റ്റി പെ​യി​ന്‍റിം​ഗാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ പു​തി​യ ബോ​യിം​ഗ് വി​മാ​ന​ത്തി​ലു​ള്ള​ത്. വി​മാ​നം​ത​ന്നെ ചി​ത്ര​ക​ല​യ്ക്കു​ള​ള കാ​ന്‍​വാ​സാ​ക്കി മാ​റി​യ​തോ​ടെ ഈ ​വി​മാ​ന​ത്തി​ന് ഫ്ലൈ​യിം​ഗ് കാ​ന്‍​വാ​സ് എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​മാ​നം പെ​യി​ന്‍റ് ചെ​യ്യു​ന്ന വി​മാ​ന ക​മ്പ​നി​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ്. മ​റ്റു വി​മാ​ന​ക​മ്പ​നി​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ഓ​രോ വി​മാ​ന​ത്തി​നും വെ​വ്വേ​റെ പു​റം ഡി​സൈ​നു​ക​ളാ​ണു​ള്ള​ത്. രാ​ജാ ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മു​ത​ല്‍ ദേ​ശീ​യ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ള്‍, ക​ഥ​ക​ളി, ക​ഥ​ക്, ഭാ​ര​ത​നാ​ട്യം പോ​ലു​ള്ള ശാ​സ്ത്രീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ല്‍ ടെ​യി​ല്‍ ആ​ര്‍​ട്ടാ​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ബം​ഗ​ളു​രു​വി​ലെ ഹോ​ട്ട​ലി​ന്‍റെ വി​ചി​ത്ര ഓ​ഫ​ർ വൈ​റ​ലാ​യി; ഗ്യാ​സ് സി​ലി​ണ്ട​ൽ ന​ൽ​കി​യാ​ൽ ബി​രി​യാ​ണി ഫ്രീ

ബെം​ഗ​ളൂ​രു: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​മ്പോ​ൾ, പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വേ​റി​ട്ട വ​ഴി​യു​മാ​യി ഒ​രു ഹോ​ട്ട​ൽ. ബം​ഗ​ളൂ​രു​വി​ലെ ഹൊ​സൂ​രി​ലു​ള്ള ഇ​റോ​ഡ് എ​മ്മി​സ് മെ​സ് ആ​ണ് സി​ലി​ണ്ട​ർ ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം മു​ഴു​വ​ൻ ബി​രി​യാ​ണി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ത​ക​ർ​പ്പ​ൻ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വാ​ണി​ജ്യ സി​ലി​ണ്ട​ർ ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം എ​ല്ലാ ദി​വ​സ​വും ഒ​രു നേ​രം ബി​രി​യാ​ണി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​നി ര​ണ്ട് സി​ലി​ണ്ട​റു​ക​ൾ ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​ർ​ക്കാ​ക​ട്ടെ, ഒ​രു മാ​സം മു​ഴു​വ​ൻ ര​ണ്ട് നേ​രം വീ​തം ബി​രി​യാ​ണി ആ​സ്വ​ദി​ക്കാം. “നി​ങ്ങ​ൾ ഗ്യാ​സ് ത​ന്ന് ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ, നി​ങ്ങ​ളു​ടെ വ​യ​റു ഞ​ങ്ങ​ൾ നി​റ​യ്ക്കാം’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡു​ക​ൾ ഹോ​ട്ട​ലി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഉ​ട​മ​ക​ൾ ഇ​ത്ത​ര​മൊ​രു ബു​ദ്ധി​പ​ര​മാ​യ നീ​ക്കം ന​ട​ത്തി​യ​ത്.…

Read More

ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്തു; നാ​ട​ക​ത്വം ഇ​ല്ലാ​തെ രാ​ജേ​ന്ദ്ര​ൻ അ​ഭി​ന​യി​ച്ചു തീ​ർ​ത്തു

തൃ​ശൂ​ർ: ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ടം എ​ന്ന സി​നി​മ ക​ണ്ടി​റ​ങ്ങു​മ്പോ​ൾ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് ഉ​ണ്ണി​ത്ത​മ്പു​രാ​ന്‍റേ​താ​യി​രു​ന്നു. ലാ​ലി​നൊ​പ്പം ക​ളി​യാ​ട്ട​ത്തി​ൽ ഉ​ണ്ണി​ത്ത​മ്പു​രാ​നെ അ​വ​ത​രി​പ്പി​ച്ച​ത് ഇ. ​എ. രാ​ജേ​ന്ദ്ര​ൻ എ​ന്ന ന​ട​നാ​യി​രു​ന്നു. ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്ത രാ​ജേ​ന്ദ്ര​ന് പി​ന്നെ മ​ല​യാ​ള സി​നി​മ​യു​ടെ ത​ട്ട​കം വി​ട്ട് ഇ​റ​ങ്ങി​പ്പോ​രേ​ണ്ടി വ​ന്നി​ല്ല. സ​ത്യ​ത്തി​ൽ ഒ​രു ര​ണ്ടാം വ​ര​വാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ളി​യാ​ട്ട​ത്തി​ലൂ​ടെ ജ​യ​രാ​ജ് ഒ​രു​ക്കി​യ​ത്. പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന രാ​ജേ​ന്ദ്ര​ൻ, വി.​ആ​ർ. ഗോ​പി​നാ​ഥി​ന്‍റെ ഗ്രീ​ഷ്മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കു​റേ​ക്കാ​ലം ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ല്ല. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു തി​രി​കെ​യെ​ത്തി​യ​ത് ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ട​ത്തി​ലൂ​ടെ​യാ​ണ്.. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് രാ​ജേ​ന്ദ്ര​നെ ക​ളി​യാ​ട്ട​ത്തി​ൽ പെ​ട്ടെ​ന്ന് ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. നാ​ട​ക​ക്ക​ള​രി​യി​ൽ നി​ന്ന് വ​ന്ന ന​ട​ൻ ആ​ണെ​ങ്കി​ലും നാ​ട​ക​ത്വം ഒ​ട്ടു​മി​ല്ലാ​തെ ക​ളി​യാ​ട്ട​ത്തി​ലെ ഉ​ണ്ണി​ത്ത​മ്പു​രാ​നെ രാ​ജേ​ന്ദ്ര​ൻ റി​യ​ലി​സ്റ്റി​ക് ആ​യി…

Read More

കുട്ടിക്കളിയല്ല ഇത്… 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ബ്രിട്ടൻ

ചോ​റ് ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഫോ​ൺ വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കു​ന്ന ത​ല​മു​റ​യാ​ണ് ഇ​ന്ന് വ​ള​ർ​ന്ന് വ​രു​ന്ന​ത്. ചെ​റു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ കു​ഞ്ഞു​ങ്ങ​ളി​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചാ​ൽ ഭാ​വി​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കും. ഇ​പ്പോ​ഴി​താ കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗ​വും സോ​ഷ്യ​ൽ മീ​ഡി​യ അ​ടി​മ​ത്ത​വും കു​റ​യ്ക്കു​ന്ന​തി​നാ​യി 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ നൂ​റു​ക​ണ​ക്കി​ന് കൗ​മാ​ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ പ്ര​ഖ്യാ​പി​ച്ച മൂ​ന്ന് മാ​സ​ത്തെ വി​പു​ല​മാ​യ ക​ൺ​സ​ൾ​ട്ടേ​ഷ​ന്‍റെ ഭാ​ഗ​മാ​ണി​ത്. 300-ഓ​ളം കൗ​മാ​ര​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​നം, രാ​ത്രി​കാ​ല ഡി​ജി​റ്റ​ൽ ക​ർ​ഫ്യൂ, സ്ക്രീ​ൻ ടൈം ​നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ പ​രീ​ക്ഷി​ക്കും. ഇ​ത് കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം, മാ​ന​സി​കാ​രോ​ഗ്യം, പ​ഠ​നം എ​ന്നി​വ​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന് പ​ഠി​ക്കും. ഓ​സ്‌​ട്രേ​ലി​യ ന​ട​പ്പി​ലാ​ക്കി​യ മാ​തൃ​ക​യി​ൽ 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന…

Read More

വിസ്മയങ്ങൾ കടലിലും: ആ​ഴ​ക്ക​ട​ലി​ല്‍ വി​സ്മ​യ​മൊ​രു​ക്കി നാ​വി​ക​സേ​ന

ആ​ഴ​ക്ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു​പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം കേ​ഴു​ന്ന ഇ​യാ​ള്‍​ക്കു മു​ക​ളി​ല്‍, അ​റി​യി​പ്പ് കി​ട്ടി​യ​ത് അ​നു​സ​രി​ച്ച് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്ട​ര്‍ വ​ട്ട​മി​ട്ടു പ​റ​ന്നു. നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ചേ​ത​കി​ന്‍റെ പൈ​ല​റ്റ് ല​ഫ്. ക​മാ​ന്‍​ഡ​ര്‍ ഹെ​ലി കോ​പ്ട​ര്‍ നി​യ​ന്ത്രി​ച്ച് നി​ര്‍​ത്തി. വ​ട​ത്തി​ല്‍ (വി​ന്‍​ച്ച്) തൂ​ങ്ങി താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന ഡൈ​വ​ര്‍. ആ ​വ​ട​ത്തി​ല്‍ (വി​ന്‍​ച്ച്) പി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ സു​ര​ക്ഷി​ത​മാ​യി മു​ക​ളി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​യാ​ളു​മാ​യി ഹെ​ലി​കോ​പ്ട​ര്‍ പ​റ​ന്നു​യ​ര്‍​ന്നു. ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ്പ് (ഐ​ഒ​എ​സ്) സാ​ഗ​ര്‍’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​വി​ക​ര്‍ അ​റ​ബി​ക്ക​ട​ലി​ല്‍ എ​യ​ര്‍ ക്രൂ ​ഡൈ​വിം​ഗ് ന​ട​ത്തി​യ​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ 5.35 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ന​ട​ത്തി​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ നാ​വി​ക​സേ​ന​യു​ടെ ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ക​രു​ത്തു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ല്‍ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ നേ​വ​ല്‍ ജെ​ട്ടി​യി​ല്‍ നി​ന്ന് ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ള്‍ ഇ​ത്ര​യ​ധി​കം വി​സ്മ​യം നാ​വി​ക​സേ​ന ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​ട്ടും…

Read More

ഭ​ക്ഷ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഹൈ​ടെ​ക്ക് നീ​ക്കം: റെ​യി​ൽ​വേ​യി​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്ക്ക്യൂ​ആ​ർ കോ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും ശു​ചി​ത്വ​വു​മു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പ്ല​വ​ക​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ഇ​നി മു​ത​ൽ ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന എ​ല്ലാ വെ​ണ്ട​ർ​മാ​ർ​ക്കും ക്യു​ആ​ർ കോ​ഡ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി. ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ട്രെ​യി​നു​ക​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ത​ട​യു​ന്ന​തി​നു​മാ​ണ് ഈ ​പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ ആ​ക്ടി​ലെ സെ​ക്ഷ​ൻ 144 പ്ര​കാ​രം അ​നു​മ​തി​യി​ല്ലാ​തെ ട്രെ​യി​നി​ൽ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. ഇ​ത് ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും (ആ​ർ​പി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ സം​വി​ധാ​നം പ്ര​കാ​രം ഓ​രോ വെ​ണ്ട​ർ​ക്കും പ്ര​ത്യേ​ക ക്യു​ആ​ർ കോ​ഡ് ഐ​ഡി ഉ​ണ്ടാ​യി​രി​ക്കും. യാ​ത്ര​ക്കാ​ർ​ക്കോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ ഈ ​കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​തി​ലൂ​ടെ ജീ​വ​ന​ക്കാ​ര​ന്‍റെ പേ​ര്, ആ​ധാ​ർ വി​വ​ര​ങ്ങ​ൾ, പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ്റ്റാ​റ്റ​സ്, മെ​ഡി​ക്ക​ൽ ഫി​റ്റ്‌​ന​സ് എ​ന്നി​വ ത​ൽ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, ഭ​ക്ഷ​ണ പാ​യ്ക്ക​റ്റു​ക​ളി​ലെ ക്യു​ആ​ർ കോ​ഡ്…

Read More

പോരാട്ടച്ചൂടിൽ കട്ടയ്ക്ക് കൂട്ടായി ഇവനും… പ്ര​ചാ​ര​ണ​ത്തി​ൽ എ​ഐ വി​പ്ല​വം

ക​ത്തു​ന്ന വെ​യി​ലി​നേ​ക്കാ​ൾ ചൂ​ടേ​റി​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​മ്പോ​ൾ, ഇ​ത്ത​വ​ണ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് അ​ത്യാ​ധു​നി​ക നി​ർ​മി​ത ബു​ദ്ധി. പ​ഴ​യ​കാ​ല​ത്തെ നോ​ട്ടീ​സു​ക​ൾ​ക്കും ചു​വ​രെ​ഴു​ത്തു​ക​ൾ​ക്കും പ​ക​രം വോ​ട്ട​ർ​മാ​രു​ടെ മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ലേ​ക്ക് എ​ഐ​യി​ലൂ​ടെ സെ​ക്ക​ന്‍​ഡു​ക​ൾ​വ​ച്ച് രാ​ഷ്‌​ട്രീ​യ സം​ഭ​വ​ങ്ങ​ളും എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഓ​രോ രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ളെ​യും ത​ത്സ​മ​യം നി​രീ​ക്ഷി​ച്ച്, എ​തി​രാ​ളി​ക​ളെ പ​രി​ഹ​സി​ക്കാ​നും സ്വ​ന്തം നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ എ​ഐ വീ​ഡി​യോ​ക​ളും റീ​ൽ​സ് നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഐ​ടി സെ​ല്ലു​ക​ൾ. മാ​റു​ന്ന പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ:മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ഡി​റ്റിം​ഗ് ടേ​ബി​ളു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്, ഇ​ന്ന് എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​മി​ഷ​നേ​രം​കൊ​ണ്ട് ആ​ക​ർ​ഷ​ക​മാ​യ വീ​ഡി​യോ​ക​ൾ പി​റ​ക്കു​ന്നു. നേ​താ​ക്ക​ളു​ടെ ഡി​ജി​റ്റ​ൽ അ​വ​താ​ര​ങ്ങ​ൾ:പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ ശ​ബ്ദ​വും ഭാ​വ​വും ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച് വോ​ട്ട​ർ​മാ​ർ​ക്ക് വ്യ​ക്തി​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്നു. ട്രോ​ളു​ക​ളി​ലെ പു​തു​മ:രാ​ഷ്‌​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സി​നി​മ രം​ഗ​ങ്ങ​ളു​മാ​യി കോ​ർ​ത്തി​ണ​ക്കി എ​ഐ റീ​ൽ​സാ​ക്കി മാ​റ്റു​ന്ന​ത് യു​വ​ത​യ്ക്കി​ട​യി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പ്ര​മു​ഖ…

Read More