മുണ്ടക്കയം: പൊന്നിന്റെ വിലത്തിളക്കത്തിലും റോമിസന്റെ മനസ് ഉലഞ്ഞില്ല. നാലുലക്ഷം രൂപ വില വരുന്ന മൂന്നേകാൽ പവന്റെ സ്വർണമാലയും താലിയും ഉടമയ്ക്ക് തിരികെനൽകി മാതൃകയായി മുണ്ടക്കയം റെജീന ഹൗസിൽ റോമിസൺ (47). ഇന്നലെ രാവിലെ മുണ്ടക്കയം ചെക്ക് ഡാമിന് സമീപമാണ് സംഭവം. തുണി കഴുകുവാനായി റോമിസൺ ചെക്ക് ഡാമിൽ എത്തിയപ്പോൾ ഇതിന് സമീപത്തുനിന്ന് മാലയും താലിയുമടക്കം കളഞ്ഞുകിട്ടുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ സുഹൃത്തിനെയും കൂട്ടി റോമിസൺ മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. ഈ സമയം കളഞ്ഞുപോയ തങ്ങളുടെ മാല അന്വേഷിച്ച് നാടാകെ തെരയുകയായിരുന്നു പാലമൂട്ടിൽ ലത പുരുഷനും കുടുംബാംഗങ്ങളും. ഒടുവിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി എത്തിയപ്പോഴാണ് മാല ലഭിച്ച വിവരം അറിയുന്നത്. മാലയുടെ മോഡലും തൂക്കവും പഴക്കവും ചോദിച്ചറിഞ്ഞ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്ന മാല ലതയുടേതാണെന്ന് ഉറപ്പുവരുത്തി. ശേഷം റോമിസണെ വിളിച്ചുവരുത്തി മാല കൈമാറുകയായിരുന്നു. ഏറെനേരത്തെ…
Read MoreCategory: Today’S Special
അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് ; ജില്ലയ്ക്ക് അഭിമാനമായി ആരോണ്‍ ജോര്‍ജ്
കോട്ടയം: സിംബാബ്വെയിലെ ഹരാരെയിൽ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി ആരോണ്‍ ജോര്‍ജും. സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന്റെ റണ്‍മലയെ താണ്ടി സെഞ്ച്വറി തിളക്കത്തില്‍ ഇന്ത്യയെ ഫൈനലിലേക്ക് വഴികാട്ടിയത് കോട്ടയത്ത് ജനിച്ച് ഹൈദരാബാദില്‍ കളിച്ചുവളര്‍ന്ന ആരോണിന്റെ ബാറ്റിംഗായിരുന്നു. കൊച്ചുമകന്റെ പ്രകടനം ടിവിയില്‍ കാണാനായതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് ആരോണിന്റെ അമ്മ പ്രീതിയുടെ മാതാപിതാക്കളായ കോട്ടയം കീഴ്ക്കുന്ന് എലിപ്പുലിക്കാട്ടുകടവ് വാക്കുപറമ്പില് വി.ജെ. തോമസും ഭാര്യ സാറാ ജോര്‍ജും. ആറു വയസുമുതൽ കൊച്ചുമകന് ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നതായും നാലാംക്ലാസ് മുതല്‍ പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ച് കളിച്ചാണ് ആരോണിന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നതെന്നും ക്രിക്കറ്റാണ് അവനെല്ലാമെന്നും ഇരുവരും പറയുന്നു. ആരോണിന്റെ മാമ്മോദീസായ്ക്ക് ശേഷം കുടുംബം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ക്രിക്കറ്റിനെ ആരോണും ആരോണിനെ ക്രിക്കറ്റും ചേര്‍ത്തുപിടിച്ചു. ഹൈദരാബാദില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് ആരോണ്‍. മാവേലിക്കര സ്വദേശിയായ സാനു വര്‍ഗീസാണ്…
Read Moreനാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു: പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര
തൃശൂർ: കേരളത്തിന്റെ സാംസ്കാരികത്തനിമയെയും ക്ഷേത്രാചാരങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്ത് ഇനി ഔദ്യോഗികമായി ഇന്ത്യൻ പൗര. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചാണ് അവർ പൂർണമായും ഇന്ത്യൻ പൗരത്വം നേടുന്നത് . കേരളത്തിന്റെ മണ്ണിലേക്ക് ലണ്ടനിലെ സഫോക്കിൽ ജനിച്ച പെപിതയുടെ കേരളത്തിലേക്കുള്ള വരവ് അവിചാരിതമായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരനായ തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകൾ വായിച്ചു വിസ്മയിച്ചാണ് 1970-കളിൽ അവർ ആദ്യമായി കേരളത്തിലെത്തുന്നത്. എന്നാൽ, ഇവിടെയെത്തിയ അവർക്ക് പിന്നീട് ഈ നാടിനെ വിട്ടുപോകാൻ കഴിഞ്ഞില്ല. നാലു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആചാരങ്ങളെയും കലകളെയും നിരീക്ഷിച്ച് അവർ തൃശൂരിൽ താമസമാക്കി. ഗുരുവായൂരപ്പന്റെ ചങ്ങാതി ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങൾ അടുത്തറിയാനും ക്ഷേത്രത്തിനകത്തു പ്രവേശിക്കാനും അനുവാദം ലഭിച്ച ഏക വിദേശി എന്ന അപൂർവ്വ ബഹുമതി പെപിത സേത്തിനുണ്ട്.…
Read Moreഫോൺ നന്നാക്കാൻ കടയിലെത്തി, ബാറ്ററി വായിൽവച്ചതേ ഓർമയുള്ളൂ പിന്നെ മൊത്തം പൊട്ടിത്തെറി; ബാറ്ററി പൊട്ടിത്തെറിച്ച് ആൺകുട്ടിക്ക് ഗുരുതര പൊള്ളൽ; വീഡിയോ കാണാം
ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന ധാരാളം അപകട വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൊബൈൽ ഫോൺ നന്നാക്കുന്ന കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്. ബാറ്ററി കംപ്ലൈന്റ് ഉള്ള ഫോൺ നന്നാക്കുന്നതിനായി എത്തിയതായിരുന്നു ഒരു ആൺകുട്ടി. അവൻ കടയിൽവച്ച് കേടായ ബാറ്ററി കൈയിൽവച്ച് കറക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. കൈയിൽ വച്ചിരുന്ന ബാറ്ററി അവൻ വായിൽകുറേ സമയം വയ്ക്കുന്നു. പിന്നീട് അതിൽ കടിച്ചു. കടിവീണതും ബാറ്ററി പൊട്ടിത്തെറിച്ചതും ഒരേപോലെയായിരുന്നു. പെട്ടെന്ന് ബാറ്ററിപൊട്ടി തീ പടർന്നു. അവന്റെ മുഖവും വായുമെല്ലാം പൊള്ളിപ്പോയി. വെപ്രാളത്തിൽ അവൻ ബാറ്ററി എടുത്ത് കടയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞു. അത് ആളിക്കത്താൻ തുടങ്ങി. ഒരു നിമിഷത്തെ അശ്രദ്ധ മൂലം വരുത്തിവച്ച ആപത്തായിരുന്നു അത്. കടയിലേക്ക് വലിച്ചെറിഞ്ഞ ബാറ്ററി മറ്റൊരു ജീവനക്കാരൻ പുറത്തേക്ക് എറിയുന്നതും കാണാം. ഇതെല്ലാം ഒറ്റ നിമിഷത്തിൽ സംഭവിച്ച കാര്യങ്ങളാണ്.ഗുരുതരമായി പൊള്ളലേറ്റ…
Read Moreഎന്നമ്മേ ഒന്നു കാണാൻ… വീട് വിട്ട് ഇറങ്ങിയിട്ട് 16 വർഷം, തിരിച്ചെത്തിയത് മകളുടെ വിവാഹപ്പന്തലിൽ
കോട്ടയം: വീടു വിട്ടിറങ്ങി പതിനാറു വര്‍ഷത്തിനുശേഷം മനോനില വീണ്ടെടുത്ത സുലഭി (55)യെ ഇന്നലെ മഹാരാഷ്ട്രയിലെ ഷോളാപ്പുര് ജില്ലയിലെ നിംബോണ് ഗ്രാമത്തിലെത്തിക്കുമ്പോള് വീട് വിവാഹാഘോഷത്തിലായിരുന്നു. സുലഭിയുടെ മൂത്തമകന് ശ്രീറാമിന്റെ വിവാഹം. എന്നേക്കുമായി നഷ്ടമായെന്നു കരുതിയ അമ്മയെ വീടിനു മുന്നില്‍ കണ്ട നിമിഷം മകൻ ശ്രീറാം കിണ്ടിയില്‍ വെള്ളവുമായി ഓടിയെത്തി ആചാരപ്രകാരം പാദങ്ങള്‍ കഴുകി ചുംബിച്ചു. ഭര്‍ത്താവ് അശോകും മറ്റ് രണ്ട് ആണ്മക്കളും ബന്ധുക്കളും അയല്‍വാസികളും സുലഭിയെ വാരിപ്പുണര്‍ന്നു. ഒരാഴ്ച നീളുന്ന കല്യാണച്ചടങ്ങളുകളിലേക്കും സ്വന്തം വീട്ടിലേക്കും പെറ്റമ്മയെ തിരികെ കിട്ടിയതോടെ അത് ഗ്രാമത്തിനു വീണ്ടെടുപ്പിന്റെ ഉത്സവമായി. കോട്ടയം ആറുമാനൂരിലുള്ള ആകാശപ്പറവകളുടെ ഭവനത്തില്‍ ഒരു മാസം മുന്‍പാണ് സുലഭിയെ എത്തിച്ചത്. ഇവിടെ അഗതികളെ സംരക്ഷിക്കുന്ന എലിസബത്ത്, ജെർത്രുദ് എന്നീ പ്രേഷിതരാണ് സുലഭിയുമായി ഇന്നലെ രാവിലെ നിംബോണിലെ വീടു കണ്ടെത്തിയത്. മ നോനില തെറ്റി വീടുവിട്ട് അലഞ്ഞ് കേരളത്തിലെത്തിയ സുലഭിയെ പോലീസ് പതിനാറ്…
Read Moreഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടി: ജയിംസിന് ഗിന്നസ് തിളക്കം
ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പച്ചമുളക് ചെടിയെന്ന വിശേഷണത്തോടെ കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന്‍പുറത്ത് ജയിംസ് ഏബ്രഹാമിന് ഗിന്നസ് റിക്കാര്‍ഡ്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ജയിംസിനു ലഭിച്ചു. വീട്ടുവളപ്പില്‍ നട്ടുപരിപാലിച്ച പച്ചമുളക് ചെടി വളര്‍ന്ന് അഞ്ചര മീറ്റര്‍ (18.1 അടി) ഉയരത്തില്‍ റിക്കാര്‍ഡില്‍ എത്തുകയായിരുന്നു. 1999-ല്‍ യുഎസിലെ കാലി ഫോര്‍ണിയയില്‍ ലോറ ലിയാങ്ങിന്റെ പേരില്‍ 16 അടി ഉയരമുള്ള പച്ചമുളക് ചെടിയുടെ റിക്കാര്‍ഡ് മറികടന്നാണ് ജയിംസിന്റെ നേട്ടം. കഴിഞ്ഞ ജൂണില്‍ ജയിംസ് മല്ലപ്പള്ളി ചന്തയില്‍നിന്ന് വാങ്ങി വീട്ടുവളപ്പില്‍ നട്ട പച്ചമുളക് തൈകളിലൊന്നിന് അസാധാരണ വളര്‍ച്ച ശ്രദ്ധയില്‍ പെട്ടതോടെ പ്രത്യേക പരിചരണം നല്കി. ഒടിഞ്ഞു പോകാതെ കയറുകെട്ടി വീടിന്റെ ബീമില്‍ പടര്‍ത്തി. അതും മതിയാകാതെ വന്നതോടെ ബീമില്‍ വലിയ മുളങ്കാല് കെട്ടി അതില്‍ കയറ്റി. ചെടിയുടെ അസാധാരണ വളര്‍ച്ച അറിഞ്ഞു കാണാനെത്തിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന്…
Read More14-കാരൻ പോലീസ് ബാരിക്കേഡിൽ താർ ഇടിച്ചു കയറ്റി: പണികിട്ടിയത് അച്ഛന്; പിതാവിന്റെ ക്ഷമാപണ വീഡിയോ പുറത്തുവിട്ട് പോലീസ്
റിൽസിനായി എന്ത് സാഹസികതയും കാണിക്കാൻ മടിക്കാത്തൊരു സമൂഹമാണ് ഇപ്പോൾ വളർന്ന് വരുന്നത്. എന്ത് കാണിച്ച് ആയാലും വേണ്ടില്ല വൈലായാൽ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. സോഷ്യൽ മീഡിയയിൽ മാസ് കാണിക്കാൻ വേണ്ടി 14 വയസുകാരൻ രാത്രിയിൽ ഥാറിലെത്തി പോലീസ് ബാരിക്കേഡ് ഇടിച്ചിട്ടു. ലക്നോയിലെ ഗാന്ധിനഗറിലാണ് സംഭവം. ബാരിക്കേഡുകൾ മനപൂർവം ഇടിച്ച് താഴെ ഇട്ടതിനു പുറമെ അവൻ ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ വാതിൽ തുറന്ന് അതിൽ നിന്നുകൊണ്ട് കാമറയ്ക്ക് മുന്നിൽ പോസുകൾ നൽകി വീഡിയോയും പകർത്തി. അവന്റെ മാസ് പോസുകൾക്ക് എഫക്ടുകൾ നൽകി ബാക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മാസ് എഫക്ടിനു കൂടുതൽ മാസ് വരുത്താൻ പോലീസ് നൈസ് ആയി ആളെ അങ്ങ് തൂക്കി. പതിനെട്ട് വയസിനു താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കുന്നത് ആകട്ടെ മതാപിതാക്കളെയും. ഇവിടെയും അത്തന്നെ സംഭവിച്ചു. കുട്ടിയുടെ…
Read Moreറീലിനായി വായിൽ മണ്ണെണ്ണ നിറച്ച് ലൈറ്റർ ഓൺആക്കി തുപ്പി: മുഖം ഗുരുതരമായി പൊള്ളിപ്പോയി; വൈറലായി വീഡിയോ
എന്ത് കാണിച്ചിട്ടായാലും വേണ്ടില്ല വൈറലായാൽ മതിയെന്ന് ചിന്തിക്കുന്ന കുറച്ചെങ്കിലും ആളുകൾ നമുക്കിടയിലുണ്ട്. ജീവൻ പോയാലും വേണ്ടില്ല റീച്ച് കിട്ടിയാൽ മതിയെന്ന് തോന്നിപ്പിക്കുന്ന പല വീഡിയോകളും ഇക്കൂട്ടർ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു റീൽ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണെണ്ണ വായിൽ നിറച്ച് തീയിലേക്ക് തുപ്പുന്ന വീഡിയോ ഒക്കെ പണ്ട്കാലം മുതലേ ആളുകൾ ചെയ്യുന്നതായിരുന്നു. അത്യധികം അപകടം പിടിച്ച ഇത്തരം സാഹസങ്ങൾ ചെയ്യുന്പോൾ കൃത്യമായ പരിശീലനവും മുന്നൊരുക്കവുമൊക്കെ നടത്തണം. അല്ലാത്തപക്ഷം ജീവൻ വരെ പോകുമെന്നത് യാഥാർഥ്യമാണ്. റീൽ ചിത്രീകരിക്കുന്നതിനു വേണ്ടി ഒരു കുട്ടി വായിൽ മണ്ണെണ്ണ നിറച്ചു. അതിനുശേഷം കൈയിൽ കരുതിയ ലൈറ്റർ ഓൺ ആക്കി അതിലേക്ക് തുപ്പി. എന്നാൽ തീ ആളി അവന്റെ മുഖത്തേക്ക് പടർന്നു. മുഖം മുഴുവൻ പൊള്ളിപ്പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നല്ല രീതിയിൽ അവന്റെ മുഖം പൊള്ളി. ചുറ്റും കൂടി…
Read Moreമകൾ ആസ്വദിച്ച് കുളിയൊക്കെ പാസാക്കി ഇറങ്ങി, പക്ഷേ ടാപ്പ് അടയ്ക്കാൻ മറന്നു: പിറ്റേന്ന് രാവിലെ അച്ഛന് ഉണർന്നപ്പോൾ കണ്ടത് മുറ്റം നിറയെ ഐസ്; അവസാനം വാങ്ങേണ്ടി വന്നത് കൊട്ടക്കണക്കിന് ഉപ്പ്
നമ്മൾ വരുത്തുന്ന ചെറിയ കൈപ്പിഴകൾ ചിലപ്പോൾ വലിയ അബദ്ധങ്ങളിലേക്ക് ചെന്നെത്താറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ലാൻഷൗവിലാണ് സംഭവം. വാംഗ് എന്ന് പേരുള്ള യുവതി രാത്രി കുളികഴിഞ്ഞ് തന്റെ വീട്ടിലെ സോളാർ വാട്ടർ ഹീറ്ററിന്റെ ടാപ്പ് അടയ്ക്കാൻ മറന്നുപോയി. അതോടെ വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഏകദേശം ഒമ്പത് മണിക്കൂറോളമാണ് ടെറസിലെ ടാങ്കിൽ നിന്നും വെള്ളം തുടർച്ചയായി പുറത്തേക്ക് ഒഴുകിയത്. അന്നേ ദിവസം ലാൻഷൗവിൽ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഒഴുകിയ വെള്ളം കഠിനമായ തണുപ്പിൽ പെട്ടെന്നുതന്നെ ഉറയുകയും ഐസ് ആയി മാറുകയും ചെയ്തു. എക്സസൈസ് ചെയ്യാനായി രാവിലെ യുവതിയുടെ പിതാവ് എഴുന്നേറ്റപ്പോൾ മുറ്റവും റോഡും നിറയെ ഐസ് മൂടിക്കിടക്കുന്നത് കണ്ടു. ആരോ പൈപ്പ് തുറന്ന് വിട്ടതാണെന്ന് ബോധ്യപ്പെട്ട പിതാവ് ആരാണ്…
Read Moreഒന്നും പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ…. കേബിളിൽ കുരുങ്ങിയ പ്രാവിന് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും രക്ഷകരായി
വൈക്കം: കാലിൽ ഉടക്കിയ നൂലുമായി കേബിളിൽ കുടുങ്ങിയ പ്രാവിന് രക്ഷകരായി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും. വൈക്കം പടിഞ്ഞാറെ ഗോപുരത്തിനു സമീപം ഇന്നലെ രാവിലെ പത്തോടെ പ്രാവ് റോഡിനു മീതെ വലിച്ച കേബിളിൽ കുടുങ്ങുകയായിരുന്നു. പ്രാവ് പത്തു മിനിറ്റിലധികം കേബിളിൽ കുരുങ്ങി ചിറകടിക്കുന്നതു കണ്ട് ഓട്ടോറിക്ഷാ ഡൈവർമാർ ഓടിയെത്തി. അതുവഴി വന്ന ഒരുലോറി തടഞ്ഞുനിർത്തി സമീപത്തെ പലചരക്ക് വ്യാപാരിയായ മഹേഷിന്റെ കടയിൽനിന്ന് ഒരു മരപ്പട്ടിക എടുത്തുകൊണ്ടുവന്ന് മറ്റൊരുവ്യാപാരിയായ ബാലകൃഷ്ണ കമ്മത്ത് ലോറിക്കു മുകളിൽ കയറി വടികൊണ്ട് കേബിളിലെ കുരുക്ക് നീക്കിയതോടെ പ്രാവ് ചിറകടിച്ച് പറന്നു പോയി.
Read More