യാത്രാ സമയങ്ങളിൽ നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന നിർദേശം എല്ലാ യാത്രക്കാർക്കും നൽകാറുള്ളതാണ്. എന്നാലും ചില സന്ദർഭങ്ങളിൽ എത്രയൊക്കെ സൂക്ഷിച്ചാലും മോഷണം പോകാറുമുണ്ട്. പലപ്പോഴും കള്ളൻമാർ കാണാ മറയത്താകും. എന്നാൽ സ്പോട്ടിൽ കള്ളന്റെ മോഷണം കൈയോടെ പിടിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതി വിദഗ്ധമായി ബസിൽ നിന്നും ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ നോക്കിയ കള്ളൻ വെട്ടിലായി. ഫോണും തട്ടിയെടുത്ത് അവിടെ നിന്നും നൈസ് ആയി ഊരാം എന്നോർത്ത കള്ളനെ പക്ഷേ യാത്രക്കാൻ കൈയോടെ പിടി കൂടി. നിർത്തിയിട്ട ബസിന്റെ ജനാല വഴിയായിരുന്നു മോഷണം. എന്നാൽ കൈ അകത്തിട്ട് ഫോൺ കൈക്കലാക്കിയതോടെ യാത്രക്കാർ അത് കണ്ടെത്തി. അതോടെ കഴിഞ്ഞില്ലേ കഥ. യാത്രക്കാരുണ്ടോ വിടുന്നു. കള്ളനെ കൈയോടെ പൊക്കി എന്നൊക്കെ കേട്ടിട്ടുള്ളതല്ലേ, എന്നാൽ അത് യാഥാർഥ്യത്തിൽ സംഭവിക്കുകയായിരുന്നു. കള്ളന്റെ കൈ പിടിച്ച് യാത്രക്കാർ ബസിന്റെ അകത്തേക്ക്…
Read MoreCategory: Today’S Special
മൂന്ന് കുഞ്ഞുങ്ങളെ വളർത്താൻ യൂബർ ഓടിച്ച് വരുമാനം കണ്ടെത്തുന്ന അമ്മ: വൈറലായി പോസ്റ്റ്
സിംഗിൾ പേരെന്റിംഗ് വളരെ വലിയൊരു കടന്പയാണ്. കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കി വളർത്തുക എന്നത് നന്നേ പ്രയാസമാണ്. തന്റെ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാപ്പകലില്ലാതെ യൂബർ ഓടിച്ചാണ് യുവതി കുഞ്ഞുങ്ങളെ നോക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ യാത്രയ്ക്കായി യുവതിയുടെ കാറിൽ കയറി. അദ്ദേഹം ആദ്യം ബുക്ക് ചെയ്ത രണ്ട് കാബുകളും കാൻസൽ ആയിപ്പോയപ്പോഴാണ് മൂന്നാമതായി യുവതിയുടെ കാർ ലഭ്യമായത്. വണ്ടി ഓടിക്കുന്നത് ഒരു സ്ത്രീ ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആദ്യം അത്ഭുതമാണ് തോന്നിയത്. എന്തുമാകട്ടെ വണ്ടി വരട്ടെ എന്ന് കരുതി. അങ്ങനെ യുവതി യൂബറുമായി എത്തി. സുരേഷ് കാറിനുള്ളിൽ കയറി തനിക്ക് പോകേണ്ട സ്ഥലത്തേക്ക് യാത്ര ചെയ്തു. യാത്രാ മധ്യേ യുവതിയുമായി സൗഹൃദ സംഭാഷണം ആരംഭിച്ചു. അങ്ങനെ ഇരുവരും തമ്മിലുള്ള സംസാരത്തിനിടയിലാണ്…
Read Moreറെയിൽവേ ഇലക്ട്രിഫിക്കേഷൻ നൂറാം വാർഷികം: വർണനാണയം പുറത്തിറക്കി
ഇന്ത്യയിൽ ആദ്യമായി കളർ കോയിൻ പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയിൽ ഇലക്ട്രിഫിക്കേഷൻ നടത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ഓർമയ്ക്കായാണ് നൂറുരൂപയുടെ കളർ കോയിൻ റിസർവ് ബാങ്ക് പുറത്തിറക്കിയത്. 1925 മുംബൈ-കുർള റൂട്ടിലാണ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയത്. ഇന്ത്യൻ റെയിൽവേയുടെ പുതിയ മുഖമായ വന്ദേഭാരത് ട്രെയിനിന്റെ വർണ ചിത്രമാണ് ഈ നാണയത്തിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത് റെയിൽവേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക് ലോക്കോമോട്ടീവിന്റെ രൂപകല്പനയും ഈ നാണയത്തിൽ കാണാം. കോൽക്കത്തയിലെ നാണയ കമ്മട്ടം പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തിൽ 50 ശതമാനം വെള്ളിയും 40 ശതമാനം ചെന്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ മലപ്പുറം തൃപ്പനച്ചി എയുപി സ്കൂൾ അധ്യാപകൻ എം.സി. അബ്ദുൾ അലിയുടെ ശേഖരണത്തിൽ ഈ നാണയം എത്തിയിട്ടുണ്ട്.
Read Moreനെറ്റിസണ്‍സിനെ ഞെട്ടിച്ച് ഗ്വാളിയാറിൽ നിന്നുള്ള ‘റോഡ് റേജ്’ വീഡിയോ
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരാളെ ബോണറ്റില്‍ കിടത്തി അപകടകരമാം വിധം ഓടിച്ചുപോകുന്ന കാറിന്റെവീഡിയോ ആണിത്. ഒരു കിലോമീറ്ററോളം ഇത്തരത്തിൽ ഓടിച്ചതിനുശേഷം ബോണറ്റിൽ കിടക്കുന്നയാൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും കാണാം. ഇരയായ വ്യക്തി കല്യാണ്‍ കിഷോര്‍ കാന്ത് ശര്‍മ എന്ന റിട്ടയേര്‍ഡ് സൈനികനാണ്. തന്റെ സഹോദരിയുടെ ഭര്‍ത്താവുമൊത്ത് കാറില്‍ വരികയായിരുന്നു കല്യാണ്‍ കിഷോര്‍. വഴിമദ്ധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി ഉരസിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ചെറുപ്പക്കാര്‍ ഇവര്‍ക്കുനേരേ അസഭ്യം ചൊരിഞ്ഞു. തര്‍ക്കങ്ങള്‍ പിന്നീട് കയ്യാങ്കളിയിലേക്കും നീണ്ടു. ഇതിനിടയില്‍ സൈനികന്റെ കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു അവര്‍. എന്നാല്‍, ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സൈനികനെ മര്‍ദിച്ച ചെറുപ്പക്കാര്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതൊടെയാണ് ആ കാറിന്റെ ബോണറ്റിലേക്ക് കല്യാണ്‍ കിഷോര്‍ ചാടിക്കയറിയത്. ഇവര്‍ കുറേ ദൂരം…
Read Moreഅപൂര്‍വ കറന്‍സികളുടെ ശേഖരവുമായി ജേക്കബ് മത്തായി
കോട്ടയം: ആനയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന 34 രാജ്യങ്ങളിലെ 83 കറന്‍സികളുടെ പ്രദര്‍ശനം ഒരുക്കി ജേക്കബ് മത്തായി.കോട്ടയം വൈഎംസിഎ ഹാളില്‍ നടത്തിയ ഏകദിന പ്രദര്‍ശനത്തിലാണ് വിവിധ രാജ്യങ്ങളിലെ ബാങ്ക് കറന്‍സി നോട്ടുകളില്‍ ആന മുദ്രണം ചെയ്യപ്പെട്ടവ പ്രദര്‍ശനത്തിന് എത്തിച്ചത്. 1962 ല്‍ പഴയ നാണയങ്ങളുടെ ശേഖരണം ആരംഭിച്ചതാണ് ജേക്കബ്. പിന്നീട് കറന്‍സി നോട്ട്, പ്രത്യേകതരം സ്റ്റാമ്പുകള്‍ എന്നിവയും കൂടി ശേഖരിക്കാന്‍ ആരംഭിച്ചു. മൃഗങ്ങള്‍, പക്ഷികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കറന്‍സി നോട്ടുകളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. സണ്ണീസ് കളക്ഷന്‍സ് എന്ന പേരില്‍ സ്കൂളുകളില്‍ കുട്ടികള്‍ക്കായി സ്റ്റാമ്പ്, കറന്‍സി നോട്ടുകളുടെ പ്രദര്‍ശനവും നടത്താറുണ്ട് ജേക്കബ് മത്തായി, പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജേക്കബ് മത്തായി എന്‍ജിനിയറായിരുന്നു. റിട്ടയര്‍മെന്റ് ജീവിതത്തിൽ നോട്ടുകളുടെയും നാണയങ്ങളുടെയും ലോകത്ത് സജീവമാണ് ഇദ്ദേഹം.
Read Moreഅക്രമം നേരിട്ട സൗദി അറേബ്യന്‍ യൂട്യൂബര്‍ക്ക് മൂന്ന് മില്യണ്‍ പൗണ്ട് നല്കാന് യുകെ കോടതി
യൂട്യൂബില്‍ ധാരാളം ആരാധകരുള്ള സൗദി സ്വദേശിയായ കൊമേഡിയന്‍ അനുകൂലമായി ലണ്ടന്‍ കോടതിയുടെ വിധി. സൗദി രാജകുടുംബത്തെ നിരന്തരം പരിഹസിച്ചിരുന്ന ഘനെം അല്‍ മസാരിര്‍ ധാരാളം അധിക്ഷേപങ്ങളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ സംഭവത്തില്‍, ഒരു പൊതുസ്ഥലത്തു വച്ച് രണ്ട് പേര് അടുത്തുവരികയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. രണ്ടാമത്തെ സംഭവം 2019ലായിരുന്നു. ഒരു കഫേയില്‍ വച്ച് ഒരു കുട്ടി മസാരിറിനെ സമീപിക്കുകയും സൗദി രാജാവ് സല്‍മാനെ പുകഴ്ത്തി പാട്ടുപാടാന്‍ ആരംഭിക്കുകയും ചെയ്തു. മറ്റൊരവരത്തില്‍ ഒരാള്‍ വധഭീഷണിയും മുഴക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതും പലതവണ നേരിട്ട ആക്രമണങ്ങള്‍ അഴിച്ചുവിട്ടതുമെല്ലാം സൗദി ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് കോടതി കണ്ടെത്തി. മൂന്ന് മില്യണ്‍ പൗണ്ട് (4.1 മില്യണ്‍ ഡോളര്‍) യൂട്യൂബര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദിയില്‍ ജനിച്ചെങ്കിലും രണ്ട് പതിറ്റാണ്ടുകളോളം ബ്രിട്ടണില്‍ ജീവിച്ച ഇദ്ദേഹം…
Read Moreസ്മാര്‍ട്ട് വാച്ച് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഭയങ്കരമെന്ന് യുവാവ്; എക്സ് പോസ്റ്റിന് വന്‍ സപ്പോര്‍ട്ട്
സ്മാര്‍ട്ട് വാച്ചുകളാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കോളിംഗും മേസേജിംഗും പേയ്മെന്റും മ്യൂസിക്കും ഹെല്‍ത്ത് ട്രാക്കിംഗും വരെ സന്നിവേശിപ്പിച്ചിട്ടുള്ള ആപ്പിള്‍ വാച്ചുകള്‍ ആഗ്രഹിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. ഫുള്‍ ടൈം കണക്ടിവിറ്റി ഉറപ്പാക്കുന്നതിനാല്‍ സദാസമയവും നോട്ടിഫിക്കേഷന്‍സ് ഒഴുകിയെത്തിയേക്കാം. ഇത് തനിക്കൊരു ബുദ്ധിമുട്ടായി തീര്‍ന്നതിനാല്‍ സ്മാര്‍ട്ട് വാച്ച് എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചുവെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഛത്തീസ്ഗഢ് സ്വദേശി രത്തന്‍ ദില്ലണ്‍. പകരം താന്‍ പഴയ മാതൃകയിലുള്ള ഒരു വാച്ച് വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഇദ്ദേഹം പറയുന്നു. ‘ സ്മാര്‍ട്ട് വാച്ച് കെട്ടുമ്പോള്‍ നിരന്തരം കോളുകളും നോട്ടിഫിക്കേഷനുകളും വരും. ഇതിനോട് ഞാന്‍ അഡിക്റ്റഡ് ആയി. ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധ മാറിപ്പോകും. കൂടെക്കൂടെയുള്ള ചാര്‍ജിംഗും വേണ്ടിവരും. പോരാത്തതിന് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യനാകുകയും ചെയ്യും..നോട്ടിഫിക്കേഷന്‍സ് കാരണം കൂടെക്കൂടെ നമ്മള് വാച്ചിലേക്ക് നോക്കും. ആരോടെങ്കിലും സംസാരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കില്‍ നമ്മള് തിരക്കിലാണെന്നോ അല്ലെങ്കില്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നോ അവര്‍…
Read Moreലിഫ്റ്റ് വിലക്കി: ആറാം നിലയിലേക്ക് കൂറ്റൻ ഭാരവുമായി ഡെലിവറി ജീവനക്കാരൻ; ആധുനിക ലോകത്തെ തൊട്ടുകൂടായ്മയെന്ന് സോഷ്യൽ മീഡിയ
ഡെലിവെറി ജീവനക്കാരോട് കടുത്ത അവഗണന കാണിക്കുന്ന ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. വീട്ട് ജോലിക്കാർക്കും ഡെലിവറി ജീവനക്കാർക്കുമൊന്നും ഇപ്പോഴും ലിഫ്റ്റോ മറ്റ് അനുബന്ധ സാധനങ്ങളോ ഉപയോഗിക്കുന്നതിൽ വിലക്ക് കൽപിക്കുന്ന പല അപ്പോർട്ട്മെന്റുകൾ ഇന്നുമുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂറ്റൻ പാഴ്സലുമായി ഡെലിവറി ജീവനക്കാരൻ കെട്ടിടത്തിന്റെ പടികൾ കയറി ആറാം നിലയിലേക്ക് പോകുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവ വിവരം പുറം ലോകം അറിഞ്ഞത്. ഡെലിവറി ജീവനക്കാരെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് പുതിയ രൂപത്തിലുള്ള തൊട്ടുകൂടായ്മയാണ്’ എന്ന ക്യാപ്ഷനോടെ വിനീത് കെ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചത്. ഒരു വലിയ പാഴ്സലുമായി ഒരു ഡെലിവറിബോയ് പടികൾ കയറി പോകുന്നതാണ് വീഡിയോ. ഭാരം താങ്ങാൻ സാധിക്കാത്തതിനാൽ വളരെ പതുക്കെയാണ് അയാൾ നടക്കുന്നത്. കുറച്ച് മുന്നോട്ട് പോയപ്പോൾ അയാൾക്ക് ബാലൻസ് തെറ്റുന്നതു പോലെ ആയി,…
Read Moreലെബുബുനു ശേഷമിതാ മുയു… സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് യൂത്തൻമാർ: ട്രെൻഡായി ചൈനീസ് കളിപ്പാട്ടം
പാവക്കുട്ടികൾ സോഷ്യൽ മീഡിയ കീഴടക്കുന്നൊരു കാലമാണിപ്പോൾ. ലെബുബു പാവകളും ആർട്ടിക്കുലേറ്റഡ് ഡ്രാഗണുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി മാറിയിരുന്നു. അതിനു പുറമേ പുതിയതായി വന്നിരിക്കുകയാണ് മുയു എന്ന പാവക്കുട്ടി. ചൈനീസ് ബ്രാൻഡ് ‘പോപ്പ് മാർട്ട്’ പുറത്തിറക്കിയ പുതിയ പരമ്പരയാണ് മുയു തരംഗത്തിന് പിന്നിൽ. തടിയിൽ തീർത്ത ഒരു വാദ്യോപകരണമാണ് മുയു. മരത്തിൽ നിർമ്മിച്ച, മീനിന്റെ ആകൃതിയുള്ള പരമ്പരാഗത ഉപകരണമാണിത്. ഇപ്പോൾ ഇത് ഡിജിറ്റൽ രൂപത്തിലും ലഭ്യമാണ്. ബുദ്ധസന്യാസിമാർ മന്ത്രങ്ങൾ ഉരുവിടുമ്പോൾ താളം പിടിക്കുന്നതിനു വേണ്ടീട്ടാണ് ഇത് ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ ഉറങ്ങുമ്പോഴും കണ്ണുകൾ അടയ്ക്കാറില്ല അതുപോലെ സന്യാസിമാർ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന അർഥത്തിലാണ് മുയുവിന് മത്സ്യരൂപം നൽകിയിരിക്കുന്നത്. മുയു ഒരേ താളത്തിൽ തട്ടി ശബ്ദമുണ്ടാക്കി ധ്യാനത്തിനും സമാധാനത്തിനും സഹായിക്കുന്നു. ജോലിയുടെയും ജീവിതത്തിന്റേയും സമ്മർദ്ദം കുറയ്ക്കാൻ ചൈനയിലെ യുവാക്കളെ മുയു സഹായിക്കുന്നു. അതോടെ ലോകമെന്പാടും മുയു ഇപ്പോൾ ട്രെന്റിംഗ് ആയി മാറി.
Read Moreകൊള്ളാല്ലോ നീയ്… നെയ്യൊഴിക്കും വരെ ഭക്ഷണം തിരിഞ്ഞ്പോലും നോക്കിയില്ല, ഹസ്കിയുടെ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് സൈബറിടം
മനുഷ്യനും നായകളും തമ്മിൽ പിരിയാത്തൊരു ചങ്ങാത്തവും സ്നേഹമുമുണ്ട്. ഇന്ന് മിക്ക വീടുകളിലും കുറഞ്ഞത് ഒരു വീടെങ്കിലുമുണ്ട്. നായകളുടെ പല വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുന്നത്. ഇപ്പോഴത്തെ വൈറൽ നായക്കുട്ടിയാണ് ഹസ്കി. ഈ വീഡിയോയും ഹസ്കിയുടേതാണ്. അവന് കഴിക്കാനായി യജമാനൻ ഭക്ഷണം കൊടുത്തു. എന്നാൽ അത് കഴിക്കാൻ അവൻ കൂട്ടാക്കാതെ ഇരിക്കുന്നിടത്തു നിന്നാണ് വീഡിയോയുടെ തുടക്കം. എന്നാൽ അൽപ സമയത്തിനകം അവന്റെ ഉടമ ഒരു സ്പൂൺ നെയ്യ് അവനു കൊടുത്ത ഭക്ഷണത്തിൽ ചേർക്കുന്നു. അതോടെ പിണങ്ങി മാറി നിന്ന അവൻ ഓടിവന്ന് ഭക്ഷണം കഴിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവനെ പറ്റിക്കാൻ ആരും നോക്കണ്ട. ഇപ്പോഴേ രുചി നോട്ടമൊക്കെ അവൻ തുടങ്ങിയിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തത്. നെയ് വന്നപ്പോൾ അവന്റെ പിണക്കമൊക്കെ പന്പ കടന്നില്ലേ…
Read More