മനുഷ്യനും നായകളും തമ്മിൽ പിരിയാത്തൊരു ചങ്ങാത്തവും സ്നേഹമുമുണ്ട്. ഇന്ന് മിക്ക വീടുകളിലും കുറഞ്ഞത് ഒരു വീടെങ്കിലുമുണ്ട്. നായകളുടെ പല വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുന്നത്. ഇപ്പോഴത്തെ വൈറൽ നായക്കുട്ടിയാണ് ഹസ്കി. ഈ വീഡിയോയും ഹസ്കിയുടേതാണ്.
അവന് കഴിക്കാനായി യജമാനൻ ഭക്ഷണം കൊടുത്തു. എന്നാൽ അത് കഴിക്കാൻ അവൻ കൂട്ടാക്കാതെ ഇരിക്കുന്നിടത്തു നിന്നാണ് വീഡിയോയുടെ തുടക്കം. എന്നാൽ അൽപ സമയത്തിനകം അവന്റെ ഉടമ ഒരു സ്പൂൺ നെയ്യ് അവനു കൊടുത്ത ഭക്ഷണത്തിൽ ചേർക്കുന്നു. അതോടെ പിണങ്ങി മാറി നിന്ന അവൻ ഓടിവന്ന് ഭക്ഷണം കഴിക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവനെ പറ്റിക്കാൻ ആരും നോക്കണ്ട. ഇപ്പോഴേ രുചി നോട്ടമൊക്കെ അവൻ തുടങ്ങിയിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തത്. നെയ് വന്നപ്പോൾ അവന്റെ പിണക്കമൊക്കെ പന്പ കടന്നില്ലേ എന്ന് കമന്റ് ചെയ്തവരും കുറവല്ല.
