നോട്ടു നിരോധനത്തെത്തുടര്‍ന്ന് ഉപയോഗശൂന്യമായിപ്പോയ 65000 രൂപ ചിന്നക്കണ്ണിന് തിരികെക്കിട്ടി ! നന്ദി പറഞ്ഞ് കാഴ്ചയില്ലാത്ത യാചകന്‍…

നോട്ടു നിരോധനത്തെത്തുടര്‍ന്ന് ആകെയുണ്ടായിരുന്ന സമ്പാദ്യമായ 65,000 രൂപ വിലയില്ലാതായിപ്പോയതിന്റെ ദുരവസ്ഥയിലായിരുന്നു ചിന്നക്കണ്ണ് എന്ന യാചകന്‍. കാഴ്ചയില്ലാത്തതിനാല്‍ കൃത്യസമയത്ത് നോട്ട് മാറ്റിയെടുക്കാനൊന്നും ചിന്നക്കണ്ണി(70)ന് സാധിച്ചില്ല. ഇപ്പോള്‍ ആ 65,000ത്തിനു പകരമായി അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തിയിരിക്കുകയാണ്. ചെന്നൈ സ്വദേശിയാണ് കാഴ്ചശേഷിയില്ലാത്ത യാചകന് സമ്മാനമായി ഇത്രയും തുക നല്‍കിയത്. തന്റെ വര്‍ഷങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട വ്യഥയിലായിരുന്നു കൃഷ്ണഗിരിയിലെ ചിന്നക്കണ്ണ്. വര്‍ഷങ്ങള്‍കൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് പഴയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞമാസം കളക്ടറേറ്റില്‍ സഹായമഭ്യര്‍ഥിച്ചെത്തിയപ്പോഴാണ് വാര്‍ത്തയായത്. ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ കണ്ടാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എഴുപതുകാരന്‍ സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നല്‍കിയത്. സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.കൃഷ്ണഗിരി കളക്ടര്‍ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി.

Read More

സുനാമി ഇവനാളു ഭീകരനാ..! ഓര്‍​മ​ക​ൾ നീ​റു​ന്ന 2004 സു​നാ​മി​ത്തി​ര​ക​ൾ ഉ​ണ്ടാ​കു​ന്ന​തും സ​വി​ശേ​ഷ​ത​ക​ളും…

എ​ന്താ​ണ് സു​നാ​മി..? ക​ട​ലി​ലെ ജ​ല​ത്തി​നു വ​ൻ​തോ​തി​ൽ സ്ഥാ​ന​ച​ല​നം സം​ഭ​വി​ക്കു​ന്പോ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന ഭീ​മാ​കാ​ര​മാ​യ തി​ര​ക​ളാ​ണു സു​നാ​മി. കടലിലെ ഭൂ​ചലനം, വ​ൻ​തോ​തി​ലു​ള്ള സ​മു​ദ്രാ​ന്ത​ർച​ല​ന​ങ്ങ​ൾ, അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം, ഉ​ൽ​ക്കാ​പ​ത​നം, സ​മു​ദ്രാ​ന്ത​ർസ്ഫോ​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സു​നാ​മി​ക്കു കാ​ര​ണ​മാ​കു​ന്നു. 20-ാം നൂ​റ്റാ​ണ്ടു​വ​രെ സു​നാ​മി ന​മു​ക്ക​ത്ര പ​രി​ചി​ത​മ​ായിരുന്നില്ല. ഗ്രീ​ക്ക് ച​രി​ത്ര​കാ​ര​നാ​യ തു​സി​ഡൈ​ഡാ​ണ് ആ​ദ്യ​മാ​യി സു​നാ​മി​യെ സ​മു​ദ്രത്തിലെ ഭൂ​ചലന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ സു​നാ​മി​ക​ൾ സ​മു​ദ്ര​പരിധിക്കുള്ളിൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. ചെ​റി​യ​വ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​കു​ന്പോ​ൾ വ​ലു​ത് അ​ങ്ങേ​യ​റ്റം നാ​ശം ​വി​ത​യ്ക്കു​ന്നു. ഉ​ൾ​ക്ക​ട​ലി​ൽ ഒ​രു സു​നാ​മി​യു​ടെ ത​രം​ഗ​ദൈ​ർ​ഘ്യം ഏ​ക​ദേ​ശം നൂ​റു​ക​ണ​ക്കി​നു കി​ലോ​മീ​റ്റ​റു​ക​ൾ വ​രും. ഉ​യ​രം കു​റ​വാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽത​ന്നെ ഒ​രു സു​നാ​മി ക​ട​ന്നു​പോ​കു​ന്ന​ത് ഉ​ൾ​ക്ക​ട​ലി​ൽ തി​രി​ച്ച​റി​യാ​നാ​വു​ക​യി​ല്ല. എ​ന്നാ​ൽ, ക​ര​യോ​ട​് അടു​ക്കു​ന്തോ​റും ത​രം​ഗ​ദൈ​ർ​ഘ്യം, വേ​ഗ​ം എ​ന്നി​വ കു​റ​യു​ക​യും ഉ​യ​രം അ​നേ​കം മ​ട​ങ്ങു കൂ​ടു​ക​യും ചെ​യ്യു​ന്നു. കാ​ര​ണ​ങ്ങ​ൾ സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് പെ​ട്ടെ​ന്നു ച​ലി​ക്കു​ക​യും സ​മു​ദ്ര​ജ​ല​ത്തെ ലം​ബ​മാ​യി ത​ള്ളു​ക​യോ വ​ലി​ക്കു​ക​യോ ചെ​യ്യു​ന്പോ​ഴാണു സു​നാ​മി​ത്തി​ര​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഭൂ​മി​യു​ടെ അ​ടി​യി​ലു​ള്ള പാളികളു​ടെ അ​തി​ർ​ത്തി​ക​ളി​ലാ​ണു…

Read More

എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണമെന്നുണ്ട് ! ആഗ്രഹം വെളിപ്പെടുത്തി ഗായത്രി സുരേഷ്…

2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന കുഞ്ചാക്കോബോബന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. പ്രശസ്തിയ്‌ക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും നടി ഇടംപിടിക്കാറുണ്ട്. അടുത്തിടെ കൊച്ചിയില്‍ വാഹനാപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ നടി വീണ്ടും ഒരിക്കല്‍ കൂടി വിവാദനായികയായി. ഇതിന്റെ തുടര്‍വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകള്‍ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്. ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവ ആണ് ഗായത്രി വേഷമിട്ട…

Read More

നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്‍മക്കള്‍;വീഡിയോ വൈറല്‍…

അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന്‍ മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്‍മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്‍മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്‍മക്കള്‍ കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്. തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍…

Read More

പിഷാരടിയും പോത്തും ! പോത്തുകളുടെ വിശേഷം പറഞ്ഞ് പെറ്റ്ഫ്‌ളിക്‌സ്;വീഡിയോ വന്‍ഹിറ്റ്…

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമൊക്കെയാണ് രമേഷ് പിഷാരടി. ഇപ്പോള്‍ പിഷാരടിയുടെ പുതിയ പരിപാടിയായ പെറ്റ്ഫ്‌ളിക്‌സ് ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. തന്റെ യു ട്യൂബ് ചാനലായ രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ പരിപാടിയാണ് പെറ്റ്ഫ്ളിക്സ്. നാം നമ്മുടേതാക്കി വളര്‍ത്തുന്ന, വളരെ പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമൊക്കെ പെറ്റ്ഫ്ളിക്സില്‍ അതിഥികളായെത്തും. ആദ്യ എപ്പിസോഡില്‍ത്തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ പോത്തുകളാണ് വരുന്നത്. രാജമാണിക്യം സിനിമയിലെ ബെല്ലാരി രാജയുടെ കലിപ്പ് തീര്‍ക്കാന്‍ പോണവന്മാരാണ് ഈ പോത്തുകളാണ് ഇവരെന്നാണ് ആദ്യ എപ്പിസോഡിന്റെ തന്നെ തലക്കെട്ട്. 21 കോടി രൂപ വരെ വിലയുള്ള പോത്തുകളുടെ വിശേഷങ്ങള്‍ ഈ സീരീസിലൂടെ കാണാനാകും. ഇതേക്കുറിച്ച് പിഷാരടി പറയുന്നതിങ്ങനെ…’ഇഷ്ടമുള്ള ജോലി ചെയ്യാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അങ്ങനെയായാല്‍പ്പിന്നെ അത് നമുക്കൊരു ജോലിയായി തോന്നുകയില്ല. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സ്റ്റേജിലും ടെലിവിഷനിലും…

Read More

ഇത് ചരിത്രനേട്ടം ! ബഹിരാകാശത്ത് നട്ടുവളര്‍ത്തിയ പച്ചമുളക് ചേര്‍ത്ത് നല്ല ഉഗ്രന്‍ പലഹാരമുണ്ടാക്കി യാത്രികര്‍; സംഭവം വൈറല്‍…

ബഹിരാകാശ മേഖലയില്‍ മറ്റൊരു നേട്ടം കൂടി…ബഹിരാകാശ യാത്രികയായ മേഗന്‍ മകാര്‍തര്‍ പുറതതുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ ചിത്രങ്ങള്‍ മനുഷ്യരാശിയുടെ മോഹങ്ങള്‍ക്ക് പുതിയ മാനം പകരുകയാണ്. ഭൂമിയില്‍ നിന്ന് ശീതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേര്‍ത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികര്‍ ഭക്ഷിച്ചു. ടാക്കോസില്‍ ഉപയോഗിച്ച പച്ചമുളക് നട്ടുപിടിപ്പിച്ചത് ബഹിരാകാശത്ത് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലുമാസം മുന്‍പാണ് ബഹിരാകാശനിലയത്തില്‍ യാത്രികര്‍ മുളകു ചെടി വളര്‍ത്താന്‍ തുടങ്ങിയത്. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നല്‍കിയ പേര്. ഇതിലുണ്ടായ മുളകുകളില്‍ കുറേയെണ്ണം ഭൂമിയിലേക്കു തിരികെയെത്തിക്കും. ബഹിരാകാശ സാഹചര്യങ്ങളിലുണ്ടാകുന്ന വിളകള്‍ എങ്ങനെയൊക്കെ വ്യത്യസ്തമാണെന്ന് സസ്യശാസ്ത്ര വിദഗ്ധര്‍പരീക്ഷണങ്ങളിലൂടെ അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം നാസ ബഹിരാകാശത്ത്…

Read More

പോക്രിത്തരം കാണിക്കുന്നോടാ ! തെരുവു നായയെ ഉപദ്രവിച്ചു രസിച്ചയാളെ കുത്തി മലര്‍ത്തി പശു; വീഡിയോ വൈറല്‍…

മനുഷ്യരേക്കാള്‍ സഹജീവികളോട് അനുകമ്പയുള്ളവരാണ് മറ്റുജീവികള്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ച ആളെ കുത്തിമറിച്ച് ശരിയാക്കിയ ശേഷം നായയെ രക്ഷിച്ച പശുവാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് കൗതുകം നിറയുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. തെരുവ് നായയുടെ ചെവിയില്‍ തൂക്കിയെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയാണ് ഇയാള്‍. ക ുറച്ച് നേരം ഇതു കണ്ട് നിന്ന് പശു ഓടിയെത്തി ഇയാളെ െകാമ്പില്‍ കോര്‍ത്ത് തൂക്കിയെറിഞ്ഞു. എന്നിട്ടും കലി അടങ്ങാതെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൃഗങ്ങള്‍ തമ്മിലുള്ള ഈ പരസ്പര സ്‌നേഹം ഒട്ടേറെ പേരാണ് പങ്കിടുന്നത്.

Read More

ഹാലോവീന്‍ ആഘോഷിച്ച സണ്ണിയും പിള്ളേരും ! പുതിയ വീട്ടിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറല്‍…

ലോകമെമ്പാടും ഇപ്പോള്‍ ഹാലോവീന്‍ ആഘോഷത്തിലാഴ്ന്നിരിക്കുമ്പോള്‍ സണ്ണി ലിയോണിനും കുടുംബത്തിനും മാറി നില്‍ക്കാനാവുന്നതെങ്ങനെ ? സണ്ണിയും കുടുംബവും തങ്ങളുടെ മുംബൈയിലെ വീട്ടില്‍ നടന്ന ഹാലോവീന്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂന്ന് മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിലൂടെ തന്റെ പുതിയ വീടും കൂടി നടി ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള പെയിന്റാണ് വീടിന് മുഴുവന്‍ നല്‍കിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ വീടിന് സമാനമായി വാതിലുകള്‍ക്കുപോലും വെള്ളനിറമാണ് നല്‍കിയിരിക്കുന്നത്. നല്ലൊരു ചിത്രകാരി കൂടിയായ സണ്ണിയുടെ ചില പെയിന്റിംഗുകളും ചുമരില്‍ തൂക്കിയിട്ടുണ്ട്. വളരെ വിശാലമായ ലിവിംഗ് ഏരിയയാണ് വീടിനുള്ളത്. മുറികളില്‍ ഒരേ പോലുള്ള ഫ്ളോറിംഗ് നല്‍കുന്നതിനു പകരം വ്യത്യസ്ത ഷേഡുകളാണ് നല്‍കിയിരിക്കുന്നത്. വുഡന്‍ ഫ്ളോറിംഗാണ് ലിവിങ് റൂമില്‍ നല്‍കിയിരിക്കുന്നത്. മുറികളിലൊന്നില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്ക് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. രണ്ടുവലിയ കണ്ണാടികളാണ് ഈ മുറിയിലെ ശ്രദ്ധാകേന്ദ്രം.…

Read More

പോ​സ്റ്റു​ക​ളിലെ‍ ചി​രി​യും ചി​ന്ത​യും;  കോവിഡ് കാലത്ത് ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത മ​തി എന്ന സന്ദേശങ്ങളടങ്ങിയ കാർഡിട്ട് വൈറലായ വൈറൽ മനുവിനെക്കുറിച്ചറിയാം…

ഡൊമനിക് ജോസഫ് കോ​വി​ഡി​ല്‍ ലോ​ക്കാ​യ ജീ​വി​ത​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.​ വീ​ടി​നു​ള്ളി​ല്‍നി​ന്ന് വെ​ളി​യി​ല്‍ ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ തൊ​ഴി​ലും തൊ​ഴി​ലി​ട​വും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ഏ​റെ​യുണ്ട്.​ കൊ​റോ​ണ​യെ പേ​ടി​ച്ച് വീ​ടി​നു​ള്ളി​ല്‍ ത​ന്നെ ക​ഴി​യു​ന്ന​വ​രും കഴിഞ്ഞവരും ഏ​റെ​യാ​ണ്.​ എ​ന്നാ​ല്‍ കൊ​റോ​ണ കാ​ല​ത്തു അ​തി​നോ​ടൊ​പ്പം സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത് ന​ല്‍​കി​യ ധാ​രാ​ളം സു​മ​നസു​ക​ളും ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്.​ സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ മാ​റ്റി വ​ച്ച് കോ​വി​ഡി​നൊ​പ്പം സ​ഞ്ച​രി​ച്ച​വ​രെപ്പറ്റിയുള്ള പ​ര​മ്പ​ര ഇ​ന്ന് മു​ത​ല്‍ ആരംഭിക്കുകയാണ്. വൈറൽ സന്ദേശവുമായി മ​നുകോ​വി​ഡ് എ​ന്ന ആ​ശ​ങ്ക എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും വ​രി​ഞ്ഞ് മു​റു​ക്കി​യ​പ്പോ​ള്‍ ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത മ​തി എ​ന്ന് എ​ല്ലാ ദി​വ​സ​വും ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന ഒ​രാ​ളു​ണ്ടാ​യി​രു​ന്നു.​ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​ല്ലാ ദി​വ​സ​വും ഏ​ളു​പ്പ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ ല​ളി​ത​മാ​യ ഭാ​ഷ​യി​ലും ശൈ​ലി​യി​ലു​മാ​യി​രു​ന്നു കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യെ തു​രു​ത്തു​വാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യി​രു​ന്ന​ത്.​ മാ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന കു​ട്ടം​പേ​രൂ​ര്‍ ന​ടു​വി​ലെ​പ​റ​മ്പി​ല്‍ വി​ജ​യ​ന്‍- ഗ്രേ​സി ദ​മ്പ​തി​ക​ളു​ടെ…

Read More

ടൊവിനോയും ബേസില്‍ ജോസഫും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ദര്‍ശന… പിന്നെ നടന്നത് ഇങ്ങനെ…

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ട്രെയ്ലര്‍ റിലീസിന് മുന്നോടിയായി ടൊവിനോയും ബേസിലും ചേര്‍ന്ന് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലൈവിനിടെ നടി ദര്‍ശന രാജേന്ദ്രന്‍ കമന്റുമായി എത്തിയിരുന്നു. ഇതാണ് രസകരമായ സംഭാഷണങ്ങള്‍ക്ക് വഴിവെച്ചത്. ”ദര്‍ശനാ… ഇപ്പൊ എല്ലായിടത്തും ദര്‍ശനയാണല്ലോ” എന്നാണ് ലൈവിനിടെ ദര്‍ശന എത്തിയപ്പോള്‍ ബേസില്‍ പറഞ്ഞത്. ”ദേ ദര്‍ശന പിന്നേം വന്നിരിക്കുന്നു. ദര്‍ശനാ…, എടാ ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടേ, ടൊവിനോ…,” എന്നാണ് ടൊവിനോ ചിരിച്ചു കൊണ്ട് ബേസിലിനോട് ചോദിക്കുന്നത്. ”അത് സൗണ്ട് ശരിയാവില്ല, വര്‍ക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി. ”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന” എന്ന് ടൊവിനൊ പറഞ്ഞപ്പോള്‍ ദര്‍ശനയും പിന്നെ ഉര്‍വശിയുമാണുള്ളത് എന്നായിരുന്നു…

Read More