ഡൊമനിക് ജോസഫ് കോവിഡില്‍ ലോക്കായ ജീവിതങ്ങള്‍ നിരവധിയാണ്. വീടിനുള്ളില്‍നിന്ന് വെളിയില്‍ ഇറങ്ങാന്‍ കഴിയാതെ തൊഴിലും തൊഴിലിടവും നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. കൊറോണയെ പേടിച്ച് വീടിനുള്ളില്‍ തന്നെ കഴിയുന്നവരും കഴിഞ്ഞവരും ഏറെയാണ്. എന്നാല്‍ കൊറോണ കാലത്തു അതിനോടൊപ്പം സഞ്ചരിച്ച് ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ കാര്യങ്ങള്‍ ചെയ്ത് നല്‍കിയ ധാരാളം സുമനസുകളും നമുക്ക് ചുറ്റിലുമുണ്ട്. സ്വന്തം കാര്യങ്ങള്‍ മാറ്റി വച്ച് കോവിഡിനൊപ്പം സഞ്ചരിച്ചവരെപ്പറ്റിയുള്ള പരമ്പര ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. വൈറൽ സന്ദേശവുമായി മനുകോവിഡ് എന്ന ആശങ്ക എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞ് മുറുക്കിയപ്പോള്‍ ആശങ്ക വേണ്ട, ജാഗ്രത മതി എന്ന് എല്ലാ ദിവസവും ഓര്‍മ്മിപ്പിക്കുന്ന ഒരാളുണ്ടായിരുന്നു. നവമാധ്യമങ്ങളിലൂടെ എല്ലാ ദിവസവും ഏളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തില്‍ ലളിതമായ ഭാഷയിലും ശൈലിയിലുമായിരുന്നു കോവിഡ് എന്ന മഹാമാരിയെ തുരുത്തുവാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ താത്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന കുട്ടംപേരൂര്‍ നടുവിലെപറമ്പില്‍ വിജയന്- ഗ്രേസി ദമ്പതികളുടെ…
Read MoreCategory: Today’S Special
ടൊവിനോയും ബേസില്‍ ജോസഫും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ദര്‍ശന… പിന്നെ നടന്നത് ഇങ്ങനെ…
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ട്രെയ്ലര്‍ റിലീസിന് മുന്നോടിയായി ടൊവിനോയും ബേസിലും ചേര്‍ന്ന് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലൈവിനിടെ നടി ദര്‍ശന രാജേന്ദ്രന്‍ കമന്റുമായി എത്തിയിരുന്നു. ഇതാണ് രസകരമായ സംഭാഷണങ്ങള്‍ക്ക് വഴിവെച്ചത്. ”ദര്‍ശനാ… ഇപ്പൊ എല്ലായിടത്തും ദര്‍ശനയാണല്ലോ” എന്നാണ് ലൈവിനിടെ ദര്‍ശന എത്തിയപ്പോള്‍ ബേസില്‍ പറഞ്ഞത്. ”ദേ ദര്‍ശന പിന്നേം വന്നിരിക്കുന്നു. ദര്‍ശനാ…, എടാ ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടേ, ടൊവിനോ…,” എന്നാണ് ടൊവിനോ ചിരിച്ചു കൊണ്ട് ബേസിലിനോട് ചോദിക്കുന്നത്. ”അത് സൗണ്ട് ശരിയാവില്ല, വര്‍ക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി. ”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന” എന്ന് ടൊവിനൊ പറഞ്ഞപ്പോള്‍ ദര്‍ശനയും പിന്നെ ഉര്‍വശിയുമാണുള്ളത് എന്നായിരുന്നു…
Read Moreഭര്‍ത്താവിനും കുട്ടിയ്‌ക്കൊപ്പം ആന്ധ്രയില്‍ എന്ന വ്യാജേന യുവതി ‘പാലക്കാട്ട്’ കഴിഞ്ഞത് 17 വര്‍ഷം; യുവതിയെ ഒപ്പം താമസിപ്പിച്ചിരുന്നത് അടുത്തബന്ധു…
ആന്ധ്രപ്രദേശില്‍ ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം കഴിയുകയാണെന്നു പറഞ്ഞ് യുവതി വീട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചത് 17 വര്‍ഷം. 2004-ല്‍ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കുപോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീയാണ് ആരുമറിയാതെ പ്രണയിച്ച ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടുനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. 17 വര്‍ഷം മുന്‍പ് ആന്ധ്രയില്‍ അധ്യാപികയായി ജോലി ലഭിച്ചു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ സമയത്ത് 26 വയസ്സായിരുന്നു പ്രായം. അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്കുവിളിച്ചു. പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015-ല്‍ യുവതിയുടെ പേരിലൊരു ആധാര്‍ കാര്‍ഡ് കുടുംബവീട്ടിലെത്തി. ആധാറില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് അടുത്തബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയംതോന്നിയ വീട്ടുകാര്‍ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാല്‍, അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി. തുടര്‍ന്ന് ആധാറിലെ തമിഴ്നാട് നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ, ഫലമുണ്ടായില്ല. ഒടുവില്‍ ആധാറിന്…
Read Moreകേരളപിറവി ദിനത്തില്‍ ചരിത്രം കുറിച്ച് ‘ആണ്‍പിറന്നോള്‍’ ! ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥപറയുന്ന സീരിയല്‍ ഇന്നു മുതല്‍…
ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരേക്കാളധികമോ ആണ് കേരളത്തിലെ മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ എണ്ണം. സിനിമാതാരങ്ങളേക്കാള്‍ സ്വീകാര്യത പലപ്പോഴും സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതും ഇതിനാലാണ്. മലയാള സീരിയല്‍ ചരിത്രത്തിലെ ഒരു പുതിയ ഏട്ടിലേക്കാണ് ഇത്തവണത്തെ കേരളപിറവി ദിനം ചുവടുവയ്ക്കുന്നത്. ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ പറയുന്ന ഒരു സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒരു ട്രാന്‍സ്മാനിന്റെ കഥ പറയുന്ന ആണ്‍പിറന്നോള്‍ അമൃത ടിവിയിലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ശിവ മോഹന്‍ തമ്പിയാണ് ഈ പുതിയ ചുവടുവയ്പ്പിന് പുറകില്‍. ഈ സീരിയലിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ചു സംവിധായകന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ സീരിയലാകുന്നത്. ഈ സീരിയല്‍ ഒരിക്കലും ട്രാന്‍സ് കമ്മ്യൂണിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല പകരം അവര്‍ കടന്നുപോകുന്ന ജീവിത പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിയ്ക്കും. പെണ്ണായി ജനിച്ചു…
Read Moreഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും ! നടന്‍ വിനായകന്റെ കുറിപ്പ് വൈറലാകുന്നു…
നടന്‍ വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്‌ക്രീന്‍ഷോട്ടുകളോ ആയിരിക്കും വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക. ഇത്തവണ അതൊരു കുറിപ്പായി മാറിയപ്പോള്‍ ആരാധര്‍ക്കും അത് കൗതുകമായി. ‘ആശങ്കപ്പെടേണ്ട, ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്നായിരുന്നു വിനായകന്റെ കുറിപ്പ്. ആരെക്കുറിച്ചാണ് പരാമര്‍ശമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഈ കുറിപ്പ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും നേരെയുള്ള കുത്താണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന സംശയം. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ കേരളത്തിലെ സിനിമാമേഖലയില്‍ നടന്നു വരികയാണ്. ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമോ അതോ ഒടിടി റിലീസ് ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സിനിമാലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും ഫിലിം…
Read Moreഇതല്ലേ യഥാര്‍ഥ ഹീറോയിസം ! അഞ്ചു മാസം ഒരുമിച്ചു ജീവിച്ച ശേഷം ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്…
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’. ഈ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പ് വിവാഹിതനായ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഒരു യുവാവ് ഭാര്യയ്ക്ക് ഇപ്പോഴും കാമുകനെയാണ് ഇഷ്ടമെന്നു മനസ്സിലാക്കി അവളെ കാമുകന് വിവാഹം ചെയ്തു കൊടുത്തിരിക്കുകയാണ്. സിനിമയില്‍ കാമുകനൊപ്പം പോകാതെ ഭര്‍ത്താവിനൊപ്പം നില്‍ക്കാനാണ് നായിക തയ്യാറാവുന്നതെങ്കില്‍ യഥാര്‍ഥ കഥയില്‍ സങ്കോചങ്ങളേതുമില്ലാതെ കാമുകനൊപ്പം പോകാന്‍ യുവതി തയ്യാറായി എന്നതു മാത്രമാണ് വ്യത്യാസം. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശര്‍മ്മ ഈ വര്‍ഷം മേയിലാണ് കോമളിനെ വിവാഹം കഴിച്ചത്. വിവാഹം മുതല്‍ ഭാര്യ കോമള്‍ തന്നോട് അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”അവള്‍ വിവാഹം കഴിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല.…
Read Moreഇന്ധനക്ഷാമത്താല്‍ വലഞ്ഞ് ചൈന ! ഡീസല്‍ റേഷനായി നല്‍കുന്നു; രാജ്യം വന്‍പ്രതിസന്ധിയില്‍…
കഴിഞ്ഞ ഏതാനും നാളുകളായി ചൈനയില്‍ ഇന്ധനക്ഷാമം രൂക്ഷമാണ്. ഇത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല പ്രധാന വ്യാവസായിക മേഖലകളുടെയും പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് മന്ദഗതിയിലായിരിക്കുകയാണ്. ഈ അവസരത്തില്‍ ഡീസല്‍ റേഷനായി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്‍കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലാണ് നിലവില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളില്‍ അടിക്കാവുന്ന ഡീസലിന്റെ അളവ് പരിധിയും നിശ്ചയിച്ചു. വടക്കന്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളില്‍ ട്രക്കുകളില്‍ ഉള്‍ക്കൊള്ളാവുന്ന ഇന്ധന പരിധിയുടെ പത്ത് ശതമാനം, 100 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്. മറ്റിടങ്ങളില്‍ ഇത് 25 ലിറ്റര്‍ എന്ന നിലയിലേയ്ക്കും വെട്ടി ചുരുക്കി. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ദിവസം മുഴുവന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്ന് പലരും പറയുന്നു. ചൈന ഊര്‍ജ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു…
Read Moreഅച്ഛന്റെ ശവപ്പെട്ടിയ്ക്ക് മുമ്പില്‍ നിന്ന് കലക്കന്‍ ഫോട്ടോഷൂട്ട് ! മോഡലിനെതിരേ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ…
അച്ഛന്റെ ശവസംസ്‌കാര ചടങ്ങിനെ ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ.ഫ്ളോറിഡ സ്വദേശിനി ജെയ്ന്‍ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. റാംപിലേതു പോലെയായിരുന്നു ജെയ്നിന്റെ നില്‍പ്പും വേഷവും. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണു വിമര്‍ശനം ഉയര്‍ന്നത്. അച്ഛന്‍ മരിച്ചതിന്റെ യാതൊരു ദുഃഖവും മകളുടെ മുഖത്ത് കാണാനില്ല. ഈയൊരു സാഹചര്യത്തിലും സ്റ്റൈലിഷ് വസ്ത്രം ധരിച്ചിരിക്കുന്നു. യാതൊരു മാന്യതയുമില്ലാത്ത പ്രവൃത്തി. നമ്മുടെ സംസ്‌കാരം നഷ്ടമായി…. എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. ഇതോടെ ജെയ്ന്‍ ചിത്രങ്ങള്‍ നീക്കി. എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായ പ്രചരിച്ചു. ”മോശം പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് അവ. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛന്‍ പൂര്‍ണമായും എനിക്ക് പിന്തുണ നല്‍കുമായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഓരോരുത്തരും അവരുടെ രീതിയില്‍ കൈകാര്യം ചെയ്യുന്നു. അച്ഛന്‍ ഒപ്പം…
Read Moreഹോട്ടലിലെ പ്ലേറ്റുകള്‍ തറയില്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ച് നൈല ഉഷ ! പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി നടി…
റേഡിയോ ജോക്കിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് സിനിമ നടിയായ താരമാണ് നൈല ഉഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൈല ഉഷ പുതിയ വിശേഷങ്ങളും സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി ലൂസിഫര്‍ സിനിമയിലും ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ നൈല ഉഷ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്ലേറ്റ് എറിഞ്ഞു പൊട്ടിക്കുന്നതാണ് വീഡിയോ. വീഡിയോ വൈറലായി എന്ന് മാത്രമല്ല വീഡിയോയില്‍ പ്ലേറ്റ് എറിഞ്ഞുപൊട്ടിക്കുന്നത് കണ്ട് നിരവധി പേരാണ് ക്ഷുഭിതരായി താരത്തിനെതിരെ തിരിഞ്ഞത്. ഒടുവില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് നൈലയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചത്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ നൈലയ്ക്ക് നേരെ തിരിയുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി…
Read Moreചുമ്മാതിരിക്കുമ്പോള്‍ ചുവരില്‍ നിന്ന് കുമ്മായം ചുരണ്ടിത്തിന്നുന്ന യുവതി ! യുവതിയുടെ വിചിത്ര സ്വഭാവം കൊണ്ട് വലഞ്ഞ് ബന്ധുക്കളും വീട്ടുകാരും…
പലപല വിചിത്രശീലങ്ങളുള്ള മനുഷ്യര്‍ ഈ ലോകത്തുണ്ട്. എന്നാല്‍ വീടിന്റെ ചുവരില്‍ നിന്ന് കുമ്മായം ചുരണ്ടിത്തിന്നുന്ന ശീലമുള്ള യുവതിയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള നിക്കോള്‍ എന്ന യുവതിയാണ് ഈ വിചിത്രശീലത്തിന്റെ അടിമ. ഒരു ദിവസം ആറ് തവണ വരെ ചുവരുകളില്‍ നിന്ന് കുമ്മായം ചുരണ്ടി കഴിക്കാറുണ്ട് നിക്കോള്‍. തനിക്ക് ഭിത്തികളുടെ മണം ഇഷ്ടമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ 3.2 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭിത്തി കഴിച്ചിട്ടുണ്ടെന്നും നിക്കോള്‍ ‘മൈ സ്‌ട്രെയ്‌ന്ജ് അഡിക്ഷന്‍’ എന്ന് പേരുള്ള ടിവി ഷോയിലാണ് വെളിപ്പെടുത്തിയത്. ആസക്തി തോന്നുമ്പോഴൊക്കെ ഭിത്തിയില്‍ നിന്ന് ചെറിയ കഷണങ്ങള്‍ പൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് നിക്കോള്‍ പറയുന്നു. കുമ്മായം കഴിക്കാനുള്ള ഇഷ്ടം അഞ്ചു വര്‍ഷം മുമ്പ് അമ്മയുടെ മരണശേഷം ഒരു ആസക്തിയായി രൂപാന്തരപ്പെട്ടു എന്നും നിക്കോള്‍ പറയുന്നുണ്ട്. സ്വന്തം വീടിന്റെ ചുമരുകള്‍ മാത്രമല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുടെ ചുവരുകളില്‍…
Read More