ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ രണ്ടു മേഖലയിലുള്ള താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ ഇന്നും തുടരുന്നു. ഷര്‍മിള ടാഗോറും ടൈഗര്‍ പട്ടൗഡിയും മുതല്‍ വിരാടും അനുഷ്കയും വരെ നീണ്ടു കിടക്കുകയാണ് ആ പട്ടിക. ഇത്തരത്തില്‍ എണ്‍പതുകളിലെ ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രവി ശാസ്ത്രിയും അമൃത സിംഗും. ആ സമയത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായിരുന്നു അമൃത സിംഗ്. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിലെ സുന്ദരനായ സൂപ്പര്‍ താരവും. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന് സെയ്ഫ് അലി ഖാനെ അമൃത വിവാഹം കഴിച്ചു. രവി ശാസ്ത്രിയും വിവാഹിതനായി. എങ്കിലും ആരാധകരില്‍ പലരും ഇപ്പോഴും ആ പഴയ പ്രണയ കഥ ഓര്‍ക്കുന്നുണ്ട്.…
Read MoreCategory: Today’S Special
മകന്റെ ഓണ്‍ലൈന്‍ പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച അച്ഛന് കുടുങ്ങി ! അയച്ച ഗ്രൂപ്പ് മാറിപ്പോയെന്ന് യുവാവിന്റെ കുറ്റസമ്മതം…
ആറാംക്ലാസില്‍ പഠിക്കുന്ന മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച പിതാവ് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓണ്‍ലൈന്‍ പഠനത്തിനായി സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, അശ്ലീല വീഡിയോകള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Read Moreവെറും രണ്ടു വയസുള്ള സെറ ഇന്ന് ‘ഇന്റര്‍നാഷണല്‍ സ്റ്റാര്‍’ ! മോഡലിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വന്തരംഗമുയര്ത്തിയ കുട്ടിത്താരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
വെറും രണ്ടു വയസിനുള്ളില്‍ തന്നെ ലോകമറിപ്പെടുന്ന ആളാകുക. അത്തരത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യം ലഭിച്ച ഒരാളാണ് സെറ എന്ന കുട്ടിത്താരം. പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെറയെ തങ്ങളുടെ പരസ്യമോഡലാക്കാന് താത്പര്യമറിയിച്ച് നിരവധി ബ്രാന്‍ഡുകളാണ് എത്തുന്നത്. ഇതോടൊപ്പം സിനിമയിലേക്കും വിളിയെത്തി. തൃശൂര്‍ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെ ഏക മകളാണ് സെറ. ഇന്നും ഇന്നലെയുമല്ല, കൃത്യമായി പറഞ്ഞാല്‍ മാമോദീസയുടെ അന്നു മുതലേ കുഞ്ഞുസെറ താരമാണ്. മാമോദീസയ്ക്കായി എടുത്ത ചിത്രങ്ങളാണ് സെറയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.ചടങ്ങിലെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയതിനു പിന്നാലെ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. തുടര്‍ന്ന് സെറയ്ക്കുവേണ്ടി ഫോട്ടോഷൂട്ടുകള്‍ നടത്താന്‍ ആരംഭിച്ചതോടെ പരസ്യചിത്രങ്ങളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി. ഇതിനകം അഞ്ചിലേറെ കമ്പനികളുടെ പരസ്യങ്ങളില്‍ സെറ അഭിനയിച്ചു. കേരളത്തിലെ 26 ഓണ്‍ലൈന്‍ സൈറ്റുകളെ…
Read Moreഅതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു ! ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്; ശ്രീജിത്ത് വിജയ് പറയുന്നു…
മലയാളികളുടെ പ്രിയതാരമാണ് ശ്രീജിത്ത് വിജയ്. രതിനിര്‍വേദം സിനിമയില്‍ പപ്പു എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണ് ശ്രീജിത്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. സിനിമകളില്‍ പിന്നീട് അധികം പ്രത്യക്ഷപ്പെടാതിരുന്ന താരം പിന്നീട് മിനി സ്ക്രീന്‍ രംഗത്ത് സജീവമായി. കുടുംബവിളക്ക് എന്ന സീരിയലിന്റെ ഭാഗമായിരുന്നു ശ്രീജിത്ത് വിജയ്. പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. വളരെ കുറച്ചു കാലത്തേക്കു മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നുള്ളു. ഇപ്പോളിതാ ചെറിയ സമയത്തിനുള്ളില്‍ സീരിയല്‍ തന്ന പ്രശസ്തിയെ പറ്റി മനസ് തുറക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴക്കു കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.…
Read Moreതട്ടുപൊളിപ്പന്‍ വാത്തി കമിങ് ഡാന്‍സുമായി നിക്കി ഗല്‍റാണി ! വീഡിയോ വൈറലാകുന്നു…
ചുരുക്കം കാലംകൊണ്ട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഹരമായി മാറിയ താരസുന്ദരിയാണ് നിക്കി ഗല്‍റാണി. അഭിനയത്തിന് മാത്രമല്ല താരത്തിന്റെ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ വിജയ് യുടെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് നമ്പര്‍ ആയ വാത്തി കമിങ്ങുമായി എത്തിയിരിക്കുകയാണ് താരം. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിലാണ് (സൈമ) നിക്കി വാത്തി കമിങ്ങിന് ചുവടുവയ്ക്കുന്നത്. അതിന്റെ പരിശീലനത്തില്‍ നിന്നുള്ള ചെറിയ വിഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ഡാന്‍സ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
Read Moreഉപജീവനം വഴിമുട്ടിയാൽ പിന്നെ… ഓട്ടോറിക്ഷയെ സ്റ്റേഷനറിക്കടയാക്കി ബഷീറിന്റെ ചെറുത്തുനിൽപ്; ‘സഹായി’ ഓട്ടോ അത്ഭുതവും അനുഗ്രഹവുമാണെന്ന് നാട്ടുകാരും…
ഡൊമനിക് ജോസഫ് മാന്നാർ: കോവിഡ് തകർത്തെറിഞ്ഞ അനേകായിരം ജീവിതങ്ങൾ നിലനിൽപ്പിനായി പുത്തൻ മേഖലകൾ പരീക്ഷിക്കുകയാണ്.വ്യാപാര, ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധികൾക്കൊപ്പം ബസ്, ടാക്സി, ഓട്ടോ മേഖലകളും പ്രശ്നത്തിൽ ആയി. ഇതിൽ തന്നെ കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയത് സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. അന്നന്നത്തെ അന്നം തേടി ഓട്ടോറിക്ഷയുമായി സ്റ്റാൻഡുകളിൽ എത്തുന്നവർക്ക് കോവിഡ് കാലം ശരിക്കും ദുരിതമായിരുന്നു. കോവിഡ് ഇല്ലാത്ത പ്പോൾ പോലും കഷ്ടിച്ച് കാര്യങ്ങൾ നടത്തി വന്നിരുന്ന ഇവർക്ക് കോവിഡ് കാലത്ത് ഓട്ടം കിട്ടാറേയില്ല. ജീവിതം പ്രയാസപൂർണമായപ്പോഴാണ് ബഷീർ പുതിയ ആശയവുമായി രംഗത്തെത്തിയത്. ഓട്ടോ ഓടിച്ച് ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കി വച്ചിരുന്നു ഇദ്ദേഹം. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഓട്ടോയിൽ നിന്ന് വരുമാനം ഇല്ലാതായതോടെ ജീവിതം വഴിമുട്ടിയ ബഷീർ ഓട്ടോ ഒരു സ്റ്റേഷനറി കടയാക്കി മാറ്റുകയായിരുന്നു. ഈ സഞ്ചരിക്കുന്ന…
Read Moreപെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍
താലിബാന് ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്കുട്ടികള്ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള് സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന് ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read Moreവര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി എത്തി ! വികാരനിര്‍ഭരമായി ആ കൂടിക്കാഴ്ച…
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും താന്‍ രക്ഷിച്ച കുഞ്ഞിനെ കാണാന്‍ നടനും എംപിയുമായ സുരേഷ്ഗോപി എത്തി. ജനിച്ചപ്പോള്‍ തന്നെ അമ്മ ഉപേക്ഷിച്ച ശ്രീദേവിയെയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും സുരേഷ് ഗോപി ആലത്തൂരിലെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്. സുരേഷ് ഗോപിയുടെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന അന്നത്തെ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹം വീണ്ടും ശ്രീദേവി കാണാന്‍ എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂര്‍ത്തം ആണിതെന്ന് ശ്രീദേവി കരുതുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണാന്‍ മധുരപലഹാരങ്ങളും ആയിട്ടാണ് അദ്ദേഹം എത്തിയത്. അത് അവള്‍ക്ക് നല്‍കിക്കൊണ്ട് അവര്‍ സന്തോഷം പങ്കിട്ടു. കണ്ടു നില്ക്കുന്നവരുടെ കണ്ണിന് ഈറനണിയിക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. മധുരപലഹാരങ്ങള്‍ പങ്കിട്ട് ആലത്തൂരില്‍ അവളോടൊപ്പം സമയം ചെലവഴിച്ച അതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കണ്ടുമുട്ടല്‍…
Read Moreറോഡില്‍ വീണ്ടും റാമ്പ് വാക്ക് ചെയ്ത് മീര നന്ദന് ! ഹോട്ട് വീഡിയോ വൈറലാകുന്നു…
മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് മീര നന്ദന്. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ സിനിമ അരങ്ങേറ്റം. അതിനുമുമ്പ് ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി മീര കലാരംഗത്ത് സജീവമായിരുന്നു. ചുരുങ്ങിയ കാലയളവില്തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കാനും താരത്തിനു ഭാഗ്യമുണ്ടായി. എന്നാല്‍ സിനിമ ജീവിതത്തിനു ഒരു അവധി നല്കി മീര ഒരു പുതിയ കരിയര്‍ തിരഞ്ഞെടുത്തത് 2015 ലായിരുന്നു. ദുബായിലെ റെഡ് എഫ്എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ആയിരുന്നു മീരയുടെ ആ മാറ്റം. നിലവില്‍ ഗോള്‍ഡ് എഫ് എമ്മിലാണ് താരം പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദന് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.’ കാറില്‍ നിന്നും ഇറങ്ങി പശ്ചാത്തല സംഗീതത്തിനൊപ്പം…
Read Moreമലയാളികളുള്‍പ്പെടെയുള്ളവരുടെ ഗള്‍ഫ് സ്വപ്നം പൊലിയുന്നു ! 2024 ഓടെ 35 ശതമാനം സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി പ്രമുഖ ഗള്‍ഫ് രാജ്യം…
മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് നിരാശ പകരുന്ന പ്രഖ്യാപനവുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. രാജ്യത്ത് 2024 ഓടെ 35 ശതമാനം സ്വദേശിവല്‍ക്കരണം ഉറപ്പാക്കുമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യ ഏഴു മാസത്തിനിടെ 3,000 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മലയാളികളടക്കം പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം എന്നതിന് സംശയമില്ല. ഒമാനിലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നത്. പൊതു, സ്വകാര്യ മേഖലകളില്‍ 2024 ഓടെ 35 ശതമാനം സ്വദേശിവല്‍ക്കരണത്തിനാണ് നീക്കം. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ ആയിരത്തിലേറെ സ്വദേശികളെ ഉടന്‍ നിയമിക്കും. ഇതിനായി പ്രത്യേകം പരിശീലനപദ്ധതികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ബാദിര്‍ ക്യാംപെയ്ന്റെ ആദ്യ ഘട്ടമായി 228 സ്വദേശികളെ ആരോഗ്യമേഖലയില്‍ നിയമിച്ചു. 185 നഴ്സുമാര്‍ക്കും 43 ഡെന്റിസ്റ്റുകള്ക്കുമായിരുന്നു നിയമനം. 600 സ്വദേശി…
Read More