സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചൂടുള്ള സംസാര വിഷയം. ഒരു പഞ്ഞവുമില്ലാതെ അഭ്യൂഹങ്ങള്‍ പറപറക്കുകയാണ്. കഴിഞ്ഞ ദിവസം സാമന്ത തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് താരം അമ്പലത്തില്‍ എത്തിയത്. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം താരത്തെ ചൊടിപ്പിച്ചു. സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ സംബന്ധിച്ച ചോദ്യമാണ് ഈ മാധ്യമപ്രവര്ത്തകന് ചോദിച്ചത്. ‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്നായിരുന്നു സാമന്തയുടെ പ്രതികരണം. മാസ്ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Read MoreCategory: Today’S Special
43 രാജ്യങ്ങൾ! കത്തിലൂടെ ജീവൻ കാത്ത മലപ്പുറംകാരി; റസ്ബിന് അബ്ബാസിന് കൈവിട്ടുപോയ തന്റെ ജീവിതം തിരികെ തന്ന നിധി…
ഒരുകാലത്ത് കത്തുകള്‍ സ്നേഹത്തിന്റെ കരുതലിന്റെ പ്രണയത്തിന്റെ ദുഃഖത്തിന്റെ ആകാംഷയുടെ പ്രതീക്ഷയുടെയൊക്കെ പ്രതീകമായിരുന്നു. ഒരോ കത്തിനും മറുപടി കിട്ടാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടിവരും. കാലംമാറി ഇന്ന് പുതിയ സങ്കേതികവിദ്യകള്‍ വന്നു കത്തുകള്‍ അയക്കുന്ന സംസ്കാരം തന്നെ അപ്രത്യക്ഷമായി. ലോകത്തിന്റെ ഒരു കോണില്‍ നില്ക്കുന്ന ആളെ മറുകോണില്‍ നില്ക്കുന്ന ആള്‍ക്ക് കണ്ടുകൊണ്ട് സംസാരിക്കാവുന്ന സാങ്കേതികവിദ്യയില്‍ എത്തി നാം. പുതിയ തലമുറയ്ക്ക് സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ വരുന്ന ഒരു സ്ഥാപനമായി പോസ്റ്റോഫീസ് മാറി. കാര്യങ്ങള്‍ ഇങ്ങനയൊക്കെയാണെങ്കിലും കത്ത് സംസ്കാരത്തെ ഇപ്പോഴും മനസോട് ചേര്‍ത്തുപിടിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറത്ത്. 43 രാജ്യങ്ങളിലുള്ള ആളുകളുമായിയാണ് ഈ പതിനെട്ടുകാരി കത്തുകളുലൂടെ സൗഹൃദം സൂക്ഷിക്കുന്നത്. സൗഹൃദതാപ്പുകളായ വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും കൊടികുത്തിവാഴുന്ന ഈ കാലത്ത് കത്തുകള്‍ എഴുതുന്ന പെണ്‍കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ മുഖംചുളിക്കുന്നവര്കാണും. എന്നാല്‍ റസ്ബിന് അബ്ബാസിന് കൈവിട്ടുപോയ തന്റെ ജീവിതം തിരികെ തന്ന നിധിയാണ് കത്തുകള്‍.…
Read More‘ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്; ലോ കോളജിലെ സഹപാഠി! മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസിന്റെ കുറിപ്പ്
മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ.ആര്. വിശ്വംഭരന് ഐഎഎസ്. ലോ കോളജിലെ സഹപാഠിയായിരുന്നു മമ്മൂട്ടി. കെ.ആര്. വിശ്വംഭരന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാണാൻ ഭാര്യ സുൽഫത്ത് മകൻ ദുൽഖറിന്റെ ഭാര്യ അമാലിനുമൊപ്പമായിരുന്നു മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് കുറിപ്പാണ് വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ‘ഡാ ജിൻസെ, എന്റെ കയ്യിൽ 100 പുത്തൻ സ്മാർട്ട് ഫോൺ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ.ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്..’ എന്നോട് ഇങ്ങനെ പറഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ. മമ്മൂക്കയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി…
Read Moreമഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ അതിക്രമം പെരുകി! ഒടുവിൽ കാട്ടുപന്നി, കന്യാസ്ത്രീയെയും തോക്കെടുപ്പിച്ചു
കാട്ടുപന്നിയുടെ ശല്യം കൊണ്ടു പൊറുതി മുട്ടി ഒടുവിൽ ഒരു സന്യാസിനിയും തോക്കെടുക്കുന്നു. വയനാട്, കോഴിക്കോട് ജില്ലകളിലെ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ചവരില്‍ ഒരാൾ കന്യാസ്ത്രീയാണ്. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചവരില്‍ ഒരാള്‍. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം പെരുകിയതിനു പിന്നാലെയാണ് സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്. കോണ്‍വെന്റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിലാണ് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ നട്ടുവളർത്തുന്നുണ്ടെങ്കിലും കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മഠത്തിനു നാല് ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. കൃഷിയിടങ്ങളില്‍ കാട്ടുപന്നി കൂടു വയ്ക്കുന്ന സ്ഥിതിയാണ് അടുത്ത കാലത്തുള്ളതെന്നും സിസ്റ്റര്‍ പറയുന്നു. ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച…
Read Moreഒന്നല്ല തലൈവി, പലതുണ്ട് ! സംഭവബഹുലമായ ജീവിതത്തില്‍ ഇനിയും കഥകളേറെ പറയാന്‍ ബാക്കി; സിനിമാക്കഥയെ വെല്ലുന്നതായിരുന്നു ജയലളിതയുടെ രാഷ്ട്രീയജീവിതം
സിനിമാക്കഥയെ വെല്ലുന്നതായിരുന്നു പുരട്ചിതലൈവി ജയലളിതയുടെ രാഷ്ട്രീയജീവിതം. ജയലളിതയുടെ ബയോപിക്ക് ‘തലൈവി’ സിനിമ പുറത്തിറങ്ങിയിട്ടു ഒരാഴ്ച കഴിഞ്ഞെങ്കിലും ജയലളിതയുടെ രാഷ്ട്രീയ, സിനിമാ ജീവിതം സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഭ്രപാളിയില്‍ ജയലളിത കഥാപാത്രമാകുന്ന ആദ്യസിനിമയല്ല തലൈവി. മോഹന്‍ലാല്‍ എംജിആറായി തിളങ്ങിയ മണിരത്നത്തിന്റെ ഇരുവറില്‍ ജയലളിതയെ അനുസ്മരിപ്പിക്കുന്ന കല്പനയെന്ന സാങ്കല്പികകഥാപാത്രമായി അഭിനയിച്ചത് ഐശ്വര്യ റായ് ആയിരുന്നു. അതിനുശേഷം ഗൗതംമേനോന്റെ വെബ്സീരിസായ ക്വീനില്‍ ജയലളിതയായി പുനര്‍ജനിച്ചത് രമ്യാകൃഷ്ണന്‍. എ.എല്‍.വിജയ് സംവിധാനം ചെയ്ത തലൈവിയില്‍ ബോളിവുഡ് താരം കങ്കണ റണാവതാണ് ജയലളിതയെ വെള്ളിത്തിരയില്‍ എത്തിച്ചത്. മൂവരും ജയലളിതയുടെ രാഷ്ട്രീയസിനിമാ, ജീവിതം പകര്‍ന്നാടാന്‍ മത്സരിച്ചഭിനയിച്ചു. ജയലളിതയായി മികച്ച പ്രകടനം കാഴ്ചവച്ചതാരെന്ന ചര്‍ച്ച നടക്കുകയാണെങ്കിലും തന്റെ വേഷം ചെയ്തുകാണാൻ ജയലളിതക്ക് ആഗ്രഹം ഐശ്വര്യ റായി ആയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ടിവി അവതാരകയായ സിമി അഗര്‍വാള്‍ ആണ് തലൈവി കണ്ട ശേഷം ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഭവബഹുലമായ…
Read Moreതലമുറമാറ്റം എല്ലാ മേഖലയിലും അനിവാര്യം ; സലിം കുമാര്‍ എന്ന നടന് എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ലെന്ന് സലീം കുമാർ
എന്നും തുറന്നു പറഞ്ഞിട്ടുള്ള രാഷ്ട്രീയ നിലപാടിനൊപ്പം തന്നെയാണ് താൻ. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മാറ്റുന്നത് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സലീം കുമാർ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള ലെജന്‍ഡുകള്‍ നിലനില്ക്കും. എന്നാല്‍ തലമുറമാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ്. ഈ വര്‍ഷം എനിക്ക് വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല.സലിം കുമാര്‍ എന്ന നടന് എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല. എംഎല്എയെക്കാള് കൂടുതല്‍ ഇപ്പോള്‍ താന്‍ അറിയപ്പെടുന്നുണ്ട്. ജന്മംകൊണ്ടുതന്നെ ഒരു കോണ്‍ഗ്രസുകാരനാണ്. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജില്‍ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാശൊന്നും കിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ അനൗണ്‍സ്മെന്റ് ഹരമായിരുന്നു. മഹാരാജാസില്‍ എത്തിയതോടെ പതിയെ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയെന്ന് -സലിംകുമാർ
Read Moreകള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നത് ? നടൻ രമേശ് വലിയശാലയുടെ മരണത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മകൾ
നടൻ രമേശ് വലിയശാലയുടെ മരണത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മകൾ എം.എസ് ശ്രുതി. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു. രമേശ് വലിയശാലയുടെ മരണത്തിനു തലേന്ന് എടുത്ത ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. സോഷ്യൽ മീഡിയ പോസ്റ്റ് എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ…ദയവായി. അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ…
Read Moreആളുകള്‍ എന്നെ വിധിക്കുന്നതില്‍ അച്ഛന് ആശങ്കപ്പെട്ടിരുന്നു! അങ്ങനെ വിലയിരുത്തിയാല്‍… സമീര റെഡ്ഢി പറയുന്നു…
എന്തുകൊണ്ടാണ് വെളുത്ത മുടികള്‍ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛന് എന്നോടു ചോദിച്ചു. ആളുകള്‍ എന്നെ വിധിക്കുന്നതില്‍ അച്ഛന് ആശങ്കപ്പെട്ടിരുന്നു. അങ്ങനെ വിലയിരുത്തിയാല്‍ തന്നെ എന്താണ് പ്രശ്നം, അതുകൊണ്ട് ഞാന്‍ പ്രായമായെന്നാണോ, അതോ കാണാന്‍ കൊള്ളില്ലെന്നോ? എന്നായിരുന്നു എന്റെ മറുപടി.ഭ്രാന്തുപിടിപ്പിക്കില്ല, ആ സ്വാതന്ത്ര്യമാണ് മോചനം. മുന്‍പു രണ്ടാഴ്ച കൂടുന്പോഴും മുടി കളര്‍ ചെയ്യുമായിരുന്നു, അപ്പോള്‍ ആര്‍ക്കും ആ വെള്ളമുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല,എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യൂ. എന്തിന് നീ ഈ സംസാരങ്ങളെ മാറ്റണം എന്നായിരുന്നു അച്ഛന് ചോദിച്ചത്. എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നാണ് ഞാന്‍ പറഞ്ഞത്. -സമീര റെഡ്ഢി
Read Moreമദ്യം തലയ്ക്കുപിടിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ട്വിറ്ററിൽ യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പും വൈറലായി
മദ്യപിച്ച് പല അബദ്ധങ്ങളും പറ്റുന്നവരെ കണ്ടിട്ടുണ്ടാകുമല്ലോ. മദ്യപിച്ച സമയത്ത് ചെയ്തതൊന്നും ബോധം വരുന്പോൾ പലർക്കും ഓർമയുണ്ടാകില്ല. പലപ്പോഴും ചെയ്യുന്നതൊക്കെ അബദ്ധവുമായിരിക്കും. അങ്ങനെയൊരു അബദ്ധത്തിന്റെ കഥയാണിത്. എന്റെ ബാഗ് ട്വിറ്ററിൽ റബേക്ക എന്ന യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് വൈറലായതും പലരെയും ഏറെ ചിരിപ്പിച്ചതും. റബേക്കയുടെ സഹോദരി തലേദിവസം രാത്രി ഒരു പാർട്ടിക്കു പോയി. നന്നായി മദ്യപിച്ചു. അവസാനം ബോധം പോകുന്ന അവസ്ഥയിലെത്തി. അവസാനം ഒരു കൂട്ടുകാരിയുടെ അമ്മയാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തുന്പോൾ കയ്യിലൊരു ബാഗുണ്ടായിരുന്നു. എല്ലാവരും അത് കണ്ടതുമാണ്. പക്ഷേ, രാവിലെ ഉണർന്നു തലേ ദിവസത്തെ കാര്യങ്ങളൊക്കെ ആലോചിച്ചപ്പോഴാണ് അവൾ ബാഗിനെക്കുറിച്ച് ഓർക്കുന്നത്. ഇതെന്താ ഇവിടെ വീട്ടുകാർ പറഞ്ഞു നിന്റെ കയ്യിൽ ബാഗുണ്ടായിരുന്നുവെന്ന്. പക്ഷേ, സാധനം കാണുന്നില്ല. അങ്ങനെ അന്വേഷണം തുടങ്ങി. പരിശോധനയ്ക്കിടയിലാണ് ചാര നിറത്തിലുള്ള ലെതറിന്റെ നിസാൻ എന്ന് എഴുതിയ പൗച്ച് കാണുന്നത്.…
Read Moreമുലപ്പാല്‍ നല്കി പൊന്നുമക്കളെ നാലു ദിവസം സംരക്ഷിച്ചു ! സ്വന്തം മൂത്രം കുടിച്ച് ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദാരുണാന്ത്യം;വേദനയായി വെനസ്വലയിലെ ഒരമ്മ…
പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല. ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്. അറ്റ്ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന് നല്കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ…
Read More