എടത്വ: അവശനിലയിലായ ചേരക്കോഴിയെ രക്ഷിച്ച വിദ്യാര്‍ഥികളെ ആദരിച്ച് സംസ്ഥാന വനം വകുപ്പ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ജീവന് ജയന് പുന്നപ്ര, ജീസന്‍ ജോജി വള്ളാംപറമ്പില്, ജെലിന് ജയന്, ഷോണ്‍ ആന്റണി, ജസ്ലി ന് സേവ്യര്‍ എന്നിവരെയാണ് ആദരിച്ചത്. എല്ലാവരും എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാഥികളാണ്. മരിയാപുരം മേരിമാതാ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് പ്രശംസാപത്രവും സമ്മാനങ്ങളും നല്കി. ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ സുമി ജോസഫ്, ചെങ്ങന്നൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, ചെങ്ങന്നൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നിഷാന്ത്, ആര്‍ആര്‍ടി ജില്ലാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സോജന് ലാല്‍ എന്നിവര്‍ നേതൃത്വം നല്കി. മരിയാപുരം പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, സണ്ഡേസ്കൂള് ഹെഡ്മിസ്ട്രസ് മിനി ചന്ദനപ്പറമ്പില്‍, തോമസ്കുട്ടി വെളുത്തേടത്തുപറമ്പില്‍, ജയന് പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ…
Read MoreCategory: Today’S Special
എടുക്കെടാ നിന്റെ കാല്… സീറ്റിൽ കാൽ കയറ്റിവച്ച യാത്രക്കാരനെ അടിച്ച് പഞ്ചറാക്കി മറ്റൊരു യാത്രികൻ; വൈറലായി വീഡിയോ, പിന്നാലെ വിമർശനം
യാത്രയ്ക്കിടെ പല തരത്തിലുള്ള ആളുകളെ നമ്മൾ കാണാറുണ്ട്. അപരിചിതരാണെങ്കിലും അവരിൽ പലരോടും ചില യാത്രകളിൽ ചങ്ങാത്തം കൂടുന്നവരുണ്ട്. ചിലരോടൊക്കെ ചില യാത്രകളിൽ വഴക്ക് ഇടേണ്ടി വരാറുണ്ട്. അത്തരത്തിലൊരു വഴക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ആണ് സംഭവം. ട്രെയിനിലെ സീറ്റിൽ കാല് കയറ്റിവച്ചതിനെ ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം ഉണ്ടാകുന്നു. അവസാനം വാഗ്വാദങ്ങൾ അവസാനിച്ചതാകട്ടെ അടിയിലും. ട്രെയിനിലെ സീറ്റ് യാത്രക്കാർക്ക് ഇരിക്കാനുള്ളതാണ്. കാൽ കയറ്റി വയ്ക്കാനുള്ളതല്ലെന്ന് പറഞ്ഞ് യാത്രക്കാരിൽ ഒരാൾ മറ്റൊരു യാത്രികനെ മുഖത്ത് അടിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതോടെ അടി കൊണ്ടവനേയും കൊടുത്തവനേയുമൊക്കെ പിന്തുണച്ച് ധാരാളം ആളുകൾ രംഗത്തെത്തി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആരും പെരുമാറരുതെന്ന് പറഞ്ഞ് ഒരു കൂട്ടർ രംഗത്തെത്തിയപ്പോൾ കൈയാങ്കളി പാടില്ലന്ന് പറഞ്ഞ് മറ്റൊരു കൂട്ടർ ഇപ്പുറത്തും വന്നു.വീഡിയോ കാണാൻ…
Read Moreവിന് ആന്‍ഡ് വില്‍ : പൗരോഹിത്യത്തിലെ ഇരട്ടി സന്തോഷം; ഒരുമിച്ചു പിറന്നവര്‍ ഒരേ ദിനം പുരോഹിതരായി
കൊച്ചി: ഒരുമിച്ചു പിറന്നുവീണവര്‍, സ്വന്തം പേരുകളിലെന്നപോലെ ജീവിതയാത്രയിലും സമാനസഞ്ചാരം നടത്തി; പൗരോഹിത്യത്തിന്റെ മഹിതമായ അധ്യായം തുറന്നതും ഒരേ ദിനം. ഇരട്ടസഹോദരങ്ങള്‍ ഒരേ അള്‍ത്താരയില്‍ ഒരുമിച്ചു പുരോഹിതരായി അഭിഷിക്തരായ നിമിഷങ്ങള്‍ ഇരട്ടി സന്തോഷത്തിന്റേതായി. ആലുവ ചുണങ്ങംവേലി കുരീക്കല്‍ കെ.സി. ജോയിയുടെയും മേരിയുടെയും ഇരട്ടമക്കളായ ഫാ. വില്‍ മാത്യു കുരീക്കല്‍, ഫാ. വിന് തോമസ് കുരീക്കല്‍ എന്നിവരാണ് ഒരേ അള്‍ത്താരയില്‍ പൗരോഹിത്യം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തില്‍ വൈദികരായ ആദ്യത്തെ ഇരട്ടസഹോദരങ്ങള്‍. 1999 ഏപ്രില്‍ 16നായിരുന്നു ജനനം. ഇരട്ടകളായി പിറന്നവര്‍ക്ക് വിന് എന്നും വില്‍ എന്നും പേരിടാന്‍ എന്തു കാരണം എന്നു ചോദിച്ചാല്‍, അമ്മ മേരി അന്നു മനസിലുണ്ടായിരുന്ന രണ്ടു കാര്യങ്ങള്‍ പറയും. ഇരുവരും ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവരായി ജീവിക്കണം, തീക്ഷ്ണമായ ആഗ്രഹങ്ങളോടെ വിജയങ്ങള്‍ നേടണം. പേരുകളെ അര്‍ഥപൂര്‍ണമാക്കാനുള്ള ശ്രമത്തില്‍, ദൈവികമായൊരു ജീവിതാന്തസിനായി ഇരുവരും തീക്ഷ്ണമായി “ആഗ്രഹിച്ചു’, ദൈവത്തെപ്രതി “വിജയിച്ചു’.…
Read Moreഎന്നെ ആരെങ്കിലുമൊന്ന് വൈറലാക്കൂ, പ്ലീസ്… ചീറിപ്പായുന്ന ട്രെയിനിൽ ജീവൻ നഷ്ടമാംവിധം പ്രകടനവുമായി യുവാവ്: നടപടിയെടുത്ത് റെയിൽവേ
എന്ത് കാണിച്ചിട്ടും വേണ്ടില്ല എനിക്കൊന്നും വൈറലായാൽ മതിയെന്നാണ് പലരുടേയും വിചാരം. സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ അത്തരക്കാർ ജീവൻ പോലും പണയപ്പെടുത്താൻ തായറാണ്. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലും അകത്തുമൊക്കെ നിന്നുകൊണ്ട് പല സാഹസിക വീഡിയോകളും എടുക്കുന്നത് ഇതിനകം നമ്മൾ കണ്ടിട്ടുണ്ട്. ഇതും അത്തരത്തിലൊരു വീഡിയോ ആണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ ഒരു ഹാർനെസ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഹാർബർ ലൈൻസ് കോട്ടൺ ഗ്രീൻ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ. മുംബൈ ഖബർ എന്ന ഉപയോക്താവാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. ബന്ധപ്പെട്ട അധികാരികളിലേക്ക് വിഷയം എത്തിച്ചിട്ടുണ്ടെന്ന് റെയിൽവേ സേവ പ്രതികരിച്ചു. വീഡിയോ എടുക്കുന്നതിനുവേണ്ടി ജീവൻ പോലും നഷ്ടമാകുന്ന തരത്തിൽ പെരുമാറിയെന്ന് കാണിച്ച് യുവാവിനെ…
Read Moreമരംമുറിക്കാരന്റെ പ്രായശ്ചിത്തം; മകളുടെ വിവാഹദിനത്തിൽ ഹംസ സമ്മാനിച്ചത് 1500 ഫലവൃക്ഷത്തൈകൾ
ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴഞ്ചൊല്ലുണ്ട്. എന്നാൽ എത്ര പേർ മുറിച്ച മരത്തിന് പകരം നടാറുണ്ട്? ഇവിടെയാണ് മരംമുറിക്കാരനായ ഒരു മനുഷ്യന്റെ പ്രകൃതിയോടുള്ള പ്രായശ്ചിത്തം വേറിട്ടൊരു മാതൃക തീർക്കുന്നത്. തൊഴിലിന്റെ ഭാഗമായി ഒട്ടേറെ മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട് ആലംകോട് സ്വദേശിയായ ഹംസ. എന്നാൽ എപ്പോഴും അതിന്റെയൊരു വിഷമം അദ്ദേഹം മനസിൽ സൂക്ഷിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് ഇന്നലെ മകൾ നാജിഹയുടെ വിവാഹത്തിന് എത്തിയ നൂറുക്കണക്കിനാളുകൾക്ക് ഹംസ സൗന്യമായി ഫലവൃക്ഷത്തൈകൾ സമ്മാനിച്ചത്. തൈകൾ ഏറ്റുവാങ്ങിയവരിൽ എല്ലാവരും അതുനട്ടുപിടിപ്പിച്ചാൽ നല്ല നാളേക്കൊരു തണലും പ്രാണവായവും ഒരുങ്ങിക്കിട്ടുമല്ലോ എന്ന ഹംസയുടെ ആഗ്രഹത്തിനും സദ്പ്രവൃത്തിക്കും ലൈക്കടിക്കുകയാണ് ആയിരങ്ങൾ. കക്കിടിപ്പുറം കെസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവവധുവിന് തൈകൾ സമ്മാനിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ഇബ്രാഹിം ആണ് വേറിട്ടൊരു ഉദ്യമത്തിന് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read Moreആറ് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കമലമ്മയുടെ കപ്പയും ബീഫും സൂപ്പറാ…
കൊല്ലം: 75 വയസുള്ള കമലമ്മയുടെ കടയിലെ കപ്പയും ബീഫ് കറിയും പ്രശസ്തമാണ്. നാട്ടിൽ നിന്നുമാത്രമല്ല, അയൽപ്രദേശങ്ങളിൽനിന്നും ആളുകൾ കപ്പയും ബീഫും കഴിക്കാനെത്തും. ദിവസം 15 കിലോ ബീഫിന്റെ കറി വിളമ്പും. പൊലിക്കോട് ഗിരിജ വിലാസത്തിൽ കമലമ്മ കപ്പയും ബീഫും വിളമ്പാൻ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടോളമായി.വിറകടുപ്പിലെ കനലിൽ കിടന്നു തിളയ്ക്കുന്ന ആ വലിയ ചെമ്പിന്റെ അടപ്പൊന്നു മാറിയാൽ ബീഫും മസാലക്കൂട്ടും ചേർന്ന ഗന്ധം ചുറ്റുവട്ടമാകെ പരക്കും. എംസി റോഡിൽ വാളകത്തിനും ആയൂരിനും ഇടയിലാണ് പൊലിക്കോട് കവല. ഇവിടെ നിന്നു തടിക്കാട് ഭാഗത്തേക്കുള്ള റോഡിൽ നൂറ് മീറ്റർ അകലെയാണ് കമലമ്മയുടെ കട പ്രവർത്തിക്കുന്നത്. രാവിലെ ഒന്‍പതു മുതൽ രാത്രി ഏഴുവരെ സജീവം. മലമേൽ ടൂറിസം പ്രദേശത്തേക്കുള്ള വഴിയരികായതിനാൽ സഞ്ചാരികളുമെത്തും.അരിഞ്ഞു നുറുക്കിയ ബീഫ് തടിക്കാട് കവലയിൽ നിന്നു ദിവസവും വാങ്ങും. ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും കുരുമുളകും ചേർത്ത പ്രത്യേക മസാലക്കൂട്ടൊരുക്കിയാണ്…
Read Moreചമ്മക് ചലോ ഇവൻ തൂക്കി… എസ്ആർകെയുടെ വീടിനു മുന്നിൽ യുവാവിന്റെ ചമ്മക് ചലോ ഡാൻസ്: കൈയടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോ വൈറലാകാറുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും പോസ്റ്റുകളും കാണാനും വായിക്കാനുമാണ് എല്ലാവർക്കും ഇഷ്ടം. കാണികൾക്കിടയിൽ അത്തരത്തിൽ ചിരി പടർത്തുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത്. ഷാരൂഖ് ഖാനും കരീന കപൂറും തകർത്ത് അഭിനയിച്ച ചിത്രമാണ് റാവൺ. പ്രശസ്ത ഗായകർ ആകോണും ഹംസിക അയ്യരും ചേർന്ന് പാടിയ ചിത്രത്തിലെ ഗാനം ചമ്മക് ചല്ലോ ഒരു കാലത്ത് യുവാക്കളേയും കുട്ടികളേയും ആവേശത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇപ്പോഴിതാ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സക്കറി ജെറമിയ ഷാരൂഖ് ഖാന്റെ മുംബെയിലെ വസതിയായ മന്നത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഗാനത്തിന് ചുവടുകൾ വയ്ക്കുകയാണ്. ദിവസേന മന്നത്ത് വീടിന്റെ മുന്നിൽ ധാരാളം ആളുകൾ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനുമൊക്കെ തടിച്ചു കൂടാറുണ്ട്. എങ്ങാനും തങ്ങളുടെ ആരാധനാ മനുഷ്യനായ എസ്ആർകെ അവിടെവച്ച് കണ്ടാലോ എന്ന പ്രതീക്ഷയോടെയാണ് അവരിൽ പലരും അവിടെ നിൽക്കുന്നതും. ഇതിനിടയിലാണ്…
Read Moreവിമാനത്തിനുള്ളിൽ ഇനി പവർ ബാങ്ക് ഉപയോഗം പാടില്ല: കർശന നിയന്ത്രണവുമായി ഡിജിസിഎ
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ പവർ ബാങ്കുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം. ചാർജ് ചെയ്യുന്പോൾ പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകുകയും അത് തീപിടിത്തത്തിനു കാരണമാകാൻ സാധ്യതയുണ്ട്. അതിനാൽ വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ പാടില്ലെന്നും പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ എന്നും ഡിജിസിഎ നിർദേശിച്ചു. വിമാനത്തിനുള്ളിൽ യാത്രയ്ക്കിടെ പവർ ബാങ്ക് അമിതമായി ചൂടാകുകയോ, പുക ഉയരുകയോ, ബാറ്ററി വീർക്കുകയോ ചെയ്താൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read Moreസർവം പ്രകൃതിമയമീ ആരവല്ലി പർവത നിരകൾ
അരുത് കാട്ടാളാ അരുത് എന്ന് വേടനോട് മഹാമുനി പറഞ്ഞത് പുതിയ വേടന്മാരോട് ഇപ്പോഴും വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. ആരവല്ലി മലനിരകൾ ഈ ഭൂമുഖത്ത് നിന്ന് തച്ചുടച്ച് നീക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ ഏകദേശം 670 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ആരവല്ലി പർവതനിരകൾ കാത്തു സംരക്ഷിക്കാൻ കൂട്ടായ്മകൾ പലതും ശക്തിപ്പെടുകയാണ്. സർവം പ്രകൃതിമയമാണ് ആരവല്ലി കുന്നുകളിൽ.ഹിമാലയൻ പർവതനിരകൾക്ക് മുമ്പുള്ളതാണ് ആരവല്ലി കുന്നുകൾ എന്ന് പറയപ്പെടുന്നു. ഇത് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പർവത നിരയാണ് ആരവല്ലി. സഞ്ചാരികളെ ആകർഷിക്കുന്ന കൂറ്റൻ പർവതനിരകൾ, പച്ചപ്പില്ലാത്ത പരുക്കൻ കുന്നുകൾ, പേടിപ്പെടുത്തുന്ന പാറക്കെട്ടുകൾ, അപൂർവ സസ്യജാലങ്ങൾ.. അതിനെ ഏതു പർവതനിരകൾക്കും അവകാശപ്പെടാവുന്ന സവിശേഷതകളെല്ലാം ആരവല്ലിക്കും സ്വന്തം. വടക്കുകിഴക്കൻ ദിശയിൽ ഏകദേശം 692 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിര, ഇന്ത്യൻ സംസ്ഥാനങ്ങളായ…
Read Moreകാണാം കേരളത്തിന്റെ ജലസമൃദ്ധി
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാര്‍ഷിക രീതികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മത്സ്യകര്‍ഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമന് പറയാനുള്ളത് കേരളത്തിന്റെ അമൂല്യമായ ജലസമ്പത്ത് അധികൃതര്‍ കാണാതെ പോകരുതെന്നാണ്. മൂന്നു പതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പുരുഷോത്തമന് ശാസ്ത്രീയ അടിത്തറയുടെയും മൂന്നു പതിറ്റാണ്ടിലേറയുള്ള തന്റെ അനുഭവസമ്പത്തിന്റെയും വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. ശാസ്ത്രീയ രീതി വിജയത്തിനാധാരംതികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയിലൂടെ മത്സ്യക്കൃഷി ലാഭകരമാക്കാം. വിത്തിറക്കുന്നതു മുതല്‍ മാര്‍ക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവര്‍ക്ക് പരാജയമുണ്ടായിട്ടില്ല. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസുത്രണമുണ്ടാകുക. ആവശ്യത്തിന് മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്. ആവശ്യത്തില്‍ കൂടുതല്‍ തീറ്റ കൊടുത്താല്‍ പണം നഷ്ടമാകുന്നതിന് പുറമെ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷിനാശത്തിനുമിടയാക്കും. ചെമ്മീന്‍ പാടത്തുള്ള വൈറസ് വ്യാപനം തടയുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി…
Read More