അത്‌ലറ്റിക് പരിശീലനവും ലൈംഗികജീവിതവും എങ്ങനെ ബാലന്‍സ് ചെയ്തുകൊണ്ടു പോവുന്നു ! ഞെട്ടിക്കുന്ന ചോദ്യത്തിന് നീരജ് ചോപ്രയുടെ പ്രതികരണം ഇങ്ങനെ…

ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ചരിത്ര സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയാണ് ഇപ്പോള്‍ രാജ്യത്തെ യുവാക്കളുടെ മാതൃക. സ്വര്‍ണ നേട്ടത്തിനു ശേഷം നിരവധി അഭിമുഖങ്ങളിലാണ് ഈ 23കാരന്‍ പങ്കെടുത്തത്. പല തരത്തിലുള്ള ചോദ്യങ്ങളും നേരിട്ടു. അതില്‍ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രമുഖ ഇന്ത്യന്‍ ഡിസൈനറും ആര്‍ട്ട് ക്യുറേറ്ററുമായ രാജീവ് സേതി നീരജ് ചോപ്രയോട് ചോദിച്ച ചോദ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഒളിംപിക് സ്വര്‍ണ ജോതാവിന്റെ ലൈംഗീക ജീവിതം തിരക്കിയതാണ് രാജീവ് സേതിക്ക് തിരിച്ചടിയായത്. നീരജ് ചോപ്രയും രാജീവ് സേതിയും തമ്മിലുള്ള അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററില്‍ വൈറലാകുകയാണ്. ഹിന്ദിയില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് രാജീവ് സേതിയുടെ ചോദ്യമുയര്‍ന്നത്. അത്ലറ്റിക് പരിശീലനവും ലൈംഗീക ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്തുകൊണ്ട് പോകുന്നു, എന്നായിരുന്നു ചോദ്യം. നിങ്ങള്‍ സുന്ദരനായ ചെറുപ്പക്കാരനാണ് എന്ന അഭിസംബോധനയോടെയാണ് രാജീവ…

Read More

വാട്‌സ് ആപ്പ് വെബ് വഴി ഇനി ചിത്രങ്ങള്‍ കിടിലനായി എഡിറ്റ് ചെയ്യാം ! പുതിയ ഫീച്ചര്‍ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ…

സന്ദേശങ്ങള്‍ അയയ്ക്കാനായി തുടങ്ങിയ വാട്‌സ് ആപ്പ് ഇന്ന് ഏറെ പുരോഗമിച്ച് വേറൊരു തലത്തില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ പണമടയ്ക്കാനും അവശ്യസാധനങ്ങള്‍ ബുക്കു ചെയ്യാനുമൊക്കെ വാട്‌സ് ആപ്പിലൂടെ സാധിക്കും. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്‌സാപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാന്‍ സാധിക്കുന്നു. ഉപയോക്തൃ അനുഭവം വീണ്ടും മികച്ചതാക്കാന്‍ വാട്‌സാപ്പ് അതിന്റെ സവിശേഷതകള്‍ അടിക്കടി മെച്ചപ്പെടുത്തുന്നുമുണ്ട്. ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും അയയ്ക്കുന്നത് പോലുള്ള സവിശേഷതകള്‍ അടുത്തയിടെയാണ് ആപ്പില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാട്‌സാപ്പ് വെബിലേക്ക് പുതിയ ഒരു സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഫോട്ടോ എഡിറ്റിംഗ് സവിശേഷതയാണ് പുതിയതതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡെസ്‌ക്ടോപ്പ് പതിപ്പില്‍ നിന്ന് ഫോട്ടോകള്‍ അയയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് എഡിറ്റു ചെയ്യാന്‍ സൗകര്യം അനുവദിക്കുന്നു. മുമ്പ് ഇതിനായി ഏതെങ്കിലും എഡിറ്റിംഗ് പ്രോഗ്രാമിനെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. പുതിയതായി ചേര്‍ത്ത ഈ…

Read More

ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍ ! മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന വീഡിയോ…

ഹിമാചല്‍ പ്രദേശില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഷിംലയിലെ രാംപൂരിന് സമീപമാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേശീയ പാത അഞ്ചിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ ഹിമാചലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് ഓഗസ്റ്റ് 28ന് ചണ്ഡീഗഡ്-മണാലി ഹൈവേയിലും മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.

Read More

ആന്റിബോഡി ഉണ്ട് എന്ന് ആശ്വസിക്കേണ്ട ! കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ പലരുടെയും മരണകാരണം ആന്റിബോഡിയെന്ന് പഠനം;റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

കോവിഡ് മുക്തരില്‍ ആന്റിബോഡി രൂപപ്പെടുന്നതിനാല്‍ പിന്നീട് ഭയക്കേണ്ട ആവശ്യമില്ലെന്ന ധാരണകളെ പൊളിച്ചെഴുതുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്യുന്നവരില്‍ അഞ്ചിലൊന്ന് ആളുകളിലും ഇതിനു കാരണമായി തീരുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കെതിരെ ആന്റിബോഡികള്‍ തന്നെ തിരിയുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്. ആരോഗ്യമുള്ള, കോവിഡ് ബാധിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ ഇത് ചെറിയ തോതില്‍ കാണും. പ്രായം കൂടുതോറും ഇതിന്റെ സാന്നിധ്യം വര്‍ധിക്കും. ഇതാണ് പ്രായമേറിയവരുടെ ഇടയില്‍ കോവിഡ് ഗുരുതരമാകാന്‍ കാരണമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സയന്‍സ് ഇമ്യൂണോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് ഗുരുതരമായ രോഗികളില്‍ പത്തുശതമാനം പേരില്‍ ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ആക്രമിക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമിതാണ്. 38 രാജ്യങ്ങളിലായി കോവിഡ് ഗുരുതരമായ 3595…

Read More

പൂമ്പാറ്റകളുമായി കളിയിലേര്‍പ്പെട്ട് നായ ! മനോഹരമായ വീഡിയോ വൈറലാകുന്നു…

വളര്‍ത്തു മൃഗങ്ങളുടെ കുസൃതിത്തരങ്ങളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവരുടെ പ്രവൃത്തികള്‍ പലപ്പോഴും അദ്ഭുതാവഹവുമാണ്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്യൂട്ടന്‍ ജെബീഡന്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു നായയ്ക്ക് ചുറ്റും രണ്ട് ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍ എല്ലാ മതിമറന്ന് നായ അവര്‍ക്കൊപ്പം കളിക്കുന്നതാണ് വീഡിയോയിലുള്ളത്. നായയുടെ മൂക്കിന്‍ തുമ്പത്ത് ചിത്രശലഭം ഇരിക്കുമ്പോഴും നായ അത് ആസ്വദിക്കുന്നു. വായിലുണ്ടായിരുന്ന ടെന്നീസ് ബോള്‍ അതിനിടെ നിലത്തുവീണുപോകുന്നതും വീഡിയയോയില്‍ കാണാം.

Read More

കോവിഡ് മുക്തരില്‍ വൃക്കരോഗ സാധ്യത കൂടുതലെന്ന് പുതിയ പഠനം ! 17 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോവിഡ് വന്നവരില്‍ വൃക്ക രോഗങ്ങള്‍ അധികരിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ്‌സ്റ്റേജ് വൃക്കരോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. എന്നാല്‍ തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്‌നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍…

Read More

പള്ളിയോടത്തില്‍ ഷൂസിട്ടു കയറി ഫോട്ടോഷൂട്ട് ! പുലിവാലു പിടിച്ച് സീരിയല്‍ നടി നിമിഷ; ഫോട്ടോകള്‍ വൈറലായതോടെ നടിയ്‌ക്കെതിരേ വ്യാപക പ്രതിഷേധം…

വിശ്വാസികള്‍ പവിത്രമായി കരുതുന്ന പള്ളിയോടത്തില്‍ ഷൂസിട്ടു കയറി ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ച് നടി. സീരിയല്‍ താരം തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയാണ് പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസണിഞ്ഞ് കയറിയത്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള മാധ്യമങ്ങളിലില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. ദൈവ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്. ആചാരപരമായ ചടങ്ങു കള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഈ മാലിപ്പുരയില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറില്ല. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുലിയൂര്‍ സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്.…

Read More

മ​മ്മൂ​ട്ടി​ക്ക് നാ​ളെ 70-ാം പി​റ​ന്നാ​ള്‍; ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ആ​രാ​ധ​ക​രും

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ ച​ക്ര​വ​ര്‍​ത്തി മ​മ്മൂ​ട്ടി​ക്ക് നാ​ളെ 70-ാം പി​റ​ന്നാ​ള്‍. പ്രാ​യം കൂ​ടും​തോ​റും സൗ​ന്ദ​ര്യ​വും വ​ർ​ധി​ക്കു​ന്ന അ​ത്ഭു​ത പ്ര​തി​ഭാ​സ​മെ​ന്നാ​ണ് അ​ദേ​ഹ​ത്തെ പ​ല​രും വാ​ഴ്ത്താ​റു​ള്ള​ത്. 1951 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ഇ​സ്മ​യി​ല്‍-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ച​ന്തി​രൂ​രി​ലാ​ണ് പി.​ഐ. മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന മ​മ്മൂ​ട്ടി​യു​ടെ ജ​ന​നം. പി​ന്നീ​ട് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്ക​ത്തി​ന​ടു​ത്തു​ള്ള ചെ​മ്പി​ലാ​യി​രു​ന്നു അ​ദേ​ഹം വ​ള​ർ​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യി യോ​ഗ്യ​ത നേ​ടി​യ ശേ​ഷം ര​ണ്ടു വ​ര്‍​ഷം മ​ഞ്ചേ​രി​യി​ല്‍ വ​ക്കീ​ലാ​യി സേ​വ​നം ചെ​യ്തു. പി​ന്നീ​ട് അ​ഭി​ന​യ​രം​ഗ​ത്ത് വേ​രു​റ​പ്പി​ച്ച മ​മ്മൂ​ട്ടി മ​ല​യാ​ള സി​നി​മ​യു​ടെ ത​ന്നെ മു​ഖ​മാ​യി മാ​റി. ആ​ദ്യ​മാ​യി ഫി​ലം കാ​മ​റ​യു​ടെ മു​ന്നി​ലെ​ത്തി ശേ​ഷം 50 വ​ര്‍​ഷ​ങ്ങ​ളാ​ണ് അ​ദേ​ഹം ച​ല​ച്ചി​ത്ര​ലോ​ക​ത്ത് വി​ഹ​രി​ച്ച​ത്. അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി 1971 ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ചു. ഒ​രു പാ​ട്ട് സീ​നി​ല്‍ വ​ള്ള​ത്തി​ല്‍ പ​ങ്കാ​യം പി​ടി​ച്ചി​രി​ക്കു​ന്ന പൊ​ടി​മീ​ശ​ക്കാ​ര​നാ​യി​ട്ടാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം. 73-ല്‍ ​കാ​ല​ച​ക്രം…

Read More

കണ്ടു പഠിക്കെടാ കള്ളന്മാരേ… മോഷ്ടിച്ച സ്വര്‍ണം ഒമ്പതു വര്‍ഷത്തിനു ശേഷം തിരികെ നല്‍കി കള്ളന്‍; സ്വര്‍ണത്തിന്റെ മൂല്യത്തില്‍ വന്നത് ഒരു ലക്ഷം രൂപയുടെ വര്‍ധനവ്…

വര്‍ഷങ്ങള്‍ക്കു ശേഷം മോഷണമുതല്‍ തിരികെ നല്‍കി ചില കള്ളന്മാര്‍ സമൂഹത്തെ അമ്പരപ്പിക്കാറുണ്ട്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണാഭരണത്തിനു പകരം ഒമ്പതു വര്‍ഷത്തിനു ശേഷം അതേ അളവിലുള്ള സ്വര്‍ണം തിരികെ നല്‍കിയ മോഷ്ടാവാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അന്നത്തെ സ്വര്‍ണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താല്‍ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോള്‍. ഒമ്പതു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നു കവര്‍ന്ന ഏഴേകാല്‍ പവന്‍ തിരികെ നല്‍കിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് ഒമ്പതു വര്‍ഷം മുന്‍പാണ് അലമാരയിലിരുന്ന ഏഴേകാല്‍ പവന്‍ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാല്‍ വീട്ടുകാരും സംഭവം മറന്നു തുടങ്ങി. ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു…

Read More

പ്രേമിച്ച് വഞ്ചിച്ചയാള്‍ ഇപ്പോള്‍ എന്റെ കൂട്ടുകാരിയെ പ്രണയിക്കുന്നു ! തന്റെ ഹൃദയം തകര്‍ത്ത പ്രേമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആര്യ…

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. ബിഗ്‌ബോസ് മലയാളത്തിലും താരം പങ്കെടുത്തിരുന്നു. തന്റെ പ്രണയബന്ധം തകര്‍ന്നതും അതിനെത്തുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലായതുമെല്ലാം നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ തന്നെ പ്രണയിച്ച് വഞ്ചിച്ചയാള്‍ ഇപ്പോള്‍ തന്റെ സുഹൃത്തിനെ പ്രണയിക്കുകയാണെന്നും ആര്യ വെളിപ്പെടുത്തുന്നു. ആര്യയുടെ വാക്കുകള്‍ ഇങ്ങനെ…’ബിഗ് ബോസ് ഷോയില്‍ നിന്നും എനിക്കൊരു പ്രണയമുണ്ടായിരുന്നു. അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുക’ ആര്യ സൂചിപ്പിക്കുന്നു. ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. അത് ജീവിതത്തിലെ ഒരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന്, തിരിച്ചു എത്തിയപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരിയെന്നും ആര്യ പറയുന്നു. ജാനിന്…

Read More